തേജസ് എംകെ1എ സംവിധാനങ്ങൾക്കായി ബിഇഎല്ലുമായി 2,400 കോടിയുടെ കരാർ ഒപ്പിട്ട് എച്ച്എഎൽ

ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസ് എംകെ1എ പ്രോഗ്രാമിനായി 20 തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ബിഇഎൽ) 2,400 കോടി രൂപയുടെ കരാർ ഒപ്പിട്ട് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ). ക്രിട്ടിക്കൽ ഏവിയോണിക്‌സ്, ലൈൻ റീപ്ലേസബിൾ യൂണിറ്റുകൾ (എൽആർയു), ഫ്ലൈറ്റ് കൺട്രോൾ കമ്പ്യൂട്ടറുകൾ, നൈറ്റ് ഫ്ളൈയിംഗ് എൽആർയുകൾ എന്നിവയുടെ വിതരണം കരാറിൽ ഉൾപ്പെടുന്നു. ഇവ ബിഇഎൽ റെഡി-ടു-ബോർഡ് കണ്ടീഷനിൽ എച്ച്എഎല്ലിന് വിതരണം ചെയ്യും.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഓർഡർ നേടി എൽ ആൻഡ് ടിയുടെ പവർ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ ബിസിനസ്സ് ഇ

ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആൻഡ് ടി) പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബിസിനസ്സിന് ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ഓർഡറുകൾ ലഭിച്ചു. അബുദാബിയിലെ സബ്‌സ്റ്റേഷനിൽ ഡൈനാമിക് റിയാക്ടീവ് പവർ കോമ്പൻസേറ്റർ സിസ്റ്റം നൽകാനുള്ള ഓർഡറും ലഭിച്ചിട്ടുണ്ട്. 380 കെവി ഓവർഹെഡ് ട്രാൻസ്മിഷൻ ലൈനുകൾ, 132 കെവി നെറ്റ്‌വർക്ക് കണക്ഷനുകൾ, മിഡിൽ ഈസ്റ്റിൽ 400 കെവി സബ്‌സ്റ്റേഷൻ എന്നിവ നിർമ്മിക്കുന്നതിനുള്ള ഓർഡറുകളും കമ്പനി നേടിയിട്ടുണ്ട്.

ഡൗ ജോൺസ് സുസ്ഥിരതാ സൂചികയിൽ പ്രവേശിച്ച് വെൽസ്പൺ ഇന്ത്യ

ഡൗ ജോൺസ് സസ്റ്റൈനബിലിറ്റി ഇൻഡക്സിൽ (ഡിജെഎസ്ഐ) പ്രവേശിച്ച് ഹോം ടെക്സ്റ്റൈൽസ് കമ്പനിയായ വെൽസ്പൺ ഇന്ത്യ ലിമിറ്റഡ്..ശക്തമായ പാരിസ്ഥിതിക മുന്നേറ്റവും സാമൂഹികവും ഭരണപരവുമായ പുരോഗതിയുമാണ് സൂചികയിൽ ഇടംപിടിക്കാൻ കാരണം. ഡിജെഎസ്ഐയിലെ ആദ്യ റാങ്കിംഗിൽ വെൽസ്പൺ ഇന്ത്യയുടെ പരിസ്ഥിതി, സാമൂഹിക, ഭരണ (ഇഎസ്ജി) സ്കോർ 48 ആയിരുന്നു. ശരാശരി സ്‌കോറിനേക്കാൾ ഇത് 62% കൂടുതലാണ്.

കാഡില ഹെൽത്ത്‌കെയറിന്റെ മലേറിയ ചികിത്സയ്ക്കുള്ള മരുന്നിന് ഓർഫൻ ഡ്രഗ് പദവി

കാഡില ഹെൽത്ത്‌കെയർ ലിമിറ്റഡിന്റെ ആന്റിമലേറിയൽ സംയുക്തമായ ZY19489 (MMV253) ന് യുഎസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ (യുഎസ്എഫ്ഡിഎ) നിന്ന് ഓർഫൻ ഡ്രഗ് പദവി ലഭിച്ചു. ZY19489-ന്റെ ഒന്നാം ഘട്ട പഠനം മരുന്ന് മലേറിയ ചികിത്സയ്ക്ക് ഒറ്റ ഡോസായി ഉപയോഗിക്കാം എന്നു തെളിഞ്ഞു.

300 മെഗാവാട്ടിന്റെ വിൻഡ്-സോളാർ ഹൈബ്രിഡ് പദ്ധതി സുരക്ഷിതമാക്കി ടാറ്റ പവറിന്റെ അനുബന്ധ സ്ഥാപനം

300 മെഗാവാട്ട് വിൻഡ്-സോളാർ ഹൈബ്രിഡ് പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നതിന് മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡിൽ (എംഎസ്ഇഡിസിഎൽ) നിന്ന് ടിപി ശൗര്യ ലിമിറ്റഡിന് (ടിപിഎസ്ൽ) ലെറ്റർ ഓഫ് അവാർഡ് (എൽഒഎ) ലഭിച്ചു. ടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ് ടിപിഎസ്എൽ. താരിഫ് അടിസ്ഥാനമാക്കിയുള്ള മത്സരാധിഷ്ഠിത ബിഡ്ഡിംഗിലൂടെയും തുടർന്നുള്ള ഇ-റിവേഴ്സ് ലേലത്തിലൂടെയുമാണ് പ്രോജക്റ്റ് അനുവദിച്ചത്.

ഗ്ലോബൽ എയർപോർട്ട് ഹോസ്പിറ്റാലിറ്റിയെ പരിവർത്തനം ചെയ്യാൻ ടിസിഎസിനെ തിരഞ്ഞെടുത്ത് പ്ലാസ പ്രീമിയം

പ്രതിവർഷം 20 ദശലക്ഷം യാത്രക്കാർക്ക് സേവനവും 70 എയർപോർട്ട് ലൊക്കേഷനുകളിൽ ഉപഭോക്തൃ അനുഭവവും പ്രവർത്തന മികവും മെച്ചപ്പെടുത്തുന്ന എൻഡ്-ടു-എൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് ഹോങ്കോംഗ് ആസ്ഥാനമായുള്ള പ്ലാസ പ്രീമിയം ഗ്രൂപ്പിൽ (പിപിജി) നിന്നും കരാർ നേടി ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). 2022-ന്റെ തുടക്കത്തിൽ ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ പ്ലാറ്റ്‌ഫോം ആദ്യമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിപിജിയുടെ ലോഞ്ചുകളിലും മറ്റ് ഹോസ്പിറ്റാലിറ്റി ഔട്ട്‌ലെറ്റുകളിലും വിവിധ സേവനങ്ങൾക്കുള്ള റിസർവേഷനുകൾ ലളിതമാക്കി പ്ലാറ്റ്‌ഫോം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തും.

കാപെക്‌സ് നാലിരട്ടിയാക്കി 2 ബില്യൺ ഡോളറിലെത്താൻ ലക്ഷ്യമിട്ട് വോഡഫോൺ ഐഡിയ

വാർഷിക മൂലധന ചെലവിൽ (കാപെക്‌സ്) നാല് മടങ്ങ് കുതിച്ചുചാട്ടം ലക്ഷ്യമിട്ട് വോഡഫോൺ ഐഡിയ. 2 ബില്യൺ ഡോളറായി (15,000 കോടി രൂപ) ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാപെക്‌സിന്റെ കുത്തനെയുള്ള വർധന കമ്പനിയുടെ 17 മുൻഗണനാ വിപണികളിലുടനീളം 4G പ്രവർത്തനങ്ങൾ നവീകരിക്കുന്നതിന് നിർണായകമാണ്.

വളർച്ച വേഗത്തിലാക്കാൻ പുതിയ ഏറ്റെടുക്കലുകളിൽ 100 മില്യൺ ഡോളർ നിക്ഷേപിക്കാൻ കാർട്രേഡ് ടെക്

100 മില്യൺ ഡോളർ (750 കോടി രൂപ) വരെ വാഹന മേഖലയിൽ കമ്പനികളിൽ നിക്ഷേപം നടത്താനും ഏറ്റെടുക്കാനും പദ്ധതിയിട്ട് കാർട്രേഡ് ടെക് ലിമിറ്റഡ്. ഓട്ടോ ഫിനാൻസ്, ലീസിംഗ്, ഇൻഷുറൻസ്, സർവീസിംഗ്, കാർ ഉടമസ്ഥത, ഇലക്ട്രിക് വാഹനങ്ങൾ എന്നിങ്ങനെ ഓട്ടോമൊബൈൽ ഇക്കോസിസ്റ്റത്തിന്റെ എല്ലാ മേഖലകളിലും പുതിയ ആശയങ്ങൾ കൊണ്ടുവരുന്ന കമ്പനികളിൽ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പാത്ത്‌ഫൈൻഡർ ഏവിയേഷനായി രാംകോ സിസ്റ്റംസ് അതിന്റെ ഏവിയേഷൻ സ്യൂട്ട് നടപ്പിലാക്കുന്നു

ഏവിയേഷൻ M&E MRO Suite V5.9 ഹെലി-ചാർട്ടർ ഓപ്പറേറ്ററായ പാത്ത്‌ഫൈൻഡർ ഏവിയേഷനിൽ നടപ്പിലാക്കാൻ രാംകോ സിസ്റ്റംസ് ലിമിറ്റഡ്. കമ്പനിയുടെ ഫുൾ സ്യൂട്ട് ഏവിയേഷൻ സോഫ്റ്റ്‌വെയർ വിവിധ പ്രവർത്തനങ്ങളെ സമന്വയിപ്പിക്കുകയും ഓട്ടോമേറ്റ് ചെയ്യുകയും ചെയ്യും.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement