ഒഎൻജിസിയുടെ 1.5 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഒഎൻജിസി) 1.5% ഓഹരികൾ വിൽക്കാൻ ഒരുങ്ങി സർക്കാർ. 3,000 കോടി രൂപ സമാഹരിക്കാനാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാർച്ച് 30, 31 തീയതികളിൽ ആരംഭിക്കും. ഓഹരി ഒന്നിന് 159 രൂപയാണ് ഒഎഫ്എസിന്റെ ഫ്ലോർ പ്രൈസ്. ബിഎസ്ഇയിൽ ഒഎൻജിസിയുടെ 171.05 സ്റ്റോക്ക് ക്ലോസിംഗ് വിലയേക്കാൾ 7% കുറവാണിത്. രാജ്യത്തെ ഏറ്റവും വലിയ എണ്ണ-വാതക ഉൽപ്പാദക കമ്പനിയായ ഒഎൻജിസിയിൽ നിലവിൽ കേന്ദ്ര സർക്കാരിന് 60.41% ഓഹരിയുണ്ട്.

ഐ‌ഡി‌ആർ‌സി‌എല്ലിന്റെ ഓഹരികൾ ഏറ്റെടുക്കാൻ മൂന്ന് കോടി നിക്ഷേപിക്കാൻ എച്ച്‌ഡി‌എഫ്‌സി ബാങ്ക്

ഇന്ത്യ ഡെബ്റ്റ് റെസല്യൂഷൻ കമ്പനി ലിമിറ്റഡിന്റെ (ഐഡിആർസിഎൽ) ഓഹരി ഏറ്റെടുക്കുന്നതിനായി ആദ്യഘട്ടത്തിൽ മൂന്ന് കോടി രൂപ നിക്ഷേപിക്കാൻ കരാറിൽ ഒപ്പുവച്ച് എച്ച്ഡിഎഫ്സി ബാങ്ക്. ഐ‌ഡി‌ആർ‌സി‌എല്ലിൽ 15% വരെ ഓഹരികൾ സ്വന്തമാക്കുന്നതിനായി ബാങ്ക് വിവിധ ഘട്ടങ്ങളിലായി 7.50 കോടി രൂപ നിക്ഷേപിക്കും.

വോഡഫോണിൽ നിന്ന് ഇൻഡസ് ടവേഴ്സിന്റെ 4.7 ശതമാനം ഓഹരികൾ ഏറ്റെടുത്ത് എയർടെൽ

വോഡഫോൺ ഗ്രൂപ്പിൽ നിന്ന് ഇൻഡസ് ടവേഴ്‌സിലെ 12.71 കോടി ഇക്വിറ്റി ഷെയറുകൾ (4.7% ഓഹരികൾ) ഏറ്റെടുത്ത് ഭാരതി എയർടെലും അനുബന്ധ സ്ഥാപനമായ നെറ്റിൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും. 2388 കോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ. വരുമാന കുടിശ്ശിക തീർക്കുന്നതിനായി വോഡഫോൺ ഐഡിയ ലിമിറ്റഡ് ഈ തുക നിക്ഷേപിക്കും. ഇന്ത്യയിലുടനീളം ടെലികോം ടവറുകളും ആശയവിനിമയ സംവിധാനങ്ങളും വിന്യസിക്കുകയും നിയന്ത്രിക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന മുമ്പ് ഭാരതി ഇൻഫ്രാടെൽ എന്ന് അറിയപ്പെട്ടിരുന്ന കമ്പനിയാണ് ഇൻഡസ് ടവേഴ്‌സ്.

ബോണ്ട് കടം വാങ്ങുന്നതിനുള്ള പരിധി 8,000 കോടി രൂപയായി അംഗീകരിച്ച് ഐഡിബിഐ ബാങ്കിന്റെ ബോർഡ്.

ഏപ്രിൽ 1 മുതൽ അടുത്ത സാമ്പത്തിക വർഷത്തേക്ക് ബോണ്ട് കടം വാങ്ങുന്നതിനുള്ള പരിധി 8,000 കോടി രൂപയായി അംഗീകരിച്ച് ഐഡിബിഐ ബാങ്കിന്റെ ബോർഡ്. 3,000 കോടി രൂപ വരെയുള്ള അധിക ടയർ I (AT-1) ബോണ്ടുകളും 1,000 കോടി രൂപ വരെയുള്ള സീനിയർ/ഇൻഫ്രാസ്ട്രക്ചർ ബോണ്ടുകളും ഇതിൽ ഉൾപ്പെടുന്നു.

എട്ട് ദിവസത്തിനിടെ ഏഴാം തവണയും വർധിച്ച് ഇന്ധനവില

കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഏഴാം തവണയും വർധിച്ച് ഇന്ധന വില. ചൊവ്വാഴ്ചയാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 80 പൈസയും ഡീസലിന് 70 പൈസയും വർധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ പെട്രോൾ വില 100 രൂപ കടക്കുന്നു. യുക്രെയ്‌നും റഷ്യയും സമാധാന ചർച്ചകളിലേക്ക് നീങ്ങുകയും കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിക്കുന്നത് തടയുന്നതിനായി ഷാങ്ഹായ് അടച്ചുപൂട്ടിയതിനെയും തുടർന്ന് ചൈനയിൽ ഇന്ധന ആവശ്യം കുറയുമെന്നതിനാലും എണ്ണവില ഇന്ന് കുറഞ്ഞിരുന്നു.

ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിനായുള്ള കൺസൾട്ടൻസി സേവന കരാർ നേടി എൻജിനീയേഴ്‌സ് ഇന്ത്യ

ബിനാ റിഫൈനറിയിൽ ഇലക്‌ട്രോലൈസർ അധിഷ്ഠിത ഗ്രീൻ ഹൈഡ്രജൻ പ്ലാന്റിനായി കൺസൾട്ടൻസി സേവനങ്ങൾ നൽകുന്നതിനായി എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡിനെ തിരഞ്ഞെടുത്ത് ഭാരത് ഒമാൻ റിഫൈനറീസ് ലിമിറ്റഡ് (ബിഒആർഎൽ). പ്രതിദിനം ഏകദേശം 8.5 ടൺ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകളിൽ ഒന്നായിരിക്കും ഇത്.

കണക്റ്റഡ് ഉപകരണങ്ങൾക്കായി ഓവർ-ദി-എയർ സൊല്യൂഷൻ സമാരംഭിച്ച് സിയന്റ് ഫേംവെയർ

സിയന്റ്ഫ്ലിക്ക് ഇന്നൊവേഷൻ പ്ലാറ്റ്‌ഫോമിൽ നിന്ന് നിയന്ത്രിത ഫേംവെയർ ഓവർ-ദി-എയർ (എഫ്ഒടിഎ) അപ്‌ഡേറ്റുകൾക്കായി ഒരു പ്രീ-ബിൽറ്റ് സൊല്യൂഷൻ പ്രഖ്യാപിച്ച് സിയന്റ് ലിമിറ്റഡ്. തടസ്സങ്ങൾ പരിഹരിക്കാനും പങ്കാളികളുമായി സഹകരിച്ച് പുതിയ പരിഹാരങ്ങൾ വികസിപ്പിക്കാനും ഇത് സഹായിക്കുന്നു. സിയന്റിന്റെ ഉപഭോക്താക്കൾക്കായി കണക്ടഡ് ഉൽപ്പന്നങ്ങളുടെ വികസനം വർധിപ്പിക്കുന്നതിനാണ് എഫ്ഒടിഎ ഈ പരിഹാരം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗോൾഫ്‌ലിങ്ക്‌സ് സോഫ്‌റ്റ്‌വെയർ പാർക്കുമായി 950 കോടിയുടെ ഡെറ്റ് ഫിനാൻസിംഗ് കരാറിൽ ഏർപ്പെടാൻ എംബസി റെയിറ്റ്

എംബസി ഓഫീസ് പാർക്ക്‌സ് റെയിറ്റിന് അതിന്റെ നിക്ഷേപ സ്ഥാപനമായ ഗോൾഫ്‌ലിങ്ക്‌സ് സോഫ്റ്റ്‌വെയർ പാർക്കുമായി (ജിഎൽഎസ്പി) 950 കോടി രൂപയ്ക്ക് ഡെറ്റ് ഫിനാൻസിംഗ് കരാറിൽ ഏർപ്പെടാൻ അംഗീകാരം നൽകി എംബസി ഓഫീസ് പാർക്ക്‌സ് മാനേജ്‌മെന്റ് സർവീസസിന്റെ ഡയറക്ടർ ബോർഡ്. ജിഎൽഎസ്പി (റെയിറ്റ് ഡെറ്റ് ഫിനാൻസിംഗ്) നൽകുന്ന സ്വകാര്യമായി ലിസ്റ്റുചെയ്യാത്ത നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ എംബസി റെയിറ്റ് സബ്‌സ്‌ക്രൈബ് ചെയ്യും.

ജെവി പങ്കാളിയിൽ നിന്ന് അലോർ ഡെർമസ്യൂട്ടിക്കൽസിന്റെ മുഴുവൻ ഓഹരികളും ഏറ്റെടുത്ത് അലംബിക് ഫാർമ

ഓർബിക്കുലാർ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ നിന്ന് അലോർ ഡെർമസ്യൂട്ടിക്കൽസിന്റെ ബാക്കിയുള്ള 40% ഓഹരികളും ഏറ്റെടുത്ത് അലംബിക് ഫാർമ. അലംബിക് ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ സംയുക്ത സംരംഭത്തിലെ (ജെവി) പങ്കാളിയാണ് ഓർബിക്കുലാർ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ്. ഈ ഏറ്റെടുക്കലിലൂടെ, ചർമ്മവുമായി ബന്ധപ്പെട്ട നിർമ്മാണ-വിപണന രംഗത്തെ കാൽപ്പാടുകൾ ശക്തിപ്പെടുത്താനാണ് ഫാർമ കമ്പനി ലക്ഷ്യമിടുന്നത്. ക്രീമുകൾ, ജെല്ലുകൾ, ഷാംപൂ, ലോഷനുകൾ, സ്പ്രേകൾ മുതലായവ അലിയറിന്റെ ഉൽപ്പന്ന ഓഫറുകളിൽ ഉൾപ്പെടുന്നു.

1,575 കോടിയുടെ എൻഎച്ച്എഐ റോഡ് പദ്ധതി സ്വന്തമാക്കി പിഎൻസി ഇൻഫ്രാടെക്

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എ ഐ) ടെൻഡർ ചെയ്ത പ്രോജക്റ്റിനായി ഏറ്റവും കുറഞ്ഞ (L-1) ലേലക്കാരനായി PNC ഇൻഫ്രാടെക് ലിമിറ്റഡ്. MIVKN ബോർഡർ (ബദാദത്ത്) മുതൽ കർണാടകയിലെ എൻഎച്ച്-150C യുടെ മറദ്‌ഗി എസ് അഡ്‌നോല സെക്ഷൻ വരെ ആറുവരി ഗ്രീൻഫീൽഡ് ഹൈവേയുടെ നിർമ്മാണമാണ് പദ്ധതി. പദ്ധതിയുടെ ആകെ ലേല തുക 1,575 കോടി രൂപയാണ്. 30 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം 1,079 കോടി രൂപയുടെ NHAI ഗ്രീൻഫീൽഡ് ഹൈവേ പ്രോജക്റ്റിനായി ഏറ്റവും കുറഞ്ഞ ലേലക്കാരനായി ബിൽഡ്‌കോൺ ലിമിറ്റഡ് മാറിയിട്ടുണ്ട്.

ഹീറോ മോട്ടോകോർപ്പിലെ റെയ്ഡിൽ 1000 കോടിയുടെ വ്യാജ ഇടപാടുകൾ കണ്ടെത്തി ആദായ നികുതി വകുപ്പ്

ഹീറോ മോട്ടോകോർപ്പിൽ വ്യാജമെന്ന് സംശയിക്കുന്ന ഏകദേശം 1,000 കോടി രൂപയുടെ ചെലവുകൾ കണ്ടെത്തി ആദായ നികുതി വകുപ്പ്. അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ ഡാറ്റയും മറ്റ് വിവിധ രേഖകളും പരിശോധിക്കുന്നുണ്ട്. കൂടാതെ ഡൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഫാം ഹൗസിൽ 100 ​​കോടി രൂപയുടെ ഇടപാട് നടന്നതായും ഐടി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement