ന്യൂസ് ഷോട്ടുകൾ

വിപ്രോ Q2 റിസൾട്ട് പുറത്തു വിട്ടു. ആദായം 2,465.7 കോടി രൂപ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 3.4 ശതമാനം കുറവ് ആണ്. 23.75 കോടി ഓഹരികൾ (4.16 ശതമാനം ഓഹരി) 400 രൂപയ്ക്ക് മുഴുവൻ 9,500 കോടി രൂപയ്ക്ക് തിരിച്ചുവാങ്ങാനുള്ള നിർദേശം ബോർഡ് അംഗീകരിച്ചു.

അദാനി എനർജി, ടോട്ടൽ സോളാർ എന്നിവയുടെ സംയുക്ത സംരംഭത്തിലൂടെ വിവിധ സൗരോർജ്ജ ആസ്തികൾ ഏറ്റെടുക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി.

അടുത്ത കുറച്ച് വർഷങ്ങളിൽ ബാങ്ക് ഓഫ് ബറോഡ (ബോബ്) ഒരു പുതിയ മോഡൽ സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. 50 ശതമാനം ജീവനക്കാരെ ബ്രാഞ്ചുകളിൽ വിന്യസിക്കുമെന്നും ബാക്കി വീട്ടിൽ നിന്ന് തന്നെ പ്രവർത്തിക്കുമെന്നും മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സഞ്ജീവ് ചദ്ദ പറഞ്ഞു.

ഭാരതി എയർടെൽ ഡിടിഎച്ച് വിഭാഗം എയർടെൽ ഡിജിറ്റൽ ടിവിയും കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആകാശ് എഡ്യൂക്കേഷണൽ സർവീസസും മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്കായി രണ്ട് സമർപ്പിത ടിവി ചാനലുകൾ ആരംഭിച്ചു.

ഇൻ‌സ്റ്റാൾ‌മെന്റ് സ്കീമുകൾ‌ക്ക് കീഴിൽ ഉപകരണങ്ങൾ‌ വിൽ‌ക്കുന്നതിന് ചില്ലറ വ്യാപാരികൾ‌ നൽ‌കുന്ന ഡീലർ‌ ചാർ‌ജുകൾ‌ ഒഴിവാക്കുന്നതിനായി സ്മാർട്ട്‌ഫോൺ‌ നിർമാതാക്കളായ വിവോ ഇന്ത്യ ഐ‌ഡി‌എഫ്‌സി ഫസ്റ്റ്, ബജാജ് ഫിനാൻ‌സ് എന്നിവയുമായി ഒരു പുതിയ കരാറിൽ പ്രവേശിച്ചു.

മോശം വായ്പകൾ കുറഞ്ഞതിനാൽ കർണാടക ബാങ്കിന്റെ സെപ്റ്റംബർ പാദത്തിലെ അറ്റാദായം 13 ശതമാനം ഉയർന്ന് 119.44 കോടി രൂപയായി.

എൻ‌സി‌ഡി വിതരണം വഴി എൻ‌ടി‌പി‌സി 4,000 കോടി രൂപ സമാഹരിക്കും.

ഒക്ടോബർ 12 ന് വരാനിരുന്ന 15.14 കോടി രൂപയുടെ എൻ‌സിഡികൾക്ക് പലിശ കൊടുക്കുന്നതിൽ ഫ്യൂച്ചർ എന്റർപ്രൈസസ് വീഴ്ച വരുത്തി.

സിജി പവർ ആന്റ് ഇൻഡസ്ട്രിയൽ സൊല്യൂഷനിലെ 50 ശതമാനം ഓഹരികൾ ട്യൂബ് ഇൻവെസ്റ്റ്‌മെന്റ്സ് ഓഫ് ഇന്ത്യ ലിമിറ്റഡ് (ടിഐഎൽ) ഏറ്റെടുക്കുന്നതിന് അംഗീകാരം നൽകിയതായി കോമ്പറ്റീഷൻ കമ്മീഷൻ അറിയിച്ചു.

ചില പ്രധാന Q2 ഫല പ്രഖ്യാപനങ്ങൾ ഇന്ന്:
ആദിത്യ ബിർള മണി
ഇൻഫോസിസ്
ടാറ്റ എൽക്സി
ടാറ്റ സ്റ്റീൽ ബി‌എസ്‌എൽ

ഇന്ന് എന്താണ് പ്രതീക്ഷിക്കുന്നത്?

ഇന്നലെ നിഫ്റ്റി വീണ്ടും 12,000 കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇത് 12,000ഇൽ ശക്തമായ ഒരു റെസിസ്റ്റനസ് ഉണ്ട് എന്നത് പിന്നെയും സ്ഥിതീകരിക്കുന്നു. ദിവസം മുഴുവൻ 11,900 മുതൽ 12,000 എന്ന പരിധിക്കുള്ളിൽ നിഫ്റ്റി നീങ്ങി. ഇന്നലത്തെ വിപണിയുടെയും സ്റ്റോക്ക് ചലനങ്ങളുടെയും വിശദമായ വിശകലനത്തിനായി ഇവിടെ ക്ലിക്കുചെയ്യുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിയേക്കാൾ മോശം ആയി ആണ് ഇന്നലെ പ്രകടനം കാഴ്ചവെച്ചത്. 23,500ൽ താഴെയായി ബാങ്ക് നിഫ്റ്റി.

മൊറട്ടോറിയം കേസ് വിധി സുപ്രീം കോടതി ഇന്നത്തേക്ക് മാറ്റി.

കഴിഞ്ഞ രണ്ടാഴ്ച്ച പ്രാദേശികവും ആഗോളവുമായ നല്ല വാർത്തകളാണ് ഉണ്ടായിരുന്നത് , അതിനാൽ നിഫ്റ്റി 1000 പോയിൻറിലധികം ഉയർന്നു. എന്നാൽ ഇപ്പോൾ, വിപണിയിൽ പെട്ടെന്ന് ഒരു മാറ്റം വന്നത് ആയി തോന്നുന്നു.

നിഫ്ടിയിൽ ഒരു തിരുത്തൽ (ഇടിവ്/correction) ഉണ്ടാവുക സ്വാഭാവികമല്ലേ? ഇത്തരമൊരു റാലിയുടെ അവസാനത്തിൽ പ്രോഫിറ്റ് ബുക്കിംഗ് തീർച്ചയായും നടക്കാം. അത് പോലെ തന്നെ 12,000 എന്ന റെസിസ്റ്റൻസ്റ്റിന്റെ ശക്തിയും ഉണ്ടായിരിക്കണം.

11,800 ഇപ്പോൾ ഒരു സപ്പോർട്ട് ആയി പ്രവർത്തിക്കണം. അതിനാൽ, വിപണി താഴേക്ക് നീങ്ങുകയും 11,800 തകർക്കപ്പെടുകയും ചെയ്താൽ, നിഫ്റ്റിയിൽ ഒരു വലിയ തിരുത്തൽ നമ്മൾ കണ്ടേക്കാം. നിഫ്റ്റി 12,000 മറികടന്നു അതിന് മുകളിൽ നിൽക്കുകയാണെങ്കിൽ, നമുക്ക് കൂടുതൽ ഉയരങ്ങൾ കാണാൻ കഴിയും.

യുഎസ് മാർക്കറ്റുകൾ നഷ്ടത്തിൽ അടച്ചു. യൂറോപ്പും ചുവപ്പിൽ അടച്ചു. ഏഷ്യൻ വിപണികൾ കൂടുതലും ഇടിഞ്ഞു. എസ്‌ജി‌എക്സ് നിഫ്റ്റി 11,894 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്, ഇത് 46 പോയിൻറ് കുറവാണ്, ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗാപ് ഡൌൺ ഓപ്പണിങ് സൂചിപ്പിക്കുന്നു.

നിഫ്റ്റി ഇന്ന് 11,800 നും 12,000 നും ഇടയിൽ വ്യാപാരം നടത്തും. 11,900, 11,860 എന്നിടത്ത് സപ്പോർട്ട് ഉണ്ട്. 11,950, 12,000 എന്നിടത്ത് റെസിസ്റ്റൻസ് ഉണ്ട്.

ഏറ്റവും ഉയർന്ന കോൾ ഓപ്പൺ ഇന്ററസ്റ്റ് 12,500ലും, തുടർന്ന് 12,000ലും. ഏറ്റവും ഉയർന്ന പുട്ട് ഓപ്പൺ ഇന്ററസ്റ്റ് 11,500ലും, തുടർന്ന് 11,000ലും.

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) നെറ്റ് 832.14 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) മൊത്തം 1,674.46 കോടി രൂപയുടെ ഓഹരികൾ വിറ്റു.

നിഫ്റ്റി കുത്തനെ വീഴാതിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസത്തിന് എല്ലാ ആശംസകളും!

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement