ഐസിഐസിഐ ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 25 ശതമാനം വർധിച്ച് 6,194 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 25 ശതമാനം വർധിച്ച് 6,194 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 12% ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 23 ശതമാനം ഉയർന്ന് 12,236 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 4.82% ആയിരുന്ന ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം നടപ്പ് സാമ്പത്തിക വർഷത്തിൽ 4.13 % ആയി. കൂടാതെ ബാങ്കിന്റെ പ്രൊവിഷനുകൾ 27% ഇടിഞ്ഞ് 2,007 കോടി രൂപയായി. അതേസമയം ഐസിഐസിഐ ബാങ്കിന്റെ മൊത്തം നിക്ഷേപം വർഷം തോറും 16 ശതമാനം ഉയർന്ന് 10.17 ലക്ഷം കോടി രൂപയായിട്ടുണ്ട്.
യെസ് ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 77 ശതമാനം വർധിച്ച് 266 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 77 ശതമാനം വർധിച്ച് 266 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 18% ഉയർന്നു. ഇതേ കാലയളവിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 31 ശതമാനം ഉയർന്ന് 1,764 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 15% ആയിരുന്ന ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം നടപ്പ് സാമ്പത്തിക വർഷത്തിൽ 14.7 % ആയി. കൂടാതെ ബാങ്കിന്റെ പ്രൊവിഷനുകൾ 82.1% ഇടിഞ്ഞ് 375 കോടി രൂപയായി.
വർധമാൻ ടെക്സ്റ്റൈൽസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 146 ശതമാനം വർധിച്ച് 428 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ വർധമാൻ ടെക്സ്റ്റൈൽസ് ലിമിറ്റഡിന്റെ അറ്റാദായം 146.7 ശതമാനം വർധിച്ച് 431.51 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 47.6 ശതമാനം ഉയർന്ന് 2,666.8 കോടി രൂപയായി. EBITDA Q3-ൽ 487% വർധിച്ച് 42.75 കോടി രൂപയായി. കൂടാതെ കമ്പനിയുടെ മൊത്തം ചെലവ് 32% വർധിച്ച് 2,097.62 കോടി രൂപയായി. 5:1 എന്ന അനുപാതത്തിൽ സ്റ്റോക്ക് വിഭജനത്തിന് വർധമാൻ ടെക്സ്റ്റൈൽസിന്റെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.
വക്രംഗീ ടെക്സ്റ്റൈൽസ് ക്യു 3 ഫലങ്ങൾ: അറ്റാദായം 74 ശതമാനം വർധിച്ച് 29 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ വക്രംഗീ ലിമിറ്റഡിന്റെ അറ്റാദായം 74.62 ശതമാനം വർധിച്ച് 29 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 9.6% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 126.9 ശതമാനം ഉയർന്ന് 209.2 കോടി രൂപയായി. EBITDA Q3-ൽ 487% വർധിച്ച് 42.75 കോടി രൂപയായി.
ബ്രസീലിലെ ആഴക്കടലിലെ വാതക കണ്ടെത്തൽ വികസിപ്പിച്ചെടുക്കാൻ ഒഎൻജിസി വിദേശ്
ബ്രസീലിലെ ആഴക്കടലിൽ 2019 ൽ നടത്തിയ വാതക കണ്ടെത്തൽ വാണിജ്യപരമായി ലാഭകരമാണെന്ന് പ്രഖ്യാപിച്ച് ഒഎൻജിസി വിദേശ് ലിമിറ്റഡ്. ഇതോടെ കമ്പനി ഇത് വികസിപ്പിച്ചെടുക്കാനുള്ള നീക്കത്തിലാണ്. 2019-ൽ സെർഗിപ്പ് അലാഗോസ് ബേസിനിൽ സ്ഥിതി ചെയ്യുന്ന ബ്രസീലിലെ ഡീപ് ഓഫ്ഷോർ ബ്ലോക്കായ ബിഎം – സീൽ – 4 ൽ കമ്പനി വാതകം കണ്ടെത്തിയിരുന്നു. ബ്ലോക്കിന്റെ 75% പങ്കാളിത്ത പലിശ ഉള്ള ഓപ്പറേറ്റർ ബ്രസീലിന്റെ പെട്രോബ്രാസ് ആണ്, അതേസമയം ഒവിഎൽന് 25% ഓഹരിയുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ വിദേശ നിക്ഷേപ വിഭാഗമാണ് ഒവിഎൽ.
സംഗം (ഇന്ത്യ) ക്യു 3 ഫലങ്ങൾ: അറ്റാദായം 488 ശതമാനം വർധിച്ച് 43 കോടി രൂപയായി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ സംഗം (ഇന്ത്യ) ലിമിറ്റഡിന്റെ അറ്റാദായം 488.69 ശതമാനം വർധിച്ച് 43.74 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 46% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 47.6 ശതമാനം ഉയർന്ന് 649.8 കോടി രൂപയായി. EBITDA 85% വർധിച്ച് 77 കോടി രൂപയായി.