ദേശീയ ഇൻഫ്രാസ്ട്രക്ചർ ബാങ്ക് രൂപീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി

ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങൾക്ക് ധനസഹായം നൽകുന്നതിനായി
ഒരു ദേശീയ ബാങ്ക് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിംഗ് ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡവലപ്മെന്റ് ബിൽ 2021 അടുത്തയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നും ധനമന്ത്രി സൂചന നൽകി.

സ്കെെപവറിൽ നിന്നും  50 മെഗാവാട്ട് തെലങ്കാന  സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രീൻ

സ്കെെപവർ ഗ്ലോബലിൽ നിന്നും  50 മെഗാവാട്ട് തെലങ്കാന  സൗരോർജ്ജ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രീൻ. 317 കോടി രൂപയുടെ ഏറ്റെടുക്കലാണ് കമ്പനി നടത്തിയത്.

സന്ധ്യ ജലവൈദ്യുത പദ്ധതിയുടെ 7.48 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി ഭാരതി എയർടെൽ

സന്ധ്യ ജലവൈദ്യുത പദ്ധതി ബലാർഗയുടെ  17.43 ലക്ഷം ഓഹരി ഏറ്റെടുക്കുമെന്ന്  ഭാരതി എയർടെൽ അറിയിച്ചു. 1.74 കോടി രൂപയ്ക്കാണ് കമ്പനി ഓഹരികൾ ഏറ്റെടുക്കുക. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ 9 മെഗാവാട്ടിന്റെ ഒരു ജല പദ്ധതി സ്വന്തമായി പ്രവർത്തിപ്പിച്ചുവരുന്ന കമ്പനിയാണ് സന്ധ്യ ഹൈഡ്രോ.

ജയ്പീ പവർഗ്രിഡിന്റെ 74 ശതമാനം ഓഹരി ഏറ്റെടുക്കാനൊരുങ്ങി പവർ ഗ്രിഡ്

ജയ്പീ പവർഗ്രിഡിന്റെ 74 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിനായി ജയപ്രകാശ് പവർ വെഞ്ച്വർസ് ലിമിറ്റഡുമായി കരാറിൽ ഏർപ്പെട്ട് പവർ ഗ്രിഡ്  കോർപ്പറേഷൻ. ഏറ്റെടുക്കലിന് ശേഷം ജയ്പീ പവർഗ്രിഡ്
പവർ ഗ്രിഡ്  കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായി മാറും.

എൻ.എസ്.ഇ ക്ലീനിംഗ് ലിമിറ്റഡിലെ തകരാർമൂലമാണ് എൻ.എസ്.ഇയിൽ വ്യാപാര തടസം നേരിട്ടതെന്ന് ആർബിഐ

എൻ.എസ്.ഇ ക്ലീനിംഗ് ലിമിറ്റഡിലെ(എൻ.സി.എൽ)  സിസ്റ്റംസ് തകരാറിലായതാണ് ഫെബ്രുവരി 24ന് എൻ.എസ്.ഇയിൽ വ്യാപാരം തടസപ്പെടാൻ കാരണമായതെന്ന് ആർ.ബി.ഐ. എൻ.എസ്.ഇയിൽ നടക്കുന്ന എല്ലാ ട്രെയിഡുകളും നിയന്ത്രിക്കുന്നതും ക്ലീയർ ചെയ്യുന്നതും എൻ.സി.എല്ലാണ്. 

ബാർബിക്യൂ നാഷണൽ ഹോസ്പിറ്റാലിറ്റി ഐ.പി.ഒ മാർച്ച് 24ന് ആരംഭിക്കും

ബാർബിക്യൂ നാഷണൽ ഹോസ്പിറ്റാലിറ്റിയുടെ പ്രാഥമിക ഓഹരി വിൽപ്പന  മാർച്ച് 24ന് ആരംഭിക്കും. ഓഹരി ഒന്നിന് 498-500 എന്നീ നിലയിലാണ് വിൽക്കുക. ഫ്രഷ് ഇഷ്യുവിലൂടെ 180 കോടി രൂപയുടെ ഓഹരികൾ കമ്പനി വിതരണം ചെയ്യും. ഐപിഒ വഴി ലഭിക്കുന്ന പണം അടുത്ത സാമ്പത്തിക വർഷം  26 പുതിയ ബാർബിക്യൂ നേഷൻ റെസ്റ്റോറന്റുകൾ തുടങ്ങാൻ ഉപയോഗിക്കും.

ഫ്യൂച്ചർ- റിലയൻസ് കരാർ, ഹെെക്കോടതി വിധിക്കെതിരെ അപ്പീല് പോകാനൊരുങ്ങി ഫ്യൂച്ചർ റീട്ടെയിൽ

സിങ്കപ്പുർ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ശരിവച്ച ഡൽഹി ഹെെക്കോടതി വിധിക്കെതിരെ അപ്പീലിനൊരുങ്ങി ഫ്യൂച്ചർ റീട്ടെയിൽ.  24,713 കോടി രൂപയുടെ റിലയൻസ്-ഫ്യൂച്ചർ ഗ്രൂപ്പ് കരാർ സംബന്ധിച്ച  നടപടികൾ സിങ്കപ്പുർ അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണലിന്റെ അന്തിമ വിധി വരുന്നത് വരെ നിർത്തിവയ്ക്കണമെന്നാണ് ഹെെക്കോടതി ഉത്തരവിട്ടത്. മിന്റ് ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.

ഗെയിൽ ഓഹരി തിരികെ വാങ്ങലിലൂടെ സർക്കാരിന് 747 കോടി രൂപ ലഭിച്ചു

ഗെയിൽ ഓഹരി തിരിച്ചുവാങ്ങലിൽ നിന്ന് കേന്ദ്ര സർക്കാരിന് 747 കോടി രൂപ ലഭിച്ചു. ഓഹരി തിരികെ വാങ്ങലിന്റെ മൊത്തം സെെസ് 1046 കോടി രൂപയാണ്. കമ്പനിയുടെ  51.45 ശതമാനം ഓഹരികളാണ് സർക്കാർ ഇപ്പോൾ  കെെവശംവച്ചിട്ടുള്ളത്.

ഇന്നത്തെ വിപണി വിശകലനം ഗ്യാപ്പ് ഡൌണിൽ 17021 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കുത്തനെ താഴേക്ക് വീണു. 5 മിനിറ്റിനുള്ളിൽ ദിവസത്തെ താഴ്ന്ന നില കണ്ട സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി 17200 കീഴടക്കി. നേരിയ തോതിൽ അസ്ഥിരമായി നിന്ന സൂചിക ഉച്ചയ്ക്ക് ശേഷം ദിവസത്തെ ഉയർന്ന നിലമറികടന്ന് മുന്നേറി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.75 ശതമാനം മുകളിലായി 17277 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 36647 […]
ഇന്ത്യയിൽ ഇലക്ട്രിക് വെഹിക്കിൾ മേഖല ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. 2020-21 സാമ്പത്തിക വർഷം രാജ്യത്ത് വിറ്റഴിച്ച മൊത്തം വാഹനങ്ങളിൽ 1.3 ശതമാനം മാത്രമാണ് ഇവി ഉള്ളത്. ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര ഇലക്ട്രിക്, എംജി മോട്ടോർ, അശോക് ലെയ്‌ലാൻഡ് എന്നിവരാണ് നിലവിൽ മികച്ച ഇലക്ട്രിക് കാറുകളും ബസുകളും നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത്. ആതർ എനർജി, ഒല ഇലക്ട്രിക് തുടങ്ങിയ നവയുഗ സാങ്കേതിക കമ്പനികളും ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. പാരിസ്ഥിതികവും സാമ്പത്തികവുമായ നേട്ടങ്ങൾ കാരണം […]
പ്രധാനതലക്കെട്ടുകൾ Axis Bank: മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം മൂന്ന് ഇരട്ടി വർദ്ധിച്ച് 3614 കോടി രൂപയായി. ഇത് വിപണി പ്രതീക്ഷിച്ചതിലും മുകളിലാണ്. Future Retail: 5.6 ശതമാനം വരുന്ന സീനിയർ സെക്യൂർഡ് നോട്ടുകളുടെ പലിശ പേയ്‌മെന്റ അടയ്ക്കാൻ സാധിച്ചില്ലെന്ന് കമ്പനി വ്യക്തമാക്കി. Hero Motocorp:  ഹീറോ ഫിൻകോർപ്പിൽ ഒന്നോ അതിലധികമോ തവണകളായി 700 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകി കമ്പനി. IIFL Securities: ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ച് […]

Advertisement