ബോണ്ടുകൾ വഴി 6,000 കോടി രൂപ സമാഹരിക്കാൻ എച്ച്ഡിഎഫ്സി

എൻസിഡി വിതരണത്തിലൂടെ 6,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഹൗസിംഗ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ. സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനമാക്കിയായിരിക്കും എസിഡി വിതരണം ചെയ്യുക. എൻസിഡികൾക്ക്  3,000 കോടിയുടെ അടിസ്ഥാന  മൂല്ല്യമുണ്ടാകും കൂടാതെ 3,000 കോടി രൂപയുടെ ഓവർ സബ്സ്ക്രിപ്ഷൻ നിലനിർത്താനുള്ള ഓപ്ഷനും (ഗ്രീൻഷൂ ഓപ്ഷൻ) ഉണ്ടായിരിക്കും. വിഭവങ്ങൾ ദീർഘകാലത്തേക്കായി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം ഹൗസിംഗ് ഫിനാൻസ് ബിസിനസ് ആവശ്യങ്ങൾക്ക് ധനസഹായം നൽകാൻ ഉപയോ​ഗിക്കും.

വിപുലീകരണത്തിനായി 10 മില്യൺ ഡോളർ കരാറിൽ ഒപ്പിട്ട് ഈസി മൈ ട്രിപ്പും ഇന്റർ ​ഗ്ലോബ് ടെക്ക് ക്വോട്ടിയന്റും

ഐടിക്യുവിന്റെ ട്രാവൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ട്രാവൽപോർട്ട് (1ജി) യിലേക്ക് തടസ്സമില്ലാത്ത പ്രവേശനം നൽകുന്നതിനായി ഈസി മൈ ട്രിപ്പ് ഇന്റർ ഗ്ലോബ് ടെക്നോളജി ക്വോട്ടിയന്റുമായി കരാറിൽ ഒപ്പിട്ടു. 10 ദശലക്ഷം ഡോളറിന്റേതാണ് (73 73.85 കോടി രൂപ) ഇടപാടാണ്. ഐടിക്യുവിന്റെൽ നിന്നുള്ള മുൻകൂർ വരുമാനമെന്ന നിലയിലാണിത്. ഇരു കമ്പനികൾക്കും ഭാവിയിൽ ​ഗുണമുണ്ടാവുന്ന വണ്ണം സാങ്കേതികവിദ്യകൾ നവീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഐടിക്യു സിഒഒ സന്ദീപ് ദ്വിവേദി പറഞ്ഞു. 

ഗൂഗിൾ പിന്തുണയുള്ള ഗ്ലാൻസ് ഇൻമൊബിയുടെ ഓഹരികൾ സ്വന്തമാക്കാൻ ആർഐഎൽ ശ്രമിക്കുന്നതായി റിപ്പോർട്ട്

ഇന്ത്യൻ മൊബൈൽ സേവന ദാതാവായ ഗ്ലാൻസ് ഇൻമൊബി പി‌ടി‌ഇയിൽ നിന്നും ഓഹരി വാങ്ങാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ)  ചർച്ച നടത്തുന്നതായി റിപ്പോർട്ട്. മിന്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. യൂണികോണിൽ (ബില്യൺ ഡോളർ സ്റ്റാർട്ടപ്പ്) 300 മില്യൺ ഡോളറിന്റെ (2, 2,215 കോടി രൂപ) നിക്ഷേപം നടത്താൻ കമ്പനി ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വാർത്തകളും വിനോദ പരിപാടികളും ഫോൺ ലോക്ക് സ്ക്രീനുകളിൽ ലഭ്യമാക്കുകയും ഹ്രസ്വ വീഡിയോ ആപ്പുകൾ നിർമിക്കുകയും ചെയ്യുന്ന ഗ്ലാൻസ് ഇൻമൊബിയെ ഗൂഗിൾ പിന്തുണയ്ക്കുന്നുണ്ട്.

കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കാൻ വിസ്താരയുമായി കൈകോർത്ത് ഇൻഡസ്ഇൻഡ് ബാങ്ക്

ഫുൾ സർവീസ് കാരിയറായ വിസ്താരയും ഇൻഡസ്ഇൻഡ് ബാങ്കും ചേർന്ന് ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിക്കുന്നു. ക്ലബ് വിസ്താര ഇൻഡസ്ഇൻഡ് ബാങ്ക് എക്സ്പ്ലോറർ എന്നാണ് ഇതിന്റെ പേര്. കോംപ്ലിമെന്ററി ബിസിനസ് ക്ലാസ് ടിക്കറ്റ്, എയർലൈൻ ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാമിൽ അംഗത്വം, ക്രെഡിറ്റ് കാർഡ്  ലോഞ്ച് ആക്സസ് തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ഇതുവഴി ഉപയോക്താക്കൾക്ക് ലഭ്യമാകും. വിസ്താര ഫ്ലൈറ്റുകളുടെ നേരിട്ടുള്ള ബുക്കിംഗ്, ഗിഫ്റ്റ് വൗച്ചറുകൾ, കോംപ്ലിമെന്ററി മൂവി ടിക്കറ്റുകൾ, ഡൈനിംഗ് വൗച്ചറുകൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

11 കൽക്കരി ഖനികൾക്കായി കേന്ദ്രം രണ്ടാമത്തെ ലേല ശ്രമം ആരംഭിച്ചു

വ്യാവസായിക ഖനനത്തിനായുള്ള 11 കൽക്കരി ഖനികളുടെ ലേലത്തിന്റെ രണ്ടാമത്തെ ശ്രമം തുടങ്ങുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം. 2021 മാർച്ചിലായിരുന്നു ആദ്യ ലേലത്തിനുള്ള ശ്രമം. ആദ്യ ശ്രമത്തിൽ വാ​ഗ്ദാനം ചെയ്ത ഖനികളാണിത്. ലേലത്തിനുള്ള 11 കൽക്കരി ഖനികളിൽ ആറെണ്ണം പൂർണമായും അഞ്ച് എണ്ണം ഭാഗികമായും പരിശോധന നടത്തിയവയാണ്. വരുമാന ഓഹരികളുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിലൂടെ സുതാര്യമായ രീതിയിൽ ഓൺലൈനിൽ  ആയിരിക്കും ലേലം.

ന്യൂക്ലിയസ് സോഫ്റ്റ്‌വെയർസിന്റെ ഓഫ്‌ലൈൻ റീട്ടെയിൽ പേയ്‌മെന്റ് പ്രൊഡക്ട് പാസ്സാക്കി ആർബിഐ റെഗുലേറ്ററി സാൻഡ്‌ബോക്‌സ്

ന്യൂക്ലിയസ് സോഫ്റ്റ്‌വെയർ എക്സ്പോർട്ട്സിന്റെ ഓഫ്‌ലൈൻ റീട്ടെയിൽ പേയ്‌മെന്റ് പൈസെ വിജയകരമായി വിലയിരുത്തി ആർബിഐ. റീട്ടെയിൽ പേയ്മെന്റിനെ അടിസ്ഥാനമാക്കി റെഗുലേറ്ററി സാൻഡ്‌ബോക്‌സിന്റെ സഹായത്തോടെയായിരുന്നു ഇത്. റിമോട്ട് ജിയോ​ഗ്രഫിക്സിന്റെ സഹായത്തോടെ ബാങ്കിംഗ് സേവനങ്ങൾ  ലഭ്യമാക്കുന്ന ഓൺലൈൻ, ഓഫ്‌ലൈൻ ഡിജിറ്റൽ പേയ്‌മെന്റ് സൊലൂഷ്യനാണ് പൈസേ. നിയന്ത്രണ പരിധിയിൽ പെടുന്ന പുതിയ ഉൽപ്പന്നങ്ങളുടേയോ സേവനങ്ങളുടേയോ തത്സമയ പരിശോധനയാണ് റെഗുലേറ്ററി സാൻഡ്‌ബോക്സ്.

500 മെഗാവാട്ട് ടീസ്റ്റ-ആറാമത് ജലവൈദ്യുത പദ്ധതിയുടെ ഓർഡർ പട്ടേൽ എഞ്ചിനീയറിംഗിന്

സിക്കിമിലെ 500 മെഗാവാട്ട് ടീസ്റ്റ-ആറാമത് ജലവൈദ്യുത പദ്ധതിക്കായുള്ള ഓർഡർ പട്ടേൽ എൻജിനീയറിംഗ് ലിമിറ്റഡിന്. 1,251 കോടി രൂപയുടേതാണ് ഓർഡർ. ദക്ഷിണ സിക്കിം ജില്ലയിലാണ് പദ്ധതി. ജലവൈദ്യുത, ​​ഡാം പദ്ധതികൾക്കുള്ള തുരങ്ക‌ നിർമാണവും ഭൂഗർഭ ജോലികളും നടത്തിവരുന്ന മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് പിഇഎൽ.

എൻസിഡി വഴി 400 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി പിരാമൽ എന്റർപ്രൈസസ്

നോൺ കൺവേർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) വഴി 400 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശം പിരാമൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അം​ഗീകരിച്ചു. 200 കോടി മൂല്ല്യമുള്ള സുരക്ഷിതവും റേറ്റുചെയ്തതും ലിസ്റ്റുചെയ്‌തതും വീണ്ടെടുക്കാവുന്നതുമായ എൻ‌സി‌ഡികളാണ് പുറത്തിറക്കുന്നത്.  200 കോടി രൂപയുടെ സ്വകാര്യ പ്ലേസ്മെന്റ് അടിസ്ഥാനത്തിലുള്ള ഓവർ സബ്‌സ്‌ക്രിപ്ഷൻ നിലനിർത്താനുള്ള അവസരവുമുണ്ട്.  ബി‌എസ്‌ഇ, എൻ‌എസ്‌ഇ എന്നിവയുടെ വോൾസെയിൽ ഡെബ്റ്റ് സെ​ഗ്മെന്റ്‍, ക്യാപിറ്റൽ മാർക്കറ്റ് സെ​ഗ്മെന്റ് എന്നീ വിഭാ​ഗങ്ങളിൽ ഇവ അവതരിപ്പിക്കും പ്രതിവർഷം 8% ആയിരിക്കും കൂപ്പൺ നിരക്ക്.

എയർപോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകൾ സ്ഥാപിക്കാൻ ഏപ്രിൽ മൂൺ റീട്ടെയിൽ കമ്പനിയുമായി കരാർ ഒപ്പിട്ട് അദാനി എന്റർപ്രൈസസ് 

എയർപോർട്ടുകളിൽ ഡ്യൂട്ടി ഫ്രീ ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിനായി ഏപ്രിൽ മൂൺ റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡുമായി ഷെയർ സബ്സ്ക്രിപ്ഷൻ കരാർ ഒപ്പിട്ട് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് (AAHL). അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ്. 7.40 ലക്ഷം രൂപയ്ക്ക് എഎംആർപിഎൽ നിന്നും  74% ഓഹരി കമ്പനി സ്വന്തമാക്കും.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement