പ്രധാനതലക്കെട്ടുകൾ

Tata Teleservices: 850 കോടി രൂപയുടെ എജിആർ കുടിശ്ശികയുമായി ബന്ധപ്പെട്ട പലിശ ഇക്വിറ്റിയായി മാറ്റാൻ തീരുമാനിച്ച് കമ്പനി. 9.5 ശതമാനം ഓഹരി വിഹിതം സർക്കാരിന് ലഭിക്കും.

Shriram Transport Finance: 4.15 ശതമാനം പലിശ നിരക്കിൽ 3.5 വർഷത്തെ കാലയളവുള്ള $475 മില്യൺ ഫിക്സഡ് റേറ്റ് സീനിയർ സെക്യൂർഡ് 144A /റെഗ് എസ് ബോണ്ടുകൾ കമ്പനി സമാഹരിച്ചു.

Delta Corp: മൂന്നാം പാദത്തിൽ 70.38 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി കമ്പനി. മുൻ പാദത്തിൽ 22.57 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

Ultratech Cement: ഉത്തർപ്രദേശിലെ ബാര ഗ്രൈൻഡിംഗ് യൂണിറ്റിന്റെ ലൈൻ II കമ്മീഷൻ ചെയ്ത് കമ്പനി. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ മൊത്തം സിമന്റ് നിർമ്മാണ ശേഷി 114.55 എംടിപിഎ ആയി ഉയർന്നു.

The Great Eastern Shipping company: കൊട്ടക് സെക്യൂരിറ്റീസിൽ നിന്ന് 310.01 രൂപയ്ക്ക് 30,000 ഓഹരികൾ കമ്പനി തിരികെ വാങ്ങി കമ്പനി.

RITES: ഇൻഫ്രാസ്ട്രക്ചർ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി എസ്എംഇസി ഗ്രൂപ്പുമായി  ധാരണാപത്രം ഒപ്പുവച്ച് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് അപ്പിൽ 18028 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ മണിക്കൂറിൽ രൂക്ഷമായചാഞ്ചാട്ടത്തിന് വിധേയമായി. ദിവസത്തെ ഉയർന്ന നിലമറികടന്ന സൂചിക 18050 അടുത്തായി പതറി നിന്നു. രണ്ടാം പകുതിയിൽ മുന്നേറ്റം തുടർന്ന സൂചിക ലാഭമെടുപ്പിനെ തുടർന്ന് പിന്നീട് 18050ന് താഴേക്ക് വീണു. ശേഷം 18000ൽ സപ്പോർട്ട് എടുത്ത സൂചിക 52 പോയിന്റുകൾക്ക് മുകളിലായി 18055 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 38379 എന്ന  നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ 38500ന് അടുത്തായി സമ്മർദ്ദം രേഖപ്പെടുത്തി. ഇവിടെ നിന്നും താഴേക്ക് വീണ സൂചികയ്ക്ക് 38000 ശക്തമായ സപ്പോർട്ടായി നില കൊണ്ടു. വീണ്ടും 38500 എന്ന സമ്മർദ്ദ രേഖയിലേക്ക് സൂചിക എത്തപ്പെട്ടു. തുടർന്ന് 94 പോയിന്റുകൾ/ 0.25 ശതമാനം മുകളിലായി 38442 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഓട്ടോ  (-0.19%) അസ്ഥിരമായി നിന്നപ്പോൾ, നിഫ്റ്റി ഐടി(+1.03%) എച്ച്.സി.എൽ ടെക്കിന്റെ പിന്തുണയോടെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. നിഫ്റ്റി മെറ്റൽ(-1.90%) കുത്തനെ താഴേക്ക് വീണു.

യൂഎസ് വിപണികൾ ഇന്നലെ ലാഭത്തിൽ അടച്ചു. യൂറോപ്യൻ വിപണികളും ശക്തമായ മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ
ലാഭത്തിലാണ് കാണപ്പെടുന്നത്. യുഎസ് , യൂറോപ്യൻ ഫ്യൂച്ചേഴ്സും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 18,239-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,000, 17,950, 17,900, 17,850, 17,800, 17,725, 17,650 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,000, 18,110, 18,210, 18,270,18,340 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,250, 38,100, 38,000, 37,700, 37,500 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,500, 38,700, 39,000, 39,100 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18500 ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 17800ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 38500-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് 17.68 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 112 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 379 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഐടി കമ്പനികളുടെ മൂന്നാം പാദ ഫലങ്ങൾ ഇന്ന് പുറത്തുവരും. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ എന്നീ ഓഹരികളിൽ ഇന്ന് ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം. ബാങ്ക് നിഫറ്റി 38500 എന്ന നിർണായക  നിലയ്ക്ക് അടുത്താണുള്ളത്. ഇത് എങ്ങനെ പ്രതികരിക്കുമെന്ന് ശ്രദ്ധിക്കാവുന്നതാണ്.

ഉയർന്ന കോൾ ഒഐ 18500ൽ നിന്നും 18400ലേക്ക് കഴിഞ്ഞ ദിവസം മാറിയപ്പോൾ ആദ്യ മണിക്കൂറിൽ നിഫ്റ്റി ദുർബലമായി കാണപ്പെട്ടുവെങ്കിലും 18500ലേക്ക് വീണ്ടും ഇത് എത്തപ്പെട്ടു. ബാങ്ക് നിഫ്റ്റിയിൽ 38500ൽ ഉയർന്ന കോൾ ഒഐ ഉള്ളതായി കാണാം. സൂചിക ഈ നില മറികടന്നാൽ ഷോർട്ട് കവറിംഗ് റാലി സംഭവിച്ചേക്കാം.

പ്രധാന സാമ്പത്തിക കണക്കുകൾ ഇന്ന് വെെകിട്ടോടെ പുറത്തുവരും. സിപിഐ പണപ്പെരുപ്പ കണക്കുകൾ ഇന്ന് പ്രസ്ദ്ധീകരിക്കുന്നതാണ്. ചെെന നേരത്തെ തന്നെ ഈ കണക്കുകൾ പുറത്തുവിട്ടേക്കും, ഇത് ഒരു സൂചന ആയി കരുതാവുന്നതാണ്. എന്നാൽ ഇതിൽ ഏറ്റവും പ്രധാനം എന്നത് യുഎസിലെ സിപിഐ പണപ്പെരുപ്പ കണക്കുകളാണ്. ഇത് ഇന്ന് രാത്രി പുറത്തുവരും. ഫെഡ് മിനിറ്റ്സ് പുറത്ത് വന്നതിന് ശേഷമുള്ള കണക്കുകൾ ആയതിനാൽ തന്നെ ലോകം ഇതിലേക്ക് ഉറ്റുനോക്കുകയാണ്.

ഫെഡ് ചെയർമാൻ ജെറോം പവൽ പ്രതീക്ഷ നൽകിയതിന് പിന്നാലെ  യുഎസ് വിപണി മുന്നേറ്റം നടത്തി. ഈ ശുഭസൂചന ഏഷ്യൻ വിപണികളിലേക്കും എത്തപ്പെട്ടതായി കാണാം. ഇതിനാൽ തന്നെ എസ്.ജി.എക്സ് നിഫ്റ്റി ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. എന്നിരുന്നാലും നിഫ്റ്റിയിൽ ശക്തമായ പ്രതിബന്ധം ഉള്ളതായി കാണാം.

നിഫ്റ്റി 18210, 18110 എന്ന നിലയോട് എങ്ങനെ പ്രതികരിക്കുമെന്ന് നോക്കാം. രണ്ടും സുപ്രധാന പ്രെെസ് ആക്ഷൻ ലെവലുകളാണ്. 18000ന് താഴേക്ക് സൂചിക വീണാൽ ശ്രദ്ധിക്കാവുന്നതാണ്. സുപ്രധാന കണക്കുകൾ വരുന്നതിനാൽ തന്നെ സുരക്ഷിതമായ വ്യാപാരങ്ങളിൽ മാത്രം ഏർപ്പെടുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഡിസംബറിൽ 13.56 ശതമാനമായി കുറഞ്ഞ് ഡബ്ല്യുപിഐ പണപ്പെരുപ്പം ഇന്ത്യയുടെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിലെ 14.23% ൽ നിന്ന് ഡിസംബറിൽ 13.56% ആയി കുറഞ്ഞു. ഇന്ധനം, പവർ, പച്ചക്കറി എന്നിവയുടെ വിലകളിലെ ഇടിവാണ് കാരണം. ഉൽപ്പാദന വസ്തുക്കളുടെ പണപ്പെരുപ്പം നവംബറിലെ 11.92 ശതമാനത്തിൽ നിന്ന് 10.62 ശതമാനമായി കുറഞ്ഞു. ഇന്ധന, ഊർജ്ജ പണപ്പെരുപ്പം നവംബറിലെ 39.8.ൽ നിന്ന് ഡിസംബറിൽ 32.3 ശതമാനമായി. പച്ചക്കറികളുടെ പണപ്പെരുപ്പം നവംബറിലെ 3.9 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 31.56 ശതമാനമായി ഉയർന്നു. […]
ഇന്നത്തെ വിപണി വിശകലനം ആഴ്ചയിലെ അവസാന ദിനം ഫ്ലാറ്റായി അടച്ച് ഇന്ത്യൻ വിപണി. ഗ്യാപ്പ് ഡൌണിൽ 18197 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. ആദ്യത്തെ 3 മിനിറ്റിൽ തന്നെ 80 പോയിന്റുകളുടെ പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. എന്നാൽ ഇവിടെ നിന്നും സപ്പോർട്ട് എടുത്ത സൂചിക തിരികെ കയറി. എങ്കിലും ലാഭത്തിൽ അടയ്ക്കാൻ സൂചികയ്ക്ക് സാധിച്ചില്ല. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 2 പോയിന്റുകൾ/ 0.01 ശതമാനം താഴെയായി 18255 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം […]
പ്രധാനതലക്കെട്ടുകൾ Reliance Industries: ഗുജറാത്തിലെ ഗ്രീൻ എനർജിയിലും മറ്റ് പദ്ധതികളിലും 5.95 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനായി കമ്പനി ധാരണാപത്രം ഒപ്പുവച്ചു. Titan Company: പബ്ലിക് ഷെയർഹോൾഡറായ രാകേഷ് ജുൻജുൻവാല കമ്പനിയിലെ തന്റെ ഓഹരി വിഹിതം ഡിസംബർ പാദത്തിൽ 4.02 ശതമാനമായി ഉയർത്തി.  3,57,10,395 ഓഹരികളാണ് അദ്ദേഹത്തിന്റെ കെെവശമുള്ളത്. Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെ കമ്പനിയുടെ ആഗോള മൊത്തവ്യാപാരം മൂന്നാം പാദത്തിൽ  2 ശതമാനം ഉയർന്ന് 2,85,445 യൂണിറ്റായി. EaseMyTrip:  1:1 അനുപാതത്തിൽ ഇക്വിറ്റി […]

Advertisement