ലോകത്ത്  അതിവേഗം വളരുന്ന സ്പെഷ്യാലിറ്റി കെമിക്കൽസിന്റെ വിപണിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. ആഗ്രോകെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, ടെക്സ്റ്റൈൽ വ്യവസായങ്ങൾ എന്നിവയ്ക്ക്
അവരുടെ ദൈനംദിന ഉത്പാദന പ്രവർത്തനങ്ങൾക്കായി സ്പെഷ്യാലിറ്റി കെമിക്കൽസ് ആവശ്യമായി വരും. ഇത്തരം രാസവസ്തുക്കൾ  വൻതോതിൽ ഉത്പ്പാദിപ്പിക്കുന്ന അനേകം കമ്പനികൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ ഒരു കമ്പനിയായ  Laxmi Organic Industries-നെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Laxmi Organic Industries  

മുംബെെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ നിർമാണ കമ്പനിയാണ് ലക്ഷി ഓർഗാനിക് ഇൻഡസ്ട്രീസ് ലിമിറ്റഡ്. അസറ്റൈൽ ഇന്റർമീഡിയറ്റ്സ്, സ്പെഷ്യാലിറ്റി ഇന്റർമീഡിയറ്റ്സ്  എന്നീ രണ്ട് മേഖലകളിലായാണ് കമ്പനി പ്രവർത്തിച്ചുവരുന്നത്. അസറ്റൈൽ ഇന്റർമീഡിയേറ്റിൽ എഥൈൽ അസറ്റേറ്റ്, അസറ്റാൽഡിഹൈഡ്, ഇന്ധന-ഗ്രേഡ് എഥനോൾ എന്നിവ ഉൾപ്പെടുന്നു. കെറ്റീൻ, അസറ്റിക് ആൻ‌ഹൈഡ്രൈഡ്, അമൈഡീസ്, ആരിലൈഡീസ് എന്നിവ കമ്പനിയുടെ  സ്പെഷ്യാലിറ്റി ഇന്റർമീഡിയേറ്റ്സിൽ  ഉൾപ്പെടുന്നു. ആഗ്രോകെമിക്കൽ, ഫാർമ വ്യവസായങ്ങളിൽ ഇവ ഉപയോഗപ്രദമാണ്. ഡെെ, പിഗ്മെന്റ്സ്, കോട്ടിംഗ്, പെയിന്റിംഗ്, സുഗന്ധദ്രവ്യങ്ങൾ, പശ എന്നിവ നിർമിക്കുന്നതിനും  മറ്റ് നിരവധി വ്യാവസായിക ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കുന്നു.

ഇന്ത്യൻ എഥൈൽ അസറ്റേറ്റിന്റെ മൂന്നിലൊന്ന് വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. ഇന്ത്യൻ ഡിക്കറ്റീൻ ഡെറിവേറ്റീവ് വിപണിയിൽ 55 ശതമാനം വിപണി വിഹിതവും കമ്പനിക്കുണ്ട്. ഡോ റെഡ്ഡിസ് ലബോറട്ടറീസ്, ലോറസ് ലാബ്സ്, ഗ്രാനുൾസ് ഇന്ത്യ, യു‌പി‌എൽ ലിമിറ്റഡ്, സുവൻ ഫാർമ, കളർ‌ടെക്സ് ഇൻഡസ്ട്രീസ് എന്നിവ കമ്പനിയുടെ പ്രമുഖ ക്ലയന്റുകളാണ്. ചൈന, നെതർലാന്റ്സ്, റഷ്യ, യുഎഇ, യുകെ, യുഎസ് ഉൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിലേക്ക് ലക്ഷ്മി ഓർഗാനിക് ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

2021 മാർച്ചിലാണ് 600 കോടി രൂപ സമാഹരിക്കുന്നതിനായി കമ്പനി ഐപിഒ നടത്തിയത്. 130 രൂപയ്ക്ക് വിതരണം ചെയ്ത ഓഹരി 155 രൂപയ്ക്കാണ് എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്തത്. ഗോയങ്ക ഗ്രൂപ്പിന്റെയും യുഎസ് ആസ്ഥാനമായുള്ള യെല്ലോസ്റ്റോൺ ട്രസ്റ്റിന്റെയും മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് നിലവിൽ 72.92 ശതമാനമാണ്.

സാമ്പത്തികം

കൊവിഡ് വ്യാപനം കമ്പിയുടെ സാമ്പത്തിക വളർച്ചയെ സാരമായി ബാധിച്ചിട്ടില്ലെന്ന് വേണം മനസിലാക്കാൻ. കമ്പനി വാഗ്ദാനം ചെയ്യുന്ന ഉത്പ്പന്നങ്ങളുടെ ആവശ്യകത വർദ്ധിച്ചതാകാം ഇതിന് കാരണം. ആഗ്രോകെമിക്കൽ, ഫാർമ മേഖലയിലെ കമ്പനികൾക്ക്  ഉത്പാദന പ്രവർത്തനങ്ങൾക്കായി സ്പെഷ്യാലിറ്റി കെമിക്കൽസ് ആവശ്യമായി വന്നിരുന്നു. 2021 സാമ്പത്തിക വർഷം മാർച്ചിലെ നാലാം പാദത്തിൽ ലക്ഷമി ഓർഗാനിക്കിന്റെ പ്രതിവർഷ അറ്റാദായം 261.95 ശതമാനം വർദ്ധിച്ച് 36.44 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 19.62 ശതമാനമായി കുറഞ്ഞു. മൊത്തം ആദായം 34.38 ശതമാനം വർദ്ധിച്ച് 521.27 കോടി രൂപയായി.

2020-2021 സാമ്പത്തിക വർഷത്തെ കമ്പനിയുടെ മൊത്തം അറ്റാദായം മുൻ വർഷത്തേക്കാൾ  81 ശതമാനം വർദ്ധിച്ച് 127.03 കോടി രൂപയായി.  കമ്പനിയുടെ മൊത്തം വരുമാനം 15.2 ശതമാനം വർദ്ധിച്ച് 1,773.06 കോടി രൂപയായി. 2021ൽ കമ്പനിയുടെ വരുമാനവും അറ്റാദായവും ഒരുപോലെ വർദ്ധിച്ചു.  7.9 ശതമാനത്തിന്റെ  CAGR വളർച്ചയാണ് കമ്പനി നേടിയത്. മേഖലയുടെ ശരാശരി വളർച്ച 3.3 ശതമാനം മാത്രമാണ്. 3.3 ശതമാനം വിപണി വിഹിതമാണ് സ്പെഷ്യാലിറ്റി കെമിക്കൽ ഇൻഡസ്ട്രിയിൽ  കമ്പനിക്കുള്ളത്. 

ROCE 20.34 ശതമാനമായി നിൽക്കുന്നു. സ്പെഷ്യാലിറ്റി കെമിക്കൽ മേഖലയിലെ മറ്റു കമ്പനികളുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. ഇതിന് അർത്ഥം മൂലധനത്തിന്റെ ഓരോ 100 രൂപയ്ക്കും ലക്ഷ്മി ഓർഗാനിക് 20.34 രൂപ മാത്രമാണ് സമ്പാദിക്കുന്നത്. ROE 17.38 ശതമാനമാണ്. കമ്പനിക്ക് സാമ്പത്തിക ബാധ്യതകളോ കടങ്ങളോ ഇല്ല. കമ്പനിയുടെ EPS 2021ൽ 5.58 രൂപയായി രേഖപ്പെടുത്തി.

ഭാവി പദ്ധതികൾ

കാലങ്ങളായി കമ്പനി റിസർച്ച് & ഡവലപ്മെൻറ് വിഭാഗത്തിലേക്ക് ഗണ്യമായ ഫണ്ട് അനുവദിച്ചിരുന്നു. ഇത് കമ്പനി വിപുലീകരിക്കാൻ സഹായകരമായി. വിപുലമായ ഗവേഷണ വികസന പ്രവർത്തനങ്ങളിലൂടെ കമ്പനി ഉത്പന്നവും ഉത്പാദന ശേഷിയും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പോയമാസം യുഎസിലെ ഡെലവെയറിൽ ഒരു അനുബന്ധ സ്ഥാപനം ആരംഭിക്കുന്നതിനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചിരുന്നു. ലക്ഷ്മി ഓർഗാനിക്സ് നിർമിക്കുന്ന രാസ ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ ഈ സ്ഥാപനം ഏർപ്പെടും. എകദേശം 7.29 കോടി രൂപയാണ് ഇതിനായി കമ്പനി നിക്ഷേപിക്കുക.

ഐപിഒ  വഴി ലഭിച്ച വരുമാനത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് എസ്‌ഐ നിർമാണ കേന്ദ്രം സ്ഥാപിക്കാനാണ്  കമ്പനി ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെ ഒരു ഭാഗം മൂലധനച്ചെലവിനായും കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങളുടെ കടം തിരിച്ചടയ്ക്കുന്നതിനായും ഉപയോഗിക്കും.

നിഗമനം

ലോക്ക്ഡൗണിനെ തുടർന്ന് നിർമാണ യൂണിറ്റുകൾ അടച്ചു പൂട്ടാൻ നിർബന്ധിതരായതിനെ തുടർന്ന് ലക്ഷ്മി ഓർഗാനിക്സ് കഴിഞ്ഞ വർഷം ഉത്പാദന പ്രശ്നങ്ങൾ നേരിട്ടിരുന്നു. കൊവിഡ് മാരകമായി ബാധിച്ച മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ ഏറെയും നടക്കുന്നത് എന്നതും ആശങ്ക ഉയർത്തുന്നു. എന്നിരുന്നാലും 2021ൽ കമ്പനിക്ക് സാമ്പത്തിക വളർച്ച കെെവരിക്കാനായി.

ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷന്റെ റിപ്പോർട്ട്  പ്രകാരം ഇന്ത്യയിലെ സ്പെഷ്യാലിറ്റി കെമിക്കൽസ് വ്യവസായം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 11-12 ശതമാനം സിഎജിആർ വളർച്ച കെെവരിക്കും. 2025 ഓടെ 40 ബില്യൺ ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വർദ്ധിച്ച് വരുന്ന ആവശ്യകതയെ തുടർന്ന് ഈ മേഖലയിലെ മുൻ‌നിര കമ്പനികൾ‌ക്ക് തുടർന്നും നേട്ടമുണ്ടാക്കും. സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികൾക്ക് സർക്കാരിൽ നിന്നും പിന്തുണയും  ലഭിക്കുന്നുണ്ട്. കമ്പനിയുടെ മാനേജ്മെന്റ് വരും കാലങ്ങളിൽ നടപ്പാക്കാൻ ഒരുങ്ങുന്ന പദ്ധതികൾ എന്താണെന്ന് കാത്തിരുന്ന് കാണാം.

മാർച്ചിൽ വിപണിയിൽ ലിസ്റ്റ് ചെയ്തത് മുതൽ കമ്പനിയുടെ ഓഹരി വില 28 ശതമാനത്തിന്റെ വളർച്ചയാണ് കെെവരിച്ചത്.  നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ കമ്പനി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 244.70 രൂപ രേഖപ്പെടുത്തി.

ലക്ഷ്മി ഓർഗാനിക് ഇൻഡസ്ട്രീസിനെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? ഇന്ത്യയിലെ സ്പെഷ്യാലിറ്റി കെമിക്കൽസ് വ്യവസായത്തിൽ നിർണായക സ്ഥാനം നേടാൻ കമ്പനിക്ക് ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക. 

ടെക് മഹീന്ദ്ര ക്യു 1 ഫലം, അറ്റാദായം 39 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി ജൂണിലെ ഒന്നാം പാദത്തിൽ ടെക് മഹീന്ദ്രയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 39.17 ശതമാനം വർദ്ധിച്ച് 1353 കോടി രൂപയായി. അറ്റാദായം മുൻപാദത്തെ അപേക്ഷിച്ച് 25.13 ശതമാനമായി ഉയർന്നു. ഇതേകാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 11.98 ശതമാനം വർദ്ധിച്ച് 10197 കോടി രൂപയായി. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിനായി ജെഎസ്ഡബ്ല്യു എനർജിയുമായി കരാർ ഒപ്പിട്ട് ഓസ്‌ട്രേലിയൻ കമ്പനി ഹരിത ഹൈഡ്രജൻ […]
ഇന്നത്തെ വിപണി വിശകലനം അസ്ഥിരമായി ചാഞ്ചാടി നിന്ന വിപണി ജൂണിലെ അതെ നിലയിൽ ജൂലെെയിലും വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഗ്യാപ്പ് അപ്പിൽ 15,770 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് അസ്ഥിരമായി ലാഭത്തിൽ തന്നെ നിലകൊണ്ടു. എന്നിരുന്നാലും സൂചികയ്ക്ക് 15800 മുകളിൽ ശക്തമായി നിലയുറപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 70 പോയിന്റുകൾ/ 0.44 ശതമാനം മുകളിലായി 15,778 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34741 എന്ന നിലയിൽ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച […]

Advertisement