ഗ്രാസിം ഇൻഡസ്ട്രീസ്: വ്യാപാരികളുടെ തുറുപ്പുചീട്ട്

Home
editorial
grasim-industries-a-jack-of-all-trades
undefined

ആദിത്യ ബിർള ഗ്രാസിം ഇന്ത്യയിലെ സിമന്റ്, സ്പോന്ജ് അയൺ, കെമിക്കൽ, വസ്ത്രം എന്നിവ നിർമിക്കുന്ന കമ്പനിയാണ്. ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള കമ്പനി നാലാം പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഓഹരി വില ഉയർന്നിരുന്നില്ല. കഴിഞ്ഞ രണ്ട് പാദത്തിലും കമ്പനി ലാഭം നേടി വരുന്നതായി കാണാം. കമ്പനിയുടെ പ്രവർത്തനങ്ങളും അതിന്റെ സാമ്പത്തിക സ്ഥിതിയെ പറ്റിയുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. 

ഗ്രാസിം

  • വ്യത്യസ്തപരമായ അനേകം ബിസിനസുകളാണ് കമ്പനിക്കുള്ളത്.

    • Textile, Viscose Staple Fibre
    • Cement
    • Chemicals
    • Financial Services
    • Others.
  • വെറുമൊരു സാധാരണ തുണിത്തര ബിസിനസ് കമ്പനിയായിട്ടാണ് ഗ്രാസിം തുടക്കം കുറിച്ചത്. ‘റേയോൺ’ എന്നറിയപ്പെടുന്ന വിസ്‌കോസ് സ്റ്റാപ്പിൾ ഫൈബർ കമ്പനി ഇറക്കുമതി ചെയ്യുകയും വസ്ത്രങ്ങൾ നിർമിക്കുകയും ചെയ്തു. കമ്പനി പിന്നീട് ആഭ്യന്തരമായി വി.എസ്.എഫ് നിർമാണം ആരംഭിച്ചു. നിലവിൽ ഇന്ത്യയിലെ ഏറ്റവും വലിയ വിഎസ്എഫ് നിർമാതാക്കളാണ് ആദിത്യ ഗ്രൂപ്പ്. 30ൽ അധികം പ്രധാന ബ്രാൻഡുകളാണ് കമ്പനിയുടെ തുണിത്തര ബിസിനസിലുള്ളത്. 578 കിലോമീറ്റർ പർ അനം ആണ് കമ്പനിയുടെ വിഎസ്എഫ് ശേഷി.
  • കമ്പനിയുടെ 54 ശതമാനം വരുമാനവും സിമന്റ് ബിസിനസിൽ നിന്നാണ് ലഭിക്കുന്നത്. സിമൻറ് ബിസിനസിൽ ഗ്രാസിം മികച്ച മുന്നേറ്റം കാഴ്ചവക്കുന്നു. സമൃദ്ധി സിമൻറ് ലിമിറ്റഡ് ഇതിന് ഉദാഹരണമാണ്. 

  • 2004ൽ കമ്പനി അൾട്രാടെക് സിമന്റിന്റെ നല്ലൊരു ഭാഗം ഓഹരി കെെവശപ്പെടുത്തി. കാലക്രമേണ അൾട്രാടെക് സിമന്റിന്റെ ഓഹരി വിഹിതം വർദ്ധിപ്പിച്ച് വർദ്ധിച്ച് സമൃദ്ധി സിമന്റിനെ കമ്പനി ഇതുമായി ലയിപ്പിച്ചു. എൻ.എസ്.ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അൾട്രാടെക് സിമന്റ് കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 18.59 ശതമാനം സി.എ.ജി.ആർ വളർച്ചയാണ് കെെവരിച്ചത്. 

  • ഗ്രാസിം നിരവധി വ്യാവസായിക ആവശ്യങ്ങൾക്കായി കെമിക്കലുകൾ നിർമിച്ചു വരുന്നു. ഇതിനെ രണ്ട് സെഗ്മെന്റായി തരംതിരിച്ചിരിക്കുന്നു.

    • Chlor-Alkali–  കാസ്റ്റിക് സോഡ നിർമാണം, ക്ലോറിൻ അധിഷ്ഠിത രാസവസ്തുക്കൾ എന്നിവ നിർമിക്കാൻ ഇത് ഉപയോഗിക്കുന്നു.

    • Epoxy– പ്ലാസ്റ്റിക് പെയിന്റുകൾ, പശ, കോട്ടിംഗുകൾ, പ്രൈമറുകൾ, സീലറുകൾ എന്നിവ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നു.

  • ഗ്രാസിമുമായി ബന്ധപ്പെട്ട എല്ലാ ധനകാര്യ സേവനങ്ങളും പ്രതിനിധാനം ചെയ്യുന്ന കമ്പനിയാണ് ആദിത്യ ബിർള ക്യാപ്പിറ്റൽ.
    എല്ലാത്തരം ധനകാര്യ സേവനങ്ങളും കമ്പനി  വാഗ്ദാനം ചെയ്യുന്നു.
    ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, മോട്ടോർ ഇൻഷുറൻസ്, കോർപ്പറേറ്റ് ജനറൽ ഇൻഷുറൻസ് എന്നീ സേവനങ്ങൾ കമ്പനി നൽകുന്നു. മ്യൂച്വൽ ഫണ്ട് ബിസിനസായ ആദിത്യ ബിർള അസറ്റ് മാനേജ്‌മെന്റും കമ്പനി നടത്തിവരുന്നു.  
  • ഇൻ‌ഫോ-ഗൾഫ് ഫെർട്ടിലൈസേഴ്സ് എന്ന പേരിൽ കമ്പനിക്ക്  വളം ബിസിനസ്സ് ഉണ്ടായിരുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഇന്ദോറമ കോർപ്പറേഷന് 2649 കോടി രൂപയ്ക്ക്  ആദിത്യ ഗ്രൂപ്പ് ഇത് വിറ്റു. 2022 സാമ്പത്തിക വർഷത്തോടെ വിഭജനം പൂർത്തിയാകും.

സാമ്പത്തികം

Q4FY21Q3FY21Q4FY19
Revenue24,529.521,341.120,174.6
Profit/Loss1,715.51,388.81,505.9
  • മുകളിലെ ചാർട്ട് പരിശോധിച്ചാൽ കമ്പനിയുടെ വരുമാനം നാൾക്ക് നാൾ വർദ്ധിച്ച് വരുന്നത് കാണാമെങ്കിലും ചെലവിനെ തുടർന്ന് കാര്യമായ ലാഭം കൊയ്യാൻ കമ്പനിക്ക് സാധിക്കുന്നില്ലെന്ന് വ്യക്തമാണ്.

  • കടബാധ്യത കെെകാര്യ ചെയ്യുന്ന കമ്പനിയുടെ രീതിയും അത്രമികച്ചതല്ല. പ്രവർത്തന വിപുലീകരണത്തോടെ കമ്പനി കടകെണിയിലേക്ക് വീണു. വിഎസ്എഫ്, സിമന്റ്, കെമിക്കൽ പദ്ധതികൾക്കായി 58745.9 കോടി രൂപയുടെ ദീർഘകാല വായ്പ്പയാണ് കമ്പനി എടുത്തിട്ടുള്ളത്. 11988.1 കോടി രൂപയുടെ ഹ്രസ്വകാല വായ്പ്പയും കമ്പനിക്കുണ്ട്. ഡെറ്റ്/ ഇക്യുറ്റി അനുപാതവും ഇതിനനുസരിച്ച് വർദ്ധിച്ചു.

      
  • കമ്പനി സ്ഥിരമായ വളർച്ച കാഴ്ചവയ്ക്കുന്നുണ്ട്. ബിസിനസുകൾ വൈവിധ്യവത്ക്കരിക്കുന്നത് നല്ലതാണ്. എന്നാൽ  ഗ്രാസിം അത് ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതായി തോന്നുന്നില്ല. കമ്പനിയുടെ ലാഭവിഹിതം കുറഞ്ഞ് വരുന്നതായി കാണാം. രണ്ടാം കൊവിഡ് തരംഗവും കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

  • ഏറെ കടബാധ്യതകൾ നിലനിൽക്കുന്നതിനാൽ കമ്പനിയുടെ ക്യാഷ് പൊസിഷൻ നല്ലതായി തോന്നുന്നില്ല. നിലവിലെ അനുപാതവും ദ്രുത അനുപാതവും ഒരു കമ്പനിയുടെ പണലഭ്യതയെ മനസിലാക്കാനുള്ള രണ്ട് പ്രധാന സൂചികകളാണ്.
  • കഴിഞ്ഞ ചില വർഷങ്ങളായി വിദേശ നിക്ഷേപ സ്ഥാപനങ്ങളും പ്രെമോട്ടർമാരും കമ്പനിയുടെ ഓഹരിവിഹിതം വർദ്ധിപ്പിച്ചുവരുന്നതായി കാണാം. ഇത് നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ബിർളയുടെ മറ്റു കമ്പനികളായ HINDALCO, Birla Group Holdings Pvt Ltd എന്നിവയ്ക്കും ഗ്രാസിമിന്റെ ഓഹരിയിൽ പങ്കാളിത്തമുണ്ട്.

  • ഗ്രാസിമിന്റെ സാമ്പത്തിക പ്രകടനം മോശമാണെങ്കിലും അനുബന്ധ സ്ഥാപനങ്ങളിലൊന്നായ അൾട്രാടെക് സിമന്റ് കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ പോലും ലാഭം രേഖപ്പെടുത്തിയെന്ന കാര്യം  മറക്കരുത്. ചെലവ് ചുരിക്കി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോയതിനാലാണ് കമ്പനിക്ക് ഈ നേട്ടം കെെവരിക്കാനായത്. എന്നാൽ ഇതിന് എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിച്ചേക്കാം.

  • കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഗ്രാസിം 154 ശതമാനത്തിന്റെ നേട്ടമാണ് കെെവരിച്ചത്. 6 മാസത്തിനുള്ളിൽ 67 ശതമാനം നേട്ടം കാഴ്ചവച്ചു. ഒരു ലാർജ് ക്യാപ്പ് കമ്പനിയായിട്ട് പോലും ലോക്ക്ഡൗൺ കാലയളവിൽ കമ്പനി മികച്ച ലാഭം കാഴ്ചവച്ചു.

മുന്നിലേക്ക് ഏങ്ങനെ?

മാർച്ചിലെ നാലാം പാദത്തിൽ ഗ്രാസിമിന്റെ വരുമാനം 19.42 ശതമാനം വർദ്ധിക്കുകയും അറ്റാദായം 33.62 ശതമാനമായി ഉയരുകയും ചെയ്തു. കമ്പനിയുടെ പ്രവർത്തന ചെലവ് ഈ പാദത്തിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ വിഎസ്എഫിന്റെ വില ഉയർന്നതാണ് കമ്പനിയുടെ നേട്ടത്തിന് കാരണമായത്. പ്രത്യേകിച്ചു ചെെനയിൽ വില വർദ്ധിച്ചത്. ആഭ്യന്തര വിപണിയേക്കാൾ മുന്നേ തന്നെ അന്താരാഷ്ട്ര വിപണി വീണ്ടെടുത്തു. ഇതോടെ കമ്പനി കയറ്റുമതി വർദ്ധിപ്പിച്ചു.

  • പെയിന്റ് വളം എന്നീ ബിസിനസുകൾ ഒഴികെയുള്ളവയ്ക്കായി 2022 സാമ്പത്തിക വർഷം 2604 കോടി രൂപ ചെലവാക്കാൻ കമ്പനി പദ്ധതിയിടുന്നു.

  • ഗുജറാത്തിൽ നിലവിലുള്ള വിലയാറ്റ് പ്ലാന്റിൽ വി.എസ്.എഫ് ശേഷി വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു.

  • എപോക്സി ഉത്പാദന ശേഷി 125,000 ടണ്ണായി വർദ്ധിപ്പിക്കാൻ  കമ്പനി പദ്ധതിയിടുന്നു.

  • ക്ലോർ-ആൽക്കലി ബിസിനസിൽ, ഗുജറാത്തിലെ വിലയറ്റിൽ 200 ടിപിഡി കാസ്റ്റിക് ബ്രൗൺഫീൽഡ് വിപുലീകരണത്തിൽ നിക്ഷേപം നടത്താനും ഗ്രാസിം പദ്ധതിയിടുന്നുണ്ട്.

ഗ്രാസിമിനെ ഒരു കോം‌ലോമറേറ്റ് കമ്പനി എന്ന് വിളിക്കാവുന്നതാണ്. വൈവിധ്യവൽക്കരിക്കപ്പെട്ട ചെറിയ കമ്പനികളുടെ  ഓഹരി കെെവശം വയ്ക്കുന്ന കമ്പനിയെയാണ് കോം‌ലോമറേറ്റ് എന്ന്  വിളിക്കുക. നഷ്ടം വരുത്തുന്ന ബിസിനസുകൾ കമ്പനിയുടെ ഏകീകൃത ലാഭം ഇല്ലാതെയാക്കാൻ സാധ്യതയുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പായി കാര്യങ്ങൾ മികച്ചതായിരുന്നെങ്കിലും രണ്ടാം തരംഗം അലയടിച്ചതോടെ പ്രതിസന്ധി വർദ്ധിച്ചു. ഗ്രാസിമിനെയും ഇത് സാരമായി ബാധിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടക്കാൻ ജീവനക്കാർക്ക് മുഴുവൻ വാക്സിൻ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കമ്പനി. കമ്പനി അതിന്റെ ചെലവുകൾ കുറച്ചുകൊണ്ട്  കയറ്റുമതി വർദ്ധിപ്പിക്കുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്താൽ  നിക്ഷേപകർക്ക് ഇതിൽ  പ്രതീക്ഷ അർപ്പിക്കാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023