എച്ച് യു എൽ ക്യു 4 ഫലങ്ങൾ: അറ്റാദായം 9% വർധിച്ച് 2,327 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിന്റെ (എച്ച് യു എൽ) അറ്റാദായം 8.6% വർധിച്ച് 2,327 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10.4 ശതമാനം ഉയർന്ന് 13,190 കോടി രൂപയായി. നാലാം പാദത്തിൽ കമ്പനിയുടെ ഹോം കെയർ വിഭാഗം 24% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഫുഡ്സ് & റിഫ്രഷ്മെന്റ് വിഭാഗം 5% വളർച്ചയും രേഖപ്പെടുത്തി. കൂടാതെ എച്ച് യു എല്ലിന്റെ ബോർഡ് ഓഹരി ഒന്നിന് 19 രൂപ വീതം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ഗുരുത്വാകർഷണത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ സംഭരണ സാങ്കേതികവിദ്യയ്ക്കായി എനർജി വോൾട്ടുമായി സഹകരിച്ച് എൻടിപിസി
സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എനർജി വോൾട്ട് ഹോൾഡിംഗ്സ് ഐഎൻസിയുമായി ധാരണാപത്രം ഒപ്പുവച്ച് എൻടിപിസി ലിമിറ്റഡ്. ഗുരുത്വാകർഷണത്തെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ സംഭരണ സാങ്കേതികവിദ്യയും സോഫ്റ്റ്വെയർ സൊല്യൂഷനുകളും വിന്യസിക്കുക എന്നതാണ് ഇരു കമ്പനികളുടേയും ലക്ഷ്യം. എനർജി വോൾട്ടിന്റെ ഊർജ്ജ സംഭരണ സംവിധാനത്തിനായുള്ള കോമ്പോസിറ്റ് ബ്ലോക്കുകൾ നിർമ്മിക്കുന്നതിന് കൽക്കരി കത്തിച്ചുണ്ടാകുന്ന ചാരവും ഉപയോഗിക്കും.
അതേസമയം വെള്ളിയാഴ്ച നടത്താനിരിക്കുന്ന പ്രൈവറ്റ് പ്ലേസ്മെന്റ് അടിസ്ഥാനത്തിൽ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 1,500 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുകയാണ് എൻടിപിസി. മൂലധനച്ചെലവിനും നിലവിലുള്ള വായ്പകൾ റീഫിനാൻസ് ചെയ്യുന്നതിനുമായി ഈ തുക വിനിയോഗിക്കും.
ഐഇഎക്സ് ക്യു 4 ഫലങ്ങൾ: അറ്റാദായം 45% വർധിച്ച് 88 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ (ഐഇഎക്സ് ) അറ്റാദായം 45% വർധിച്ച് 88 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 10% ഉയർന്നു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 19 ശതമാനം ഉയർന്ന് 112 കോടി രൂപയായിട്ടുണ്ട്. ഇബിഐടിഡിഎ 23% വർധിച്ച് 95 കോടി രൂപയായി. കൂടാതെ ഓഹരി ഒന്നിന് 1 രൂപാ നിരക്കിൽ കമ്പനിയുടെ ബോർഡ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ 3 ഓഫീസ് പ്രോജക്ടുകൾക്കായി എസ്എഎസ് ഇൻഫ്രയുമായി സഹകരിക്കാൻ എംബസി ഗ്രൂപ്പ്
ഹൈദരാബാദിൽ മൂന്ന് ഓഫീസ് പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിനായി എസ്എഎസ് ഇൻഫ്രയുമായി സഹകരിച്ച് പ്രവർത്തിക്കാൻ എംബസി ഗ്രൂപ്പ്. പ്രൊജക്ടുകളിലെ 5.2 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആദ്യ പദ്ധതിയുടെ നിർമാണം പുരോഗമിക്കുകയാണ്. 3 ദശലക്ഷം ചതുരശ്ര അടിയിലുള്ള രണ്ടാമത്തെ പദ്ധതിയ്ക്കായി എംബസി ഡയമണ്ട് ടവർ ഉത്ഖനനം ആരംഭിച്ചിരിക്കുകയാണ്. മൂന്നാമത്തെ പദ്ധതിക്ക് (ക്രൗൺ) 3 ദശലക്ഷം ചതുരശ്ര അടി വികസന സാധ്യതകളുണ്ട്. നിർമ്മാണം, വിൽപ്പന, ലീസിനുകൊടുക്കൽ എന്നിവയുടെ മേൽനോട്ടം വഹിക്കുന്ന ആദ്യ രണ്ട് പ്രോജക്ടുകളുടെ ഡെവലപ്മെന്റ് മാനേജരായി എംബസി ഗ്രൂപ്പ് പ്രവർത്തിക്കും.
ബജാജ് ഓട്ടോ ക്യു 4 ഫലങ്ങൾ: അറ്റാദായം 2% കുറഞ്ഞ് 1,526 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 2% കുറഞ്ഞ് 1,526 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 7% ഇടിഞ്ഞ് 7,974.84 കോടി രൂപയായി. ആഭ്യന്തര തലത്തിൽ 3,89,155 യൂണിറ്റുകളാണ് നാലാം പാദത്തിൽ ബജാജ് ഓട്ടോ വിറ്റത്. 27% വാർഷിക ഇടിവ് രേഖപ്പെടുത്തിയത്. അതേസമയെ ഓഹരി ഒന്നിന് 140 രൂപ വീതം കമ്പനിയുടെ ബോർഡ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈനയിൽ പീഡിയാട്രിക് ഫോർമുലേഷനുകൾ വിപണനം ചെയ്യാൻ യാബാവോയുമായി സഹകരിച്ച് ലുപിൻ
യാബാവോ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ലുപിൻ ലിമിറ്റഡ്. ചൈനീസ് വിപണിയിലെ പീഡിയാട്രിക് ഫോർമുലേഷനുകളുള്ള ഗുണനിലവാരമുള്ള മരുന്നുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണിത്. ഏറ്റവും പുതിയ ചൈനീസ് പീഡിയാട്രിക് ഫാർമ മാർക്കറ്റ് റിപ്പോർട്ടാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ചൈനയിലെ പീഡിയാട്രിക് മരുന്നുകളുടെ വിപണി മൂല്യം 2021-ൽ ~33 ബില്യൺ ഡോളറായിരുന്നു. 9.23% വളർച്ചയും ഉണ്ടായിട്ടുണ്ട്.
മഹീന്ദ്ര ലോജിസ്റ്റിക്സ് ക്യു 4 ഫലങ്ങൾ: അറ്റാദായം 9% കുറഞ്ഞ് 11 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ അറ്റാദായം 9% ഇടിഞ്ഞ് 11 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 119% ഉയർന്നു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 10% വർധിച്ച് 1,073 കോടി രൂപയായി. ഇബിഐടിഡിഎ 19% വർധിച്ച് 54.96 കോടി രൂപയായി. അതേസമയം ഓഹരി ഒന്നിന് മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ ബോർഡ് 2 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൈപ്പർലോക്കൽ മൊബിലിറ്റി വിപുലീകരിക്കാൻ റാപ്പിഡോയുമായി സഹകരിക്കാൻ ടിവിഎസ് മോട്ടോർ
ബെംഗളൂരു ആസ്ഥാനമായ ഓൺ-ഡിമാൻഡ് ഡെലിവറി, മൊബിലിറ്റി പ്ലാറ്റ്ഫോമായ റാപ്പിഡോയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ടിവിഎസ് മോട്ടോർ. ഇന്ത്യയിലെ അതിവേഗം വളരുന്ന മൊബിലിറ്റി വിപണിയിൽ ബിസിനസുകളുടെ സമന്വയിപ്പിച്ച് ഇരു സ്ഥാപനങ്ങളും സഹകരിക്കും. ഇരുചക്ര, മുച്ചക്ര വാഹനങ്ങളും ഈ പങ്കാളിത്തത്തിൽ ഉൾപ്പെടും. ഇന്റേണൽ കമ്പഷൻ എഞ്ചിൻ, , ഇലക്ട്രിക് വെഹിക്കിൾ (EV) സെഗ്മെന്റുകളിലുടനീളം പങ്കാളിത്തം വ്യാപിപ്പിക്കുകയും ചെയ്യും.
ഖാരിഫ് സീസണിൽ ഉയർന്ന വളം സബ്സിഡി നൽകാൻ കേന്ദ്രം
വരാനിരിക്കുന്ന ഖാരിഫ് വിള സീസണിൽ ഫോസ്ഫാറ്റിക്, പൊട്ടാസ്ക് വളങ്ങൾക്ക് പോഷകങ്ങളെ അടിസ്ഥാനമാക്കിയുള്ള സബ്സിഡി നിരക്കുകൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഒരു ചാക്ക് വളത്തിന് നൽകുന്ന സബ്സിഡിയുടെ 50% പ്രതിവർഷം വർധിപ്പിക്കും. ഉയർന്ന വളം സബ്സിഡികൾ ആഗോള വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ കർഷകരെ സഹായിക്കും. ജമ്മു കശ്മീരിൽ 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
എച്ച്ഡിഎഫ്സി എഎംസി ക്യു 4 ഫലങ്ങൾ: അറ്റാദായം 8.7% വർധിച്ച് 343.5 കോടി രൂപയായി
മാർച്ചിൽ അവസാനിച്ച പാദത്തിൽ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (എഎംസി) അറ്റാദായം 8.7 ശതമാനം വർധിച്ച് 343.55 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 5% കുറഞ്ഞു. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 6.5% വർധിച്ച് 580.93 കോടി രൂപയായി. ഓഹരി ഒന്നിന് 42 രൂപ വീതം എച്ച്ഡിഎഫ്സി എഎംസിയുടെ ബോർഡ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.