ബിപിസിഎല്ലിന്റെ സ്വകാര്യവത്ക്കരണം രാഷ്ട്രീയപരമായ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുന്നു. കമ്പനിയെ പൊതുമേഖലയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

പൊതുമേഖലാസ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് സ്വകാര്യവത്ക്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതിനാൽ ഈ ഓഹരിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്. ബി.പി.സി.എല്ലിന് പിന്നിലെ കലഹങ്ങളും സ്വകാര്യവത്ക്കരണ നടപടിയുടെ പുരേഗതിയെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

സ്വകാര്യവത്ക്കരണം 

ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരി വിൽക്കാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. അകം കമ്പനികളാണ് ഇത് ഏറ്റെടുക്കുവാൻ താത്പര്യം അറിയിച്ച് മുന്നോട്ട് വന്നത്.

റിലയൻസ്, സൗദി അരാംകോ, യുകെയുടെ ബിപി, ഫ്രാൻസിന്റെ ടോട്ടൽ എന്നീ കമ്പനികൾ  ബിപിസിഎൽ  ഏറ്റെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചില്ല. റഷ്യയുടെ റോസ്നെഫ്റ്റിന്റെ നേതൃത്വത്തിലുള്ള നായര എനർജിയും ലേലത്തിൽ പങ്കെടുത്തില്ല. ബിപി‌സി‌എല്ലിന്റെ ഏറ്റെടുക്കലിനായി വേദാന്താ ഗ്രൂപ്പ് മാത്രമാണ് മറ്റു രണ്ട് കമ്പനികൾക്ക് ഒപ്പം മുന്നിലേക്ക് വന്നത്.

അപ്പോളോ ഗ്ലോബൽ, ഐ സ്ക്വയർ ക്യാപിറ്റലിന്റെ കൈ തിങ്ക് ഗ്യാസ് എന്നിവയാണ് മുന്നിലേക്ക് വന്ന മറ്റു രണ്ട് കമ്പനികൾ.  നിലവിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ  22.5 ശതമാനം ഓഹരിയും പെട്രോനെറ്റ് എൽ‌എൻ‌ജി ലിമിറ്റഡിന്റെ 12.5 ശതമാനം ഓഹരിയുമാണ്  ബിപി‌സി‌എല്ലിന്റെ കെെവശമുള്ളത്. ഒപ്പം കമ്പനി ഒരു കോ-പ്രൊമോട്ടറായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഐ‌പി‌എല്ലിലെയും പെട്രോനെറ്റിലെയും ഓഹരി ബി‌പി‌സി‌എൽ വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇത് കമ്പനിയെ പ്രതികൂലമായി ബാധിച്ചു.

എന്നാൽ കമ്പനി മാനേജ്മെന്റ് ഇതെല്ലാം അപ്പാടെ നിക്ഷേധിച്ചു. ബിപിസിഎൽ അസമിലെ നുമലിഗഡ് റിഫൈനറിയിലെ 61.5 ശതമാനം ഓഹരി ഓയിൽ ഇന്ത്യ, എഞ്ചിനീയേഴ്സ് ഇന്ത്യ, അസം സർക്കാർ എന്നിവയുടെ കൺസോർഷ്യത്തിന് 9,876 കോടി രൂപയ്ക്ക് വിറ്റു.
 
നുമലിഗഡ് റിഫൈനറി പൊതുമേഖലയിൽ നിലനിർത്താൻ സർക്കാരിനോട് ആവശ്യപ്പെടുന്ന അസം സമാധാന ഉടമ്പടിയുമായി പൊരുത്തപ്പെടുന്നതിനാണ് ഇത് ചെയ്തത്. സ്വകാര്യവത്കരണ പരിധിയിലുള്ള കമ്പനി ബിന റിഫൈനറി പദ്ധതിയിൽ ഒമാൻ ഓയിൽ കമ്പനിയുടെ ബാക്കി ഓഹരികൾ 2,400 കോടി രൂപയ്ക്ക് വാങ്ങി. നിലവിൽ ഭാരത് ഒമാൻ റിഫൈനറിയുടെ  63.68 ശതമാനം ഓഹരിയാണ് കമ്പനിയുടെ കെെവശമുള്ളത്. ഏറ്റെടുക്കലിന്  ശേഷം ഇത് 100 ശതമാനമായി ഉയരും.

ബിപി‌സി‌എല്ലിൽ 100 ശതമാനം നേരിട്ടുള്ള   വിദേശ  നിക്ഷേപം അനുവദിക്കുന്നതിനായി എഫ്ഡിഐ നയത്തിൽ കേന്ദ്ര സർക്കാർ മാറ്റം വരുത്തിയേക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. നിലവിലെ എഫ്ഡിഐ നയം അനുസരിച്ച്, പൊതുമേഖലാ സ്ഥാപനങ്ങളുടെ പെട്രോളിയം ശുദ്ധീകരണത്തിലെ ഓട്ടോമാറ്റിക് റൂട്ട് പ്രകാരം എഫ്ഡിഐ 49 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

വരും ദിവസങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയം ഇതേപറ്റി വിശദീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് തീർച്ചയായും നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ കമ്പനി ഒരു  വിദേശ സ്ഥാപനം പൂർണമായും ഏറ്റെടുത്ത് നടത്തുന്നതിനെ പറ്റി നിങ്ങൾക്ക് ചിന്തിക്കാനാകുമോ? 

നാലാം പാദത്തിലെ സാമ്പത്തിക പ്രകടനം

മാർച്ചിലെ നാലം പാദത്തിൽ കമ്പനി 11940 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. പോയവർഷം ഇതേകാലയളവിൽ കമ്പനി 1361 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനമാണ്  പ്രധാനം. നാലാം പാദത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21.5 ശതമാനം ഉയർന്ന് 98755.6 കോടി രൂപയായി.

ഫിനാൻഷ്യൽ ബുക്കിൽ 6,992.95 കോടി രൂപയുടെ ഒറ്റത്തവണ നേട്ടം കാണാം. കമ്പനി നുമലിഗഡ് റിഫൈനറി വിറ്റു കൊണ്ട്  9,422 കോടി രൂപ നേടി.  2,032.8 കോടി രൂപയുടെ ആസ്തിയും ജീവനക്കാരുടെ ഷെയറുകളുമായി ബന്ധപ്പെട്ട ചെലവുകളും മാറ്റി നിർത്തിയ  ശേഷം  മൊത്തം നേട്ടം 6,992.95 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനിയുടെ  ജി‌ആർ‌എം ഈ സാമ്പത്തിക വർഷം 21 ന് ബാരലിന് 4.06 ഡോളറായി ഉയർന്നു. പോയവർഷം ഇത് 2.5 ഡോളറായിരുന്നു.

ഓഹരി ഒന്നിന്  58 രൂപ വീതം അവസാന ലാഭവിഹിതം പ്രഖ്യാപിച്ചു കൊണ്ട് ബിപിസിൽ നിക്ഷേപകരെ ആകർഷിക്കുന്നു. നുമലിഗഡ് റിഫൈനറിയുടെ വിൽപ്പന മൂലം ഇക്വിറ്റി ഷെയറിന് 35 രൂപ എന്ന ഒറ്റത്തവണ പ്രത്യേക ലാഭവിഹിതം ഇതിനുണ്ടായിരുന്നു. ഓഹരി ഒന്നിന്  21 രൂപ ഇടക്കാല ലാഭവിഹിതം  കമ്പനി ഇതിനോട് അകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 400 രൂപ നിലയിൽ വ്യാപാരം നടത്തുന്ന ഒരു ഓഹരിക്ക് ലഭിച്ചത് 79 രൂപയുടെ ലാഭവിഹിതം. ഇത് തികച്ചും അതിശയകരമാണ്. 

മുന്നിലേക്ക് എങ്ങനെ?

കൊവിഡ് പ്രതിസന്ധിയ്ക്ക് ഇടയിൽ പോലും ബിപിസിഎൽ സ്വകാര്യവത്ക്കരണ നടപടികളുമായി മുന്നോട്ട് പോയിരുന്നു. 2021-22 ൽ നിശ്ചയിച്ചിട്ടുള്ള 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കൽ ലക്ഷ്യത്തിലെത്താൻ ബിപിസിഎല്ലിന്റെ വിൽപ്പന കേന്ദ്ര സർക്കാരിനെ സഹായിക്കും. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഈ വിറ്റഴിക്കൽ സാമ്പത്തികമായി സർക്കാരിനെ ഏറെ സഹായിക്കും.

കൊവിഡ് മഹാമാരിയെ തുടർന്ന് സർക്കാരിന്റെ വരുമാനം നിലയ്ക്കുകയും അതേസമയം ചെലവ് വർദ്ധിക്കുകയും ചെയ്തു. ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിന് മുമ്പായി വിദേശ നിക്ഷേപ കമ്പനികൾ  റിഫൈനറികളും സൈറ്റുകളും സന്ദർശിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ അന്താരാഷ്ട്ര യാത്രയിലെ നിയന്ത്രണങ്ങൾ കാരണം പൂർണ്ണമായും ഇത്  അനുവദിക്കാൻ കഴിയില്ല. ഇതിനാൽ തന്നെ ബി.പി.സി.എല്ലിന്റെ സ്വകാര്യവത്ക്കരണം വീണ്ടും ഒരു ആറ് മാസം കൂടി നീണ്ടേക്കാം.

നിലവിൽ  ഇന്ത്യൻ ഓയിലിന്റെ 15.33 ശതമാനം ഓഹരികളും 22 ശതമാനം വിപണി വിഹിതവും  ബിപിസിഎല്ലിനുണ്ട്. ഇതിനർത്ഥം ഏത് കമ്പനി ബിപിസിഎൽ ഏറ്റെടുത്താലും ഇന്ത്യയിലെ ഊർജ റിഫെെനറി, വിതരണം മേഖലയിൽ ശക്തമായ സ്വാധീനം ലഭിക്കും. ഇതിനാൽ തന്നെ ആരാകും കമ്പനി ഏറ്റെടുക്കുന്നതെന്ന്  കാത്തിരിക്കുന്നത് രസകരമായ കാര്യമാണ്.

ബിപിസിഎല്ലിന്റെ സ്വകാര്യവത്ക്കരണത്തെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്? കമ്പനി പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ചപോൾ ഓഹരി നിങ്ങൾ കെെവശം വച്ചിട്ടുണ്ടായിരുന്നോ? കമന്റ് ചെയ്ത് അറിയിക്കുമോ?

ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement