പ്രധാനതലക്കെട്ടുകൾ

IRCTC: ഓൺലൈൻ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ redBus ഐ.ആർ.സി.ടി.സിയുമായി കെെകോർത്ത് കൊണ്ട് redRail ആരംഭിച്ച് റെയിൽ ടിക്കറ്റിംഗിലേക്ക് കടക്കുന്നതായി പ്രഖ്യാപിച്ചു.

Indiamart Intermesh: 32.4 കോടി രൂപയ്ക്ക് കമ്പനി ട്രേഡ് സ്വീകാര്യമായ ഡിസ്കൗണ്ടിംഗ് സിസ്റ്റം സേവന സ്ഥാപനമായ M1xchange-ന്റെ ഓഹരി സ്വന്തമാക്കി.

Dish TV:  കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ യെസ് ബാങ്കിൽ നിന്ന് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനായി നോട്ടീസ് ലഭിച്ചു. റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷവും വാർഷിക പൊതുയോഗം വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിവച്ചു.Union Bank of India: ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ബാങ്കിന് മേൽ 1 കോടി രൂപ പിഴ ചുമത്തി ആർ.ബി.ഐ.

Reliance Capital:
കടക്കെണിയിലായ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള എൻബിഎഫ്‌സിക്കെതിരെ പാപ്പരത്ത നടപടികൾ ഉടൻ ആരംഭിക്കുമെന്ന് ആർബിഐ.

NTPC: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എൻടിപിസി റിന്യൂവബിൾ എനർജി, 325 മെഗാവാട്ട് സോളാർ പദ്ധതികൾക്കായി വൈദ്യുതി വാങ്ങൽ കരാറിൽ ഒപ്പുവച്ചു.

Mastek U.K- നാഷണൽ ഹെൽത്ത് സർവീസസ് ഡിജിറ്റലിന്റെ 45 മില്യൺ പൗണ്ടിന്റെ ഹെൽത്ത് കെയർ കരാർ കമ്പനിക്ക് ലഭിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 17069 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 10 മിനിറ്റ് കൊണ്ട് 300 പോയിന്റുകളാണ് താഴേക്ക് വീണത്. ഇവിടെ നിന്നും തിരികെ കയറിയ സൂചിക 17000 മറികടന്നു. 17150ന് അടുത്തായി അനേകം തവണ പ്രതിബന്ധം നേരിട്ട സൂചിക അവസാനം താഴേക്ക് വീണു. തുടർന്ന് 28 പോയിന്റുകൾക്ക് മുകളിലായി 17054 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 36242 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ഇവിടെ നിന്നും തിരികെ കയറിയ സൂചിക എന്നാൽ നിഫ്റ്റിക്ക് സമാനമായ ശക്തിപ്രകടിപ്പിച്ചില്ല. 36350 എന്ന നിലയിൽ പ്രതിബന്ധം നേരിട്ടതിനെ തുടർന്ന് 49 പോയിന്റുകൾ/ 0.14 ശതമാനം താഴെയായി 35976 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി(+0.76%) ഒഴികെയുള്ള എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. നിഫ്റ്റി മീഡിയ (-2.2%) നഷ്ടം രേഖപ്പെടുത്തി.

യുഎസ് വിപണികൾ
തിരികെ കയറി വെള്ളിയാഴ്ച കൊവിഡ് മൂലമുണ്ടായ നഷ്ടങ്ങളെ ഏറെയും തിരിച്ച് പിടിച്ചു. യൂറോപ്യൻ വിപണികളും ശരാശരി 1 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ച് ലാഭത്തിൽ അടച്ചു.

ഹോങ്കോംഗ് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഹാംഗ് സെങ് ഒഴികെയുള്ള ഏഷ്യൻ വിപണികൾ എല്ലാം തന്നെ ലാഭത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സും തിരികെ കയറി.

SGX NIFTY 17,073-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.17,000, 16,915, 16,880, 16,850, 16,780 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,100, 17,160, 17,200, 17,250, 17,325 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  35,700, 35,500, 35,300, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,350, 36,500, 36,650, 36,800, 37,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17,500, 17300 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 16000, 17000, 16500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000, 35000 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 20ന് മുകളിലാണ് കാണപ്പെടുന്നത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3,332 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 4,611 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

Reliance, HDFC Bank, Kotak Bank, ഐടി ഓഹരികൾ എന്നിവ സംയുക്തമായി വിപണിക്ക് പിന്തുണ നൽകുന്നതായി കാണാം. ഈ ഓഹരികളിൽ ശ്രദ്ധിക്കുക.

കൊവിഡ് ഭീതിയിൽ നിന്നും ആഗോള വിപണികൾ കരകയറുന്നത് കാണാം. അതേസമയം, ലോകമെമ്പാടുമുള്ള സർക്കാരുകൾ ജാഗ്രത പുലർത്തുകയും ഇതിനകം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തത സാഹചര്യത്തിൽ മറ്റൊരു വീഴ്ചയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുൻകരുതലെന്ന നിലയിൽ മറ്റൊരു വാക്സിൻ കുത്തിവയ്പ്പ് നടത്താൻ യുഎസ് സർക്കാർ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിചാരിച്ചത്ര അപകടകാരിയല്ല ഒമൈക്രോൺ എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ലോകാരോഗ്യ സംഘടന തങ്ങളുടെ മുന്നത്തെ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുകയാണ്.

രണ്ടാം പാദത്തിലെ ജിഡിപി കണക്കുകൾ ഇന്ന് പ്രഖ്യാപിക്കും, അതിനാൽ തന്നെ വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടേക്കാം.  എഫ്‌ഐഐകൾ ഒറ്റയടിക്ക് വിൽപന നടത്തുന്നതും പടിപടിയായി ഓഫ്‌ലോഡ് ചെയ്യുന്നതും പിന്നാലെ വിപണിക്ക് പിന്തുണയായി ഡിഐഐകൾ ഓഹരികൾ വാങ്ങി കൂട്ടുന്നതും കാരണം വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെടുന്നു.

വിപണി 17000 സ്വന്തമാക്കി തിരികെ കയറിയെങ്കിലും എഫ്.ഐഐഎസ് വിൽപ്പന തുടരുന്നതിനാൽ തന്നെ വിപണി ബെയറിഷാണെന്ന് കരുതാം. 17350ന് മുകളിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചാൽ മാത്രമെ വിപണി ശക്തമാണെന്ന് കരുതാനാകു. താഴേക്ക് 16700 ശക്തമായ സപ്പോർട്ടായി പരിഗണിക്കാവുന്നതാണ്. 

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement