ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ   ശക്തമായി വളരുമെന്ന്   അന്താരാഷ്ട്ര നാണയ നിധി 

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2021ൽ   ശക്തമായി വളരുമെന്ന്   അന്താരാഷ്ട്ര നാണയ നിധി (IMF) പുറത്തിറക്കിയ  ലോക സാമ്പത്തിക  ഔട്ട്ലുക്കിൽ പറയുന്നു. 2021 ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 11.5 ശതമാനം ഉയരുമെന്നും  ഐ‌.എം‌.എഫ്  വ്യക്തമാക്കി. ഈ വർഷം ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തിയ ലോകത്തിലെ ഏക  സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. 8.1 ശതമാനം വളർച്ചനേടിയ   ചൈനയാണ്  രണ്ടാം സ്ഥാനത്തുള്ളത്. സ്‌പെയിൻ 5.9 ശതമാനവും , ഫ്രാൻസ് 5.5 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. 

കർഷക പ്രക്ഷോഭത്തിൽ സംഘർഷം, പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ട്രാക്ടർ മറിഞ്ഞ് ഒരാൾ മരിച്ചു

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തിയ ഡൽഹി മാർച്ചിൽ സംഘർഷം. പ്രതിഷേധം നടത്താൻ അനുവദിച്ചിരുന്ന വഴിയിൽ നിന്നും വ്യതിചലിച്ച  കർഷകർ പോലീസുമായി ഏറ്റുമുട്ടി. ബസുകൾ നശിപ്പിക്കുകയും ബാരിക്കേടുകൾ തകർക്കുകയും ചെയ്ത കർഷകർക്ക് നേരെ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിനിടെ  ട്രാക്ടർ മറിഞ്ഞ്  ഒരാൾ  കൊല്ലപ്പെട്ടു.

പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിദ്ദേശ പ്രകാരം റിലയൻസ്, എയർടെൽ, വി.ഐ എന്നീ കമ്പനികൾ തലസ്ഥാനത്തെ ഇൻന്റെർനെറ്റ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു.

Inox Leisure Ltd  താനേയിൽ  പുതിയ മൾട്ടിപ്ലക്സ് പ്രവർത്തനങ്ങൾ ആരംഭിച്ചു

Inox Leisure Ltd  മഹാരാഷ്ട്രയിലെ താനേയിൽ പുതിയ മൾട്ടിപ്ലക്സ് പ്രവർത്തനങ്ങൾ   ആരംഭിച്ചു. രാജ്യത്ത്  നിലവിൽ 69 നഗരങ്ങളിലായി 641 സ്ക്രീനുകളുളള 151 മൾട്ടിഫ്ലക്സുകളാണ്  കമ്പനിയ്ക്കുള്ളത്. അഞ്ചാം ഘട്ട ലോക്ക്ഡൌൺ ഇളവുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ തിയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. 

ഇലക്ട്രിക്ക് കാറുകൾ പുറത്തിറക്കാനൊരുങ്ങി  ഹീറോ മോട്ടോകോർപ്പ്

ടെെംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഹീറോ മോട്ടോകോർപ്പ്
ഇലക്ട്രിക്ക് കാറുകൾ പുറത്തിറക്കിയേക്കും. ഉപഭോക്താവിന്റെ ആവശ്യാനുസരണം ഇരു ചക്രവാഹനമാക്കാവുന്ന ത്രീവീലർ ഇലക്ട്രിക്ക് വാഹനം കമ്പനി ഇതിനോട് അകം പുറത്തിറക്കിയിട്ടുണ്ട്.

ഡോളർ ബോണ്ടുകളിലൂടെ 500 മില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി അദാനി പോർട്ട്

ഡോളർ ബോണ്ടുകളിലൂടെ 500 മില്യൺ ഡോളർ (ഏകദേശം 3,645 കോടി രൂപ) സമാഹരിക്കാനൊരുങ്ങി അദാനി പോർട്ട്. പത്ത് വർഷത്തെ കാലാവധിയാണ് കടപത്രങ്ങൾക്കുള്ളത്.

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്, ഡൽഹിയിൽ പെട്രോൾ വില 86 കടന്നു, ഡീസൽ വില 76

രാജ്യത്ത് ഇന്ധന വില വീണ്ടും വർദ്ധിച്ചു. ഡൽഹിയിൽ പെട്രോൾ വില   86.05  രൂപയും ഡീസൽ വില 76.23 രൂപയുമായി. മുംബെെയിൽ പെട്രോൾ വില 92.62 രൂപയും ഡീസൽ വില 83.03 രൂപയുമായി. കഴിഞ്ഞ 10 ആഴ്ചയ്ക്കുള്ളിൽ സംസ്ഥാന എണ്ണക്കമ്പനികൾ പെട്രോൾ  വില ലിറ്ററിന് 5 രൂപയും ഡീസൽ വില ലിറ്ററിന് 6 രൂപയും വർദ്ധിപ്പിച്ചു. 

ഡിസ്കവർ ടെക്കിന്റെ ബിസിനസ് ആസ്തികൾ ഏറ്റെടുക്കാനൊരുങ്ങി Affle Indiaയുടെ സഹസ്ഥാപനം

ഇസ്രായേൽ ആസ്ഥാനമായുള്ള ഡിസ്കവർ ടെക് ലിമിറ്റഡിന്റെ ബിസിനസ് ആസ്തികൾ സ്വന്തമാക്കുന്നതിനായി Affle MEA FZ-LLC
ട്രാൻസ്ഫർ കരാറിൽ ഏർപ്പെട്ടു.  Affle (India) Limited ഡിന്റെ സഹസ്ഥാപനമാണ് Affle MEA FZ-LLC. 8.38 കോടി രൂപയുടെ  കരാർ പ്രകാരം  ഡിസ്കവർ ടെക്കിന്റെ  ടെക്നോളജി പ്ലാറ്റ്ഫോം, ബ്രാൻഡ് നേയിം, സ്വത്തവകാശം, മറ്റു  ബിസിനസ്സ് ബന്ധങ്ങൾ എന്നിവ AMEA ഏറ്റെടുക്കും.

ബാർബിക്യൂ നേഷന്റെ 10.76 ശതമാനം ഓഹരികൾ  ഏറ്റെടുത്ത് ജുബിലൻറ് ഫുഡ്‌വർക്ക്സ്

ബാർബിക്യൂ നേഷന്റെ 10.76 ശതമാനം ഓഹരികൾ  ഏറ്റെടുത്ത്   ജുബിലൻറ് ഫുഡ്‌വർക്ക്സ്. ബാർബിക്യൂ നേഷനിൽ 92 കോടി രൂപ നിക്ഷേപിക്കുമെന്ന്  ജുബിലൻറ് ഫുഡ്‌വർക്ക്സ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement