ഗോ ഫാഷൻ (ഇന്ത്യ) ലിമിറ്റഡ് എന്നത് ചെന്നൈ ആസ്ഥാനമായുള്ള പ്രമുഖ സ്ത്രീകളുടെ വസ്ത്ര ബ്രാൻഡ്. കമ്പനിക്ക് സ്ത്രീകളുടെ വസ്ത്ര വിപണിയിൽ 8 ശതമാനത്തിന്റെ വിപണി വിഹിതമാണുള്ളത്. കമ്പനിയുടെ പ്രാരംഭ ഓഹരി വിൽപ്പന ഇന്ന് ആരംഭിക്കുകയാണ്. ഈ ഐപിഒ വിശേഷങ്ങളാണ് മാർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്.

Go Fashion (India) Ltd

2010ൽ പ്രവർത്തനം ആരംഭിച്ച ഗോ ഫാഷൻ ഇന്ത്യ ലിമിറ്റഡ് സ്ത്രീകൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ വസ്ത്ര ബ്രാൻഡാണ്. ഗോ കളേഴ്‌സ് എന്ന ബ്രാൻഡിന് കീഴിലുള്ള സ്ത്രീകളുടെ വസ്ത്ര ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി തന്നെ കമ്പനിക്കുണ്ട്.  ഡിസൈൻ, സോഴ്‌സിംഗ്, മാർക്കറ്റിംഗ്, റീട്ടെയ്‌ലിംഗ് എന്നിവയിൽ കമ്പനി ഏർപ്പെട്ടിരിക്കുന്നു. ലെഗ്ഗിംഗ്‌സ്, ധോത്തികൾ, ഹരം പാന്റ്‌സ്, പലാസോസ്, പാന്റ്‌സ്, ജെഗ്ഗിംഗ്‌സ് എന്നിവ ഈ ബ്രാൻഡിൽ ലഭ്യമാകും. കമ്പനിയുടെ ഉൽപ്പന്നങ്ങൾ പാശ്ചാത്യ വസ്ത്രങ്ങൾ, അത്‌ലഷർ, ഡെനിം, ഫ്യൂഷൻ വസ്ത്രങ്ങൾ എന്നിങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ വിൽക്കപ്പെടുന്നു.

സ്ത്രീകളുടെ അടിവസ്ത്ര വിഭാഗത്തിന് മാത്രമായി ഒരു ബ്രാൻഡ് പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയാണ് ഗോ ഫാഷൻ. മത്സരാധിഷ്ഠിത വിലകളിൽ പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഉപയോഗിച്ച് ഡയറക്ട്-ടു-കൺസ്യൂമർ (D2C) ബ്രാൻഡ് സൃഷ്ടിക്കുന്നതിന് കമ്പനിയുടെ നീക്കം സാഹായിച്ചു. 2021 സെപ്റ്റംബർ 31 വരെയുള്ള കണക്കുപ്രകാരം കമ്പനി 50 സ്റ്റെലുകളിലായി 120 കളറുകൾ വിറ്റഴിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശരീരഘടനകൾ അനുസരിച്ചുള്ള ഉത്പന്നങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 

ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കമ്പനി 459 എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ നടത്തി വരുന്നു. റിലയൻസ് റീട്ടെയിൽ, സെൻട്രൽ, അൺലിമിറ്റഡ്, ഗ്ലോബസ് സ്റ്റോറുകൾ, സ്പെൻസേഴ്സ് റീട്ടെയിൽ തുടങ്ങിയ വലിയ സ്റ്റോറുകൾ കമ്പനിയുടെ വിതരണ ചാനലുകളിൽ ഉൾപ്പെടുന്നു. ഗോ ഫാഷൻ അതിന്റെ വെബ്‌സൈറ്റ്, ഓൺലൈൻ മാർക്കറ്റ്‌പ്ലെയ്‌സുകൾ, മൾട്ടി-ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ എന്നിവയിലൂടെയും ഉൽപ്പന്നങ്ങൾ വിൽക്കുന്നു. അടുത്ത 5-6 വർഷത്തിനുള്ളിൽ ഔട്ട്‌ലെറ്റുകളുടെ എണ്ണം 2,000ന് മുകളിൽ ഉയർത്താൻ പദ്ധതിയിടുന്നതായും കമ്പനി പ്രഖ്യാപിച്ചിരുന്നു. 

ഐപിഒ എങ്ങനെ?

നവംബർ 17ന് ആരംഭിക്കുന്ന ഐപിഒ നവംബർ 22ന്  അവസാനിക്കും. ഓഹരി ഒന്നിന് 655- 690 രൂപ നിരക്കിലാണ് പ്രെെസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

10 രൂപ മുഖവിലയ്ക്ക് 125 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക. നിലവിലുള്ള നിക്ഷേപകരിൽ നിന്നും 1.28 കോടി ഇക്യുറ്റി ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി വിതരണം ചെയ്യും. ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 21 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത് 14,490 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 273 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി ലഭിക്കുന്ന പണം കമ്പനി ഈ കാര്യങ്ങൾക്കായി ഉപയോഗിക്കും:

  1. 120 ഓളം പുതിയ ബ്രാൻഡ് ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനായി 33.73 കോടി രൂപ മാറ്റിവയ്ക്കും.

  2. മൂലധനചെലവിനായി 61.39 കോടി രൂപ ഉപയോഗിക്കും.


  3. പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ബാക്കി തുക ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് എന്നത് 57.47 ശതമാനത്തിൽ നിന്നും 52.78 ശതമാനമായി കുറയും.

സാമ്പത്തിക സ്ഥിതി

2021 സാമ്പത്തിക വർഷം കമ്പനി 3.5 കോടി രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. 2020ൽ 62.63 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. കൊവിഡ് പ്രതിസന്ധി ഇതിന് കാരണമായേക്കാം. 2021ൽ കമ്പനിയുടെ മൊത്തം പ്രതിവർഷ വരുമാനം 28.8 ശതമാനം ഇടിഞ്ഞ് 282.55 കോടി രൂപയായി. കൊവിഡിനെ തുടർന്ന് സ്റ്റോറുകൾ, മാളുകളിലെ കിയോസ്കുകൾ, ഫ്രാഞ്ചൈസി സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള ഫിസിക്കൽ സെയിൽസ് ചാനലുകൾ അടച്ചുപൂട്ടാൻ കമ്പനി നിർബന്ധിതരായി.

ജൂണിലെ ഒന്നാം പാദത്തിൽ കമ്പനി 18.99 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 2021 സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ഇത് 8.59 കോടി രൂപയായിരുന്നു. കൊവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗത്തിനും ഉയർന്ന പ്രവർത്തന ചെലവുകൾക്കുമിടയിൽ ലോക്ക്ഡൗൺ കമ്പനിയെ ബാധിച്ചു. നിലവിൽ കമ്പനി ഓൺലെെൻ ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് വിൽപ്പന വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. കമ്പനിക്ക് വരുമാനം ഉണ്ടാക്കുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡാണുള്ളത്.

അപകട സാധ്യതകൾ

  • ഗോ കളേഴ്സ് എന്ന ബ്രാൻഡിന് വിപണിയിൽ ഉണ്ടായേക്കാവുന്ന തകർച്ച ഉപഭോക്താക്കളുടെ താത്പര്യം കുറയ്ക്കുകയും കമ്പനിയുടെ വരുമാനത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്താക്കാം.

  • കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ നിലനിൽക്കുന്നുണ്ട്. കൂടാതെ, കമ്പനിയുടെ വിൽപ്പനയുടെ ഭൂരിഭാഗവും തെക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ ബ്രാൻഡ് ഔട്ട്ലെറ്റുകളിൽ നിന്നാണ്. ഈ പ്രദേശങ്ങളിലെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഏതെങ്കിലും പ്രതികൂല സംഭവം അരങ്ങേറിയാൽ അത് കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കും.

  • ഗോ ഫാഷൻ (ഇന്ത്യ) ദക്ഷിണേന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഒരൊറ്റ വെയർഹൗസിൽ നിന്നാണ് അതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ വെയർഹൗസിന്റെ പ്രവർത്തനങ്ങളിൽ എന്തെങ്കിലും തടസ്സം നേരിട്ടാൽ ബിസിനസ്സിനെയും സാമ്പത്തിക കണക്കുകളെയും ഇത് പ്രതികൂലമായി ബാധിക്കും.

  • കമ്പനിയുടെ ട്രേഡ് മാർക്കും ബൗദ്ധിക സ്വത്തവകാശങ്ങളും വേണ്ടത്ര സംരക്ഷിക്കാനുള്ള കഴിവില്ലായ്മ  ബിസിനസ്സ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാം.

  • ഫാഷൻ ട്രെൻഡുകളിലെ മാറ്റങ്ങൾ ഫലപ്രദമായ രീതിയിൽ മനസിലാക്കി ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ നൽകിയിലെങ്കിൽ കമ്പനിയുടെ പ്രവർത്തനങ്ങളെ അത് സാരമായി ബാധിക്കും.

  • കൊവിഡ് പ്രതിസന്ധി ഇപ്പോഴും പൂർണമായും വിട്ടുമാറിയിട്ടില്ല. അത് ആശങ്ക ഉയർത്തുന്ന കാര്യമാണ്.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

ഡാം ക്യാപിറ്റൽ അഡ്വൈസർമാർ, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ജെ.എം ഫിനാൻഷ്യൽ കൺസൾട്ടന്റ്സ് എന്നിവരാണ്  ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. നവംബർ 9നാണ് കമ്പനി ആർഎച്ച്പി സമർപ്പിക്കുന്നത്. ഇത് വായിക്കുവാനായി ലിങ്ക് സന്ദർശിക്കുക.

ഐപിഒയ്ക്ക് മുമ്പായി തന്നെ മറ്റു നിക്ഷേപകരിൽ നിന്നും 456 കോടി രൂപ കമ്പനി സമാഹരിച്ചിരുന്നു. സിംഗപ്പൂർ ഗവൺമെന്റ്, നോമുറ, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഫിഡിലിറ്റി, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ എംഎഫ് എന്നിവർ ഇതിൽ ഉൾപ്പെടും.

നിഗമനം

കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിലെ സ്ത്രീകളുടെ വസ്ത്ര വിപണി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.  ടെക്‌നോപാക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, സ്ത്രീകളുടെ വസ്ത്ര വിപണിയുടെ റീട്ടെയിലിംഗിന്റെ വിപണി വിഹിതം 2020 സാമ്പത്തിക വർഷത്തിൽ 27 ശതമാനത്തിൽ നിന്ന് 2025 സാമ്പത്തിക വർഷത്തോടെ 42 ശതമാനമായി ഉയരാൻ സാധ്യതയുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവും ഫാഷൻ ട്രെൻഡുകൾ വികസിച്ചതും ഡിസ്പോസിബിൾ വരുമാനം വർധിക്കുന്നതുമാണ് ഈ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് കാരണം.

സ്ത്രീകളുടെ വസ്ത്ര വിപണി വിഭാഗത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച കെെവരിക്കുന്ന വിഭാഗമാണ് അടിവസ്ത്രങ്ങൾ. കമ്പനിയുടെ കരുത്ത് അതിന്റെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോ, കാര്യക്ഷമവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ വിതരണ ശൃംഖല, ഇൻ-ഹൗസ് ഡിസൈൻ & ഡെവലപ്‌മെന്റ് എന്നിവയാണ്.

ഉപഭോക്തൃ ചെലവിലെ ഏതെങ്കിലും തരത്തിലുള്ള മാന്ദ്യവും വിപണിയിലെ മറ്റ് കമ്പനികളിൽ നിന്നുള്ള വർദ്ധിച്ച മത്സരവും കമ്പനിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ലിസ്റ്റ് ചെയ്ത ശേഷം കമ്പനി പേജ് ഇൻഡസ്ട്രീസ്, ട്രെന്റ് ലിമിറ്റഡ്, ബാറ്റ ഇന്ത്യ, ആദിത്യ ബിർള ഫാഷൻ & റീട്ടെയിൽ, ടിസിഎൻഎസ് എന്നിവരുമായി നേരിട്ട് മത്സരിക്കും.

ഗ്രേ മാർക്കറ്റിൽ കമ്പനിക്ക് മികച്ച സ്വീകാര്യതയുള്ളതായി കാണാം. 560 രൂപയുടെ ഗ്രേ മാർക്കറ്റ് പ്രീമിയമാണ് ഓഹരിക്കുള്ളത്. ഐപിഒയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പായി നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ  സബ്സ്ക്രെെബ് ചെയ്യപ്പെടുന്നുണ്ടോ എന്ന് നോക്കുക. അതിന് ശേഷം അപകട സാധ്യതകൾ പരിഗണിച്ച് കൊണ്ട് സ്വയം തീരുമാനത്തിൽ എത്തുക.

ഐപിഒയെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണെന്ന് കമന്റ് ചെയ്ത് അറിയിക്കുക.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement