വോഡഫോൺ പിഎൽസിയിൽ നിന്ന് ഇൻഡസ് ടവേഴ്സിന്റെ 4.7% ഓഹരികൾ ഏറ്റെടുക്കാൻ ഭാരതി എയർടെൽ

ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോൺ പിഎൽസിയിൽ നിന്ന് ഇൻഡസ് ടവേഴ്‌സ് ലിമിറ്റഡിന്റെ 4.7% ഓഹരികൾ ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ട് ഭാരതി എയർടെൽ ലിമിറ്റഡ്. ഇൻഡസ് ടവേഴ്സിൽ 7.59% ഓഹരിയുള്ള വോഡഫോൺ ഗ്രൂപ്പ് സ്ഥാപനമായ യൂറോ പസഫിക് സെക്യൂരിറ്റീസ് വഴിയാണ് ബ്ലോക്ക് ഡീൽ നടപ്പിലാക്കുക. നിലവിൽ വോഡഫോണിന് ഇൻഡസ് ടവേഴ്സിൽ 28% ഓഹരിയുണ്ട്. അതേസമയം ഭാരതി എയർടെല്ലിന് 42% ഓഹരിയാണുള്ളത്. വോഡഫോൺ ഗ്രൂപ്പ് ഓഹരി വിൽപ്പനയിൽ നിന്നുള്ള വരുമാനം വോഡഫോൺ ഐഡിയയിൽ നിക്ഷേപിക്കും.

എൻഎച്ച്എഐയിൽ നിന്ന് 885 കോടിയുടെ ഓർഡർ നേടി പിഎൻസി ഇൻഫ്രാടെക്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യിൽ നിന്ന് 885 കോടി രൂപയുടെ പുതിയ ഹൈബ്രിഡ് ആന്വിറ്റി ഹൈവേ പ്രോജക്ട് സ്വന്തമാക്കി പിഎൻസി ഇൻഫ്രാടെക് ലിമിറ്റഡ്. ഉത്തർപ്രദേശിലെ NH-530B-യുടെ മഥുര ബൈപാസ്-ഗജു വില്ലേജ് സെക്ഷൻ നാലുവരിയാക്കുന്നതാണ് പദ്ധതി. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അയിര് വില ടണ്ണിന് 400 രൂപ വർധിപ്പിച്ച് എൻഎംഡിസി

ലംപ് അയിരിന്റെ വില ടണ്ണിന് 400 രൂപയും ഫൈനുകൾ ടണ്ണിന് 300 രൂപയും വർധിപ്പിച്ച് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി ലിമിറ്റഡ്. ഇതോടെ ഇരുമ്പയിരിന്റെ വില ടണ്ണിന് 5,600 രൂപയായി. ഇരുമ്പ് ഫൈൻ ഒരു ടണ്ണിന് 4,560 രൂപയാകുകയും ചെയ്തു. 2022 ഫെബ്രുവരി 25 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദകരാണ് എൻഎംഡിസി. നിലവിൽ പ്രതിവർഷം 35 ദശലക്ഷം ടൺ ഇരുമ്പയിര് കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്.

അദാനി പവറിന് ഡിസ്കോമുകൾ 4,200 കോടി രൂപ നഷ്ടപരിഹാരം നൽകണം

അദാനി പവർ ലിമിറ്റഡിന് മൂന്ന് രാജസ്ഥാൻ ഡിസ്‌കോമുകൾ കോമ്പൻസേറ്ററി താരിഫ് നൽകാൻ നിർദ്ദേശിച്ച സുപ്രീം കോടതിയുടെ 2020 ഉത്തരവ് അവഹേളിക്കപ്പെട്ടതായി നിരീക്ഷിച്ച് സുപ്രീം കോടതി. കമ്പനിക്ക് ഈ വർഷം ആദ്യം റിവ്യൂ പെറ്റീഷൻ തള്ളിയിട്ടും ഡിസ്‌കോമുകൾ കുടിശ്ശിക അടച്ചിട്ടില്ല. നാല് ആഴ്ചയ്ക്കുള്ളിൽ അദാനി പവറിന് നഷ്ടപരിഹാര താരിഫായി 4200 കോടി രൂപ നൽകണമെന്ന് ഡിസ്കോമുകൾക്ക് സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

നിംബസ് ഹെൽത്ത് ജിഎംബിഎച്ച് ഏറ്റെടുക്കാൻ ഡോ. റെഡ്ഡീസ് ലാബ്സ്

ജർമ്മനി ആസ്ഥാനമായുള്ള നിംബസ് ഹെൽത്ത് ജിഎംബിഎച്ച് ഏറ്റെടുക്കാൻ കരാറിൽ ഏർപ്പെട്ട് ഡോ. റെഡ്ഡീസ് ലാബ്രറ്ററീസ് ലിമിറ്റഡ്. മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള കഞ്ചാവ് ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വകാര്യ മേഖലയിലെ ലൈസൻസുള്ള ഫാർമസ്യൂട്ടിക്കൽ മൊത്തവ്യാപാരിയാണ് നിംബസ്. അടുത്ത നാല് വർഷത്തേക്ക് മുൻകൂർ പേയ്‌മെന്റും മികച്ച പ്രകടനവും വളർച്ച അടിസ്ഥാനമാക്കിയുള്ള വരുമാനവുമാണ് ഏറ്റെടുക്കലിനുള്ള പരിഗണന. കമ്പനി സ്വന്തം ബ്രാൻഡായ നിംബസിന് കീഴിലായിരിക്കും പ്രവർത്തിക്കുക. എന്നാൽ ഡോ. റെഡ്ഡീസ് ലാബിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായാണ് ഇത് പ്രവർത്തിക്കുക.

18 മാസത്തിനുള്ളിൽ 4 GW ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ ടാറ്റ പവർ

അടുത്ത 18 മാസത്തിനുള്ളിൽ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും 4 ജിഗാവാട്ട് (GW) ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ ടാറ്റ പവർ പദ്ധതിയിടുന്നതായി കമ്പനിയുടെ എംഡിയും സിഇഒയുമായ ഡോ. പ്രവീർ സിൻഹ. 2GW യൂട്ടിലിറ്റി സ്കെയിൽ പുനരുപയോഗിക്കാവുന്ന പ്രോജക്ടുകൾ കൂട്ടിച്ചേർക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഏകദേശം 8,000 മുതൽ 10,000 കോടി രൂപ നിക്ഷേപം ഇതിന് ആവശ്യമാണ്.

മാർച്ച് 10 മുതൽ ബാങ്കോക്കിലേക്ക് നേരിട്ട് വിമാനങ്ങൾ ആരംഭിക്കാൻ സ്‌പൈസ് ജെറ്റ്

എയർ ബബിൾ കരാർ പ്രകാരം മാർച്ച് 10 മുതൽ ഇന്ത്യയ്ക്കും ബാങ്കോക്കിനുമിടയിൽ ആറ് വിമാനങ്ങൾ ആരംഭിക്കാൻ ഒരുങ്ങി സ്‌പൈസ് ജെറ്റ് ലിമിറ്റഡ്. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളെ തായ്‌ലൻഡ് തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ഡയറക്ട് ഫ്ലൈറ്റുകൾ എയർലൈൻ അവതരിപ്പിക്കും. എല്ലാ ഇന്ത്യ-ബാങ്കോക്ക് വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനായി ബോയിംഗ് 737 വിമാനങ്ങൾ വിന്യസിക്കും.

സെബിയുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ 2 കോടിയിലധികം രൂപ നൽകി ഐഐഎഫ്എൽ സെക്യൂരിറ്റീസ്

സെബിയുമായുള്ള കേസ് ഒത്തുതീർപ്പാക്കാൻ 2 കോടിയിലധികം രൂപ നൽകി ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്. സ്റ്റോക്ക് ബ്രോക്കർമാരുടെ നിയന്ത്രണവും വ്യാപാര സമ്പ്രദായങ്ങളുടെ നിയന്ത്രണവും കമ്പനി ലംഘിച്ചുവെന്നാണ് കേസ്. ഐഐഎഫ്എൽ വെൽത്ത് മാനേജ്‌മെന്റ് ലിമിറ്റഡും ഐഐഎഫ്എൽ സെക്യൂരിറ്റീസും ഒരു ബ്ലോക്ക് ഡീലിനായി അൽകെം ലബോറട്ടറീസിന്റെ റഫറൻസ് വിലയിൽ ബോധപൂർവം കൃത്രിമം കാണിച്ചുവെന്നായിരുന്നു ആരോപണം.

.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement