ഐഇഎക്സ് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ്) ഏകീകൃത അറ്റാദായം 75 ശതമാനം വർദ്ധിച്ച് 77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 25 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 56% വർദ്ധിച്ച് 109 കോടി രൂപയായി. അതേസമയം കമ്പനി 2: 1 അനുപാതത്തിൽ ഇക്വിറ്റി ഷെയറുകളുടെ ബോണസ് ഇഷ്യുവിന് ശുപാർശ ചെയ്തിട്ടുണ്ട്

ഏഷ്യൻ പെയിന്റ്സ് ക്യു 2 ഫലം, അറ്റാദായം 29 ശതമാനം കുറഞ്ഞ് 605 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 29 ശതമാനം കുറഞ്ഞ് 605.17 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33 ശതമാനം വർദ്ധിച്ച് 7096 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 72% വർദ്ധിച്ച് 4,570 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് 3.65 രൂപ വീതം കമ്പനി ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു.

ആദ്യത്തെ പെട്രോൾ പമ്പ് തുറക്കാനൊരുങ്ങി ജിയോ-ബിപി

മുംബൈയ്ക്ക് സമീപം ആദ്യത്തെ ‘ജിയോ-ബിപി’ ബ്രാൻഡഡ് പെട്രോൾ പമ്പ് തുറക്കാനൊരുങ്ങി ഗ്ലോബൽ എനർജി സൂപ്പർ മേജർ ആയിട്ടുള്ള ബിപി പിഎൽസി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായി (ആർഐഎൽ) ചേർന്നാണ് പദ്ധതി. 2019 ൽ ആർഐഎൽന്റെ ഉടമസ്ഥതയിലുള്ള 1400 പെട്രോൾ പമ്പുകളിലും 31 ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) സ്റ്റേഷനുകളിലുമായിട്ടുള്ള 49% ഓഹരികൾ ബിപി ഒരു ബില്യൺ ഡോളറിന് വാങ്ങിയിരുന്നു.

ജെഎസ്ഡബ്ല്യു സ്റ്റീൽസ് ക്യു 2 ഫലം, അറ്റാദായം 350 ശതമാനം കുറഞ്ഞ് 7170 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ജെഎസ്ഡബ്ല്യു സ്റ്റീൽസിന്റെ ഏകീകൃത അറ്റാദായം 350 ശതമാനം കുറഞ്ഞ് 7170 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 21 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 69 ശതമാനം വർദ്ധിച്ച് 32503 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 72% വർദ്ധിച്ച് 4,570 കോടി രൂപയായി. അതേസമയം ‌സ്റ്റീൽ വിൽപ്പന 10% വർധിച്ച് 3.83 ദശലക്ഷം ടൺ ആകുകയും ചെയ്തു.

5 ജി അധിഷ്ഠിത പരിഹാരങ്ങൾക്കായി അതോണറ്റിനൊപ്പം പങ്കാളികളായി വോഡഫോൺ ഐഡിയ

സ്വകാര്യ എൽടിഇ അഞ്ചാം തലമുറ സൊല്യൂഷൻ പ്ലാറ്റ്ഫോം ദാതാവായ അതോനെറ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് വോഡഫോൺ ഐഡിയ. എന്റർപ്രൈസ് യൂസ് കേസുകൾക്കായി 5 ജി അധിഷ്ഠിത പരിഹാരങ്ങൾ പരീക്ഷിക്കുന്നതിനായിട്ടാണ് ഈ പങ്കാളിത്തം. 5 ജി ട്രയലുകൾക്കായി സർക്കാർ അനുവദിച്ച സ്പെക്ട്രം ഉപയോഗിച്ച് പൂനെയിൽ പരീക്ഷണങ്ങൾ നടത്തും. സ്മാർട്ട് നിർമ്മാണം, വെയർഹൗസ്, കൃഷി, ജോലിസ്ഥലം തുടങ്ങിയ നിരവധി മേഖലകളിലെ 5G- യിലെ എന്റർപ്രൈസ് യൂസ് കേസുകളുടെ അവതരണവും ഇടപാടിൽ ഉൾപ്പെടുന്നുണ്ട്.

ഐഡിബിഐ ബാങ്ക് ക്യു 2 ഫലം, അറ്റാദായം 75 ശതമാനം കുറഞ്ഞ് 567 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഐഡിബിഐ ബാങ്കിന്റെ ഏകീകൃത അറ്റാദായം 75 ശതമാനം കുറഞ്ഞ് 567 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 6 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ അറ്റ ​​പലിശ വരുമാനം 9 ശതമാനം വർദ്ധിച്ച് 1,853.6 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 72% വർദ്ധിച്ച് 4,570 കോടി രൂപയായി. കമ്പനിയുടെ ​ഗ്രോത്ത് നോൺ പെർഫോമിം​ഗ് അസെറ്റ്സ് (ജിഎൻപിഎ) അനുപാതം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ 25.08 ശതമാനത്തിനെ അപേക്ഷിച്ച് ഈ പാദത്തിൽ 20.92 ശതമാനമായി കുറഞ്ഞു.

പോയിന്റ് ഓഫ് സെയിൽ സേവനങ്ങൾ വിപുലീകരിക്കുന്നതിനായി പൈൻ ലാബ്സുമായി സഹകരിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

ചില്ലറ വ്യാപാരികൾ ഉൾപ്പെടെയുള്ള വ്യാപാരികൾക്കു വേണ്ടി പോയിന്റ് ഓഫ് സെയിൽ (പിഒഎസ്) സേവനങ്ങൾ പൈൻ ലാബ്സുമായി സഹകരിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇതിലൂടെ ഇന്ത്യയിലെ വ്യാപാരികൾക്ക് പൈൻ ലാബ്സിന്റെ ടെക്നോളജി സ്റ്റാക്ക് ഉപയോഗിച്ച് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പിഒഎസ് പേയ്മെന്റ് സൊല്യൂഷനുകളുടെ പ്രയോജനം നേടാനാകും. ഏഷ്യയിലുടനീളം 2.45 ലക്ഷത്തിലധികം വ്യാപാരികളുടെ ശൃംഖല പൈൻ ലാബിനുണ്ട്.

ടിവിഎസ് മോട്ടോർസ് ക്യു 2 ഫലം, അറ്റാദായം 35.1 ശതമാനം വർദ്ധിച്ച് 242 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ടിവിഎസ് മോട്ടോർ കമ്പനിയുടെ ഏകീകൃത അറ്റാദായം 35.1 ശതമാനം വർദ്ധിച്ച് 242 കോടി രൂപയായി. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 23.4 ശതമാനം വർദ്ധിച്ച് 6,483.42 കോടി രൂപയായി. അസംസ്കൃതവസ്തുക്കളുടെ വില 72% വർദ്ധിച്ച് 4,570 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ കമ്പനി വിറ്റത് 8.34 ലക്ഷം ഇരുചക്രവാഹനങ്ങളായിരുന്നു. അതേ സമയം നടപ്പ് സാമ്പത്തിക വർഷത്തിൽ വിൽപന 8.7 ലക്ഷമായി. മുച്ചക്ര വാഹന വിൽപ്പന 33.3% വർദ്ധിച്ച് 0.47 ലക്ഷം യൂണിറ്റായി.

ഇൻവെസ്കോ ആവശ്യാർത്ഥം ഇജിഎം വിളിക്കാൻ സീലിനോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി

സീലിന്റെ ഏറ്റവും വലിയ ഓഹരിയുടമയായ ഇൻവെസ്കോയുടെ അഭ്യർത്ഥന പരി​ഗണിക്കാനായി ഒരു എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിം​ഗ് (ഇജിഎം) വിളിക്കാൻ സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ് (സീൽ) നോട് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതി. മീറ്റിം​ഗിൽ പങ്കെടുക്കാനായി പക്ഷപാതമില്ലാത്ത ചെയർപേഴ്സനേയും മീറ്റിം​ഗ് തീയതിയും നിർദ്ദേശിക്കാനും കോടതി കക്ഷികളോട് ആവശ്യപ്പെട്ടു.

ഡിജിറ്റൽ ഇന്നൊവേഷനായി നാഷണൽ ഗ്രിഡുമായി കരാറിൽ ഒപ്പിട്ട് വിപ്രോ

ഡിജിറ്റൽ ഇന്നൊവേഷൻ പദ്ധതികൾ വർധിപ്പിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള നാഷണൽ ഗ്രിഡുമായി ബഹുവർഷ ആഗോള ഐടി, ഡിജിറ്റൽ കരാറിൽ ഒപ്പിട്ട് വിപ്രോ ലിമിറ്റഡ്. ബഹുരാഷ്ട്ര ഇലക്ട്രിക്, ഗ്യാസ് യൂട്ടിലിറ്റി ദാതാവാണ് നാഷണൽ ഗ്രിഡ്. ഇതിലൂടെ നാഷണൽ ഗ്രിഡിന്റെ ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബിസിനസ്സ് ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനും ക്ലൗഡ് സേവനങ്ങൾ നൽകുന്നതിനുമായി വിപ്രോ സഹായിക്കും.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement