Happiest Minds Technologies: കമ്പനിയെ ദീർഘകാല നിക്ഷേപത്തിനായി പരിഗണിക്കാമോ?

Home
editorial
happiest-minds-technologies-a-strong-pick-for-the-long-term
undefined

കഴിഞ്ഞ സെപ്റ്റംബറിൽ വിപണിയിൽ ലിസ്റ്റ് ചെയ്തത് മുതൽ റീട്ടെയിൽ നിക്ഷേപകർക്ക് വമ്പൻ നേട്ടമുണ്ടാക്കി നൽകിയ ഒരു ഓഹരിയാണ്  Happiest Minds Technologies. കമ്പനി അടുത്തിടെ വരുമാനത്തിൽ ശ്രദ്ധേയമായ വളർച്ച കെെവരിച്ചിരുന്നു. ഇന്ത്യയിലെ ഐടി മേഖലയിൽ മികച്ച മത്സരമുന്നേറ്റമാണ് ഈ മിഡ് ക്യാപ്പ് കമ്പനി കാഴ്ചവക്കുന്നത്. ഈ കമ്പനിയെ പറ്റിയാണ് മാർക്കറ്റ്ഫീഡ് ഇന്ന് വിശദമായി ചർച്ചചെയ്യുന്നത്.

Happiest Minds Technologies

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനിയാണ് ഹാപ്പീസ്റ്റ് മെെൻഡ്സ് ടെക്നോളജീസ്. 2011ൽ പ്രവർത്തനം ആരംഭിച്ച കമ്പനി 2020 സെപ്റ്റംബറിലാണ് ഇന്ത്യൻ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. പ്രാഥമികമായി മൂന്ന് വിഭാഗങ്ങളിലായാണ് കമ്പനി പ്രവർത്തിച്ചു വരുന്നത്.

  1. Infrastructure Management & Security Services (IMSS) – സൈബർ, ഇൻഫ്രാസ്ട്രക്ചർ സുരക്ഷ, അപകടസാധ്യത, ഡാറ്റ സ്വകാര്യത, ആക്‌സസ്സ് മാനേജുമെന്റ് തുടങ്ങിയ നിരവധി സേവനങ്ങൾ നൽകുന്നതാണ് ഈ വിഭാഗം. കമ്പനി നൽകുന്ന ഇൻഫ്രാസ്ട്രക്ചർ മാനേജുമെന്റ് സേവനങ്ങളിൽ ഹൈബ്രിഡ്, ക്ലൗഡ് സേവനങ്ങൾ, വർക്ക്സ്പേസ് സേവനങ്ങൾ, സർവീസ് ഓട്ടോമേഷൻ, സോഫ്റ്റ്വെയർ ഡിഫെെൻഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ് എന്നിവ ഉൾപ്പെടുന്നു.

  2. Digital Business Solutions (DBS) – ഈ വിഭാഗം എന്റർപ്രൈസ് ആപ്ലിക്കേഷനുകളും  ഇഷ്‌ടാനുസൃത പരിഹാരങ്ങളും വാഗ്ദാനം ചെയ്യുന്നു.ഇതിൽ അഡ്വെെസറി, ഡിസെെൻ ആന്റ് ആർക്കിടെക്ച്ചർ, കസ്റ്റം ആപ്പ് ഡവലപ്പ്മെന്റ്, ടെസ്റ്റിംഗ്, സപ്പോർട്ട് സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

  3. Product Engineering Services (PES) -മൊബൈൽ, ക്ലൗഡ്, സാമൂഹിക സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്ന ഉത്പ്പന്നങ്ങളും സേവനങ്ങളും നിർമിക്കുന്ന സോഫ്റ്റ്വെയർ ഉത്പ്പന്ന കമ്പനികളെ ഈ വിഭാഗം സഹായിക്കുന്നു. കമ്പനി ഇന്റർനെറ്റ് ഓഫ് തിംഗ്സ് പരിഹാരങ്ങളും, ഐഒടി പ്ലാറ്റ്ഫോമുകൾക്ക് എൻഡ്-ടു-എൻഡ് സിസ്റ്റം ഇന്റഗ്രേഷനും  നൽകുന്നു.

മറ്റു ഓഫറുകൾ

ഈ മൂന്ന് വിഭാഗങ്ങൾക്ക് പുറമെ കമ്പനി എ ഐ, മെഷീൻ ലേണിംഗ്, സ്റ്റാറ്റിസ്റ്റിക്കൽ മോഡൽസ് എന്നിവ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിഹാരങ്ങൾ  വാഗ്ദാനം ചെയ്യുന്നു. റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഇന്റലിജന്റ് ബിസിനസ് പ്രോസസ്സ് മാനേജുമെന്റ് (ബിപിഎം) തുടങ്ങിയ ഡിജിറ്റൽ പ്രോസസ്സ് ഓട്ടോമേഷൻ പരിഹാരങ്ങളും ഹാപ്പീസ്റ്റ് മെെൻഡ് വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യ, യുഎസ്, കാനഡ, യുകെ, ഓസ്ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലായി കമ്പനി പ്രവർത്തിച്ചു വരുന്നു. ഗൂഗിൽ, മെെക്രോസോഫ്റ്റ്, ആമസോൺ വെബ് സീരീസ്, സെയിൽസ്ഫോസ് തുടങ്ങിയ വമ്പൻ കമ്പനികളുമായി ഹാപ്പീസ്റ്റ് മെെൻഡിന് പങ്കാളിത്തമുണ്ട്. 2021 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം വിവിധ മേഖലകളിൽ നിന്നായി കമ്പനിക്ക് ഇത് വരെ 173 ക്ലെെന്റുകളാണുള്ളത്.

ഇന്ത്യൻ ഐടി വ്യവസായത്തിന്റെ മുൻ‌നിര നേതാക്കളിൽ ഒരാളായ
അശോക് സൂത ഹാപ്പിസ്റ്റ് മൈൻഡിന്റെ പ്രൊമോട്ടറും എക്സിക്യൂട്ടീവ് ചെയർമാനുമാണ്. 15 വർഷത്തോളം വിപ്രോയുടെ ഐടി ബിസിനസിന് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ് അദ്ദേഹം.

സാമ്പത്തിക സ്ഥിതി

.31 March 2018 (FY 18)31 March 2019 (FY19)31 March 2020 (FY20)31 March 2021 (FY21)
Total Income460.23601.81714.23797.65
EBITDA-0.2953.70101.86215.73
Profit After Tax-13.08 (Loss)14.2171.71162.46
(Values in Rs crore)

മറ്റു ഐടി കമ്പനികളെ പോലെ തന്നെ ഹാപ്പീസ്റ്റ് മെെൻഡിന്റെ വരുമാനവും ലാഭവും  കഴിഞ്ഞ ചില വർഷങ്ങളായി വർദ്ധിച്ചു വരുന്നതായി കാണാം. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ഡിജിറ്റൽ പരിവർത്തന രീതികൾ സ്വീകരിക്കാൻ കൂടുതൽ ബിസിനസ്സുകളും സർക്കാർ സ്ഥാപനങ്ങളും നിർബന്ധിതരാകുന്നു. കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ ഐടി കമ്പനികളുടെ സേവനങ്ങൾക്കും ഉത് പ്പന്നങ്ങൾക്കുമുള്ള ആവശ്യകത വർദ്ധിച്ചിരുന്നു. ഇതും കമ്പനിയുടെ നേട്ടങ്ങൾക്ക് കാരണമായി.

മാർച്ചിലെ നാലാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ ഏകീകൃത അറ്റാദായം 580.19 ശതമാനം വർദ്ധിച്ച് 36.05 കോടി രൂപയായി. എന്നിരുന്നാലും അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 14.47 ശതമാനമായി ഇടിഞ്ഞു. മൊത്തം വരുമാനം 17.64 ശതമാനം വർദ്ധിച്ച് 223.74 കോടി രൂപയായി.

2020-21 സാമ്പത്തിക വർഷം കമ്പനിയുടെ മൊത്തം പ്രതിവർഷ അറ്റാദായം 126.55 ശതമാനം വർദ്ധിച്ച് 162.46 കോടി രൂപയായി. മൊത്തം പ്രതിവർഷ വരുമാനം 11.68 ശതമാനം വർദ്ധിച്ച് 797.65 കോടി രൂപയായി. ഇപിഎസ് വില 11.45 രൂപയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കമ്പനി 20.93 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് രേഖപ്പെടുത്തിയത്. മേഖലയുടെ മൊത്തം ശരാശരി വളർച്ച എന്നത് 9.78 ശതമാനമാണ്. 2018-21 സാമ്പത്തിക വർഷം EBITDA വളർച്ച 205 ശതമാനം ആയി രേഖപ്പെടുത്തി. മൊത്തം വിപണിയുടെ 0.14 ശതമാനം വിഹിതം മാത്രമാണ് കമ്പനിയുടെ കെെവശമുള്ളത്. ഐടി മേഖലയിൽ ശക്തമായ മത്സരം നടക്കുന്നുണ്ടെന്ന് നിങ്ങൾക്ക് അറിയാമല്ലോ.

മുന്നിലേക്ക് എങ്ങനെ? 

2021 മാർച്ചിൽ  ഹാപ്പിസ്റ്റ് മൈൻഡ് ഷെയർഹോൾഡിംഗ് ഘടനയിൽ മാറ്റം വരുത്തിയതായി പ്രഖ്യാപിച്ചിരുന്നു. അശോക് സ്യൂട്ടയുടെ 53 ശതമാനം ഓഹരികളും ഒരു ഹോൾഡിംഗ് ട്രസ്റ്റിലേക്കും മെഡിക്കൽ റിസർച്ച് ട്രസ്റ്റിലേക്കും പോകുമെന്നാണ് കമ്പനി അറിയിച്ചത്. എക്സിക്യൂട്ടീവ് ബോർഡ്  ഘടന പഴയ പടി തുടരുമെന്നും കമ്പനി സൂചിപ്പിച്ചു. നിലവിൽ, ഓരോ ബിസിനസ് വിഭാഗത്തിലും ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് പകരം മൂന്ന് എക്സിക്യൂട്ടീവുകളെ  ഉൾപ്പെടുത്തുന്നതാണ് ഇബി ഘടന. ഈ രീതി വർഷങ്ങളായി കമ്പനിക്ക് അനുകൂലമായി പ്രവർത്തിക്കുന്നു.

ഈ സമ്പത്തിക വർഷം 20 ശതമാനത്തിന്റെ ഓർഗാനിക്ക് സാമ്പത്തിക വളർച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. വിവിധ ഏറ്റെടുക്കലിലൂടെ  ഈ ഹ്രസ്വകാല ലക്ഷ്യം മറികടക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കി. 2021 ഫെബ്രുവരിൽ 8.25 ബില്യൺ ഡോളറിന് യുഎസ് ആസ്ഥാനമായുള്ള പിംകോർ ഗ്ലോബൽ സർവീസസ് കമ്പനി ഏറ്റെടുത്തിരുന്നു. പ്രമുഖ ഡിജിറ്റൽ ഇ-കൊമേഴ്‌സ്, ഡാറ്റ മാനേജുമെന്റ് സൊല്യൂഷൻസ് സ്ഥാപനമാണ് പി‌ജി‌എസ്. അടുത്ത 10 വർഷം മുന്നിലേക്ക് ഉള്ള കാഴ്ചപ്പാടുകൾ എന്തെല്ലാമാണെന്ന് ആഗസ്റ്റ് 29 നടക്കുന്ന വാർഷിക  ദിനത്തിന് മുമ്പായി കമ്പനി പ്രഖ്യാപിച്ചേക്കും.

സെപ്റ്റംബറിൽ ലിസ്റ്റ് ചെയ്തത് മുതൽ 160 ശതമാനത്തിന്റെ മുന്നേറ്റമാണ് കമ്പനി  ഇതുവരെ കാഴ്ചവച്ചത്. കമ്പനിയുടെ ശക്തമായ അടിസ്ഥാനകാര്യങ്ങളും ഭാവിയിലെ വളർച്ചാ സാധ്യതകളും വരും വർഷങ്ങളിൽ ഓഹരി വില വർദ്ധിപ്പിച്ചേക്കാം.

ഹാപ്പീസ്റ്റ് മെെൻഡ്സ് ടെക്നോളജീസിൽ നിങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടോ? ഓഹരിയെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്ത് അറിയിക്കുക.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023