ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ വിലക്ക് പിൻവലിച്ച് ഇന്ത്യ
ബോയിംഗ് 737 മാക്സ് വിമാനത്തിന്റെ വിലക്ക് പിൻവലിച്ച് ഇന്ത്യ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് വിമാനത്തിന്റെ യാത്രയ്ക്കായി അനുമതി നൽകിയത്. അപകടങ്ങളെ തുടർന്ന് 2019 മാർച്ചിൽ എയർ സേഫ്റ്റി റെഗുലേറ്റർ ഇന്ത്യയിൽ ബോയിംഗ് 737 മാക്സിന്റെ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു.
കൊവിഡ് വാക്സിന്റെ ട്രയൽ പരീക്ഷണത്തിന് അനുമതി തേടി റിലയൻസ് ലെെഫ് സയൻസസ്
കൊവിഡ് വാക്സിന്റെ ട്രയൽ പരീക്ഷണത്തിന് അനുമതി തേടി റിലയൻസ് ലെെഫ് സയൻസസ്. എക്കണോമിക് ടെെംസാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന്റെ സബ്ജക്ട് എക്സ്പെർട്ട് കമ്മിറ്റി അപേക്ഷ പരിഗണിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് റിലയൻസ് ലൈഫ് സയൻസസ്.
1:5 അനുപാതത്തിൽ ഓഹരി വിഭജനം നടത്താൻ അനുമതി നൽകി അഫ്ലെ ഇന്ത്യ
1:5 അനുപാതത്തിൽ ഓഹരി വിഭജനം നടത്താൻ അനുമതി നൽകി അഫ്ലെ ഇന്ത്യ ഡയറർക്ടർ ബോർഡ്. 10 രൂപ മുഖവിലയുള്ള ഓഹരി 5 ഇക്യുറ്റി ഷെയറായി വിഭജിച്ചു കൊണ്ട് 2 രൂപ മുഖവിലയായി മാറും. സ്റ്റോക്ക് വിഭജനത്തിനുള്ള റെക്കോർഡ് തീയതിയായി 2021 ഒക്ടോബർ 8 അഫ്ലെ ഇന്ത്യ നിശ്ചയിച്ചു.
അസമിലെ 48,000 സർക്കാർ സ്കൂളുകൾക്കായി എഐ അടിസ്ഥാനമാക്കിയുള്ള ഹാജർ ആരംഭിച്ച് റെയിൽ ടെൽ
അസമിലെ 48,000 സർക്കാർ സ്കൂളുകൾക്കായി എഐ അടിസ്ഥാനമാക്കിയുള്ള ഹാജർ ആരംഭിച്ച് റെയിൽ ടെൽ. അസമിലെ 33 ജില്ലകളിലുമുള്ള പ്രാഥമിക, സെക്കൻഡറി, ഹയർ സെക്കൻഡറി സ്കൂളുകളിലുടനീളമുള്ള ഹാജർ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം റെയിൽ ടെൽ ക്രമീകരിച്ചു. 19.20 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം മൂല്യം.
പ്ലസിന്റെ 67.94 ശതമാനം ഓഹരി ഏറ്റെടുത്ത് കാർബറണ്ടം യൂണിവേഴ്സൽ
പ്ലസിന്റെ 67.94 ശതമാനം ഓഹരി സ്വന്തമാക്കി കാർബറണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്. ഗുരുഗ്രാം ആസ്ഥാനമായുള്ള സ്പെഷ്യാലിറ്റി മെറ്റീരിയൽസ് റിസർച്ച് ആൻഡ് മാനുഫാക്ചറിംഗ് കമ്പനിയാണ് പ്ലസ്. 115 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ നടക്കുക.
293 കോടി രൂപയുടെ ബോയിലർ പാക്കേജ് ഓർഡർ സ്വന്തമാക്കി തെർമാക്സ്
റിഫെെനറി ആൻഡ് പെട്രോകെമിക്കൽ സമുച്ചയത്തിൽ നിന്നും 293 കോടി രൂപയുടെ ബോയിലർ പാക്കേജ് ഓർഡർ സ്വന്തമാക്കി തെർമാക്സ് ബാബ്കോക്ക് & വിൽകോക്സ് എനർജി സൊല്യൂഷൻസ്. തെർമാക്സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ടിബിഡബ്യുഇഎസ്. പൂനെ ആസ്ഥാനമായുള്ള തെർമാക്സ് ഒരു മുൻനിര ഊർജ്ജ, പരിസ്ഥിതി പരിഹാര ദാതാവാണ്.
മാർക്സൻസ് ഫാർമയുടെ പെയിൻ കില്ലർ മരുന്നിന് യുഎസ്എഫ്ഡിഎ അനുമതി നൽകി
മാർക്സൻസ് ഫാർമയുടെ പെയിൻ കില്ലർ മരുന്നിന് യുഎസ് ഫുഡ് ആൻഡ് ഗ്രഡ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. വേദനസംഹാരിയായും പനി കുറയ്ക്കുന്നതിനും ഈ മരുന്ന് ഉപയോഗിക്കും.