പ്രകൃതി വാതക നിർമ്മാണം ശക്തിപ്പെടുത്താൻ കേന്ദ്ര നീക്കം, നേട്ടം കൊയ്യുന്ന ഓഹരികൾ ഇവ

Home
editorial
govts-boost-for-natural-gas-supply
undefined

ലോകത്തിലെ തന്നെ ഏറ്റവും  കൂടുതൽ  ഊർജ്ജ ഉപഭോക്താക്കളുളള മൂന്നാമത്തെ   രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ  വികസനത്തിനും  വളർച്ചയ്ക്കുമായി  എണ്ണയിലും പ്രകൃതി വാതകത്തിലുമാണ്   നമ്മൾ  കൂടുതൽ  ആശ്രയം അർപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഉപയോഗിക്കുന്ന മുഴുവൻ ഊർജ്ജത്തിന്റെ
58 ശതമാനവും കൽക്കരിയിൽ നിന്നുമാണ് ലഭ്യമാകുന്നത്. മറ്റു പെട്രൂളിയം ദ്രാവകങ്ങളിൽ നിന്നും 26 ശതമാനം  ഊർജ്ജവും  ഉപയോഗിക്കുന്നു. എന്നാൽ പ്രകൃതി വാതകത്തിൽ നിന്നും വെറും 6 ശതമാനം മാത്രമാണ് നിലവിൽ ലഭ്യമാകുന്നത്.  പുനരുൽപാദന  ഊർജ്ജം   2 ശതമാനത്തിൽ താഴെ  മാത്രമാണ് ഉപയോഗിക്കാറുളളത്. രാജ്യത്തിന്റെ സ്ഥിരമായ വളർച്ചയ്ക്കായി  കൽക്കരിയിൽ നിന്നും പ്രകൃതി വാതകത്തിലേക്കുള്ള മാറ്റം അനിവാര്യമായിരിക്കുകയാണ്.

ഇന്ത്യയിൽ പ്രകൃതി വാതക വിതരണം ശക്തിപ്പെടുത്തുന്നതിനായി ബ്രഹത്തായ  പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനാൽ തന്നെ വരും കാലങ്ങളിൽ നാച്ചുറൽ ഗ്യാസിന്റെ ഉപയോഗത്തിൽ കാര്യമായ മാറ്റങ്ങൾ നമ്മുക്ക് കാണാൻ സാധിച്ചേക്കും.

ഇതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പദ്ധതികൾ എന്തൊക്കെയാണെന്നും  ഇതിലൂടെ ഏതൊക്കെ ഓഹരികൾ നേട്ടം കെെവരിക്കുമെന്നും നമ്മുക്ക് പരിശോധിക്കാം.

മോദിയുടെ  പ്രഖ്യാപനം

ഇന്ത്യയുടെ  ഊർജ്ജ ഉത്പാദനത്തിൽ  പ്രകൃതി വാതകത്തിന്റെ പങ്ക്  വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 2021  ജനുവരി 5നാണ്  പ്രഖ്യാപിച്ചിരുന്നത്.  ഊർജ്ജ ഉറവിടങ്ങളിൽ മാറ്റം കൊണ്ടുവരുമെന്നും  രാജ്യത്തെ ഒരു പ്രധാന ഗ്യാസ് പൈപ്പ്ലൈൻ ഗ്രിഡുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.  16,000 കിലോമീറ്റർ ദൂരത്തിൽ പെെപ്പ്ലെെൻ   സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും മോദി പറഞ്ഞു. ഇത് ജനങ്ങളിലേക്ക് മിതമായ നിരക്കിൽ ഇന്ധനമെത്തിക്കുന്നതിന് സഹായകരമാകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

2030 ഓടെ പ്രകൃതി വാതകത്തിന്റെ ഓഹരികളിൽ 15 ശതമാനം വർദ്ധനവ് രേഖപ്പെടുത്തുമെന്നും മോദി വ്യക്തമാക്കി. പദ്ധതികളുടെ ഭാഗമായി 60 ബില്ല്യൻ (എകദേശം 4.4 ലക്ഷം കോടി രൂപ) ചെലവാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിൽ പുതിയ പൈപ്പ്ലെെൻ പദ്ധതികൾ, ദ്രവീകൃത പ്രകൃതിവാതകം(LNG), ടെർമിനലുകൾ,  സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ എന്നിവ ഉൾപ്പെടും.

കൊച്ചി മുതൽ മംഗളൂരു വരെ 450 കിലോ മീറ്റർ ദൂരത്തിലുള്ള പ്രകൃതി വാതക പെെപ്പ്ലെെൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ നിർണായക പ്രഖ്യാപനം. വാഹനങ്ങൾ‌ക്ക് സി‌.എൻ‌.ജി വിതരണം ചെയ്യുന്നതിനും നഗരത്തിലെ വീടുകളിലേക്ക്  പൈപ്പ് പാചക ഗ്യാസ് വിതരണം ചെയ്യുന്നതിനും  ഇത്  സഹായകരമാകും. പ്രതിദിനം 12 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററാണ് പൈപ്പ്ലെെന്റെ സംഭരണശേഷി. 3000 കോടി രൂപയായിരുന്നു പദ്ധതിയുടെ മുഴുവൻ ചെലവ്.

ശ്രദ്ധകേന്ദ്രീകരിക്കേണ്ട കമ്പനികൾ

പ്രകൃതി വാതകത്തിന്റെ ഉപോയഗം വർദ്ധിപ്പിക്കാൻ വലിയ തോതിൽ പെെപ്പ്ലെെനുകൾ നിർമ്മിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പൂർത്തിയായാൽ ഇത് രാജ്യത്തെ പ്രകൃതി വാതക ഊർജ്ജത്തിന്റെ ആവശ്യകത  വർദ്ധിപ്പിക്കും.

വരും വർഷങ്ങളിൽ  പാചക വാതക piped natural gas (പി.എൻ.ജി) compressed natural gas (സി.എൻ.ജി) എന്നീവയുടെ  വളർച്ചയ്ക്ക്  ഇത് കാരണമാകും. പ്രകൃതി വാതകം വിതരണം ചെയ്യുന്ന നിരവധി ലിസ്റ്റഡ്  കമ്പനികൾ ഇന്ത്യയിലുണ്ട്. ഇവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

GAIL (India) Ltd

ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന പ്രകൃതി വാതക നിർമ്മാണ,വിതരണ കമ്പനിയാണ് ഗെയിൽ. പി.എസ്.യുകൾ എല്ലാം തന്നെ പെട്രോളിയം മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
1984ൽ   Gas Authority of India Limited  എന്ന പേരിൽ ആരംഭിച്ച   കമ്പനി പിന്നീട് വിവിധ മേഖലകളിലേക്ക്  വിപുലീകരിക്കുകയായിരുന്നു.

നാച്ചുറൽ ഗ്യാസ്, ലിക്യൂഫെെഡ് പെട്രോളിയം ഗ്യാസ് ട്രാൻസ്മിഷൻ, പെട്രോ കെമിക്കൽ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, വൈദ്യൂതി നിർമാണവും വിതരണവും എന്നിവയാണ് ഗെയിലിന്റെ ഇപ്പോഴത്തെ പ്രധാന ബിസിനസുകൾ. കമ്പനി നിലവിൽ രാജ്യത്തെ ഏറ്റവും വലിയ പ്രകൃതി വാതക പെെപ്പ്ലെെൻ നിർമ്മിക്കുകയും സിറ്റി ഗ്യാസ് വിതരണ ശൃംഖല വിപുലീകരിക്കുകയും ചെയ്തു.  ഗെയിലിന് നിലവിൽ പ്രതിദിനം 204 മില്ല്യൻ സ്റ്റാൻഡേർഡ് ക്യുബിക്  മീറ്റർ ശേഷിയുള്ള  12500 കിലോ മീറ്റർ പെെപ്പ്ലെെനാണുള്ളത്.  ഇതിന് പുറമെ 18 സംസ്ഥാനങ്ങളിലേക്ക് കൂടി പ്രകൃതി വാതക പെെപ്പ്ലെെനുകൾ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

Indraprastha Gas

1998ൽ പ്രവർത്തനം ആരംഭിച്ച ഇന്ദ്രപ്രസ്ഥ ഗ്യാസ്  (IGL) 1999ൽ ഡൽഹി സിറ്റി ഗ്യാസ് വിതരണ പദ്ധതി ഗെയിലിൽ നിന്നും ഏറ്റെടുക്കുകയായിരുന്നു.  രാജ്യ തലസ്ഥാനത്ത് തന്നെ വലിയ രീതിയിൽ പ്രകൃതി വാതകം വിതരം ചെയ്യാനും ഇന്ദ്രപ്രസ്ഥയ്ക്ക് സാധിച്ചു. വിവിധ  ഉപഭോക്താക്കൾക്ക് കമ്പനി ശുദ്ധമായ ഫോസിൽ ഇന്ധനം നൽകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 2.7 ലക്ഷത്തിലധികം പുതിയ   പാചക വാതക  വരിക്കാരെ കമ്പനിക്ക് ലഭിച്ചു. 14 ലക്ഷത്തോളം വീടുകളിലേക്കാണ് കമ്പനി പെെപ്പിഡ് കുക്കിംഗ് ഗ്യാസ് വിതരണം ചെയ്യുന്നത്. 557ലധികം  CNG സ്റ്റേഷനുകളും കമ്പനിക്കുണ്ട്.

Adani Total Gas

Adani Total Gas Ltd  വ്യാവസായിക, വാണിജ്യ, ആഭ്യന്തര മേഖലകളിലേക്ക്  പി‌.എൻ‌.ജി വിതരണം ചെയ്യുന്നതിനായി അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സി.ജി.ഡി) നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നു. അഹമ്മദാബാദിലും ഗുജറാത്തിലെ വഡോദരയിലും ഹരിയാനയിലെ ഫരീദാബാദിലും ഉത്തർപ്രദേശിലെ ഖുർജയിലും  അദാനി ഗ്രൂപ്പിന്  സി.ജി.ഡി നെറ്റ്‌വർക്കുകളുണ്ട്.

ജലന്ധർ, ലുധിയാന, കച്ച് എന്നീ പ്രദേശങ്ങളിൽ സി‌.എൻ‌.ജിയുടെ നഗര വാതക വിതരണവും ചില്ലറ വിൽപ്പനയും ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട  കരാറിൽ 2020 നവംബറിൽ കമ്പനി ഒപ്പുവച്ചിരുന്നു. ഏകദേശം 4.4 ലക്ഷം ഉപഭോക്താക്കളാണ് അദാനി ഗ്യാസിന്റെ പി.എൻ.ജി കണക്ഷൻ ഉപയോഗിക്കുന്നത്. കമ്പനിക്ക്  115 ലേറെ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷനുകളുമുണ്ട്.

Gujarat Gas

രാജ്യത്ത്  സിറ്റി നാച്ചുറൽ ഗ്യാസ് വിതരണം ചെയ്യുന്ന മറ്റൊരു കമ്പനിയാണ് ഗുജറാത്ത് ഗ്യാസ്. 403 സി.എൻ.ജി സ്റ്റേഷനുകളും 24400 കിലോ മീറ്ററിലേറെ  നീളമുള്ള ഗ്യാസ് പെെപ്പ്ലെെനുകളും കമ്പനിക്കുണ്ട്. 

ഏകദേശം 14.4 ലക്ഷം റെസിഡൻഷ്യൽ ഉപഭോക്താക്കൾക്കും 12,600 വാണിജ്യ ഉപഭോക്താക്കൾക്കും കമ്പനി പ്രകൃതിവാതകം വിതരണം ചെയ്യുന്നു. ഗുജറാത്തിലെ 21 ജില്ലകളിലും പഞ്ചാബിലെ 7 ജില്ലകളിലും മധ്യപ്രദേശിലെ 5 ജില്ലകളിലും കമ്പനി സജീവമായി  പ്രവർത്തിക്കുന്നു. രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലും ഗുജറാത്ത് ഗ്യാസ്  വിതരണം നടത്തിവരുന്നു.

നിഗമനം

കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ  ഈ കമ്പനികൾക്ക് പ്രകൃതി വാതക വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിരവധി കോൺട്രാക്ടുകൾ ലഭിച്ചിട്ടുണ്ട്. ഓരൊ വർഷവും ഈ കമ്പനികൾ എല്ലാം തന്നെ മികച്ച വരുമാന വർദ്ധനവ് കെെവരിക്കുന്നതായും കാണാനാകും.

പ്രകൃതി വാതക പൈപ്പ്ലൈൻ പദ്ധതികൾക്ക് സമീപമുള്ള വീടുകൾക്കും വ്യവസായങ്ങൾക്കും ആവശ്യമായ ഇന്ധനം കുറഞ്ഞ നിരക്കിൽ ലഭ്യമാകും. പ്രകൃതി വാതകത്തിന്റെ ഉപയോഗം രാജ്യത്തെ വായുമലിനീകരണം കുറയ്ക്കും. പുനരുപയോഗിക്കാൻ കഴിയുന്ന സോളാർ, വിൻഡ് ഊർജ്ജങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രകൃതി വാതകത്തിന് ചെലവ് വളരെ കുറവാണ്. ഇത് രാജ്യത്തിന് ഏറെ ഗുണകരമായേക്കും.

2030 ഓടെ  കരിമ്പിൽ നിന്നും മറ്റ് കാർഷിക ഉൽ‌പന്നങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന എഥനോൾ 20% വരെ പെട്രോൾ നിർമ്മിക്കുന്നതിനായി  ഉപയോഗപ്പെടുത്തും. EID Parry, Uttam Sugar Mills, Balrampur Chini Mills എന്നീ കമ്പനികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. അതേസമയം സോളാർ, കാറ്റ് എന്നിവയിൽ നിന്നും പുനരുപയോഗിക്കാനാകുന്ന  ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനായി   ലോകത്തിലെ ഏറ്റവും വലിയ ഹൈബ്രിഡ്  പ്ലാന്റിന്റ് നിർമ്മാണം ഗുജറാത്തിൽ ആരംഭിച്ചു. ഈ പദ്ധതികൾ എല്ലാം നടപ്പിലാകുന്നതിലൂടെ ആവശ്യമായ ഊർജ്ജം നിർമ്മിക്കാൻ രാജ്യം സ്വയംപര്യാപ്തമാകും. ഇതിലൂടെ കാർബൺ പുറം തള്ലുന്നത് ഗണ്യമായി കുറയ്ക്കാനാകുമെന്നും കരുതപ്പെടുന്നു. ഇത്രയും വലിയ ദൌത്യം കേന്ദ്രം ഏങ്ങനെ നടപ്പാക്കുമെന്ന് നമ്മുക്ക് വരും കാലങ്ങളിൽ കാത്തിരുന്നു കാണാം.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023