ഐസിഐസിഐ ബാങ്ക് ക്യു 2 ഫലം, അറ്റാദായം 30 ശതമാനം വർദ്ധിച്ച് 5,511 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഐസിഐസിഐ ബാങ്കിന്റെ ഏകീകൃത അറ്റാദായം 30 ശതമാനം വർദ്ധിച്ച് 5,511 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 25 ശതമാനം വർദ്ധിച്ച് 11690 കോടി രൂപയായി. അതേസമയം ബാങ്കിന്റെ ​ഗ്രോസ് നൊൺ പെർഫോമിം​ഗ് അസെറ്റ്സ് (ജിഎൻപിഎ) അനുപാതം മുൻ പാദത്തിലെ 5.15 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പാദത്തില്‌ 4.82% ആയി. ജൂലൈ-സെപ്തംബർ പാദത്തിലെ പ്രൊവിഷനുകൾ 9% കുറഞ്ഞ് 2,714 കോടി രൂപയായി.

സ്ട്രോങ്‌സൺ റിന്യൂവബിൾസിലെ ഓഹരികൾ 28.10 ശതമാനമായി ഉയർത്താൻ മിൻഡ ഇൻഡസ്ട്രീസ്

സ്ട്രോങ്‌സൺ റിന്യൂവബിൾസ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ടാം ഘട്ട ഓഹരി വാങ്ങലിന് ഡയറക്ടർ ബോർഡിന്റെ ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകിയതായി മിൻഡ ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു. 80 രൂപ നിരക്കിൽ 3.07 ലക്ഷം ഇക്വിറ്റി ഓഹരികൾ (10 രൂപ വീതം മുഖവിലയുള്ളത്) ഏറ്റെടുക്കാനാണ് കമ്മിറ്റിയുടെ അംഗീകാരം. സ്ട്രോങ്‌സൺ റിന്യൂവബിൾസിന്റെ വിഹിതം 2.46 കോടി രൂപയായി. ഇടപാട് പൂർത്തിയാകുന്നതോടെ മിൻഡ ഇൻഡസ്ട്രീസ് സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന്റെ 28.10% ഓഹരികൾ മിൻഡ ഇൻഡസ്ട്രീസിന് ലഭിക്കും.

ആമി ഓർഗാനിക്സ് ക്യു 2 ഫലം, അറ്റാദായം 14 ശതമാനം വർദ്ധിച്ച് 17.5 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ആമി ഓർഗാനിക്സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 14.78 ശതമാനം വർദ്ധിച്ച് 17.47 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 27 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 33.9 ശതമാനം വർദ്ധിച്ച് 122.31 കോടി രൂപയായി. അതേസമയം EBITDA 27 ശതമാനം വർദ്ധിച്ച് 27.3 കോടിയായി.

തത്വ ചിന്തൻ ക്യു 2 ഫലം, അറ്റാദായം 811 ശതമാനം വർദ്ധിച്ച് 32 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ തത്വ ചിന്തൻ ഫാർമ കെമിന്റെ ഏകീകൃത അറ്റാദായം 811.5 ശതമാനം വർദ്ധിച്ച് 32.41 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 40 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 105.8 ശതമാനം വർദ്ധിച്ച് 123.6 കോടി രൂപയായി. അതേസമയം EBITDA 477 ശതമാനം വർദ്ധിച്ച് 35.8 കോടിയായി.

ഒഎൻജിസിയുടെ ഡീപ് വാട്ടർ ഫീൽഡുകളിലെ ഓഹരി വാങ്ങാൻ എക്‌സോൺ

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ (ഒഎൻജിസി) പ്രാദേശിക ഡീപ് വാട്ടർ ഫീൽഡുകളിലെ ഓഹരികൾ വാങ്ങാൻ ആഗോള എണ്ണക്കമ്പനിയായ എക്സോൺ മൊബീൽ കോർപ്. ഓയിൽ സെക്രട്ടറി തരുൺ കപൂരാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ എണ്ണയുടെ 85 ശതമാനവും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്നു. വേഗത്തിലുള്ള ധനസമ്പാദനത്തിനായി ആഗോള എണ്ണക്കമ്പനികളുമായി പങ്കാളിത്തത്തിന് ഒരുങ്ങുകയാണ് സർക്കാർ. എക്സോൺ ഇന്ത്യൻ ഫീൽഡുകളിൽ ഓഹരി സ്വന്തമാക്കുകയോ അല്ലെങ്കിൽ അവ പ്രവർത്തിപ്പിക്കുന്നതിനായി ഒഎൻജിസിയുമായി ഒരു സംയുക്ത സംരംഭം രൂപീകരിക്കുകയോ ചെയ്യും.

ഓറിയന്റ് ഇലക്ട്രിക്സ് ക്യു 2 ഫലം, അറ്റാദായം 7 ശതമാനം വർദ്ധിച്ച് 34 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ ഓറിയന്റ് ഇലക്ട്രിക്സിന്റെ ഏകീകൃത അറ്റാദായം 7.25 ശതമാനം വർദ്ധിച്ച് 34.77 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 595 ശതമാനം വർദ്ധിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 37 ശതമാനം വർദ്ധിച്ച് 594.38 കോടി രൂപയായി.

ഏഷ്യൻ പെയിന്റ്സിന്റെ പ്രൊമോട്ടർമാരുടെ പാർട്ടി ഇടപാടുകൾക്കെതിരെ വിസിൽ ബ്ലോവർ

ഏഷ്യൻ പെയിന്റ്സ് ലിമിറ്റഡിന്റെ (എപിഎൽ) പ്രൊമോട്ടർമാർ നടത്തിയ പാർട്ടി ഇടപാടുകൾ (ആർപിടി) വെളിപ്പെടുത്തി ഒരു വിസിൽ ബ്ലോവർ . ഇത് കമ്പനിയുടെ ഓഹരി ഉടമകളുടെ ചെലവിൽ അവർക്ക് നേട്ടമുണ്ടാക്കിയതായാണ് വെളിപ്പെടുത്തൽ . എപിഎൽ വഴിയാണ് പാലാഡിൻ പെയിന്റ്‌സ് ആൻഡ് കെമിക്കൽസ് വാങ്ങാനുള്ള പണം ലഭിച്ചതെന്നും വിസിൽ ബ്ലോവർ മാർക്കറ്റ് റെഗുലേറ്റർ സെബിയെ അറിയിച്ചു. വിസിൽ ബ്ലോവറിൽ നിന്ന് കൂടുതൽ വിവരങ്ങൾ സെബി തേടിയിട്ടുണ്ട്.

എംസിഎക്സ് ക്യു 2 ഫലം, അറ്റാദായം 44 ശതമാനം കുറഞ്ഞ് 33 കോടി രൂപയായി

സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ ഏകീകൃത അറ്റാദായം 44 ശതമാനം കുറഞ്ഞ് 33 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 18 ശതമാനം കുറഞ്ഞു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 30 ശതമാനം കുറഞ്ഞ് 88 കോടി രൂപയായി. അതേസമയം EBITDA 49 ശതമാനം കുറഞ്ഞ് 34 കോടി രൂപയായി.

തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചു

തുടർച്ചയായി നാലാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്ക് വർധിപ്പിച്ചു. റെക്കോർഡ് നിരക്കിലാണ് രാജ്യത്ത് പെട്രോൾ ഡീസൽ വില. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ (ഒഎംസി) ഇന്ധന നിരക്ക് ലിറ്ററിന് 35 പൈസ വീതം വർധിപ്പിച്ചു. നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 107.24 രൂപയാണ്. ഡീസൽ ലിറ്ററിന് 95.97 രൂപ

റിയൽ എസ്റ്റേറ്റ് മേഖല 2030 ഓടെ 1 ട്രില്യൺ ഡോളറിലെത്തുമെന്ന് നീതി ആയോഗ്

റിയൽ എസ്റ്റേറ്റ് മേഖല 2030 ഓടെ ഒരു ട്രില്യൺ ഡോളർ വിപണി മൂല്യത്തിലെത്തുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. ഇത് സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിൽ സ്വാധീനം ചെലുത്തും. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 18-20% ഈ മേഖലയിൽ നിന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ‘എല്ലാവർക്കും ഭവനം’ എന്ന സംരംഭത്തെ പിന്തുണയ്ക്കുന്നതിൽ റിയൽ എസ്റ്റേറ്റ് മേഖലയും അതിന്റെ പങ്കാളികളും നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകൾ (REITs) വരും വർഷങ്ങളിൽ 1.25 ലക്ഷം കോടി രൂപയുടെ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement