പ്രധാനതലക്കെട്ടുകൾ

Vedanta: 19.7 ലക്ഷം ടൺ എന്ന എക്കാലത്തെയും ഉയർന്ന അലുമിന ഉൽപ്പാദനം രേഖപ്പെടുത്തി കമ്പനി. ഇതോടെ കമ്പനിയുടെ പ്രതിവർഷ ഉത്പാദം 15 ശതമാനം ഉയർന്ന്  22.7 ലക്ഷം ടണ്ണായി.

Reliance Industries: കമ്പനിയുടെയും റിലയൻസ് സിങ്കസിന്റെയും ലയന പദ്ധതിക്ക് എൻസിഎൽടിയുടെ അനുമതി ലഭിച്ചു.

Zomato: ചട്ടങ്ങൾ ലംഘിച്ചു എന്ന് കാട്ടി സ്ഥാപനത്തിനെതിരായി നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അന്വേഷിക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് 60 ദിവസത്തിനുള്ളിൽ സമർപ്പിക്കും.

Mindtree: അവസാനഘട്ട ലാഭവിഹിതം നൽകുന്നത് ഏപ്രിൽ 18ന് കമ്പനി പരിഗണിക്കും.

ഇന്നത്തെ വിപണി സാധ്യത

കഴിഞ്ഞ ദിവസം ഗ്യാപ്പ് അപ്പിൽ 17816 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം നടത്തി. ശേഷം 18100ൽ നിന്നും താഴേക്ക് വീണ സൂചിക പിന്നീട് അടുത്ത ഘട്ട റാലി നടത്തി.
തുടർന്ന് 383 പോയിന്റുകൾ/2.17 ശതമാനം മുകളിലായി 18053 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 37861 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തി. 38000ൽ വിൽപ്പന സമ്മർദ്ദം അരങ്ങേറിയതിന് പിന്നാലെ താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി. തുടർന്ന് 1487 പോയിന്റുകൾ/ 4 ശതമാനം മുകളിലായി 38635 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നേട്ടത്തിൽ അടച്ചു.

യൂഎസ്, യൂറോപ്യൻ വിപണികൾ
ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് , യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവ നേരിയ നഷ്ടത്തിലാണ് കാണപ്പെടുന്നത്.

SGX NIFTY 18190 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,900, 17,800, 17,700 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,100, 18,250, 18,310 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 38,500, 38,200, 38,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38,800, 39,000, 39,350  എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 18500ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 18000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 38000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നു.

ഇന്ത്യ വിക്സ്  17.9 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1200 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1700 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

എച്ച്ഡിഎഫ്സി- എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ലയനം സംബന്ധിച്ച വാർത്തയാണ് കഴിഞ്ഞ ദിവസം വിപണിക്ക് ശക്തിപകർന്നത്. എച്ച്.ഡി.എഫ്.സി ലിമിറ്റഡിന്റെ 25 ഇക്വിറ്റി ഓഹരികൾ കൈവശമുള്ളവർക്ക് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 42 ഓഹരികൾ ലഭിക്കും.

ഇരു ഓഹരികളും 10 ശതമാനത്തിന്റെ മുന്നേറ്റം നടത്തിയതോടെ നിഫ്റ്റി 18000 മറികടന്ന് കൊണ്ട് വ്യാപാരം അവസാനിപ്പിച്ചു.

ഇന്ത്യയിലെ തൊഴിൽ ഇല്ലായ്മ 8.1 ശതമാനത്തിൽ നിന്നും 7.6 ശതമാനമായി കുറഞ്ഞു.

സമാധാന ചർചകളിൽ യാതൊരു പുരോഗതിയുമില്ല. റഷ്യ തങ്ങളുടെ എണ്ണ ഉത്പാദനം വർദ്ധിപ്പിച്ചു. സുഹൃത്ത് രാജ്യങ്ങൾ അല്ലാത്തിടത്തേക്കുള്ള വിസ പരിമിതപ്പെടുത്തുന്ന ഉത്തരവിൽ പുടിൻ ഒപ്പുവച്ചു.

പേയ്‌മെന്റ് സൈക്കിളിലെ കാലതാമസവുമായി ബന്ധപ്പെട്ട് സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കുമെതിരെ അന്വേഷണം നടത്താൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. നാഷണൽ റസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പരാതിയെ തുടർന്നാണ് നടപടി.       

എച്ച്.ഡി.എഫ്.സി ഓഹരികളിലേക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിൽ ലാഭമെടുപ്പ് നടക്കുന്നുണ്ടോ അതോ മുന്നേറ്റം തുടരുമോ എന്ന് നോക്കി കാണേണ്ടതുണ്ട്. ഈ ഹെവിവെയിറ്റുകൾ 15 ശതമാനത്തിന്റെ സംഭാവനയാണ് നിഫ്റ്റിക്ക് കഴിഞ്ഞ ദിവസം നൽകിയത്.

മുകളിലേക്ക് 18130 ശ്രദ്ധിക്കാവുന്നതാണ്. ഇത് മറികടന്നാൽ സൂചിക എക്കാലത്തെയും ഉയർന്ന നില പരീക്ഷിക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement