എന്താണ് ഇന്ത്യ എനർജി എക്സ്ചേഞ്ച് ?

ഊർജവുമായി ബന്ധപ്പെട്ട കരാറുകളുടെ വ്യാപാരം നടത്തുന്നതിനായി വൈദ്യുത കോർപ്പറേഷനുകൾക്കും ബോർഡുകൾക്കും അനുവദിച്ചിട്ടുള്ള  ഒരു പവർ ട്രേയിഡിംഗ് ഫ്ലാറ്റുഫോമാണ് ഇന്ത്യ എനർജി എക്സ്ചേഞ്ച് അഥവ IEX. എങ്ങനെയാണൊ ഒരു സാധാരണ നിക്ഷേപകൻ ഓഹരി വിപണിയിൽ പങ്കെടുത്ത് ലാഭമുണ്ടാക്കുന്നത് ഇപ്രകാരം തന്നെയാണ് വെെദ്യൂത കോർപ്പറേഷനുകൾ IEXൽ വ്യാപാരം നടത്തി കൊണ്ട് ലാഭമുണ്ടാക്കുന്നത്. ചുരുക്കി പറഞ്ഞാൽ  ലേലത്തിലൂടെ ഊർജം വാങ്ങാനും വിൽക്കാനുമുള്ള ഒരു സ്ഥലം മാത്രമാണ് IEX.

ഇന്ത്യയിലെ തന്നെ രണ്ട് പവർ എക്സ്ചേഞ്ചുകളിൽ ഒന്നാണ് IEX. മറ്റൊന്ന് PXIL ആണ്. സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകൾ, വൈദ്യുതി നിർമാണ കമ്പനികൾ, പവർ ട്രാൻസ്മിഷൻ കമ്പനികൾ, ഉയർന്ന മൂലധന  ഉള്ള വ്യാപാരികൾ എന്നിവരാണ് IEXല്ലിൽ പവർ ട്രേയിഡ് നടത്താറുള്ളത്.

2008ലാണ് IEX പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ ഓഹരി വിപണിയെ സെബി നിയന്ത്രിക്കുന്നത് പോലെ കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷൻ(CERC) IEXനെ നിയന്ത്രിക്കുന്നു.

കമ്പനിയുടെ സാമ്പത്തിക അടിത്തറ

ഓഹരി വളർച്ച

2021 ജനുവരിയിലെ കണക്കു പ്രകാരം  കമ്പനിയുടെ ഓഹരി വില ഐ‌.പി‌.ഒയ്ക്ക് ശേഷം 38% വർദ്ധിച്ചു. കഴിഞ്ഞ  ഒരു വർഷം കൊണ്ട്   94% വർദ്ധിക്കുകയും  ചെയ്തു. ഓഹരി വിലയിൽ നേരിയ തോതിൽ  അസ്ഥിരത കാണപ്പെടുന്നുണ്ടെങ്കിലും 7000 കോടി വിപണി മൂല്യമുള്ള കമ്പനി തുടർച്ചയായ വളർച്ചയാണ് കെെവരിച്ചു കൊണ്ടിരിക്കുന്നത്.

അറ്റ ലാഭം / വരുമാനം / വളർച്ച

കമ്പനിയുടെ വിൽ‌പന, വരുമാനം, അറ്റ ​​ലാഭം എന്നിവ കഴിഞ്ഞ 5 വർഷമായി നിരന്തരം വളരുകയാണെന്നതും ശ്രദ്ധേയമാണ്. വരും കാലങ്ങളിൽ ഊർജത്തിനായുള്ള ആവശ്യകത വർദ്ധിക്കുന്നതനുസരിച്ച് മികച്ച വിലയിൽ  ഊർജം ലഭ്യമാക്കുന്നതിനായി അനേകം കമ്പനികൾ
പവർ ട്രേയിഡിംഗിന്റെ ഭാഗമാകാൻ സാധ്യതയുണ്ട്.

വർദ്ധിക്കുന്ന ട്രേഡിംഗ് വോളിയം

എക്സ്ചേഞ്ചിൽ പ്രതിദിനം  6000ൽ അധികം മെഗാവാട്ട് വൈദ്യുതി ട്രേഡ് ചെയ്യപ്പെടുന്നു. CAGR കണക്കുകൾ പ്രകാരം 32 ശതമാനത്തിന്റെ വളർച്ചയാണ് ട്രേഡ്  വോളിയത്തിൽ കാണാനാകുന്നത്. 4000ൽ അധികം  വ്യവസായ സ്ഥാപനങ്ങൾ, 55ൽ അധികം വിതരണ കമ്പനികൾ,500ൽ അധികം ജനറേറ്ററുകൾ അടങ്ങിയ വലിയ ഒരു  ഉപഭോക്ത നിരതന്നെ IEXല്ലിൽ വ്യാപാരം നടത്തുന്നുണ്ട്. ഇതിനൊപ്പം ബി.എസ്.ഇയിലും എൻ.എസ്.ഇയിലും  IEX  ഓഹരികളിലുള്ള വോളിയം വർദ്ധിക്കുന്നതായി കാണാം.

വർദ്ധിക്കുന്ന ROE/EPS

കമ്പനിയുടെ ROE വരുമാനം 45 ശതമാനമാണ്. ഇത് പ്രകാരം  കമ്പനിയിൽ 100 രൂപ നിക്ഷേപിക്കുന്ന ഓരോ നിക്ഷേപകനും പ്രതിവർഷം 45 രൂപ വീതം ലാഭമായി ലഭിക്കും. കമ്പനിയുടെ  PE ratio അടുത്ത ചില വർഷങ്ങളായി കുറഞ്ഞുവരുന്നതായും കാണാം.
കമ്പനിയുടെ ലാഭവും വരുമാനവും വർദ്ധിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കമ്പനി ഇതിനാൽ തന്നെ അതിന്റെ യഥാർത്ഥ വിലയേക്കാൾ താഴെയാണെന്നും വരും വർഷങ്ങളിൽ വിപണിയിൽ ഇതിന് വളരെ വലിയ വളർച്ചയുണ്ടായേക്കാമെന്നും കരുതപ്പെടാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങളും  മ്യൂച്ചൽ ഫണ്ട് കമ്പനികളും IEX ഓഹരികൾ വാങ്ങികൂട്ടുന്നു

IEX ഓഹരികളിലുള്ള  വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ താത്പര്യം ഏറി വരുന്നതായി കാണാം. 2018 സെപ്റ്റംബർ മുതൽ 2020 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇത് ഇരട്ടിയായതായും കാണാം. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഇന്ത്യൻ ഊർജ വിപണിയിൽ വളരെയേറെ പ്രതീക്ഷ അർപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇത്. പ്രത്യേകിച്ചും IEXൽ. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ IEXലുള്ള മ്യൂച്ചൽ ഫണ്ട് കമ്പനികളുടെ നിക്ഷേപവും 4.5 ശതമാനം ഉയർന്നു.

ബാധ്യതയോ കടമോ ഇല്ല

IEXന്  നിലവിൽ യാതൊരു കടങ്ങളോ ലോണുകളോ ഇല്ല. ഇത് കമ്പനിയുടെ അപകട സാധ്യത കുറയ്ക്കുകയും
വളർച്ചയ്ക്ക് ഏറെ സഹായകരമാവുകയും ചെയ്യും.

ക്ലിയറിംഗ് വില കുറയുന്നു

ബിഡ്ഡിംഗ് പ്രക്രിയ പൂർത്തിയായ ശേഷം വൈദ്യുതി വാങ്ങുന്നതിന് കമ്പനികൾ നൽകേണ്ട വിലയാണ് ക്ലിയറിംഗ് പ്രെയിസ്. ഇതിന്റെ വില കുറയുന്നതിനാൽ തന്നെ നിരവധി കമ്പനികൾ കുറഞ്ഞ വിലയിൽ വെെദ്യുതി ലഭിക്കുന്നതിനായി  എനർജി എക്സ്ചേഞ്ചിൽ  പങ്കെടുക്കും. ഇത് കമ്പനിക്ക് ഭാവിയിൽ ഏറെ ഗുണകരമായേക്കും.

കൽക്കരി ഒഴിവാക്കി   ഗ്രീൻ എനർജിക്ക് കൂടുതൽ പ്രാധാന്യം  നൽകുന്നു

കൽക്കരി ഖനി ലേലം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതിന് പിന്നാലെ IEX ലെ എനർജി സേവിംഗ് സർട്ടിഫിക്കറ്റുകൾ, ഗ്രീൻ ടാം, റിന്യൂവബിൾ എനർജി സർട്ടിഫിക്കറ്റുകൾ എന്നിവയുടെ ആവശ്യകത വർദ്ധിച്ചുവരികയാണ്.

ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച്

IEXന്റെ സഹസ്ഥാപനമാണ്  ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് അഥവ IGX. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇലക്ട്രോണിക് അധിഷ്ഠിത വാതക വിതരണ എക്സ്ചേഞ്ചാണ്  IGX. പെട്രോളിയം നാച്ചുറൽ ഗ്യാസ്   നിയന്ത്രണ ബോർഡാണ് ഇത് നിയന്ത്രിക്കുന്നത്. 

വൈദ്യുതി ഭേദഗതി ബിൽ

കൂടുതൽ ലാഭം കെെവരിക്കാൻ വെെദ്യുതി കമ്പനികളെ സഹായിക്കുന്ന ബില്ലാണ്  Electricity Amendment Bill. ഊർജ മേഖലയിൽ നിരന്തരം വീഴ്ച വരുത്തുന്ന റെഗുലേറ്ററി ബോർഡുകളെ നിയന്ത്രിക്കുകയെന്നതും ഈ ഭേദഗതിയിലൂടെ അധികൃതർ ലക്ഷ്യം വയ്ക്കുന്നു. വൈദ്യുതി കമ്പനികളെ  ദുർബലമായ സാമ്പത്തിക സ്ഥിതിയിൽ നിന്നും കെെപിടിച്ചുയർത്തുന്നതിനും പുതിയ ബില്ല് സഹായകരമാകും. വൈദ്യുതി പ്രക്ഷേപണവും വിതരണവും സ്വകാര്യവൽക്കരിക്കാനും കേന്ദ്രീകരിക്കാനും  പുതിയ നിയമത്തിലൂടെ  സാധിക്കും. ദേശീയ പുനരുപയോഗ ഊർജ്ജ നയം രാജ്യത്തുടനീളം പുനരുപയോഗ ഊർജ്ജ  ഉൽപാദനവും ഉപയോഗവും വർദ്ധിപ്പിക്കുമെന്നതും ശ്രദ്ധേയമാണ്.

റിട്ടയൽ നിക്ഷേപകരുടെ കണ്ണിൽപെടാതെ നിൽക്കുന്ന ഒരു ഓഹരിയാണ്  IEXന്റെത്.  കമ്പനി മികച്ച ഒരു ബാലൻസ് ഷീറ്റാണ് കാഴ്ചവയ്ക്കുന്നത്. ഇത് കൂടാതെ  വൈദ്യുതി നയത്തിലെ പുതിയ മാറ്റങ്ങളും പുനരുപയോഗ ഊർജ്ജ നയം എന്നിവ കണക്കിലെടുത്താൽ IEX ഭാവിയിൽ ശക്തമായ നേട്ടം കൈവരിച്ചേക്കാം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement