പ്രധാനതലക്കെട്ടുകൾ

Paytm: കമ്പനിയുടെ മാതൃ സ്ഥാപനമായ ഓൺ97 കമ്മ്യൂണിക്കേഷൻസ് ഒക്ടോബർ-ഡിസംബർ പാദത്തിൽ 2,180 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു. ശരാശരി പ്രതിമാസ ഇടപാട് ഉപയോക്താക്കൾ മൂന്നാം പാദത്തിൽ 6.44 കോടിയായി ഉയർന്നു.

Axis Bank: രാജീവ് ആനന്ദിനെ 3 വർഷത്തേക്ക് ഡെപ്യൂട്ടി എംഡിയായി വീണ്ടും നിയമിക്കുന്നതിന് ബാങ്ക് അംഗീകാരം നൽകി.

Bank of Baroda:  ഓവർനൈറ്റ് എംസിഎൽആർ 6.50 ശതമാനത്തിൽ നിന്ന് 6.45% ആയി കുറച്ച് ബാങ്ക്. 2022 ജനുവരി 12 മുതൽ ഇത് പ്രാബല്യത്തിൽ വരും.

Take Solutions: 2021 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം സീമെൻസ് ബാങ്കിൽ നിന്നും ഇൻഡസ്ഇൻഡ് ബാങ്കിൽ നിന്നും ഏകദേശം 238 കോടി രൂപയുടെ വായ്പ കമ്പനി തിരിച്ചടയ്ക്കാനുണ്ട്.

Timex Group: ഇന്ത്യയിൽ ഗസ്, ജിഎസ് ബ്രാൻഡഡ് വാച്ചുകൾക്കുള്ള അവകാശം കമ്പനിക്ക് ലഭിച്ചു.

RPSG: ധനസമാഹരണത്തിനുള്ള നിർദേശം കമ്പനി ജനുവരി 13ന് പരിഗണിക്കും.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17923 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റി ചാഞ്ചാട്ടത്തിന് വിധേയമായി. താഴേക്ക് വണെങ്കിലും 17900ൽ സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. ഏറെ നേരം അസ്ഥിരമായി നിന്ന സൂചിക അവസാന നിമിഷം ബ്രേക്ക് ഔട്ട് നടത്തി. തുടർന്ന് 191 പോയിന്റുകൾക്ക് മുകളിലായി 18000 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 37950 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ നിഫ്റ്റിയേക്കാൾ ശക്തമായി കാണപ്പെട്ടു. ചാഞ്ചാട്ടത്തിന് വിധേയമായ സൂചിക ദിവസം മുഴുവനും പ്രത്യേക റേഞ്ചിനുള്ളിലാണ് വ്യാപാരം നടത്തിയത്. എന്നാൽ അവസാന നിമിഷം ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് സൂചിക നേട്ടത്തിൽ അടച്ചു. തുടർന്ന് 608 പോയിന്റുകൾ/ 1.61 ശതമാനം മുകളിലായി 38348 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ (+1.87%) മിന്നുംപ്രകടനം കാഴ്ചവച്ചപ്പോൾ, നിഫ്റ്റി ഫാർമ(+0.01%) അസ്ഥിരമായി നിന്നു.

യൂഎസ് വിപണികൾ ഇന്നലെ നഷ്ടത്തിൽ അടച്ചു. നാസ്ഡാക് തിരികെ കയറാൻ ശ്രമം നടത്തി നേരിയ തോതിൽ ലാഭത്തിൽ അടച്ചു. ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഡാക്സിനൊപ്പം യൂറോപ്യൻ വിപണികൾ 1 ശതമാനത്തിലേറെ താഴേക്ക് വീണു.

ഏഷ്യൻ വിപണികൾ
നഷ്ടത്തിലാണ് കാണപ്പെടുന്നത്. CAC ഫ്യൂച്ചേഴ്സ് ഒഴികെ  യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് നേരിയ ലാഭത്തിൽ കാണപ്പെടുന്നു.

SGX NIFTY 18,004-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഫ്ലാറ്റ് ടു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.17,950, 17,900, 17,850, 17,800, 17,725, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,000, 18,110, 18,210, 18,270, 18,340 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,250, 38,100, 38,000, 37,700, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,350, 38,500, 38,700, 39,000, 39,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17800 ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 38500, 39000 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

വിക്സ്  17.68 ആയി കാണപ്പെടുന്നു.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 124 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 482 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ബാങ്ക് നിഫ്റ്റി ദിവസത്തെ കാൻഡിലിൽ വീണ്ടും ലാഭത്തിൽ വ്യാപാരം അവസാനിപ്പിച്ചു. രൂക്ഷമായ ചാഞ്ചാട്ടത്തിൽ പെട്ട ഇൻട്രാഡേ വ്യാപാരികൾ പ്രതിസന്ധിയിൽ ആയിട്ടുണ്ടാകാം. മുകളിലേക്കുള്ള നീക്കം സൂചികയെ നിർണായക നിലയിൽ എത്തിച്ചിട്ടുണ്ട്. 38500നോട് ബാങ്ക് നിഫ്റ്റി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം. 39000 ന് ഒപ്പം ഈ നിലയിലും ഉയർന്ന കോൾ ഒഐ ഉള്ളതായി കാണാം.

ഐടി മേഖല മിക്സിഡായി കാണപ്പെടുന്നു. വെള്ളിയാഴ്ച ശക്തമായി വ്യാപാരം അവസാനിപ്പിച്ച ടിസിഎസ് ഓഹരി ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്നതിന് പിന്നാലെ പിടിച്ചു നിൽക്കാൻ വളരെ പ്രയാസപ്പെട്ടു. വിപ്രോ ഐടി സൂചികയെ താഴേക്ക് വലിച്ചു. അതേസമയം ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച ഇൻഫോസിസ് ശക്തമായ മുന്നേറ്റം നടത്തി. ബുധനാഴ്ച മൂന്ന് കമ്പനികളുടെയും ഫലങ്ങൾ പുറത്തുവരാനുള്ളതിനാൽ ഐടി ഓഹരികളിലേക്ക് ശ്രദ്ധിക്കുക.

ഒഐ കണക്കുകൾ സൂചിപ്പിക്കുന്നത് വിപണി ബുള്ളിഷാണെന്നാണ്. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവിടെ അനേകം കോൾ ഒപ്ഷനുകൾ പിൻവലിക്കപ്പെടുകയും പുട്ട് ഒപ്ഷനുകൾ കൂടുകയും ചെയ്തിട്ടുണ്ട്. 38500 മറികടന്നാൽ ഷോർട്ട് കവറിംഗ് റാലിക്കുള്ള സാധ്യതയും നിലനിൽക്കുന്നു. 18100 എന്നത് നിഫ്റ്റിക്ക് ശക്തമായ പ്രതിബന്ധമായി നിലകൊള്ളുന്നു.

എന്നാൽ ആഗോള വിപണികൾ ഇന്നലെ നെഗറ്റീവായി കാണപ്പെട്ടു. അതിനാൽ തന്നെ നിഫ്റ്റി 18000ന് താഴെ വ്യാപാരം ആരംഭിക്കാൻ സാധ്യതയുണ്ട്. എങ്കിൽ 18000 ഒരിക്കൽ കൂടി സൂചിക പരീക്ഷിക്കപ്പെട്ടേക്കും. തിരുത്തലും തിരികെ കയറലും വിപണിക്ക് നല്ലതാണ്. ഇതിലൂടെ ലാഭമെടുപ്പ് നിക്ഷേപകരെ ബാധിക്കുന്നില്ലെന്ന് മനസിലാക്കാവുന്നതാണ്. 17950 താഴേക്കും, മുകളിലേക്ക് 18110 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
പ്രധാനതലക്കെട്ടുകൾ Reliance Industries: ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികളിലും 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. Titan Company: പബ്ലിക് ഷെയർഹോൾഡറായ രാകേഷ് ജുൻജുൻവാല കമ്പനിയിലെ തന്റെ ഓഹരി വിഹിതം ഡിസംബർ പാദത്തിൽ 4.02 ശതമാനമായി ഉയർത്തി.  3,57,10,395 ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്. Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ കമ്പനിയുടെ ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ  2 ശതമാനം ഉയർന്ന് 2,85,445 യൂണിറ്റായി. EaseMyTrip:  1:1 അനുപാതത്തിൽ ഇക്വിറ്റി […]

Advertisement