ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ

കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയത്.  

കുടിശ്ശിക വീണ്ടെടുക്കാൻ അൻസൽ ഹൗസിംഗിന്റെ ഓഹരികളുടെ ഒരു ഭാഗം വിറ്റ് എച്ച്ഡിഎഫ്സി

കുടിശ്ശിക വീണ്ടെടുക്കുന്നതിനായി അൻസൽ ഹൗസിംഗ് ലിമിറ്റഡിൽ നിന്ന് ആവശ്യപ്പെട്ട ഓഹരികളുടെ ഒരു ഭാഗം വിറ്റ് ഹൗസ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്ഡിഎഫ്സി). കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 2.13% ആണ് വിറ്റത്. 12.67 ലക്ഷം ഓഹരികളാണിത്. ഓഗസ്റ്റ് 4 നാണ് എച്ച്ഡിഎഫ്സി വായ്പ കുടിശ്ശിക വീണ്ടെടുക്കാനായി അൻസൽ ഹൗസിംഗിന്റെ 46.2 ലക്ഷം ഓഹരികൾ ആവശ്യപ്പെട്ടത്. ഇത് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 7.78% ആണ്.

അൻപത്തിയാറ് സി- 295 മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമിക്കാൻ കരാർ ഏറ്റെടുത്ത് ടാറ്റയും എയർബസും

അൻപത്തിയാറ് സി-295 എം ഡബ്ള്യു ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമിക്കാനായി ടാറ്റയുമായും എയർബസ് ഡിഫൻസ് ആന്റ് സ്പേസുമായും കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം. 22,000 കോടി രൂപയുടേതാണ് കരാർ. കരാർ അനുസരിച്ച് നാല് വർഷത്തിനുള്ളിൽ എയർബസ് ഡിഫൻസ് ആൻഡ് സ്പെയ്സ് നാല് വർഷത്തിനുള്ളിൽ 16 എയർക്രാഫ്റ്റുകൾ നിർമിക്കും. എയർബസ് ഡിഫൻസ് ആൻഡ് സ്പേസിന്റേയും ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡിന്റെയും കൺസോർഷ്യമായിരിക്കും പത്ത് വർഷത്തിനുള്ളിൽ ബാക്കിയുള്ള 40 വിമാനങ്ങൾ നിർമിക്കുക. 5 മുതൽ 10 ടൺ വരെ ശേഷിയുള്ള കട്ടിംഗ് എഡ്ജ് സാങ്കേതികവിദ്യയുള്ള ഗതാഗത വിമാനമാണ് സി-295 എം ഡബ്ള്യു.

5 വർഷത്തിനുള്ളിൽ വരുമാനം ഇരട്ടിയാക്കാൻ എൽ ആൻഡ് ടി

ലാർസൺ ആൻഡ് ടൂബ്രോയുടെ വരുമാനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ കമ്പനി ലക്ഷ്യമിടുന്നതായി കമ്പനിയുടെ സിഇഒയും എംഡിയുമായ എസ്എൻ സുബ്രഹ്മണ്യൻ പറഞ്ഞു. കമ്പനിയുടെ 2021-26 സാമ്പത്തിക വർഷത്തിലെ കോമ്പൗണ്ട് ആനുവൽ ഗ്രോത്ത് റേറ്റ് അഥവാ സിഎജിആർ 16.4% ആണ്. അതേസമയം അന്താരാഷ്ട്രതലത്തിലെ ഓർഡറുകൾ ശക്തമായി തുടരുന്നുണ്ടെന്നും സിഇഒ കൂട്ടിച്ചേർത്തു. എൽ & ടി യുടെ മൊത്തം ഓർഡറിന്റെ 20% ആണിത്.

ബയോകോണിന്റെ മലേഷ്യൻ നിർമാണ യൂണിറ്റ് പരിശോധിച്ച ശേഷം 6 നിരീക്ഷണങ്ങളുമായി യുഎസ്എഫ്ഡിഎ

ബയോകോൺ ലിമിറ്റഡിന്റെ മലേഷ്യൻ സബ്‌സിഡിയറിയുടെ നിർമാണ ശാല പരിശോധിച്ച ശേഷം ആറ് നിരീക്ഷണങ്ങളുമായി യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ). സെപ്റ്റംബർ 13 നും 24 നും ഇടയിലാണ് ഇൻസുലിൻ ആസ്പാർട്ടിനായുള്ള എസ്ഡിഎൻ ബിഎച്ച്ഡിയുടെ നിർമാണ കേന്ദ്രത്തിന്റെ ഓൺ-സൈറ്റ് പ്രീ-അപ്രൂവൽ പരിശോധന നടത്തിയത്.

ദീർഘകാല ഫൈനാൻസിലൂടെ 1,000 കോടി രൂപ സമാഹരിക്കാൻ  ബാലകൃഷ്ണ ഇൻഡസ്ട്രീസ്

ദീർഘകാല ഫൈനാൻസിലൂടെ 1,000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശം ബാൽകൃഷ്‌ണ ഇൻഡസ്ട്രീസിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചു. വിദേശ കറൻസി ബോണ്ടുകൾ, നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ എന്നിവയിൽ നിന്നുള്ള വാണിജ്യ വായ്പകൾ എന്നിവ വഴിയാണ് ഫണ്ട് ശേഖരിക്കുക. 1,000 കോടി രൂപയുടെ ശേഷി വിപുലീകരിക്കാനുള്ള പദ്ധതിയുമുണ്ട്. മഹാരാഷ്ട്രയിലെ വാലൂജിലെ പുതിയ നിർമാണ യൂണിറ്റിൽ ഈ മാസം ആദ്യം മുതൽ ട്രയൽ ഉത്പാദനവും ആരംഭിച്ചിട്ടുണ്ട്.

എൻഎച്ച്എഐയുടെ 844 കോടി രൂപയുടെ ഓർഡർ ഐആർബി ഇൻഫ്രയ്ക്ക്

ഐആർബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സിന് തമിഴ്നാട്ടിലെ റോഡ് നിർമാണത്തിനായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കത്ത് ലഭിച്ചു. ഹൈബ്രിഡ് അന്യൂറ്റി മോഡിൽ തമിഴ്‌നാട്ടിലെ പാണ്ടവാക്കം മുതൽ കന്നിഗായ്പെയർ വരെയുള്ള ചിറ്റൂർ-തച്ചൂർ റോഡിന്റെ ആറു വരി നിർമാണമാണ് പദ്ധതി. 844.14 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

ഒക്ടോബർ 22 മുതൽ മഹാരാഷ്ട്രയിൽ സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കും

ഒക്ടോബർ 22 മുതൽ സംസ്ഥാനത്തെ സിനിമാ  തിയേറ്ററുകൾ  പ്രവർത്തിക്കാൻ അനുവദിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എല്ലാ തിയറ്ററുകളും  കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം. ഇത് സംബന്ധിച്ചുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) സംസ്ഥാന സർക്കാർ ഉടൻ പുറത്തിറക്കും. ഒക്ടോബർ 4 മുതൽ സംസ്ഥാനത്തെ സ്കൂളുകളും തുറന്നു പ്രവർത്തിക്കും.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement