ടാറ്റാ കമ്മ്യൂണിക്കേഷൻസിലെ  26.12 ശതമാനം ഓഹരി വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ടാറ്റാ കമ്മ്യൂണിക്കേഷനിലെ 26.12 ശതമാനം ഓഹരി വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഓഫർ ഫോർ സെയിലിലൂടെ 4.59 കോടി (16.12%)  ഇക്യൂറ്റി ഓഹരികൾ വിൽക്കും. ബാക്കി 10 ശതമാനം ഓഹരികൾ ടാറ്റാ സൺസ് ഇൻവസ്റ്റ്മെന്റിന് നൽകും.

66 പുതിയ ആഭ്യന്തര വിമാനങ്ങള്‍ അവതരിപ്പിച്ച് സ്പെെസ്ജെറ്റ് 

വിമാന യാത്രകളുടെ ആവശ്യകത  വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ
66 പുതിയ ആഭ്യന്തര വിമാനങ്ങള്‍ അവതരിപ്പിച്ച് സ്പെെസ്ജെറ്റ്. പൂനെയിൽ നിന്ന് ദർഭംഗ, ദുർഗാപൂർ, ഗ്വാളിയോർ, ജബൽപൂർ, വാരണാസി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഇതിൽ ഉൾപ്പെടും.

ദിലീപ് ബിൽഡ്കോണിന്  മഹാരാഷ്ട്ര റോഡ്  പദ്ധതിയുടെ പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു

മഹാരാഷ്ട്രയിലെ റോഡ് പദ്ധതിക്കായി ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന്  താത്ക്കാലിക പൂർത്തീകരണ സർട്ടിഫിക്കറ്റ് ലഭിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതിന്  മുമ്പായി  5.08 കോടി രൂപ ബോണസായി   കമ്പനിക്ക് ലഭിക്കും.

പ്രോംപ്റ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി ധനകാര്യമന്ത്രാലയം  14500 കോടി രൂപ ബാങ്കുകളിലേക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ട്

ആർ‌ബി‌ഐയുടെ പ്രോംപ്റ്റ് തിരുത്തൽ നടപടിയുടെ ഭാഗമായി ധനകാര്യമന്ത്രാലയം ബാങ്കുകളിലേക്ക് 14500 കോടി രൂപ നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത്.  പൊതുമേഖലാ ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് സഹായകരമായേക്കും.

ഇന്ത്യൻ റെയിൽവേയുടെ പ്രതിവർഷ  ചരക്ക് ലോഡിംഗ് കണക്കിൽ വർദ്ധനവ്

ഇന്ത്യൻ റെയിൽവേയുടെ പ്രതിവർഷ  ചരക്ക് ലോഡിംഗ് കണക്കിൽ വർദ്ധനവ്. കൊവിഡ് പ്രതിസന്ധിയിൽ പോലും പോയവർഷത്തേക്കാൾ മികച്ച കണക്കുകളാണ്  ചരക്ക് ലോഡിംഗിൽ കാണാനാകുന്നത്. 1145.68 മില്ല്യൺ ടണ്ണിന്റെ ലോഡിംഗ് നടന്നതായാണ്  2021 മാർച്ചിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. പോയവർഷം ഇതേകാലയളവിൽ  1145.61
മില്ല്യൺ ടണ്ണിന്റെ ലോഡിംഗ് മാത്രമാണ് നടന്നത്. 

ബിറ്റുകോയിൻ 59000 ഡോളർ കടന്ന് ഉയർന്ന നില കെെവരിച്ചു

ബിറ്റുകോയിൻ  59000 ഡോളർ കടന്ന് ഉയർന്ന നില കെെവരിച്ചു. യുഎസ് പ്രസിഡന്റ് ജോ ബെെഡൻ 1.9 ട്രില്ല്യൺ ഡോളറിന്റെ ഉത്തേജക പാക്കേജ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ക്രിപ്റ്റോ കറൻസിയുടെ മുല്യം വർദ്ധിച്ചത്.

മാർച്ച് 18ന്  കടപത്രവിതരണം അവസാനിപ്പിക്കുമെന്ന് ഐഐഎഫ്എൽ ഫിനാൻസ് അറിയിച്ചു

നിക്ഷേപകരിൽ നിന്ന്  മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ബോണ്ട് ഇഷ്യു മാർച്ച് 18 ന് അവസാനിപ്പിക്കുമെന്ന് ഐഐഎഫ്എൽ ഫിനാൻസ് ലിമിറ്റഡ് അറിയിച്ചു. 10.03 ശതമാനം വരെ വരുമാനം  നൽകുന്ന എൻ.സി.ഡികൾക്ക്  ഇതിനകം  468 കോടി രൂപയുടെ വരിക്കാരെ ലഭിച്ചു.


ഇന്ത്യയുടെ ഫിൻ‌ടെക് വ്യവസായം  2025 ഓടെ  150-160 ബില്യൺ ഡോളർ  മൂല്യത്തിലെത്തുമെന്ന് റിപ്പോർട്ട്

ഇന്ത്യയുടെ ഫിൻ‌ടെക്  കമ്പനികൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൂന്നിരട്ടി വിലയേറിയതായി മാറുമെന്ന് റിപ്പോർട്ടുകൾ. 2025 ഓടെ ഫിൻ‌ടെക് മേഖല 150-160 ബില്യൺ ഡോളർ  മൂല്യത്തിലെത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്, എഫ്ഐസിഐ എന്നിവരാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

ചൈനീസ് ആൻറി ബാക്ടീരിയൽ മരുന്നായ സിപ്രോഫ്ലോക്സാസിന് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി ഇന്ത്യ 

ചൈനീസ് ആൻറി ബാക്ടീരിയൽ മരുന്നായ സിപ്രോഫ്ലോക്സാസിന് ആന്റി ഡംപിംഗ് ഡ്യൂട്ടി ചുമത്തി കേന്ദ്ര സർക്കാർ. കിലോഗ്രാമിന് 0.91 ഡോളർ മുതൽ 3.27 ഡോളർ വരെയാണ് ഡംപിംഗ് ഡ്യൂട്ടി  ചുമത്തിയിട്ടുള്ളത്. കുറഞ്ഞ നിരക്കിൽ മരുന്ന് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ്  ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് ഡ്യൂട്ടി ചുമത്താൻ ശുപാർശ ചെയ്തത്. 

ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement