പണപ്പെരുപ്പം എഫ്.എം.സി.ജി മേഖലയെ ബാധിക്കുന്നത് എങ്ങനെ? കൂടുതൽ അറിയാം

Home
editorial
how-has-inflation-impacted-the-fmcg-sector
undefined

റഷ്യ- ഉക്രൈൻ സംഘർഷം, ഇന്ധന വില വർധനവ്, ആഗോള പലിശ നിരക്ക് എന്നിവ പണപ്പെരുപ്പം രൂക്ഷമാകാൻ കാരണമായി. ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെ ഇത് ബാധിക്കുന്നതായി കാണാം. ഇതിൽ ഒന്നാണ് എം.എം.സി.ജി മേഖല. കഴിഞ്ഞ ഡിസംബറിൽ പണപ്പെരുപ്പത്തെ പറ്റി ഞങ്ങൾ ഒരു ലേഖനം പ്രസ്ദ്ധീകരിച്ചു. നിർമാതാക്കൾ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് തുടർന്നെങ്കിലും, ഉപഭോക്താക്കളിൽ ആവശ്യക്കാരുണ്ടായിരുന്നില്ല. അതിനാൽ തന്നെ പണപ്പെരുപ്പത്തിന്റെ ഭാരം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ ഇതുവരെ തയ്യാറായിട്ടില്ല. എഫ്എംസിജി കമ്പനികൾക്ക് കൂടുതൽ കാലം ഈ രീതിയിൽ തുടരാൻ കഴിയില്ല, അതിനാൽ തന്നെ ഇപ്പോൾ വില വർധിപ്പിക്കാനും പണപ്പെരുപ്പത്തിന്റെ ഉത്തരവാദിത്തം ഉപഭോക്താക്കൾക്ക് കൈമാറാനും കമ്പനി തീരുമാനിച്ചു.

എഫ്എംസിജി മേഖലയുടെ നിലവിലെ സാഹചര്യത്തെ പറ്റിയും  പണപ്പെരുപ്പം മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ച ചെയ്യുന്നത്.

പണപ്പെരുപ്പത്തിന്റെ പ്രത്യാഘാതങ്ങൾ

ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശ നിരക്ക് ഉയർത്താൻ തുടങ്ങി. സമ്പദ്‌വ്യവസ്ഥയിൽ നിന്ന് പണം തിരികെ എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സെൻട്രൽ ബാങ്കുകൾ ഈ നീക്കം നടത്തുന്നത്. പണലഭ്യത കുറയുന്നത് വ്യക്തിഗത വരുമാനത്തെ ബാധിക്കുകയാണെങ്കിൽ, അത് ഉപഭോക്താക്കളെ ചെലവിടുന്നതിൽ നിന്ന് നിയന്ത്രിക്കുകയും ഒടുവിൽ സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുകയും ഗണ്യമായ ഉൽപാദന വിടവ് ഉണ്ടാക്കുകയും ചെയ്യും.

വില വർദ്ധിക്കുന്നത് എഫ്.എം.സി.ജി കമ്പനികളെ ഇങ്ങനെ ബാധിക്കുന്നു:

  • കുറഞ്ഞ പ്രോഫിറ്റ് മാർജിൻ
  • ഗതാഗത/വിതരണ ശൃംഖലയുടെ ഉയർന്ന ചിലവ്.
  • സംഭരണച്ചെലവ് വർദ്ധിച്ചേക്കും.
  • വിൽപ്പനയുടെ അളവിൽ കുറവ് സംഭവിച്ചു.

നമുക്ക് ചുറ്റുമുള്ള പണപ്പെരുപ്പത്തിന്റെ ആഘാതം എത്രയെന്ന് നിങ്ങൾക്ക് അറിയുമോ? 2007ന് ശേഷം ആദ്യമായാണ് തീപ്പെട്ടിയുടെ വില ഒന്നിൽ നിന്ന് രണ്ട് രൂപയായി വർധിപ്പിച്ചത്. മാഗി നൂഡിൽസിന് പോലും ഇപ്പോൾ 140 ഗ്രാം പായ്ക്കറ്റിന് പുറത്ത് 3 രൂപ കൂടി. വിലക്കയറ്റത്തിനെതിരെ ഇന്ത്യ ശക്തമായി തന്നെ പോരാടേണ്ടതുണ്ട്. 

വിപണി ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

2021 സെപ്തംബർ വരെ കൊവിഡ് ബുൾ റണ്ണിനെ തുടർന്ന് നിഫ്റ്റി എഫ്.എം.സി.ജി സൂചിക ഊർജിതമായി കാണപ്പെട്ടു. 40,426 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതിന് ശേഷം സൂചിക 12 മുതൽ 15 ശതമാനം വരെ താഴേക്ക് വീണു. വിപണി ഇപ്പോൾ തിരുത്തലിന് വിധേയമാണ്. അതിനുള്ള കാരണവും നമ്മുക്ക് വ്യക്തമാണ്. എഫ്എംസിജി മേഖലയിൽ ഉള്ള പണപ്പെരുപ്പ സമ്മർദ്ദം നിക്ഷേപകരെ ആശങ്കയിൽ ആകുന്നതായി കാണാം.

വരുൺ ബിവറേജസ്, കോൾഗേറ്റ്-പാമോലിവ്, പ്രോക്ടർ ആൻഡ് ഗാംബിൾ (പിജിജിഎച്ച്), ഐടിസി എന്നിവയാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഓഹരി വിലയിൽ 4 മുതൽ 16 ശതമാനം നേട്ടമുണ്ടാക്കിയ എഫ്.എം.സി.ജി ഓഹരികൾ. പ്രധാന എഫ്എംസിജി കമ്പനികളായ ഹിന്ദുസ്ഥാൻ യുണിലിവർ, ജൂബിലന്റ് ഫുഡ് വർക്ക്‌സ്, ബജാജ് കൺസ്യൂമർ കെയർ, നെസ്‌ലെ ഇന്ത്യ എന്നിവ കഴിഞ്ഞ മൂന്ന് മാസം കൊണ്ട് 9 മുതൽ 12 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.

മുന്നിലേക്ക് എങ്ങനെ?

എഫ്എംസിജി കമ്പനികൾ 10 മുതൽ 15 ശതമാനം വരെ വില വർധിപ്പിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാലക്രമേണ വില കുറയുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. എങ്കിലും കൊവിഡിന് ശേഷമുള്ള സംഭവങ്ങളെ തുടർന്ന് ഉണ്ടാകാനിടയുള്ള പണപ്പെരുപ്പത്തെ പറ്റി നിങ്ങൾക്ക് ചിന്തിക്കാവുന്നതെ ഉള്ളു.

ഇന്ത്യയുടെ കാര്യത്തിൽ നമുക്ക് കാണാൻ കഴിയുന്ന വളരെ രസകരമായ ഒരു മാതൃകയുണ്ട്. ഇന്ത്യയുടെ കയറ്റുമതി 400 ബില്യൺ ഡോളർ കടന്ന്  എക്കാലത്തെയും ഉയർന്ന നിലയിലാണുള്ളത്. രൂപയും ഡോളറും തമ്മിലുള്ള പരിവർത്തന നിരക്കിൽ പോലും ഉയർന്ന നിലയിലുള്ള ചാഞ്ചാട്ടം കാണാവുന്നതാണ്. നമ്മൾ കയറ്റുമതി ചെയ്യുന്ന ഓരോ ചരക്കിനും രൂപയിൽ കൂടുതൽ നേട്ടമാണ്ടാക്കാം. ചില ചരക്കുകളുടെ ആഗോള ദൗർലഭ്യം ഇന്ത്യ ഇതുവരെ പ്രയോജനപ്പെടുത്താൻ തുടങ്ങിയിട്ടില്ല. മികച്ച സാക്ഷാത്കാരവും ഉയർന്ന മാർജിനുകളും ലഭിക്കുന്നതിന് കയറ്റുമതി ക്രമീകരിക്കാൻ ഇന്ത്യൻ എഫ്എംസിജി കമ്പനികൾക്ക് കഴിഞ്ഞാൽ, ആഭ്യന്തര വില ക്രമീകരിക്കുന്നതിന് കയറ്റുമതിയിൽ നിന്നുള്ള വരുമാനം അവർക്ക് ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും, ആഭ്യന്തര എഫ്എംസിജി കമ്പനികൾ ഇതിനായി പ്രവർത്തിക്കുന്നതുവരെ ഇത് ഒരു സാധ്യത മാത്രമായി തുടരും.

വരും മാസങ്ങളിൽ എഫ്എംസിജി ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.


Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023