ഇന്ത്യ പെസ്റ്റിസൈഡ്സ് ലിമിറ്റഡ് ജൂൺ 23ന് തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പന ആരംഭിച്ചു. ഈ മാസത്തെ അഞ്ചാമത്തെ ഐപിഒയാണ് ഇത്. ഐപിഎല്ലിന്റെ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് പങ്കുവയ്ക്കുന്നത്. 

India Pesticides Limited

ഇന്ത്യയിൽ കാർഷിക രാസവസ്തുക്കളുടെ നിർമാണവും വിൽപ്പനയും നടത്തിവരുന്ന കമ്പനിയാണ് ഇന്ത്യ പെസ്റ്റിസൈഡ്സ് ലിമിറ്റഡ്. 1984ൽ പ്രവർത്തനം ആരംഭിച്ച കമ്പനി കളനാശിനി, കുമിൾനാശിനി സാങ്കേതിക വിദ്യകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. കളനാശിനികൾ, കീടനാശിനികൾ, കുമിൾനാശിനികൾ എന്നിവയുടെ 30 ഫോർമുലേഷനുകൾ കമ്പനി നിർമിക്കുന്നു. കീടങ്ങളിൽ നിന്നും ഫംഗസിൽ നിന്നും വിളകളെ സംരക്ഷിക്കുന്നതിന് ആവശ്യമായ ഉത്പന്നങ്ങളാണ് ഇവ. മരുന്ന് നിർമാണത്തിനായി ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളായ ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളും  കമ്പനി വാഗ്ദാനം ചെയ്യുന്നു.

കമ്പനിയുടെ ടെക്ക്നിക്കൽസ് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലുള്ള 25ൽ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. 2019-20 സാമ്പത്തിക വർഷത്തെ മൊത്തം സാങ്കേതിക വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിന്റെ 62 ശതമാനവും കയറ്റുമതിയിൽ നിന്നുമാണ് ലഭിച്ചത്. സിൻ‌ജെന്റ ഏഷ്യ പസഫിക്, യു‌പി‌എൽ ലിമിറ്റഡ്, അസെൻ‌സ അഗ്രോ എസ്‌എ, കൺ‌ക്വസ്റ്റ് ക്രോപ്പ് പ്രൊട്ടക്ഷൻ പി‌ടി തുടങ്ങിയ പ്രമുഖ വിള സംരക്ഷണ നിർമാതാക്കൾക്കാണ് കമ്പനിയുടെ കാർഷിക രാസ സൂത്രവാക്യങ്ങൾ പ്രധാനമായും വിൽക്കുന്നത്.

കമ്പനിക്ക് ഉത്തർ പ്രദേശിൽ രണ്ട് നിർമാണ കേന്ദ്രങ്ങളാണുള്ളത്. കാർഷിക രാസ സാങ്കേതിക വിദ്യകൾക്കായി 19,500 ദശലക്ഷം ടൺ, ഫോർമുലേഷനുകൾക്ക് 6,500 മെട്രിക് ടൺ എന്നിവയാണ് പ്ലാന്റുകളുടെ മൊത്തം സ്ഥാപിത ശേഷി. കളനാശിനി സാങ്കേതിക വിദ്യകൾ നിർമിക്കാൻ ഉപയോഗിക്കുന്ന രണ്ട് പുതിയ നിർമാണ യൂണിറ്റുകൾ കമ്പനി ആരംഭിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

റിസർച്ച് ആന്റ് ഡവലപ്പ്മെന്റിന്റെ പേരിലും കമ്പനി പ്രശസ്തമാണ്. തങ്ങളുടെ ഉത്പ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കുന്നതിലും ഉപഭോക്തൃ അടിത്തറ വളർത്തുന്നതിലും കമ്പനി വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആനന്ദ് സ്വരൂപ് അഗർവാളിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റാണ് കമ്പനിയെ നയിക്കുന്നത്. 35 വർഷത്തെ പ്രവർത്തി പരിചയമാണ് കാർഷിക രാസ നിർമാണ രംഗത്ത് അദേഹത്തിനുള്ളത്. 

ഐപിഒ എങ്ങനെ?

2021 മേയ് 1നാണ് ഐപിഒ നടത്തുവാനായി കമ്പനിക്ക് സെബിയുടെ അംഗീകാരം ലഭിച്ചത്. ജൂൺ 23ന് ആരംഭിച്ച വിതരണം ജൂൺ 25ന് അവസാനിക്കും. ഐപിഒ വഴി 800 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 33.78 ലക്ഷം ഓഹരികൾ ഫ്രഷ് ഇഷ്യുവിനായി പരിഗണിക്കും. ഓഹരി ഒന്നിന് 290-296 രൂപ നിരക്കിലാണ് വിതരണം ചെയ്യുക.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം 50 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി കുറഞ്ഞത് 14,800 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം  650  ഓഹരികൾ അഥവ 13 ലോട്ടുകളാണ്. എന്നാൽ ഓവർ സബ്സ്ക്രെെബിഡ് ആയാൽ നിങ്ങൾക്ക് ഒരു ലോട്ട് മാത്രമാകും ലഭിക്കുക.

ഐപിഒ വഴി ലഭിക്കുന്ന പണം രണ്ട് കാര്യങ്ങൾക്കായി ഉപയോഗിക്കും

  1. കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യകതകൾക്ക് ധനസഹായം നൽകുക.

  2. കമ്പനിയുടെ കോർപ്പറേറ്റ് ആവശ്യങ്ങൾ നടപ്പിലാക്കുക.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് 82.68 ശതമാനത്തിൽ നിന്നും 72 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

കഴിഞ്ഞ മൂന്ന് വർഷം തുടർച്ചയായി കമ്പനിയുടെ അറ്റാദായവും വരുമാനവും  വളർച്ച കെെവരിച്ച് വരുന്നതായി കാണാം. കൊവിഡ് വ്യാപനം കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ. 2019-2021 സാമ്പത്തിക വർഷത്തിനിടെ കമ്പനിയുടെ വരുമാനം 90.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 2021ൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 90 ശതമാനം വർദ്ധിച്ച് 134.5 കോടി രൂപയായി. മൊത്തം ആദായം 33.8 ശതമാനം വർദ്ധിച്ചു. 2019ലെ EBITDA മാർജിൻ 20.7 ശതമാനത്തിൽ നിന്നും 2021ൽ 29.2 ശതമാനമായി ഉയർന്നു. കാർഷിക രാസ ഉത്പന്നങ്ങൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കമ്പനിയുടെ  മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്ക് സഹായകരമായി.

കമ്പനിയുടെ ROCE 45.18  ശതമാനമായാണ് നിലകൊള്ളുന്നത്. മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കൂടുതലാണ്. ഇതിന് അർത്ഥം ഓരോ 100 രൂപ മൂലധനത്തിനും 45.18 രൂപ വീതം  കമ്പനി സാമ്പാദിക്കുന്നുവെന്നാണ്. റിട്ടേൺ ഓൺ ഇക്യുറ്റി 34.5 ശതമാനമാണ്.  മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതും കൂടുതലാണ്. 

അപകട സാധ്യതകൾ

  • ഇന്ത്യയിലും ലോകമെമ്പാടും തങ്ങളുടെ ഉത്പ്പന്നങ്ങൾ നിർമിക്കാനും വിൽക്കാനും കമ്പനിക്ക് ചില അംഗീകാരങ്ങളും ലൈസൻസുകളും ആവശ്യമാണ്.  കേന്ദ്ര കീടനാശിനി ബോർഡ് ആന്റ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ അനുമതി ഇതിൽ പ്രധാനമാണ്. ഇവ ലഭിച്ചില്ലെങ്കിൽ കമ്പനിയെ പ്രതികൂലമായി ബാധിച്ചേക്കും.

  • ഇന്ത്യ പെസ്റ്റിസൈഡ്സ് നടത്തുന്ന പ്രവർത്തനങ്ങൾ അതിന്റെ ഉപഭോക്താക്കളുടെ പതിവ് പരിശോധനകൾക്കോ ​​ഓഡിറ്റുകൾക്കോ ​​വിധേയമാണ്. ഗുണനിലവാര മാനദണ്ഡങ്ങളും ഉപയോക്താക്കൾ നിർദ്ദേശിക്കുന്ന സാങ്കേതിക സവിശേഷതകളും പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ ബിസിനസിനെ അത് നഷ്‌ടത്തിലേക്ക് നയിച്ചേക്കാം.

  • അന്താരാഷ്ട്ര വിപണികളിൽ ഉത്പന്നങ്ങൾ വിൽക്കണമെങ്കിൽ കമ്പനി കർശനമായ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്.  ഇത് ആഗോള പ്രവർത്തനങ്ങൾക്ക് മേൽ ഭീക്ഷണിയായി നിൽക്കുന്നുണ്ട്.

  • വ്യവസായ പ്രവണതകൾ തിരിച്ചറിയുന്നതിനോ മനസിലാക്കുന്നതിനോ കമ്പനി പരാജയപ്പെട്ടാൽ അതും കമ്പനിയെ പ്രതികൂലമായി ബാധിച്ചേക്കും.

  • സീസണൽ വ്യതിയാനങ്ങളോ പ്രതികൂല കാലാവസ്ഥായോ കമ്പനിയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

  • കമ്പനിയുടെ  മികച്ച 10 ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന വരുമാനം  മൊത്തം വിൽപ്പന വരുമാനത്തിന്റെ 69.9 ശതമാനമാണ്. ഈ ഉപഭോക്താക്കളിൽ ആരെയെങ്കിലും നഷ്ടമായാൽ കമ്പനിയുടെ വരുമാനത്തെ അത് ബാധിച്ചേക്കും.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ 

ആക്സിസ് ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ, കെഫിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.

ഐപിഒയ്ക്ക് മുമ്പായി 12 ആങ്കർ നിക്ഷേപകരിൽ നിന്നും കമ്പനി 240 കോടി രൂപ സമാഹരിച്ചിരുന്നു. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരായ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഇന്റഗ്രേറ്റഡ് കോർ സ്ട്രാറ്റജീസ്, വെൽസ് ഫാർഗോ, താര എമർജിംഗ് ഏഷ്യ ലിക്വിഡ് ഫണ്ട്, പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്, ബി‌എൻ‌പി പാരിബാസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

നിഗമനം

വിപണിയിലെ നിലവിലെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ, വളർച്ചാ നിരക്ക് സുസ്ഥിരമാക്കാനും വരാനിരിക്കുന്ന പാദങ്ങളിൽ EBITDA  മാർജിൻ 31 ശതമാനത്തിലധികം ഉയർത്താൻ കഴിയുമെന്നും ഇന്ത്യ പെസ്റ്റിസൈഡ്സ് പ്രതീക്ഷിക്കിന്നു. പുതിയ ഉത്പ്പന്നങ്ങൾ‌ സമാരംഭിക്കുന്നതിനും മികച്ച വിപണി വിഹിതം നേടുന്നതിനുമായി കമ്പനി ഗവേഷണ-വികസന പ്രവർത്തനങ്ങളിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഐ‌പി‌എൽ പോലുള്ള കാർഷിക രാസ നിർമാതാക്കൾ ഇന്ത്യയിലും ലോകത്തെ പല രാജ്യങ്ങളിലും മെച്ചപ്പെട്ട ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നത് തുടരും. ശ്രദ്ധേയമായ ട്രാക്ക് റെക്കോർഡും സാമ്പത്തികവും കാരണം നിക്ഷേപകർ കമ്പനിയിലേക്ക്  ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്.

ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞാൽ  കമ്പനി യു‌പി‌എൽ, പി‌ഐ ഇൻഡസ്ട്രീസ്, റാലിസ് ഇന്ത്യ, സുമിതോമോ കെമിക്കൽ, ധനുക്ക ആർജിടെക്, ഭാരത് റസായൻ എന്നിവയുടെ എതിരാളിയാകും.ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡ് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. ആദ്യ ദിനം 1.29 തവണയാണ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്. റീട്ടെയിൽ നിക്ഷേപകർക്കായുള്ള ഭാഗം 2.51 തവണയും നോൺ ഇൻസ്റ്റിറ്റ്യൂഷണൽ സ്ഥാപനങ്ങൾക്കായുള്ള ഭാഗം 19 ശതമാനവും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു.

ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

മോശം ബാങ്കുകൾക്കുള്ള 30,600 കോടി രൂപയുടെ സർക്കാർ ഗ്യാരണ്ടിക്ക് മന്ത്രിസഭ അംഗീകാരം മോശം വായ്പകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (ബാഡ് ബാങ്ക്) നൽകുന്ന സുരക്ഷാ രസീതുകൾക്ക് 30,600 കോടി മൂല്യമുള്ള സർക്കാർ ഗ്യാരണ്ടി നൽകാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. എൻഎആർസിഎൽ ബാങ്കുകളുടെ ബാലൻസ് ഷീറ്റുകളിൽ നിന്ന് നിഷ്ക്രിയ ആസ്തികൾ കൂട്ടിച്ചേർക്കുകയും വിനിയോഗിക്കുകയും ഒഴിവാക്കുകയും  ചെയ്യും. മോശം വായ്പകൾക്കായി മൂല്യത്തിന്റെ 15 ശതമാനം വരെ ബാഡ് ബാങ്ക് പണമായി നൽകും. 85 […]
ഇന്നത്തെ വിപണി വിശകലനം കാളകൾക്കൊപ്പം മുന്നേറ്റം തുടർന്ന് നിഫ്റ്റി, സൂചിക എക്കാലത്തെയും പുതിയ ഉയർന്ന നില കെെവരിച്ചു. 17552 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് നീങ്ങി 17500ൽ സപ്പോർട്ട് രേഖപ്പെടുത്തി. ഇന്നലെ പ്രതിരോധ രേഖയായി നിന്നിരുന്ന 17500 ഇന്ന് സപ്പോർട്ട് ആയി നിലകൊണ്ടു.  ഇവിടെ നിന്നും സാവധാനം തിരികെ കയറിയ സൂചിക ദിവസത്തെ ഉയർന്ന നില മറികടന്നു. അവസാന നിമിഷം ശക്തി കെെവരിച്ച സൂചിക 17600 മറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 110 […]
സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്  (ZEEL) ഓഹരി ചൊവ്വാഴ്ച 40 ശതമാനം കത്തിക്കയറി 261.55 എന്ന ഉയർന്ന നില രേഖപ്പെടുത്തിയിരുന്നു. അതേ ദിവസം കമ്പനിയുടെ സഹോദര സ്ഥാപനങ്ങളായ Dish TV (+9.8%), Zee Media (+4.5%), Zee Learn (+19.6%) എന്നിവയും നേട്ടം കെെവരിച്ച് അപ്പർ സർക്യൂട്ട് രേഖപ്പെടുത്തി. സീൽ ഓഹരിയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി അരങ്ങേറുന്ന നടകീയ രംഗങ്ങളും അതിന് പിന്നാലെ കാരണങ്ങളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  ഐഐഎഎസ് ഉയർത്തിയ ആശങ്ക സെപ്റ്റംബർ 10ന്  പ്രോക്സി […]

Advertisement