പ്രധാനതലക്കെട്ടുകൾ

Bajaj Auto: ഡൊമിനാർ 250 മോഡൽ ബെെക്കിന്റെ വില 16800 രൂപ കുറച്ച് 154176 രൂപയാക്കി കമ്പനി.

Dr Reddy’s Laboratories: യുഎസിൽ കമ്പനിയുടെ ഒടിസി ഉത്പന്നങ്ങൾ ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കും.

Tata Power: ചെയർമാൻ നടരാജൻ ചന്ദ്രശേഖരനെ കമ്പനിയുടെ ഡയറക്ടറായി വീണ്ടും നിയമിക്കാനുള്ള നിർദ്ദേശത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകി.

Bharti Airtel: സൈബർ ഭീഷണികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് തത്സമയ പരിരക്ഷ നൽകുന്നതിനായി ‘സുരക്ഷിത ഇന്റർനെറ്റ്’ നൽകുന്ന എക്‌സ്ട്രീം ഫൈബർ അവതരിപ്പിച്ച് കമ്പനി.

Mahindra & Mahindra: 16.07 കോടി രൂപയ്ക്ക് റെന്യൂ സൺലൈറ്റ് എനർജി പ്രൈവറ്റ് ലിമിറ്റഡിന്റെ 31.2 ശതമാനം ഓഹരി ഏറ്റെടുത്ത് കമ്പനി. ആർ‌എസ്‌ഇ‌പി‌എൽ 58 മെഗാവാട്ട് ശേഷിയുള്ള  സൗരോർജ്ജ നിലയം നിർമിക്കുകയും  പ്രവർത്തിപ്പിക്കുകയും ചെയ്യും.

വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന്  നാഷണൽ ഹൗസിംഗ് ബാങ്ക് HDFC-ക്ക് മേൽ 4.75 ലക്ഷം രൂപ പിഴ ചുമത്തി.

Kotak Mahindra Bank: കമ്പനിയുടെ അനുബന്ധ സ്ഥാപനം ക്രെഡെൻറ് ഇൻഫോ എഡ്ജിൽ 10 കോടി രൂപ നിക്ഷേപിച്ചു.

Tanla Platforms: വാട്ട്‌സ്ആപ്പ് ബിസിനസ് സൊല്യൂഷൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് പാനസോണിക് ഇന്ത്യയ്ക്കായി ഒരു സംഭാഷണ സംവിധാനം ഏർപ്പെടുത്തി കമ്പനിയുടെ അനുബന്ധ സ്ഥാപനം.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി ബാങ്കിംഗ് ഓഹരികളുടെ സഹായത്തേടെ  15900 എന്ന നിലയിലേക്ക് എത്തപ്പെട്ടു. തുടർന്ന് എക്കാലത്തെയും ഉയർന്ന നിലയായ 15915 പരീക്ഷിക്കപ്പെട്ട സൂചിക പിന്നീട് 100 പോയിന്റുകൾ താഴേക്ക് വീണ് 15818 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

HDFC BANK-ന്റെ പിന്തുണയോടെ ബാങ്ക്  നിഫ്റ്റി ഇന്നലെ ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. മുകളിലേക്ക് കയറിയ സൂചിക 35800 എന്ന നിർണായക പ്രതിരോധത്തിൽ നിന്നും താഴേക്ക് വീണു. തുടർന്ന് 35500ന് മുകളിലായി സൂചിക വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഇന്നലെ 1.04 ശതമാനം നേട്ടം കെെവരിച്ച് താരമായി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഐടി സൂചികകൾ 1 ശതമാനം താഴേക്ക് വീണു.

യുഎസ് വിപണി വീണതിന് പിന്നാലെ കൂപ്പുകുത്തിയ യൂറോപ്യൻ വിപണികൾ  ഫ്ലാറ്റായാണ് വ്യാപാരം നടത്തുന്നത്.യുഎസ് വിപണി തുടക്കത്തിൽ താഴേക്ക് വീണെങ്കിലും പിന്നീട് തിരികെ കയറിയാണ് വ്യാപാരം അവസാനിപ്പിച്ചത്.  NASDAQ ലാഭത്തിൽ അടച്ചപ്പോൾ  S&P 500 0.2 ശതമാനം നഷ്ടത്തിലും  DOW JONES 0.6 ശതമാനം നഷ്ടത്തിലും അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ ഫ്ലാറ്റായാണ് കാണപ്പെടുന്നത്.

SGX NIFTY 15,765-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,750, 15700 എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15800-15900 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെടും. എക്കലത്തെയും ഉയർന്ന നിലയായ 15,900 നിഫ്റ്റിയുടെ ശക്തമായ പ്രതിരോധ മേഖലയാണ്. നാല് പ്രാവശ്യമാണ്  ഇത് പരീക്ഷിക്കപ്പെട്ടത്.


35,500,35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലകളാണ്. ഇത് ശ്രദ്ധിക്കുക.

35,400, 34,250, 35,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 543 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 521 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

നിഫ്റ്റിക്ക് 16000, 15900 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 15700, 15800 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പിസിആർ 0.9 ആണ്. ഇത് സൂചിക നേരിയ തോതിൽ ബെയറിഷാണെന്ന് കാണിക്കുന്നു.

ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ  ഒഐകളും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം. പിസിആർ 1.3 ആണ്. ഇത് സൂചിക ബുള്ളിഷാണെന്ന് കാണിക്കുന്നു.

HDFC BANK 1520-1530 എന്ന നിർണായക നില ബ്രേക്ക് ഔട്ടിലൂടെ മറികടന്ന് മുന്നേറി. ഇത് ഒരു പ്രധാന പ്രതിരോധ മേഖലയായിരുന്നു.

സൂചികയിലെ അനേകം ഹെവിവെയിറ്റ് ബാങ്കിംഗ്  ഓഹരികളും ഇന്നലെ ശക്തമായ മുന്നേറ്റം നടത്തി. ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റം ഇന്നും തുടരുമോ എന്നതാണ് ശ്രദ്ധിക്കേണ്ടത്. എങ്കിൽ നിഫ്റ്റി വീണ്ടും ഉയർന്നേക്കും.ഇന്നലെ നിഫ്റ്റിക്ക് പൂർണമായും ശക്തിപകർന്നത് ബാങ്ക് നിഫ്റ്റിയാണ്. നിഫ്റ്റിയിലെ പ്രധാന ഓഹരികൾ എല്ലാം തന്നെ ഇന്നലെ കൂപ്പുകുത്തിയിരുന്നു. ബാങ്കിംഗ് ഓഹരികളുടെ പിന്തുണ കൂടി ഇല്ലായിരുന്നെങ്കിൽ വിപണി ഇന്നലെ കൂടുതൽ പതനത്തിന് സാക്ഷ്യം വഹിച്ചേനെ. നിഫ്റ്റിയെ ഇന്ന് ശക്തമായി താങ്ങി നിർത്തുന്നതിനും
ബാങ്കിംഗ് ഓഹരികൾ നിർണായക പങ്ക് വഹിക്കും.

പല ദിവസങ്ങളിലായി ഗ്യാപ്പ് അപ്പിൽ തുറന്ന വിപണി പിന്നീട് താഴേക്ക് വീഴുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇന്നത്തെ ഗ്യാപ്പ് ഡൗണിന് ശേഷം വിപണി മുകളിലേക്ക് കയറുമോ എന്ന് നോക്കാം. ഗ്യാപ്പ് ഡൗണിന് ശേഷം വിപണിയുടെ ദിശ മനസിലാക്കേണ്ടത് അനിവാര്യമാണ്. പ്രെെസ് ആക്ഷന്റെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement