എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. ബാങ്കിന്റെ പ്രൊവിഷനുകൾ മൂന്നാം പാദത്തിൽ 12.3 ശതമാനം ഇടിഞ്ഞ് 2,994 കോടി രൂപയായി.

നാലാം തവണയും വില വർധിപ്പിക്കാൻ മാരുതി സുസുക്കി

നടപ്പ് സാമ്പത്തിക വർഷത്തിൽ നാലാം തവണയും മോഡലുകളുടെ വില വർധിപ്പിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ഇതോടെ വെയ്റ്റഡ് ആവറേജ് അടിസ്ഥാനത്തിൽ എല്ലാ മോഡലുകളുടെയും വിലകൾ 1.7% വർദ്ധിക്കും. തിരഞ്ഞെടുത്ത മാരുതി സുസുക്കി കാറുകളുടെ വിലകൾ ഏപ്രിലിൽ 1.6% ഉം സെപ്തംബറിൽ 1.9% ഉം 2021 സെപ്തംബറിൽ 1.9% വർധിപ്പിച്ചിരുന്നു. നിർമാണ ചെലവുകളിലെ വർദ്ധനവാണ് വില വർധിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

35,000 കോടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ആവശ്യപ്പെട്ട് ടെലികോം കമ്പനികൾ

സർക്കാർ 35,000 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് ചെയ്യണമെന്നും ലെവികൾ കുറയ്ക്കണമെന്നും ലൈസൻസ് ഫീസിനും സ്പെക്ട്രം ഉപയോഗത്തിനുമുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടെലികോം ഓപ്പറേറ്റർമാർ. സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിക്കുന്നത്. അടുത്ത ബജറ്റിൽ ഇക്കാര്യം ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ടെൽകോസ് വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവയും സേവന ദാതാക്കളുടെ ഭാരം കുറയ്ക്കുന്നതിന് യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (യുഎസ്ഒഎഫ്) താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏഥർ എനർജിയിൽ 420 കോടി രൂപയുടെ പുതിയ നിക്ഷേപവുമായി ഹീറോ മോട്ടോകോർപ്പ്

ഇലക്ട്രിക് വാഹന (ഇവി) കമ്പനിയായ ഏതർ എനർജിയിൽ 420 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ് ലിമിറ്റഡ്. നിക്ഷേപത്തിന് മുമ്പ് ഏതർ എനർജിയിൽ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം 34.8% ആയിരുന്നു. ചാർജ്ജിംഗ് ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, സോഴ്‌സിംഗ് തുടങ്ങിയ വിവിധ മേഖലകൾ കമ്പനി ഏഥർ എനർജിയുമായി ചേർന്ന് പര്യവേക്ഷണം ചെയ്യും.

മെട്രോ ബ്രാൻഡ്സ് Q3 ഫലങ്ങൾ: അറ്റാദായം 53% വർധിച്ച് 102 കോടി രൂപയായി

ഡിസംബറിൽ അവസാനിച്ച പാദത്തിൽ മെട്രോ ബ്രാൻഡ്‌സ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 53 ശതമാനം വർധിച്ച് 102 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 84% വർദ്ധിച്ചു. ഇതേ കാലയളവിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 59% ഉയർന്ന് 484 കോടി രൂപയായി.

കൂടാതെ ഇന്ത്യയിൽ വിൽപ്പനയ്ക്കും വിതരണത്തിനുമായി വെൽബീയിംഗ് ഫുട്വെയർ ബ്രാൻഡായ ഫിറ്റ്ഫ്ലോപ്പുമായ പങ്കാളിത്ത കരാറിൽ മെട്രോ ബ്രാൻഡ്സ് ഒപ്പുവച്ചിട്ടുണ്ട്.

സൗദി അറേബ്യയിലെ ധാതു മേഖലയിൽ നിക്ഷേപം നടത്താൻ വേദാന്ത

സൗദി അറേബ്യയുടെ ധാതു മേഖലയിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് വേദാന്ത് ലിമിറ്റഡ്. സിങ്ക് ലോഹത്തിന്റെ മുൻനിര നിർമ്മാതാക്കളാകാൻ ആഗോള കമ്പനികളുമായി സഹകരിക്കാൻ രാജ്യം ശ്രമിക്കുന്നതിനിടെയാണിത്. സൗദി അറേബ്യയിൽ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനുള്ള ചർച്ചയിലാണ് കമ്പനി എന്നും ഇത് മിഡിൽ ഈസ്റ്റിലെ മിനറൽ ഹബ്ബായി മാറും എന്നും വേദാന്തയുടെ ചെയർമാൻ അനിൽ അഗർവാൾ പറഞ്ഞു.

ഇവി ചാർജിംഗ് സ്റ്റേഷനുകൾക്കായി ഭൂമി നൽകാൻ സർക്കാർ

പൊതു ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് സ്വകാര്യ ഏജൻസികൾക്ക് ഭൂമി വാഗ്ദാനം ചെയ്യാൻ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് അനുമതി നൽകി ഇന്ത്യൻ ഗവൺമെന്റ്. സർക്കാർ ഏജൻസികളിൽ ലഭ്യമായ ഭൂമി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് (പിഎസ്‌യു) യൂണിറ്റിന് 1 രൂപ നിരക്കിൽ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് നൽകാം. അതേസമയം പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളുടെ താരിഫ് 2025 മാർച്ച് വരെ ശരാശരി വിതരണ ചെലവിൽ കവിയരുത്.

ഹിന്ദുജ ഗ്ലോബൽ സൊല്യൂഷൻസിന് ഡിജിറ്റൽ, മീഡിയ ബിസിനസുകൾ വിൽക്കുന്നതിനായി എൻഎക്സ്ടി ബോർഡ് അംഗീകാരം

ഡിജിറ്റൽ, മീഡിയ ബിസിനസുകൾ ഹിന്ദുജ ഗ്ലോബൽ സൊല്യൂഷൻസ് ലിമിറ്റഡിന് വിൽക്കുന്നതിന് പ്രാഥമിക അനുമതി നൽകി എൻഎക്സ്ടി ഡിജിറ്റിൽ ലിമിറ്റഡിന്റെ ബോർഡ്. ഹിന്ദുജ സൊല്യൂഷൻസിനൊപ്പം ഒപ്റ്റിമൽ സിനർജികളിലൂടെ ഡിജിറ്റൽ ആവാസവ്യവസ്ഥയിലുടനീളമുള്ള എൻഎക്സ്ടി ഡിജിറ്റലിന്റെ വിപുലീകരണത്തിന് ഈ നീക്കം ശക്തി നൽകും. മാനേജ്‌മെന്റ് ടീം, ജീവനക്കാർ, മീഡിയ, കമ്മ്യൂണിക്കേഷൻസ്, ബ്രോഡ്‌ബാൻഡ് സെഗ്‌മെന്റുകളിലുടനീളമുള്ള എല്ലാ ബിസിനസുകളും സാങ്കേതികവിദ്യയും ഏറ്റെടുക്കലിൽ ഉൾപ്പെടും.

പ്രധാനതലക്കെട്ടുകൾ Grasim Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 55.56 ശതമാനം വർദ്ധിച്ച് 4070.46 കോടി രൂപയായി. Bayer CropScience: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2 ഇരട്ടി  വർദ്ധിച്ച് 152.7 കോടി രൂപയായി. Muthoot Finance: കടപത്ര വിതരണത്തിലൂടെ 300 കോടി രൂപ സമാഹരിക്കുമെന്ന് കമ്പനി അറിയിച്ചു.Metropolis Healthcare: മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 34 ശതമാനം ഇടിഞ്ഞ് 40 കോടി രൂപയായി. പോയവർഷം ഇതേകാലയളവിൽ 61 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. Dollar Industries: […]
ഇന്നത്തെ വിപണി വിശകലനം തുടർച്ചയായ രണ്ടാം ദിവസവും നഷ്ടത്തിൽ അടച്ച് നിഫ്റ്റി. ഇന്ന് 16230 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. വീണ്ടെടുക്കൽ നടത്താനുള്ള സാധ്യത നിലനിന്നിട്ടും വിപണിക്ക് മുന്നേറ്റം നടത്താൻ സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 89 പോയിന്റുകൾ/0.55 ശതമാനം താഴെയായി 16125 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 34250 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി മുകളിലേക്ക് കയറിയെങ്കിലും ആദ്യത്തെ മുന്നേറ്റത്തിന് ശേഷം സൂചിക വശങ്ങളിലേക്ക് മാത്രമാണ് നീങ്ങിയത്. […]
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയായ Aether Industries Ltd തങ്ങളുടെ പ്രാരംഭ ഓഹരി വിൽപ്പനയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. മെയ് 24ന് ആരംഭിക്കുന്ന ഐപിഒയെ പറ്റിയുള്ള വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.  Aether Industries Ltd 2013ൽ പ്രവർത്തനം ആരംഭിച്ച ഏഥർ ഇൻഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്തെ വളർന്ന് കൊണ്ടിരിക്കുന്ന സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനികളിൽ ഒന്നാണ്. സങ്കീർണ്ണവും വ്യത്യസ്‌തവുമായ രസതന്ത്രം, സാങ്കേതിക കോർ കഴിവുകൾ എന്നിവ ഉൾപ്പെടുന്ന വിപുലമായ ഇന്റർമീഡിയറ്റുകളും രാസവസ്തുക്കളും കമ്പനി ഉത്പാദിപ്പിക്കുന്നു.സ്വന്തമായി ആർ ആൻഡ് […]

Advertisement