നിഫ്റ്റി 50 യുടെ ചാർട്ട് പരിശോധിച്ചാൽ തന്നെ വ്യക്തമാകും  ഇന്ത്യൻ ഓഹരി വിപണി ഇപ്പോൾ കരടികളുടെ  പിടിയിലാണെന്ന്. വിപണി ഇടിയുമ്പാേഴും ഒരു കമ്പനി ഏറെ ശ്രദ്ധേയമാവുകയാണ്. അഗ്രോകെമിക്കൽ കമ്പനിയായ ഹെറാൻബ ഇൻഡസ്ട്രീസ് ലിമിറ്റഡിനെ പറ്റിയാണ് നമ്മൾ ഇന്ന് ചർച്ചചെയ്യുന്നത്. കമ്പനിയുടെ പ്രഥമ ഓഹരി വിൽപ്പന (IPO) ഇന്ന് ആരംഭിച്ചിട്ടുണ്ട്.  ഈ ഐ.പി.ഒ നിങ്ങൾക്ക് ലാഭകരമാണോ എന്ന് നോക്കാം. 

Heranba Industries Limited 

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിള സംരക്ഷണ രാസ നിർമ്മാണ കമ്പനിയാണ് ഹെറാൻബ ഇൻഡസ്ട്രീസ് ലിമിറ്റഡ്. അഞ്ച് തരം പ്രവർത്തന രീതികളാണ് കമ്പനിക്കുള്ളത്.

1.Domestic sales of Technicals to companies
2.Technicals exports
3.Domestic sales of Branded formulations under its own brand name
4.Formulations export

5.manufacture and selling insect control  chemicals

ശക്തവും ദൃഡവുമായ രാഷ്ട്ര അന്താരാഷ്ട്ര ശൃംഖലയാണ് കമ്പനിയുടെ കരുത്ത്. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലായി 8000ൽ അധികം ഡീലർമ്മാരാണ് കമ്പനിക്കുള്ളത്. 60ൽ അധികം രാജ്യങ്ങളിലേക്ക്  ഹെറാൻബ കയറ്റുമതി ചെയ്യുന്നുണ്ടു.

insecticides, fungicides, herbicides തുടങ്ങി നിരവധി രാസവളങ്ങളാണ്  കമ്പനി നിർമ്മിക്കുന്നത്. cypermethrin, deltamethrin, lambda-cyhalothrin  എന്നീ  സിന്തറ്റിക് ഉത്പന്നങ്ങളും കമ്പനി നിർമ്മിക്കുന്നുണ്ട്.  2021ൽ ഐ.പി.ഒ ചെയ്യുന്ന എട്ടാമത്തെ കമ്പനിയാണ്  ഹെറാൻബ ഇൻഡസ്ട്രീസ്.  ഐ.പി.ഒ പറ്റി കൂടുതൽ അറിയാം.

IPO എങ്ങനെ ?

ഫെബ്രുവരി 23 ആരംഭിച്ച  ഹെറാൻബ ഇൻഡസ്ട്രീസ്  ഐ.പി.ഒ
ഫെബ്രുവരി 25 ന് അവസാനിക്കും. ഐ.പി.ഒ വഴി 625.24 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫ്രഷ് ഇഷ്യുവിനായി
കമ്പനിയുടെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കുക  60 കോടി  രൂപയാണ്. ഓഹരി ഒന്നിന് 626-627 രൂപവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ  എണ്ണം  23 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 299 ഓഹരികൾ അഥവ 13 ലോട്ടുകളാണ്. ഐ.പി.ഒയുടെ ഭാഗമാകുന്നതിന് ഒരു നിക്ഷേപകന് കുറഞ്ഞത് 14,421 രൂപ നൽകേണ്ടിവരും. 13 ലോട്ട് വാങ്ങാനായി 187473 രൂപയാണ് നൽകേണ്ടി വരിക.

നിലവിൽ കമ്പനിയുടെ 98.01 ശതമാനം ഓഹരികളാണ്
പ്രെമോട്ടർമാർ കെെവശം വച്ചിരിക്കുന്നത്. ഐ.പി.ഒയ്ക്ക് ശേഷം ഇത് 74.1 ശതമാനമായി കുറയും. സദാശിവ് കെ. ഷെട്ടി, രഘുറാം കെ.ഷെട്ടി എന്നിവരാണ് കമ്പനിയുടെ പ്രെമോട്ടർമാർ.

ഐ.പി.ഒയുടെ അലോട്ട്മെന്റ് മാർച്ച് 2നും ലിസ്റ്റിംഗ് മാർച്ച് 5 നുമാണ് നടക്കുന്നത്. പ്രെമോട്ടർമാർ എല്ലാവരും കൂടി 90.15 ഇക്യൂറ്റി ഓഹരികളാണ് വിൽക്കുന്നത്.

ഐ.പി.ഒ  വഴി ലഭിക്കുന്ന പണം  ഹെറാൻബ ഇൻഡസ്ട്രീസ് മൂന്ന് കാര്യങ്ങൾക്കായി ഉപയോഗിക്കും. പൊതുവായ ചെലവുകൾക്കായി പണം ഉപയോഗിക്കും. ഒരു ഭാഗം ബിസിനസ്സ് പ്രവർത്തന മൂലധന ആവശ്യങ്ങൾക്കായി മാറ്റിവയക്കും. ബാക്കി തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി  ചെലവാക്കും.

സാമ്പത്തിക വളർച്ച 

30 September 202031 March 202031 March 201931 March 2018
Total Assets788.12CR624.76CR560.44CR450.47CR
Total Income619.21CR967.91CR1011.84CR750.41CR
Profit after Tax66.31CR97.75CR75.40CR46.87CR

പട്ടികയിൽ കാണുന്നത് പോലെ ഹെറാൻബ ഇൻഡസ്ട്രീസ്  കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഉയർന്ന അറ്റാദായമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ട് വർഷത്തിനുള്ളിൽ ലാഭം ഇരട്ടിയായതായി കാണാം. മുൻ വർഷത്തേക്കാൾ വരുമാനം കുറഞ്ഞു നിന്നിരുന്ന കാലയളവിലാണ് കമ്പനി ഈ നേട്ടം കെെവരിച്ചത്. കൊവിഡ് മൂലമാകാം വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയത് എന്ന് കരുതാം.

ഈ വർഷം  ആദ്യ പകുതിയിലുള്ള കമ്പനിയുടെ പ്രവർത്തനം വിലയിരുത്തിയാൽ വരും കാലങ്ങളിൽ മിന്നും പ്രകടനം കാഴ്ചവച്ചേക്കുമെന്ന് കരുതാം. കമ്പനിയുടെ  P/E ratio 24.7 ആണ്. വിപണിയിലെ മറ്റു കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് നല്ലതാണ്. 2020 ൽ 10 ശതമാനം പ്രോഫിറ്റ് മാർജിനാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. 2018ൽ ഇത് 6 ശതമാനം മാത്രമായിരുന്നു. കമ്പനിയുടെ EPS (earnings per share) രണ്ട് വർഷം കൊണ്ട് 12 രൂപയിൽ നിന്ന് 25.03 രൂപയിലേക്ക് ഉയർന്നു. 2022 ഓടെ ഇത് 30 കവിയുമെന്ന് പ്രതീക്ഷിക്കുന്നു. 

അപകട സാധ്യതകൾ

  • ഹെറാൻബ ഇൻഡസ്ട്രീസിന് ദീർഘ കാല കരാറുകൾ കുറവാണ്. അതിനാൽ കൊവിഡ് പോലെയുള്ള സാഹചര്യങ്ങളിൽ ഉത്പന്നങ്ങളുടെ ആവശ്യത്തിനും അസംസ്കൃത വസ്തുക്കളുടെ വിതരണത്തിനും ഒരു അനിശ്ചിതത്വമുണ്ടായേക്കാം.

  • കമ്പനി അന്താരാഷ്ട്ര വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ലോകമെമ്പാടുമുള്ള ഉപരോധം ബിസിനസിനെ  ബാധിച്ചേക്കാം.

  • കമ്പനി നിയമത്തിലെ വിവിധ വകുപ്പുകൾ പിന്തുടരുന്നതിൽ ഹെറൻബ ഇൻഡസ്ട്രീസ്  നേരത്തെ വീഴ്ച വരുത്തിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തുടർന്നാൽ കമ്പനിയെ മോശമായി ബാധിച്ചേക്കും.

  • കമ്പനിയുടെ 30 ശതമാനം വരുമാനവും വരുന്നത് ചെെനയിൽ നിന്നാണ്. വ്യാപാര മേഖലകളിൽ ഇരു രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിയാൽ കമ്പനിയെ ഇത് മോശമായി ബാധിക്കും.

  • കമ്പനിയുടെ മിക്ക ഉത്പന്നങ്ങളും  സീസണലാണ്. ഇക്കാരണത്താൽ തന്നെ കാലാവസ്ഥയിൽ ഉണ്ടായേക്കാവുന്ന മാറ്റം വ്യാപാരത്തെ ബാധിച്ചേക്കും.

നിഗമനം

ഹെറാൻബ ഇൻഡസ്ട്രീസ് ശക്തമായ സാമ്പത്തിക അടിതറയിലാണുള്ളതെന്ന് നിസംശയം പറയാം. അതിനാൽ തന്നെ ദീർഘകാല നിക്ഷേപത്തിനായി കമ്പനി തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല. സാങ്കേതിക കയറ്റുമതിയിലൂടെയാണ് കമ്പനിക്ക് 2020ൽ ഉയർന്ന വരുമാനം ലഭിച്ചത്. സാങ്കേതിക സ്ഥാപനങ്ങളുടെ ആഭ്യന്തര വിൽപ്പനയിലൂടെ 31.6 ശതമാനം വരുമാനം കെെവരിച്ചു.

കണക്കുകൾ പ്രകാരം കമ്പനി കുറഞ്ഞ കടത്തിലാണ് ഉള്ളത്. എന്നാൽ അപകടസാധ്യതകൾ ഏറെ ഉള്ളതിനാൽ ഇത് കമ്പനിയുടെ ബിസിനസുകളെ ബാധിച്ചേക്കാം.

വിപണിയിലുള്ള നിങ്ങളുടെ കാഴ്ചപാട് ബുള്ളിഷാണെങ്കിൽ, സർക്കാർ മേഖലയ്ക്ക് ശക്തമായ പിന്തുണ നൽകുമെന്നത് തീർച്ചയുള്ളതിനാൽ   ഹെറാൻബ നിങ്ങളുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാവുന്നതാണ്.
എന്നാൽ നിങ്ങൾ ലിസ്റ്റിംഗ് ഗെയിൻ നേടാനാണ് ശ്രമിക്കുന്നതെങ്കിൽ
നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബായെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ ഹെറാൻബ ഐ.പി.ഒക്കായി ശ്രമിക്കുന്നുണ്ടോ? തീർച്ചയായും കമന്റ് ചെയ്ത് അറിയിക്കുക.


പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement