ചൈനയുടെ വളർച്ച 5.2 ശതമാനമായി കുറയുമെന്ന് ഗോൾഡ്മാൻ

ചൈനീസ് സമ്പദ്‌വ്യവസ്ഥ അടുത്ത വർഷം 5.2 ശതമാനം വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്‌സ് ഗ്രൂപ്പ്. അതേസമയം 5.6 ശതമാനം വളർച്ചയാണ് പ്രതീക്ഷിച്ചിരുന്നത്. മൂന്നാം പാദത്തിലെ ദുർബലമായ ജിഡിപി വളർച്ചയും പെട്ടെന്നുള്ള പണപ്പെരുപ്പവും താൽക്കാലികമാണെന്നും നാലാം പാദത്തിൽ സമ്പദ്‌വ്യവസ്ഥ വേഗത കൈവരിക്കുമെന്നും ഗോൾഡ്മാൻ പറഞ്ഞു.

നേട്ടം വെട്ടിക്കുറച്ച് യുഎസ് മാർക്കറ്റ്; വ്യാപാരത്തിൽ 20% സ്നാപ് ഫാൾ

ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ടെക്നോളജി ഭീമൻമാരുടെ വരുമാന റിപ്പോർട്ടുകൾ പ്രകാരം യുഎസ് വിപണിയിലെ ഓഹരികൾ ഉയർന്നു. പണപ്പെരുപ്പവും ക്രൂഡ് ഓയിൽ വിലയും ആശങ്കകൾ സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണിത്. വ്യാപാരം ആരംഭിക്കുമ്പോൾ അസ്ഥിരത പ്രകടിപ്പിച്ച എസ് & പി 500 ഇപ്പോൾ പച്ചയിലാണ്. അതേസമയം നാസ്ഡാക്ക് 100 നേട്ടം നിലനിർത്തി.

പിൻട്രെസ്റ്റ് ഐഎൻസിയുടെ ഏറ്റെടുക്കൽ തുടരുന്നില്ലെന്ന് പേപാൽ ഹോൾഡിംഗ്സ് അറിയിച്ചതോടെ കമ്പനിയുടെ ഓഹരികൾ ഉയർന്നു. ഇതോടെ 45 ബില്യൺ ഡോളർ സാധ്യതയുള്ള ഇടപാടിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് അവസാനിച്ചത്. ഹേർട്സ് ഗ്ലോബൽ ഹോൾഡിംഗ്സ് ഐഎൻസിയിൽ നിന്നും ഒരു ലക്ഷം കാറുകൾക്കുള്ള ഓർഡർ ലഭിച്ചതിന് ശേഷം ടെസ്‌ല ഐൻസിയും മുന്നേറി.

സ്റ്റോക്സ് യൂറോപ്പ് 0.15 ശതമാനം ഉയർന്നു

ഡൗ ജോൺസ് 0.15 ശതമാനം ഉയർന്നു

നാസ്ഡാക്ക് 0.54 ശതമാനം കുറഞ്ഞു

ബാങ്കുകൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ക്രിപ്റ്റോ സേവനങ്ങൾ ഉടൻ നൽകുമെന്ന് മാസ്റ്റർകാർഡ്

ക്രിപ്‌റ്റോകറൻസികൾ വാങ്ങുവാനും വിൽക്കാനും കൈവശം വയ്ക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കാനുള്ള അവകാശം യുഎസിലെ വ്യാപാരികൾക്കും ബാങ്കുകൾക്കും ഫിൻ‌ടെക്കിനും ഉണ്ടെന്ന് പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ മാസ്റ്റർകാർഡ് തിങ്കളാഴ്ച പറഞ്ഞു. ഡിജിറ്റൽ അസറ്റ് പ്ലാറ്റ്‌ഫോമായ ബക്ക്റ്റ് ഹോൾഡിംഗ്‌സുമായുള്ള മാസ്റ്റർകാർഡിന്റെ പങ്കാളിത്തത്തിന്റെ ഭാഗമാണിത്. ഇതുവഴി ക്രിപ്‌റ്റോയെ ലോയൽറ്റി സൊല്യൂഷനുകളിലേക്ക് ചേർക്കുകയും ക്രിപ്‌റ്റോകൾ റിവാർഡുകളായി നൽകാൻ പങ്കാളികളെ അനുവദിക്കുകയും ചെയ്യും. ഇതേസമയം എഥേറിയം ശതമാനവും ബിറ്റ്കോയിൻ 3.8 ശതമാനവും ഉയർന്നിട്ടുണ്ട്.

ഹെർട്‌സിൽ നിന്നും 1 ലക്ഷം വാഹനങ്ങളുടെ ഓർഡർ ടെസ്‌ലയ്ക്ക്

അമേരിക്കൻ കാർ റെന്റൽ കമ്പനിയായ ഹെർട്സിൽ നിന്നും ഒരു ലക്ഷം വാഹനങ്ങളുടെ ഓർഡർ ടെസ്‌ലയ്ക്ക് ലഭിച്ചു. ഇതോടെ നാസ്ഡാക്കിൽ ടെസ്ലയുടെ ഓഹരികൾ തിങ്കളാഴ്ച 7 ശതമാനത്തിൽ അധികം ഉയർന്നു. 4.4 ബില്യൺ ഡോളറാണ് (33020 കോടി രൂപ) ഓർഡർ തുക. 2022 അവസാനത്തോടെ ഡെലിവറി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ടെസ്‌ലയുടെ മോഡൽ 3 യൂറോപ്പിലെ പുതിയ കാറുകളുടെ ഏറ്റവും മികച്ച പ്രതിമാസ വിൽപ്പനയുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായി മാറിയതും ഓഹരികൾ ഉയരാൻ കാരണമായിട്ടുണ്ട്.

11 പ്രവിശ്യകളിലേക്ക് വ്യാപിച്ച് ചൈനയിൽ വീണ്ടും കോവിഡ്

ചൈനയിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട കോവിഡ് -19 രാജ്യത്തിന്റെ 23 പ്രവിശ്യകളിൽ 11 പ്രവിശ്യകളിലേക്കും വ്യാപിച്ചു. വിദേശത്ത് നിന്നുള്ള ഡെൽറ്റ വകഭേദമാണ് വീണ്ടുമുള്ള കോവിഡ് ബാധയ്ക്ക് കാരണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ ഇപ്പോഴും പരിഗണിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ചൈന. എന്നിരുന്നാലും തിങ്കളാഴ്ച ചൈനീസ് വിപണി 0.76% ഉയർന്നിട്ടുണ്ട്.

കൗമാരക്കാർക്കിടയിൽ ഫെയ്സ്ബുക്ക് ഉപയോഗം കുറയുന്നു; പരിഭ്രാന്തരായി നിക്ഷേപകർ

യുഎസിൽ കൗമാരക്കാർ ഫെയ്സ്ബുക്കിൽ ചെലവഴിക്കുന്ന സമയം വർഷം തോറും 16% കുറയുന്നു. അതേസമയം തന്നെ യുഎസിലെ ചെറുപ്പക്കാർ സോഷ്യൽ നെറ്റ്‌വർക്കിൽ ചെലവഴിക്കുന്ന സമയത്തിൽ 5% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെയ്സ്ബുക്കിൽ പുതിയ അക്കൗണ്ട് തുറക്കുന്ന കൗമാരക്കാരുടെ എണ്ണവും കുറഞ്ഞുവരികയാണ്. മുമ്പത്തേക്കാളും ഫേസ്ബുക്കിൽ ചേരാൻ യുവാക്കൾ കൂടുതൽ സമയമെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ആലിബാബയ്ക്ക് 344 ബില്യൺ ഡോളറിന്റെ നഷ്ടം

കഴിഞ്ഞ ഒക്ടോബറിൽ ആലിബാബ സ്ഥാപകൻ ജാക്ക് മാ ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ നിശിതമായി വിമർശിച്ചതോടെ അലിബാബ ഗ്രൂപ്പ് ഹോൾഡിംഗിന്റെ തകർച്ച പലരും മുൻകൂട്ടി കണ്ടിരുന്നു. ബ്ലൂംബെർഗ് ഡാറ്റ അനുസരിച്ച് വിപണി മൂലധനത്തിൽ 344 ബില്യൺ ഡോളറാണ് ആലിബാബ നഷ്ടം രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ ഷെയർഹോൾഡർ മൂല്യത്തിന്റെ ഏറ്റവും വലിയ വൈപ്പ് ഔട്ട് ആണിത്.

വിതരണ പ്രതിസന്ധി നേരിട്ട് മലേഷ്യയിലെ പാം ഓയിൽ

അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ദുർബലമായ പ്രകടനം കാഴ്ചവച്ച് മലേഷ്യയിലെ പാം ഓയിൽ ഉത്പാദനം. തൊഴിലാളി ക്ഷാമവും കുറഞ്ഞ വിളവെടുപ്പുമാണ് കാരണം. മാർച്ച് അവസാനം വരെ ഇത് നീണ്ടുനിൽക്കും എന്നാണ് കരുതുന്നത്. രാജ്യത്തിന്റെ പാം ഓയിൽ ഉൽപാദനം ഈ വർഷം 18 ദശലക്ഷം ടണ്ണിൽ താഴെയാകാൻ സാധ്യതയുണ്ടെന്ന് മലേഷ്യൻ പാം ഓയിൽ അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് നാഗീബ് വഹാബ് അഭിപ്രായപ്പെട്ടു.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement