പ്രധാനതലക്കെട്ടുകൾ

Hindalco Industries:  മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 99.7 ശതമാനം ഉയർന്ന് 3851 കോടി രൂപയായി.

Tata Power: മഹാരാഷ്ട്രയിലെ പാർതൂരിൽ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനിക്ക് വേണ്ടി 100 മെഗാവാട്ട് സോളാർ പ്രോജക്ട് കമ്മീഷൻ ചെയ്യുന്നതായി കമ്പനി പ്രഖ്യാപിച്ചു.

Cummins India:
മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 189.15 കോടി രൂപയായി.

Page Industries: മാർച്ച് പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 64.86 ശതമാനം ഉയർന്ന് 190 കോടി രൂപയായി.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 16111 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി കുത്തനെ താഴേക്ക് വീണു. എന്നാൽ 15914ൽ നിന്നും സൂചിക ശക്തമായ വീണ്ടെടുക്കൽ നടത്തി. തുടർന്ന് 144 പോയിന്റുകൾക്ക് മുകളിലായി 16174 എന്ന നിലയിൽ നിഫറ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി
ഗ്യാപ്പ് അപ്പിൽ 34690 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങിയെങ്കിലും പിന്നീട് ഉണ്ടായ ബ്രേക്ക് ഔട്ടിനെ തുടർന്ന് സൂചിക 34800 മറികടന്നു. തുടർന്ന് 755 പോയിന്റുകൾ/ 2.2 ശതമാനം മുകളിലായി 34800 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി  ഇന്നലെ 1.3 ശതമാനം ഉയർന്നു.

യൂഎസ് വിപണി മുന്നേറ്റം നടത്തി. യൂറോപ്യൻ വിപണികൾ ലാഭത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ  ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യുച്ചേഴ്സ് എന്നിവ ഫ്ലാറ്റായി നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 16,270-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,150, 16,080 and 16,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,210, 16,250, 16,340 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,800, 34,400, 34,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  35,300, 35,900, 36,300  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ഇന്ത്യ വിക്സ് 22.7 ആയി ഇടിഞ്ഞു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1600 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2900 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

ഇന്നലെ വളരെ അപ്രതീക്ഷിതമായ ഒരു വീണ്ടെടുക്കലാണ് വിപണിയിൽ ഉണ്ടായത്. 15900 മികച്ച സപ്പോർട്ടായി കാണപ്പെട്ടു. താഴേക്ക് ഈ നില ശ്രദ്ധിക്കാവുന്നതാണ്. എല്ലാത്തിനും ഉപരി ഈ റാലി ഷോർട്ട് കവറിംഗ് ആയേക്കാം.

യുഎസിന്റെ കഴിഞ്ഞ പാദത്തിലെ ജിഡിപി കണക്കുകൾ ഇന്നലെ പുറത്തുവന്നു. ഇത് 1.5 ശതമാനമാണ്. ആഗോള വിപണികൾ വീണ്ടെടുക്കലിന്റെ പാതയിലാണ്. നിഫ്റ്റി ഇതിനെ പിന്തുടരുമോ എന്ന് നോക്കി കാണേണ്ടതുണ്ട്.

താഴേക്ക് 16000, മുകളിലേക്ക് 16400 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement