പ്രധാനതലക്കെട്ടുകൾ

Tech Mahindra: ഹൈബ്രിഡ് ക്ലൗഡ് സേവന ദാതാവായ  ഡിജിറ്റൽ ഓണസ് 120 മില്യൺ ഡോളറിന് ഏറ്റെടുക്കാൻ  കമ്പനി ബോർഡ് അനുമതി നൽകി.

ICICI Bank: സെക്യൂരിറ്റി വിതരണത്തിലൂടെ ധനം സമാഹരിക്കുന്നതിനായി ഏപ്രിൽ 24ന് യോഗം ചേരാൻ ഒരുങ്ങി ഐ.സി.ഐ.സി.ഐ ബാങ്ക്.

Adani Ports and SEZ:  2 രൂപ മുഖവിലയ്ക്ക് ഒരു കോടി ഓഹരികളുടെ അലോട്ട്മെന്റിന് അനുമതി നൽകി അദാനി പോർട്ട് ഡയർക്ടർ ബോർഡ്. ഓഹരി ഒന്നിന് 800 രൂപ വീതമാണ് വിതരണം ചെയ്യുക.

ACC: മാർച്ചിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 74.17 ശതമാനം വർദ്ധിച്ച്  562.59 കോടി രൂപയായി.Caplin Point Laboratories: ജനറിക് മിൽ‌റിനോൺ ലാക്റ്റേറ്റ് കുത്തിവയ്പ്പിനായി യു‌എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിൽ നിന്നും  കാപ്ലിൻ സ്റ്റെറൈൽസിന് അനുമതി ലഭിച്ചു. ഹൃദയസ്തംഭനമുള്ള രോഗികൾക്കായാണ് മരുന്ന് ഉപയോഗിക്കുന്നത്.

പ്രമുഖ നിക്ഷേപകൻ  ആശിഷ് കചോലിയ Caplin Point-ലെ നിക്ഷേപം 2021 മാർച്ചിൽ 1.16 ശതമാനമായി വർദ്ധിപ്പിച്ചു. 2020 ഡിസംബറിൽ ഇത് 1.08 ശതമാനമായിരുന്നു.

Indian Overseas Bank: 4,100 കോടി രൂപയുടെ മുൻഗണനാ ഓഹരികൾ സർക്കാരിന് നൽകാൻ ഓഹരി ഉടമകളുടെ അനുമതി ആവശ്യപ്പെടുന്നതിനായി അടുത്ത മാസം പൊതുയോഗം  വിളിച്ചു ചേർക്കുമെന്ന് ബാങ്ക് അറിയിച്ചു.

HCL Technologies: ജാപ്പനീസ് വാണിജ്യ വാഹന സ്ഥാപനമായ യുഡി ട്രക്ക്സുമായി മൾട്ടി-മില്യൺ ഡോളർ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ,  ഹൈബ്രിഡ് ക്ലൗഡ് കരാറിൽ കമ്പനി ഒപ്പുവച്ചു.


ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വളരെ വലിയ ഗ്യാപ്പ് ഡൗണിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 14200 എന്ന താഴ്ന്ന നില പരീക്ഷിക്കുകയും ശേഷം മുകളിലേക്ക് കയറി 14350ന് മുകളിലായി അടയ്ക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ഒരു നിമിഷം 4 ശതമാനം താഴെവരെ വ്യാപാരം നടത്തി. ദിവസത്തിന്റെ രണ്ടാം പകുതിയിൽ തിരികെ കയറിയ സൂചിക 31200ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ പ്രീമാർക്കറ്റ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത് പോലെ തന്നെ ഫാർമ ഓഹരികൾ ഇന്നലെ ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഫാർമ മാത്രമാണ് ഇന്നലെ ലാഭത്തിൽ അടച്ച ഒരെയൊരു മേഖലാ സൂചിക. മറ്റു എല്ലാ മേഖലാ സൂചികകളും മുകളിലേക്ക് കയറാൻ ശ്രമം നടത്തിയിരുന്നു.

ലാഭമെടുപ്പിനെ തുടർന്ന് യുഎസ്, യൂറോപ്യൻ  വിപണികൾ എല്ലാം തന്നെ ഏറെ നാളുകൾക്ക് ശേഷം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ്  കാണപ്പെടുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണെങ്കിലും  യുഎസ്  ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY 14,439 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു മ്യൂട്ടഡ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ അടുത്ത ആറ് ദിവസത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം കേരളത്തിൽ രാത്രികാല കർഫ്യുവും നിലവിൽ വന്നു.

ഇത്തരം മോശം വാർത്തകൾ നിലനിൽക്കുമ്പോഴും മറ്റു ചില ശുഭവാർത്തകളും വരുന്നതായി കാണാം. മെയ് 1 മുതൽ പ്രായപൂർത്തിയായവർക്ക് എല്ലാം തന്നെ വാക്സിൻ നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഒപ്പം സംസ്ഥാന സർക്കാരുകൾക്കും ആശുപത്രികൾക്കും അവശ്യാനുസരണം വാക്സിനുകൾ വാങ്ങാനാകും. ഇത് വളരെ നല്ല കാര്യമാണ്. എന്നാൽ വാക്സിൻ ക്ഷാമം പ്രധാനപ്രശ്നമാണ്.

മികച്ച ഫലപ്രഖ്യാപനം കൊണ്ട് എച്ച.ഡി.എഫ്.സി  ബാങ്ക് ഇന്നലെ വിപണിയെ പിടിച്ചു നിർത്തി. എച്ച.ഡി.എഫ്.സി  ബാങ്കിൽ ഇന്നും നിങ്ങൾക്ക് ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

നാളെ വിപണി അവധിയായതിനാൽ നിഫ്റ്റിയിൽ ഇന്നും ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കം.14,300, 14,250 ,14,000 എന്നിവിടെ  നിഫ്റ്റിക്ക് അടുത്ത സപ്പോർട്ട് ഉള്ളതായി കാണാം. 31,000, 30,875, 30,500 എന്നിവിടെ ബാങ്ക് നിഫ്റ്റിക്കും സപ്പോർട്ടുള്ളതായി കാണാം. 

14200 എന്നത് നിഫ്റ്റിക്ക് അതിശക്തമായ ഒരു സപ്പോർട്ട് ആയി കാണാം. ഇത് ഇനിയും പരീക്ഷിക്കപ്പെട്ടാൽ ഈ സപ്പോർട്ട് തകർക്കപ്പെടാൻ സാധ്യതയുണ്ട്.

14,450, 14,500, 14,600 എന്നിവിടെ  നിഫ്റ്റിയിൽ  ശക്തമായ പ്രതിരോധം കാണപ്പെടുന്നു.  31,650, 32,000 ,32,350 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും  ശക്തമായ പ്രതിരോധം നിലനിൽക്കുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  1633   കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും  2355  കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.നിഫ്റ്റിയിൽ 15000, 14700 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഓപ്ഷനുകൾ കാണാം. 14000,13500  എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഓപ്ഷനും കാണാം. വിപണിയിൽ ഇന്നലെ അനേകം കോൾ ഓപ്ഷനുകൾ രൂപപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ട് ആഴ്ചയായി തിങ്കളാഴ്ച താഴേക്ക് വീഴുന്ന വിപണി ചൊവ്വാഴ്ച മുകളിലേക്ക് തിരികെ കയറുന്നതാണ് കണ്ടത്. എന്നാൽ ഇത്തവണ വിപണി ഏറെ ദുർബലമായി കാണപ്പെടുന്നു.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഒക്ടോബറിൽ 8 മില്യൺ കൊവിഡ്  വാക്സിൻ  കയറ്റുമതി ചെയ്യാൻ ഒരുങ്ങി ഇന്ത്യ കൊവിഡ് വാക്സിൻ വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അവസാനിപ്പിച്ച് ഇന്ത്യ. ഒക്ടോബർ അവസാനത്തോടെ ഇന്ത്യ എട്ട് ദശലക്ഷം കൊവിഡ് -19 വാക്സിൻ ഡോസുകൾ കയറ്റുമതി ചെയ്യും. ഏഷ്യ-പസഫിക് മേഖലകളിൽ കൊവിഡ് വാക്സിനുകൾ കയറ്റി അയയ്ക്കുന്നതിൽ ചൈനീസ് സ്വാധീനം ശക്തമാണ്. ഇതിനെ ചെറുക്കാനാണ് ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ശ്രമിക്കുന്നത്. ഇതേ തുടർന്നാണ് ‘ക്വാഡ്’ നേതാക്കളുടെ യോഗത്തിൽ വാക്സിനുകളുടെ കയറ്റുമതി പുനരാരംഭിക്കുമെന്ന് പ്രധാനമന്ത്രി […]
1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാൻ ഒരുങ്ങി എസ്ജെവിഎൻ ഇന്ത്യൻ റിന്യൂവബിൾ എനർജി  ഡവലപ്മെന്റ് ഏജൻസിയുടെ കെെയ്യിൽ നിന്നും 1,000 മെഗാവാട്ടിന്റെ ഗ്രിഡ് കണക്റ്റഡ് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കാനുള്ള കരാർ നേടി സത്‌ലജ് ജൽ വിദ്യുത് നിഗം. പദ്ധതിയുടെ നിർമാണത്തിനും വികസനത്തിനുമുള്ള താത്ക്കാലിക ചെലവ് 5,500 കോടി രൂപയാണ്. പ്രാരംഭ വർഷത്തിൽ ഇതിൽ നിന്നും 2,365 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ടോ വൈദ്യുതി […]
ഇന്നത്തെ വിപണി വിശകലനം ഉയർന്ന ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 17902 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് ഐടി ഓഹരികളുടെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിമിഷങ്ങൾക്കുള്ളിൽ തന്നെ എക്കാലത്തെയും ഉയർന്ന നിലയായ 17950 രേഖപ്പെടുത്തിയ സൂചിക പിന്നീട് ദുർബലമായി കാണപ്പെട്ടു. ശേഷം ഇവിടെ നിന്നും 130 പോയിന്റുകളാണ് സൂചിക താഴേക്ക് വീണത്. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 30 പോയിന്റുകൾ/ 0.17 ശതമാനം മുകളിലായി […]

Advertisement