പ്രധാനതലക്കെട്ടുകൾ

Infosys: ജർമ്മനി ആസ്ഥാനമായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയായ ഓഡിറ്റിയെ 50 മില്യൺ യൂറോയ്ക്ക് കമ്പനി ഏറ്റെടുക്കും. 

Adani Ports ലോജിസ്റ്റിക്‌സ് കാർഗോയുടെ വോള്യം 2022 സാമ്പത്തിക വർഷത്തിൽ 30 കോടി മെട്രിക് ടൺ കവിഞ്ഞു.

SBI Life Insurance: 10 രൂപ മുഖ വിലയിൽ ഓഹരി ഒന്നിന് 2 രൂപ വീതം ഇടക്കാല ലാഭവിഹിതം നൽകാൻ അംഗീകാരം നൽകി കമ്പനി.

SBI:
10 കോടി രൂപയ്ക്ക് ഓപ്പൺ നെറ്റ്‌വർക്കിന്റെ ഡിജിറ്റൽ കൊമേഴ്‌സിന്റെ 7.84 ശതമാനം ഓഹരികൾ ഏറ്റെടുത്ത് ബാങ്ക്.

Adani Power: അദാനി പവർ മഹാരാഷ്ട്ര, അദാനി പവർ (മുന്ദ്ര), അദാനി പവർ രാജസ്ഥാൻ, ഉഡുപ്പി പവർ കോർപ്പറേഷൻ, റായ്പൂർ എനർജെൻ, റായ്ഗഡ് എനർജി ജനറേഷൻ എന്നീ കമ്പനികളുടെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറികളുടെ സംയോജന പദ്ധതി കമ്പനി അംഗീകരിച്ചു.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഫ്ലാറ്റായി 17132 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17000ൽ സപ്പോർട്ട് രേഖപ്പെടുത്തി. ശേഷം വ്യക്തമായ ഒരു പാറ്റേൺ രൂപീകരിക്കപ്പെട്ടതിന് പിന്നാലെ സൂചിക 300 പോയിന്റുകളുടെ മുന്നേറ്റം കാഴ്ചവച്ചു. തുടർന്ന് 198 പോയിന്റുകൾ/1.16 ശതമാനം മുകളിലായി 17315 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഫ്ലാറ്റായി 36012 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് വീണു. ഇവിടെ നിന്നും ശക്തമായ മുന്നേറ്റം നടത്തിയ സൂചിക തുടർന്ന് 330 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 36349 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എഫ്.എം.സി.ജി താഴേക്ക് വീണപ്പോൾ മിക്ക മേഖലകളും നേട്ടത്തിൽ അടച്ചു.

യൂഎസ് വിപണികൾ ലാഭത്തിലാണ് അടച്ചത്. യൂറോപ്യൻ വിപണികളും മുന്നേറ്റം നടത്തി.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. 

SGX NIFTY 17,450-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു. 

17,250, 17,175, 17,100, 17,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 17,350, 17,480, 17,620 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,000, 35,500, 35,300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,600, 36,900, 37,400 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18000, 17500 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 36000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  24 ആയി കാണപ്പെടുന്നു.


വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 400 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 


നാറ്റോയിൽ ചേരാതിരിക്കാനുള്ള തന്റെ പ്രതിബദ്ധത ചർച്ചചെയ്യാൻ തയ്യാറാണെന്ന് സെലൻസ്കി പറഞ്ഞു. വാർത്ത പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണികൾ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. സമാധാന ചർച്ചകളിൽ ഉക്രൈൻ വേഗത പുലർത്തുന്നില്ലെന്ന് റഷ്യ ആരോപിച്ചു.

നിലവിലെ ഫെഡറൽ നയം പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്ന് ഫെഡറേഷന്റെ ബുള്ളാർഡ് പറഞ്ഞു. പണപ്പെരുപ്പത്തെ പിടിച്ച് നിർത്താൻ പലിശ നിരക്ക് വലിയ രീതിയിൽ ഉയർത്തേണ്ടതുണ്ടേന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേയ് മാസത്തിൽ ഫെഡ്  50 ബേസിസ് പോയിന്റ് പലിശ വർധിപ്പിക്കുമെന്ന് ജെറോം പവൽ പറഞ്ഞതിന് പിന്നാലെയാണിത്.

ഇന്നലത്തെ ബ്രേക്ക് ഔട്ടിന് ശേഷം റിലയൻസ് ഓഹരി മികച്ച നിലയിലാണുള്ളത്.  എച്ച്.ഡി.എഫ്.സി ബാങ്ക് 1500ന് താഴെയാണുള്ളത്. ഓഹരിയിൽ ശ്രദ്ധിക്കാവുന്നതാണ്.

നിഫ്റ്റിയിൽ മുകളിലേക്ക് 17500 ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement