എൽഎൻജി ടെർമിനൽ ജെവിയിലുള്ള എസ്.പി ഗ്രൂപ്പിന്റെ 50 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി എച്ച്.പി.സി.എൽ
ഗുജറാത്ത് എൽഎൻജി ടെർമിനൽ ജെവിയിലുള്ള എസ്.പി ഗ്രൂപ്പിന്റെ 50 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി എച്ച്.പി.സി.എൽ. മുംബൈ ആസ്ഥാനമായുള്ള ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ ഒരു യൂണിറ്റാണ് എസ്പിപിപിഎൽ. 2021 മാർച്ച് 31ന് അകം ഏറ്റെടുക്കൽ അവസാനിക്കും.
ബ്രസീലിൽ ജനറിക് മരുന്നുകൾ അവതരിപ്പിക്കാൻ ബയോകൺ ഫാർമ ലിബസ് ഫാർമയുമായി കെെകോർത്തു
ബയോകൺ ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ബയോകൺ ഫാർമയും ലിബസ് ഫാർമസ്യൂട്ടിക്കത്സും തമ്മിൽ കെെകോർത്തു. ബ്രസീലിൽ ജനറിക് മരുന്നുകൾ വിതരണം ചെയ്യുന്നതിനാണ് ഇരു കമ്പനികളും തമ്മിൽ പങ്കാളികളായത്.
സ്പുട്നിക് വി വാക്സിന് ഉടൻ അനുമതി ലഭിച്ചേക്കുമെന്ന് ഡോ. റെഡ്ഡി
റഷ്യയുടെ സ്പുട്നിക് വി കൊവിഡ് വാക്സിന് ഇന്ത്യൻ ഡ്രഗ് കൺട്രോളർ
റഗുലേറ്റർ ഉടൻ അനുമതി നൽകിയേക്കുമെന്ന് ഡോ റെഡ്ഡി. 21 ദിവസത്തെ ഇടവേളയിൽ വാക്സിൻ രണ്ട് ഡോസായിയാണ് എടുക്കേണ്ടതെന്നും അധികൃതർ പറഞ്ഞു.
കോൾ ഇന്ത്യയുടെ ഉത്പാദനം തുടർച്ചയായ രണ്ടാം വർഷവും കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്
കോൾ ഇന്ത്യയുടെ ഉത്പാദനം തുടർച്ചയായ രണ്ടാം വർഷവും കുറയാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ബ്ലൂംബെർഗ് ക്വിന്റാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 660 ദശലക്ഷം ടൺ ഉത്പാദന ലക്ഷ്യമുണ്ടായിരുന്ന സിഐഎല്ലിന്റെ ഉത്പാദനം 600 മില്യണിന് താഴെ മാത്രമാണ് രേഖപ്പെടുത്തിയത്. കൊവിഡ് വ്യാപനം ഇതിന് പ്രധാന കാരണമായി.
കൊവിഡ് വ്യാപനം, ആഗോള ക്രൂഡ് ഓയിൽ വില ഇടിയുന്നു, ആഭ്യന്തര ഇന്ധന നിരക്ക് കുറഞ്ഞേക്കും
ആഗോള എണ്ണവില കുറഞ്ഞതിനെ തുടർന്ന് ആഭ്യന്തര ഇന്ധന വില കുറഞ്ഞേക്കും. ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് 63 ഡോളറായി കുറഞ്ഞു. യൂറോപ്പിൽ കൊവിഡ് തരംഗം അലയടിച്ചതിനെ തുടർന്നാണ് എണ്ണവില കുറഞ്ഞത്.
76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷികേശിലെ ഐഎച്ച്സിഎൽ താജ് ഹോട്ടൽ മൂന്ന് ദിവസത്തേക്ക് അടച്ചു
76 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷികേശിലെ ഐഎച്ച്സിഎല്ലിന്റെ താജ് ഹോട്ടൽ മൂന്ന് ദിവസത്തേക്ക് അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോട്ടൽ പൂർണമായും അണുവിമുക്തമാക്കി. ഉത്തരാഖണ്ഡിലെ കൊവിഡ് കേസുകൾ കഴിഞ്ഞ ഏതാനും ആഴ്ചകളായി വർദ്ധിച്ചുവരികയാണ്.
ലിങ്ക് ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ 5.98 കോടി ഓഹരി സ്വന്തമാക്കി റാംകോ ഇൻഡസ്ട്രീസ്
ലിങ്ക് ലോജിസ്റ്റിക്സ് ലിമിറ്റഡിന്റെ 5.98 കോടി ഓഹരി സ്വന്തമാക്കി റാംകോ ഇൻഡസ്ട്രീസ്. ഇത് ലിങ്ക് ലോജിസ്റ്റിക്സിലെ റാംകോയുടെ ഓഹരി പങ്കാളിത്തം 23.78 ശതമാനമായി ഉയർത്തി.
റാണെ മദ്രാസിന്റെ 8.49 ലക്ഷം ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കി റാണെ ഹോൾഡിംഗ്സ്
റാണെ ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ സഹസ്ഥാപനമായ റാണെ മദ്രാസിന്റെ 8.49 ലക്ഷം ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കിയതായി കമ്പനി അറിയിച്ചു. ഇതോടെ റാണെ മദ്രാസിലുള്ള കമ്പനിയുടെ മൊത്തം ഓഹരി പങ്കാളിത്തം 68.47 ശതമാനമായി.