ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്സിന്റെ വിപുലീകരണ പദ്ധതികൾ, കൂടുതൽ അറിയാം

Home
editorial
godrej-consumer-products-an-analysis
undefined

നിങ്ങൾക്ക് അറിയാവുന്നത് പോലെ ഇന്ത്യയിലെ എഫ്.എം.സി.ജി രംഗത്തുള്ള കമ്പനികൾ എല്ലാം പരസ്പ്പരം മത്സരിക്കുകയാണ്. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ, ഐടിസി, ബ്രിട്ടാണിയ എന്നീ കമ്പനികൾ എല്ലാം തന്നെ വ്യത്യസ്തമായ ഉത്പന്നങ്ങൾ അവതരിപ്പിച്ച് കൊണ്ട് ഉപഭോക്താക്കളുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമത്തിലാണ്. ഉത്പന്നങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയും വിതരണ ശൃംഖല ശക്തിപ്പെടുത്തുകയുമാണ് എഫ്.എം.സി.ജി  കമ്പനികൾ.

നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുള്ള ഉത്പന്നങ്ങൾ നിർമിക്കുന്ന ഇത്തരം എഫ്.എം.സി.ജി കമ്പനിയായ ഗോദ്‌റെജ് കൺസ്യൂമറിനെ പറ്റി കൂടുതൽ അറിയാം. 124 വർഷം പഴക്കമുള്ള ഗോദ്‌റെജ് ഗ്രൂപ്പും എഫ്‌എം‌സി‌ജി വ്യവസായത്തിൽ മുന്നിട്ട് നിൽക്കുകയാണ്. ഈ എഫ്.എം.സി.ജി  കമ്പനിയുടെ പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാം.

Godrej Consumer Products

ഇന്ത്യയിലെ പ്രമുഖ എഫ്.എം.സി.ജി കമ്പനികളിൽ ഒന്നാണ്  ഗോദ്‌റെജ് കൺസ്യൂമർ. മുംബെെ ആസ്ഥാനമായി 2001ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ആദ്യകാലങ്ങളിൽ ഇന്ത്യയിലും വിദേശത്തേക്കുമായി ഗാർഹിക ഉത്പന്നങ്ങളുടെ നിർമാണം നടത്തിവന്നിരുന്നു. ഗാർഹിക കീടനാശിനികൾ, ലിക്വിഡ് ഡിറ്റർജന്റുകൾ, സോപ്പുകൾ, എയർ ഫ്രെഷനറുകൾ, ഹെയർ കെയർ ഉത്പ്പന്നങ്ങൾ, പേഴ്സണൽ വാഷ് ഉത്പ്പന്നങ്ങൾ, വെറ്റ് വൈപ്പുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയ വിവിധ തരം ഉത്പന്നങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്. സ്കിൻ‌കെയർ, ഫാബ്രിക് കെയർ, ശുചിത്വ ഉത്പ്പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്തിരുന്നു.

Good Knight, Godrej Expert, Cinthol, Godrej No. 1, Hit, Darling, Stella, Godrej Protekt, Godrej Aer, TCB Naturals, MegaGrowth, Renew, African Pride Moisture Miracle, NYU, Mitu, Godrej Professional എന്നീ ബ്രാൻഡുകൾക്ക് കീഴിലാണ് കമ്പനി തങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. 90ൽ അധികം രാജ്യങ്ങളിൽ കമ്പനി സ്വാധീനം ചെലുത്തുന്നുണ്ട്.

വിപണിയിലെ ഏറ്റവും വലിയ ഗാർഹിക കീടനാശിനി, ഹെയർ കെയർ നിർമാതാക്കളാണ് ഗോദ്‌റെജ്. കമ്പനിയുടെ നിർമാണ യൂണിറ്റുകൾ മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, അസം, സിക്കിം എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.

സാമ്പത്തിക വളർച്ച

ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് 2016 മുതൽ നിരന്തരമായി വരുമാനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിവരുന്നു. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മൊത്തം CAGR വളർച്ച 3.68 ശതമാനം ഉയർച്ച കെെവരിച്ചു. മേഖലയുടെ മൊത്തം വരുമാനം 3.6 ശതമാനം മാത്രമായിരുന്നു. ROCE 18.65 ശതമാനമാണ്. മറ്റു കമ്പനികളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്. ഇതിനൊപ്പം  കമ്പനി കടവിമുക്തമാണെന്നതും ശ്രദ്ധേയമാണ്.

കൊവിഡ് പ്രതിസന്ധി കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചുവെങ്കിലും ആരോഗ്യ, ശുചിത്വ ഉത്പന്നങ്ങളിലൂടെ കമ്പനി ഇതിനെ മറികടന്നു. ഡിസംബറിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ പ്രതിവർഷ അറ്റാദായം 12.77 ശതമാനം വർദ്ധിച്ച് 502.08 കോടി രൂപയായി.

ലോക്ക്ഡൗൺ കാലയളവിൽ ഉപയോക്താക്കൾക്കും ചില്ലറ വ്യാപാരികൾക്കും വിതരണക്കാർക്കും അവശ്യവസ്തുക്കൾ എത്തിക്കുന്നതിനായി കമ്പനി സൊമാറ്റോ, ഷോപ്പ് കിരാന, സൂംകാർ എന്നിവരുമായി കരാറിൽ ഏർപ്പെട്ടിരുന്നു. ഇത് ഗോദ്‌റെജിന്റെ വിൽപ്പന സുഗമമാക്കാൻ സഹായിച്ചു. ഇത് വരെ 24.82% വിപണി വിഹിതം നേടാൻ ജി.സി.പി.എല്ലിന് സാധിച്ചു.

GCPL -ഓഹരി

ഏറെ നാളായി Godrej Consumer Products ഓഹരി മിന്നും പ്രകടം കാഴ്ചവച്ച് നിഫ്റ്റിയെ പോലും പിന്നിലാക്കി കുതിച്ചുകയറുകയാണ്. 2021 ജനുവരിയിൽ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയായ 808.35 രൂപ വരെയെത്തി. തുടർന്ന് 8 ശതമാനം ഇടിവ് രേഖപ്പെടുത്തിയാണ് ഓഹരി ഇപ്പോൾ വ്യാപാരം നടത്തുന്നത്.

ജി‌സി‌പി‌എല്ലിന്റെ മൂന്ന് പ്രധാന സെഗ്‌മെന്റുകളിൽ രണ്ടെണ്ണം വിൽപ്പന മാർജിൻ പ്രകാരം ഇനിയും വീണ്ടെടുത്തിട്ടില്ലെന്ന് ചില  ഫിനാൻഷ്യൽ  അനലിസ്റ്റുകൾ പറയുന്നു. നിലവിലെ വ്യവസായ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്  ഈ നിഗമനം. ഇരു വിഭാഗങ്ങളിലും കമ്പനി ക്രമേണ വളർച്ച കെെവരിക്കുമെന്നും അനലിസ്റ്റുകൾ റിപ്പോർട്ടിൽ  പറയുന്നു.

ഇന്ത്യൻ വിപണിയിലെ സ്ഥിരമായ വളർച്ചയും അന്താരാഷ്ട്ര യൂണിറ്റുകളുടെ പ്രവർത്തന മികവും കൂടുതൽ ശുഭസൂചനകൾ നൽകുന്നു.

മുന്നിലേക്ക്

വിപണിയിൽ വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക പദ്ധതി ഏപ്രിൽ 5ന്  ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്സ് പ്രഖ്യാപിച്ചിരുന്നു. മൊത്തം വിതരണം 1.2 ദശലക്ഷത്തിൽ നിന്ന് 1.5 ദശലക്ഷമായി ഉയർത്തുന്നതിനായി കമ്പനി ഒരു ഗോ-ടു-മാർക്കറ്റ് തന്ത്രത്തിന് തുക്കം കുറിച്ചു.അടുത്ത 2-3 വർഷത്തിനുള്ളിൽ കമ്പനി ഇൻഡയറക്ട്  കവറേജ് 6 ദശലക്ഷത്തിൽ നിന്ന് 7 ദശലക്ഷമായി ഉയർത്താനും പദ്ധതിയിടുന്നുണ്ട്. 3-4 വർഷത്തിനുള്ളിൽ സ്ഥിരമായ ഇരട്ട അക്ക വളർച്ച നിലനിർത്തുകയെന്നതാണ് കമ്പനി ഇത് കൊണ്ട് ലക്ഷ്യമാക്കുന്നത്. ഒരു കമ്പനി എങ്ങനെ പ്രവർത്തിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു പ്രവർത്തന പദ്ധതിയാണ് ജിടിഎം. ടാർഗെറ്റ് ഉപഭോക്താക്കളിൽ എത്തിച്ചേരുകയും മത്സരപരമായ നേട്ടം കൈവരിക്കുകയും ചെയ്യുക. ഒരു ഉത്പന്നം വിപണിയിൽ സമാരംഭിക്കുന്നതിനുള്ള  ബ്ലൂപ്രിന്റ് ഇത് നൽകുന്നു.

പദ്ധതിയുടെ ഭാഗമായി എഫ്എം‌സി‌ജി സ്ഥാപനം കൂടുതൽ ലിവറേജ് എടുക്കുകയും  നൂതന സാങ്കേതികവിദ്യയിൽ നിക്ഷേപിക്കുകയും ചെയ്യും. നിലവിലുള്ള വിതരണ സോഫ്റ്റ്‌വെയറിനെ  ക്ലൗഡ് അധിഷ്ഠിത സിസ്റ്റങ്ങളാക്കി മാറ്റുന്നതിലൂടെയാണ്  പരിവർത്തനം  സാധ്യമാക്കുക. ഗ്രമപ്രദേശങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും  നഗരങ്ങളിലെ സ്റ്റോറുകളുടെ വിപുലീകരണത്തിനുമാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വരും വർഷങ്ങളിൽ ഇ-കൊമേഴ്‌സ് വിഭാഗം മൊത്തം ബിസിനസിന്റെ 8-10 ശതമാനം സംഭാവന ചെയ്യുമെന്ന് ജിസിപിഎൽ പ്രതീക്ഷിക്കുന്നു.

ഗോദ്‌റെജ് കൺസ്യൂമർ ഒരു സംയോജിത രസതന്ത്രജ്ഞരുടെ ശൃംഖലയും നിർമിച്ചുവരുന്നു. ഇതിന്റെ ഭാഗമായി കമ്പനി 400 ഓളം വിതരണക്കാരെ നിയമിക്കുകയും 50,000ൽ അധികം  ഫാർമ ഔട്ട്‌ലെറ്റുകൾ ഏറ്റെടുക്കുകയും ചെയ്തു. ഫാർമാ കമ്പനിയെ പിന്തുണയ്ക്കുന്ന ഒരു സാങ്കേതിക ഘടന കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.

ഗോദ്‌റെജ് കൺസ്യൂമർ തങ്ങളുടെ പദ്ധതി എപ്രകാരം നടപ്പാക്കുമെന്ന് ഉറ്റുനോക്കുകയാണ് ഏവരും.

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023