ഒരു കമ്പനിയിൽ നിക്ഷേപിക്കുന്നതിന്  മുമ്പായി തന്നെ അടിസ്ഥാന പരമായി പലപഠനങ്ങളും നമ്മൾ നടത്താറുണ്ട്. മിക്കപ്പോഴും പല സാമ്പത്തിക അനുപാതങ്ങളും പുതുതായി വരുന്നവരെ ആശയകുഴപ്പത്തിലാക്കാറുണ്ട്. ഇന്നത്തെ ഈ ലേഖനത്തിലൂടെ ലിവറേജ് റേഷ്യോ, വാല്യുവേഷൻ റേഷ്യോ എന്നിങ്ങനെ രണ്ട് തരം സാമ്പത്തിക അനുപാതങ്ങളെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ചർച്ചചെയ്യുന്നത്.

ഇതിനായി ടാറ്റാ സ്റ്റീൽ എന്ന കമ്പനിയെയും അതിന്റെ എതിരാളിയായ ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ സ്റ്റീൽ എന്ന കമ്പനിയെയും നമുക്ക് ഉദാഹരണമായി എടുത്തു കൊണ്ട് വിശകലനം ചെയ്യാം.

ഒരു അനുപാതം വച്ചുകൊണ്ട് മാത്രം ഒരു കമ്പനിയെ ഒരിക്കലും വിശകലനം ചെയ്യാൻ ശ്രമിക്കരുത്. ഒന്നിലധികം അനുപാതങ്ങൾ ഉപയോഗിക്കുന്നതും, നിശ്ചിത കാലയളവിൽ എതിരാളികളുമായി താരതമ്യം ചെയ്യുന്നതും ഒരു കമ്പനിയെക്കുറിച്ചുള്ള സമഗ്രമായ ഉൾക്കാഴ്ച നൽകും.

Leverage Ratios

ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം ലിവറേജ് ഒരു ഉത്തേജകം പോലയാണ്.  ഇതിലൂടെ കമ്പനികൾക്ക്  അവരുടെ ബിസിനസ്സ് അളക്കാനും ഡെറ്റ് ഫണ്ടുകളുടെ സഹായത്തോടെ വിൽപ്പന മെച്ചപ്പെടുത്താനും കഴിയും. എന്നാൽ ഇത് കൃത്യമായ കണക്കുകൂട്ടലിൽ മാത്രം ഉപയോഗിച്ചില്ലെങ്കിൽ ഇതിന് മേൽ നൽകേണ്ടി വരുന്ന പലിശ കമ്പനിയുടെ ലാഭത്തെ പൂർണമായും ഇല്ലാതെയാക്കിയേക്കാം. ഇത് ഭാവിയിലെ പ്രവർത്തനങ്ങൾക്കായി കരുതി വച്ചിട്ടുള്ള ക്യാഷ് റിസർവിനെ പോലും ബാധിച്ചേക്കാം. 

ലിവറേജ് റേഷ്യോയെ നാലായി തരം തിരിച്ചിരിക്കുന്നു.

  1. Debt to Equity Ratio
  2. Debt to Asset Ratio
  3. Financial Leverage
  4. Interest Coverage Ratio

Debt to Equity Ratio

ഒരു കമ്പനിയുടെ ഓഹരി എന്നത് ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ആസ്തികളുടെ വിഹിതമാണ്. സ്വന്തം ഇക്വിറ്റിയുമായി താരതമ്യപ്പെടുത്തുമ്പോൾ എത്ര വായ്പകൾ നിലവിലുണ്ടെന്ന് ഡെറ്റ് ടു ഇക്വിറ്റി അനുപാതം ചൂണ്ടിക്കാട്ടുന്നു.

Debt to Equity = Total Debt/Total Equity

മൊത്തം ഇക്യുറ്റി എത്രയാണെന്ന് നമുക്ക് ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുന്നതാണ്. നിലവിലുള്ളതും അല്ലാത്തതുമായ ബാധ്യതകളിൽ നിന്നുള്ള വായ്പകൾ ചേർക്കുന്നതിലൂടെ നമുക്ക് കടം ലഭിക്കും. ടാറ്റാ സ്റ്റീലിന്റെ കണക്ക് നോക്കിയാൽ 2021 സാമ്പത്തിക വർഷം ഇത് 1.05 ആയിരുന്നു. ഇതിന് അർത്ഥം ഒരു രൂപ ഇക്യുറ്റിക്ക് മേൽ 1.05 രൂപ കമ്പനിക്ക് കടമുണ്ടെന്നാണ്. ഉയർന്ന ഡെറ്റ് ടു ഇക്യുറ്റി അനുപാതം ഉയർന്ന കടത്തെ സൂചിപ്പിക്കുന്നു. 

മുകളിൽ കാണിച്ചിരിക്കുന്ന ഗ്രാഫിൽ നിന്ന്, ടാറ്റാ സ്റ്റീലിന് അതിന്റെ കടങ്ങൾ കുറയ്ക്കാൻ കഴിഞ്ഞു എന്ന് നമുക്ക് മനസിലാക്കാം. അനുപാതം വ്യവസായ ശരാശരിയുമായി യോജിക്കുന്നു. ഓരോ സ്റ്റീൽ നിർമ്മാതാക്കളും അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ കടം വഴി ഫണ്ട് ശേഖരിക്കേണ്ടതുണ്ട്. ഇതിനാൽ തന്നെ സ്റ്റീൽ മേഖല മൂലധന തീവ്രതയുള്ളതാണെന്ന് പറയാം.

Debt to Asset Ratio

ഈ അനുപാദത്തിൽ കമ്പനിയുടെ ഡെറ്റ് ടു അസറ്റ് കണ്ടെത്തുന്നതിനായി കമ്പനിയുടെ മൊത്തം കടത്തെ കമ്പനിയുടെ മൊത്തം ആസ്തി കൊണ്ട് ഭാഗിക്കുകയാണ്.

Debt to Asset = Total Debt/Total Asset

ഇങ്ങനെ ലഭിക്കുന്ന സംഖ്യയെ ശതമാനമായി മാറ്റിയാൽ കമ്പനിയുടെ മൊത്തം ആസ്തിയുടെ എത്രത്തോളം കടബാധ്യതയെ സഹായിക്കുന്നുവെന്ന് മനസിലാക്കാം. ടാറ്റാ സ്റ്റീലിലേക്ക് നോക്കിയാൽ ഡെറ്റ് ടു അസറ്റ് റേഷ്യോ എന്നത് 0.33 അഥവ 33 ശതമാനം. ഇതിന് അർത്ഥം കമ്പനിയുടെ ഓരോ 100 രൂപ ആസ്തിക്ക് മേൽ 33 രൂപ കടം കൊണ്ട് ധനസഹായം നൽകുന്നു. 


രണ്ട് അനുപാതത്തിലൂടെയും ജിൻഡാൽ സ്റ്റീൽ കടം കുറച്ചിട്ടുള്ളതായി കാണാം.

Financial Leverage

ഫിനാൻഷ്യൽ ലിവറേജ് എന്നത് ഒരു കമ്പനിയുടെ കടം വിശകലനം ചെയ്യുന്നതിനുള്ള മറ്റൊരു മാർഗമാണ്.

Financial leverage = Total assets/Total Equity

ഈ ഫോർമുലയിൽ കടം ഉൾപ്പെടുന്നില്ലെങ്കിലും, ഓരോ ഇക്വിറ്റി യൂണിറ്റിനും ഉള്ള ആസ്തികളോട് സാമ്യമുണ്ട്. ടാറ്റാ സ്റ്റീലിന്റെ റേഷ്യോ എന്നത് 3.71 ആണ്. ഇതിന് അർത്ഥം കമ്പനിയുടെ ഒരു രൂപ ഇക്യുറ്റിക്ക് മേൽ 3.17 രൂപയുടെ ആസ്തി ഉണ്ടെന്നാണ്. വായ്പാ സഹായത്തോടെ കമ്പനിയുടെ മൊത്തം ആസ്തി വർദ്ധിക്കുമ്പോൾ ഈ നിരക്കും വർദ്ധിക്കും.

എതിരാളികളുമായി നോക്കുമ്പോൾ ജെ.എസ്.ഡബ്ല്യുവിന് 3.21 ഉം, ജിൻഡാൽ സ്റ്റീലിന് 2.52 എന്നിങ്ങനെയാണ് ഫിനാൻഷ്യൽ ലിവറേജ് ഉള്ളത്.

Interest Coverage ratio

കമ്പനിയുടെ പലിശ പേയ്‌മെന്റുമായി ബന്ധപ്പെട്ട് എത്രമാത്രം സമ്പാദിക്കാൻ കഴിയുമെന്ന് അറിയാൻ ഇൻറെറസ്റ്റ് കവറേജ് റേഷ്യോ സഹായിക്കുന്നു. ഇത് ഡെറ്റ് സേവന അനുപാതം എന്നും അറിയപ്പെടുന്നു.

Interest Coverage Ratio = Earnings Before Interest & Tax (EBIT)/ Finance Cost

ലാഭനഷ്ട വിഭാഗത്തിൽ നികുതിക്ക് മുമ്പുള്ള ലാഭത്തിൽ സാമ്പത്തിക ചെലവ് ചേർത്ത് ഇബിഐടി കണക്കാക്കാം. ടാറ്റാ സ്റ്റീലിലേക്ക് നോക്കിയാൽ ഇത് 2.8 ആണ്. ഇതിന് അർത്ഥം പലിശയിനത്തിൽ നൽകുന്ന ഒരു രൂപയിൽ നിന്ന് കമ്പനിക്ക് 2.8 രൂപ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നു. ഇൻറെറസ്റ്റ് കവറേജ് റേഷ്യോ കുറഞ്ഞാൽ അതിന് അർത്ഥം കൂടുതൽ വരുമാനം ഉണ്ടാക്കാൻ കമ്പനിക്ക് അതിന്റെ കടം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നാണ്.

ചാർട്ടിൽ സൂചിപ്പിക്കുന്നത് പോലെ ടാറ്റാ സ്റ്റീലിന്റെ ഇൻറെറസ്റ്റ് കവറേജ് അനുപാതം കാലക്രമേണ കുറയുകയും എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ അവസാനമായി നിൽക്കുന്നതായും കാണാം.

Valuation Ratios

വളരെ മികച്ച ഒരു കമ്പനി തീരെ വില കുറവിൽ ലഭിക്കുകയാണെങ്കിൽ തീർച്ചയായും ഒരു നിക്ഷേപകൻ അത് തള്ളിക്കളയില്ല. ഒരു പുതിയ ടൗൺഷിപ്പ് അല്ലെങ്കിൽ ടൂറിസം പദ്ധതിയുടെ പ്രഖ്യാപനം നടക്കുമ്പോൾ ഒരു പ്രത്യേക സ്ഥലത്തിന്റെ റിയൽ എസ്റ്റേറ്റ് വില ഉയരുന്നതിന് സമാനമായ രീതിയിൽ മൂല്യനിർണ്ണയം വിശദീകരിക്കാം. ഇതോടെ നേരത്തെ കുറഞ്ഞ വിലയ്ക്ക് വാങ്ങിയവർ ഉയർന്ന വിലയ്ക്ക് ഇത് വിൽക്കുന്നു. സമാനമായ രീതിയിൽ നിക്ഷേപകർക്കും ഓരോ ഓഹരിയെ പറ്റി മനസിലാക്കി കൊണ്ട് നിക്ഷേപം നടത്താവുന്നതാണ്.

Price to Earnings (P/E) Ratio

കമ്പനി ഉണ്ടാക്കുന്ന ഓരോ 1 രൂപ ലാഭത്തിനും സ്റ്റോക്ക് മാർക്കറ്റ് പങ്കാളികൾ ഓഹരിക്കായി എത്ര തുക നൽകാൻ തയ്യാറാണെന്ന് പിഇ റേഷ്യോ സൂചിപ്പിക്കുന്നു.

Price to Earnings ratio = Current market price/Earnings per share (EPS)

ഒരു ഓഹരിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്ന ലാഭമാണ് ഇപിഎസ്. അറ്റാദായത്തെ മൊത്തം ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ചാൽ ഇത് വളരെ എളപ്പത്തിൽ മനസിലാക്കാവുന്നതാണ്. ടാറ്റാ സ്റ്റീലിലേക്ക് നോക്കിയാൽ അതിന്റെ പിഇ റേഷ്യോ 21.5 ആണ്. ഇതിന് അർത്ഥം കമ്പനി ലാഭമായി ഉണ്ടാക്കുന്ന ഒരു രൂപയ്ക്കായി 21.5 രൂപ മുടക്കാൻ നിക്ഷേപകർ തയ്യാറാണെന്നാണ്.

എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ടാറ്റാ സ്റ്റീൽ കുറച്ച് അമിത വിലയിലാണുള്ളതെന്ന് മനസിലാക്കാം. ജിൻഡാൽ സ്റ്റീലിന്റെ പിഇ റേഷ്യോ 8.6 ആണ്. ഇത് ഓഹരി വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു എന്ന സൂചന നൽകുന്നു.

നിക്ഷേപകർക്ക് ഇടയിൽ 15-20 എന്നീ പിഇ ഒരു ഐഡിയൽ സംഖ്യയായി കണക്കാക്കപ്പെടുന്നു. എന്നാൽ ഓരോ മേഖലയ്ക്കും വ്യവസായങ്ങൾക്കും വ്യത്യസ്ത റേഞ്ചാണ് ഉണ്ടാവുക. ഇതിനാൽ തന്നെ എല്ലാ സ്റ്റോക്കുകൾക്കും ഒരു സ്റ്റാൻഡേർഡ് ശ്രേണി നിർവചിക്കാനാവില്ല.

Price to Sales (P/S) Ratio

പി/ഇ റേഷ്യോയിൽ ഓരോ ഷെയറിനും  ഉള്ള വരുമാനമാണ് നോക്കുന്നത്. ഇത് ടാക്സ് സ്ലാബുകളിലെ മാറ്റം, പുതിയ അക്കൗണ്ടിംഗ് നിയമങ്ങൾ, ഒറ്റത്തവണ പേയ്‌മെന്റുകൾ മുതലായ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടാം. ഇതിനെ മറികടക്കുന്നതിനായി നമുക്ക് കമ്പനിയുടെ മൂല്യനിർണ്ണയം കണ്ടെത്താൻ അതിന്റെ മൊത്തം വിൽപ്പനയെ പരിഗണിക്കാവുന്നതാണ്.

Price to Sales (P/S) ratio = Current market price/ Sales per share

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മൊത്തം ഷെയറുകളുടെ എണ്ണവുമായി വിഭജിച്ചാൽ ഓരോ ഷെയറിന്റെയും വിൽപ്പന കണക്കാക്കാം. ടാറ്റാ സ്റ്റീലിന്റെ പിഎസ് റേഷ്യോ എന്നത് 1.06 ആണ്. ഇതിന് അർത്ഥം വരുമാനമായി ലഭിക്കുന്ന ഓരോ രൂപയ്ക്കും കമ്പനിയുടെ നിക്ഷേപകർ 1.06 മടങ്ങ് വിലമതിക്കുന്നു.

ഉയർന്ന പിഇ റേഷ്യോ ഉള്ള ടാറ്റാ സ്റ്റീലിന്റെ പിഎസ് റേഷ്യോ വളരെ കുറവാണ് എന്നത് ശ്രദ്ധേയമാണ്.

Price to Book (P/B) Ratio

ഒരു കമ്പനി അതിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ആസ്തികൾ ലിക്വിഡേറ്റ് ചെയ്യുകയും കടങ്ങൾ തീർക്കുകയും ചെയ്ത ശേഷം നിക്ഷേപകർക്ക് നൽകുന്ന തുകയെ സൂചിപ്പിക്കുന്നതാണ് ബുക്ക് വാല്യു. ബാലൻസ് ഷീറ്റിൽ നിന്നുള്ള മൊത്തം ഇക്വിറ്റി, ക്യാഷ് റിസർവ് എന്നിവയുടെ ആകെത്തുകയാണ് ബുക്ക് വാല്യു. ഇതിനെ മൊത്തം ഓഹരികളുടെ എണ്ണവുമായി വിഭജിക്കുമ്പോൾ ബുക്ക് വാല്യു പെർ ഷെയർ ലഭിക്കും.

Price to book ratio = Current market price/Book value per share

ടാറ്റാ സ്റ്റീലിന്റെ ബുക്ക് വാല്യു എന്നത് 2.13 ആണ്. അതിന്റെ അർത്ഥം സ്റ്റോക്ക് അതിന്റെ ബുക്ക് വാല്യുവിന്റെ 2.13 മടങ്ങ് വ്യാപാരം ചെയ്യുന്നു എന്നാണ്.

ജെ.എസ്.ഡബ്ല്യു ഉയർന്ന മൂല്യത്തിലാണുള്ളത്. യാഥാസ്ഥിതിക നിക്ഷേപകർക്ക് 1 -ന് അടുത്ത മൂല്യമുള്ള ഓഹരികളുടെ പിബി പരിഗണിക്കാവുന്നതാണ്. എന്നാൽ ആധുനിക ബിസിനസിനും അസറ്റ്-ലൈറ്റ് ബിസിനസുകൾക്കും, പി/ബി എല്ലായ്പ്പോഴും ഉയർന്ന നിലയിലാകും കാണപ്പെടുക. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement