പ്രധാനതലക്കെട്ടുകൾ

2023ൽ പലിശ നിരക്ക് വർദ്ധിപ്പിച്ചേക്കുമെന്ന് ഫെഡ് സൂചിപ്പിച്ചതിന് പിന്നാലെ യുഎസ് വിപണി ഇടിഞ്ഞു. പിന്നീട് വിപണി ഭാഗികമായി തിരികെ കയറി.

Shriram Transport Finance: 2019 ജനുവരിയിൽ 450 കോടി രൂപ വരെയുള്ള പരിധിയിൽ ഇഷ്യു ചെയ്ത ബോണ്ടുകൾ തിരികെ വാങ്ങുമെന്ന് കമ്പനി അറിയിച്ചു.

Dr Reddy’s Labs: സ്പുട്നിക് വാക്സിൻ പൈലറ്റ് മുംബൈ, ബെംഗളൂരു, ന്യൂഡൽഹി തുടങ്ങിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ച് ഫാർമ കമ്പനി.

Punjab & Sind Bank: ലങ്കോ ഇൻഫ്രാടെക് ലിമിറ്റഡിനെ ഒരു കൃത്രിമ അക്കൗണ്ടായി പ്രഖ്യാപിച്ച് ബാങ്ക്. 215.17 കോടി രൂപ കുടിശ്ശികയുള്ള അക്കൗണ്ടിനെതിരെ ഇന്ന് ആർബിഐയിൽ റിപ്പോർട്ട് സമർപ്പിക്കും. 

PNB Housing Finance: കാർലൈൽ ഗ്രൂപ്പുമായുള്ള  4000 കോടി രൂപയുടെ കരാറിൽ ആശങ്ക നിലനിൽക്കുന്നതിനിടെ സെക്യൂരിറ്റികളുടെ ഇഷ്യു വില നിർണയിക്കുന്ന പ്രക്രിയ “ലിസ്റ്റുചെയ്ത കമ്പനികൾ പിന്തുടരുന്ന” മാർക്കറ്റ് പ്രാക്ടീസിന് ” അനുസൃതമായി നിയമപരമായാണ് നടത്തിയതെന്ന് കമ്പനി പറഞ്ഞു. 

Federal Bank: ലോക ബാങ്ക് ആർം ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ ആന്റ് അസോസിയേറ്റ്സിന് 916.25 കോടി രൂപയുടെ ഇക്വിറ്റി ഓഹരികൾ  നൽകാൻ ബാങ്ക്  അനുമതി നൽകി.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ:

  • Power Grid Corporation
  • Tube Investments of India
  • Natco Pharma
  • Indostar Capital Finance
  • Novartis India
  • Healthcare Global Enterprises
  • Jammu & Kashmir Bank
  • DB Corp
  • Nava Bharat Ventures

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ 15850ന് അടുത്തായി വ്യാപാരം ആരംഭിച്ച  നിഫ്റ്റി പിന്നീട് താഴേക്ക് വീണ് 15750 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി ഓഹരികൾ ശക്തമായ മുന്നേറ്റം തുടർന്നു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക്  നിഫ്റ്റി
ഏറെ ദുർബലമായി കാണപ്പെട്ട് താഴേക്ക് വീണു. 35000 എന്ന സപ്പോർട്ട് ഉൾപ്പെടെ തകർന്ന് താഴേക്ക് വീണ സൂചിക പിന്നീട് തിരികെ കയറി 35000ന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു.

INFY-യുടെ നേതൃത്വത്തിൽ നിഫ്റ്റി ഐടി സൂചിക കത്തിക്കയറി. എഫ്.എം.സി.ജി ഓഹരികളും ശക്തമായ പ്രകടനം കാഴ്ചവച്ചു.

യൂറോപ്യൻ  വിപണികൾ ഫ്ലാറ്റായാണ് അടയ്ക്കപെട്ടത്. ഫെഡ് നയപ്രഖ്യാപനത്തിന് പിന്നാലെ യുഎസ് വിപണി താഴേക്ക് കൂപ്പുകുത്തി. ശേഷം വിപണി ഭാഗികമായി തിരികെ കയറി. ഇതിനാൽ തന്നെ സൂചികകൾ ഒന്നും തന്നെ 1 ശതമാനത്തിൽ കൂടുതൽ നഷ്ടം രേഖപ്പെടുത്തിയില്ല.

പലിശ നിരക്കിൽ മാറ്റം വരുത്താതെ പൂജ്യമായി തന്നെ നിലനിർത്തി ഫെഡ്. എന്നാൽ 2023ൽ പലിശനിരക്ക് വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതായി വ്യക്തമാക്കിയത്  വിപണി ഇടിയാൻ കാരണമായി.

ഏഷ്യൻ വിപണികൾ  ഏറെയും നഷ്ടത്തിലാണുള്ളത്. ജപ്പാന്റെ NIKKEI 1 ശതമാനം നഷ്ടത്തിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,666-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു നേരിയ ഗ്യാപ്പ്  ഡൗൺ  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.15,620, 15,570, 15,500 എന്നിവിടായി  നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.

15,800 എന്നത്  ശക്തമായ പ്രതിരോധ മേഖലയാണ്.

35,000 35,500, 35,800 എന്നത്  ബാങ്ക് നിഫ്റ്റിയുടെ അടുത്ത സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

34,650, 34,400 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടാണ്.

INDIA VIX ൽ ഇന്ന് ശ്രദ്ധിക്കുക, ഒരു ട്രെന്റ് റിവേർസലിനുള്ള സൂചന ഇത് നൽകിയേക്കാം.

15000, 15800 എന്നിവിടെയാണ് എറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 15600,15700 എന്നിവിടെ എറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു. നിഫ്റ്റി പി.സി.ആർ 0.8 ആണ്.

15,700ൽ ഉള്ള പുട്ട് സെല്ലേഴ്സ് ഇന്ന് പ്രതിസന്ധിയിലാകും.

ബാങ്ക് നിഫ്റ്റിക്ക്  35000ൽ  അനേകം കോൾ ഒഐ ഉള്ളതായി കാണാം. 34500ൽ അനേകം പുട്ട് ഒഐ ഉള്ളതായി കാണാം. സൂചിക ഇവിടെ സപ്പോർട്ട് എടുക്കുമോ എന്ന് നോക്കാം.വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 870  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 874  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

NASDAQ അഥവ S&P500-ന്റെ ചാർട്ട് നോക്കിയാൽ ഇന്നലെ യുഎസ് വിപണി എത്രത്തോളം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായെന്ന് നിങ്ങൾക്ക് മനസിലാകും. ആദ്യ മിനിറ്റിൽ നമ്മുടെ വിപണി എവിടേക്ക് നീങ്ങുന്നുവെന്ന് നോക്കി ഇന്നത്തെ  ട്രെന്റ് മനസിലാക്കാൻ ശ്രമിക്കുക.

വിപണി ഇന്ന് ശക്തമായി താഴേക്ക് വീഴാനുള്ള സാധ്യത കാണുന്നുണ്ട്. അവസാന രണ്ട് തവണയും 15600ലേക്ക് വീണ  നിഫ്റ്റി ശക്തമായി തിരികെ കയറിയിരുന്നു. ഈ സപ്പോർട്ട് ശക്തമായി തകർക്കപ്പെട്ടാൽ സൂചിക ദുർബലമായേക്കും. എന്നാൽ ഏഷ്യൻ വിപണികളിൽ വലിയ ഇടിവ് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.ഉച്ചയോടെ യൂറോപ്യൻ വിപണികൾ തുറക്കുന്നതും പ്രധാനമാണ്. ഇതിൽ ശ്രദ്ധിക്കുക.

എക്സ്പെയറി ദിനമായതിനാൽ ശ്രദ്ധയോടെ വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം കാളക്കൂറ്റന്മാരുടെ പിന്തുണയോടെ കത്തിക്കയറി വിപണി. എസ്.ബി.ഐ ഫലപ്രഖ്യാപനത്തിന് പിന്നാലെ നേട്ടം കൊയ്ത് ബാങ്ക് നിഫ്റ്റി. ഗ്യാപ്പ് അപ്പിൽ 16,196 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് കളാകൾക്കൊപ്പം കുതിച്ചുകയറി. 16250ൽ അനുഭവപ്പെട്ട ആദ്യ സമ്മർദ്ദം തകർത്ത് കൊണ്ട് മുന്നേറിയ സൂചിക ദിവസത്തെ ഏറ്റവും ഉയർന്ന നിലയായ 16300 രേഖപ്പെടുത്തി. ഇവിടെ നിന്നും ശക്തി നഷ്ടപ്പെട്ട നിഫ്റ്റി പിന്നീട് ലാഭമെടുപ്പിനെ തുടർന്ന് താഴേക്ക് വീണു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 128 പോയിന്റുകൾ/ 0.79 ശതമാനം  […]
നിങ്ങൾ എക്സ് റേ സ്ക്യാൻ, രക്ത പരിശോധന എല്ലാം നടത്തിയിട്ടുണ്ടാകുമല്ലോ, ഇതിനെയാണ് മെഡിക്കൽ രംഗത്ത് ഡയഗ്നോസ്റ്റിക്സ് എന്ന് പറയുന്നത്. ഐപിഒ സീസൺ അടുത്തതോടെ ആരോഗ്യ മേഖലയിലെ  നിരവധി കമ്പനികളാണ് ഓഹരി വിതരണത്തിനായി രംഗത്ത് വന്നിട്ടുള്ളത്. ക്യസ്ണ ഡയഗ്നോസ്റ്റിക്സ്തങ്ങളുടെ ഐപിഒയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ആഗസ്റ്റ് 4ന് ആരംഭിക്കുന്ന ഐപിഒ ആഗസ്റ്റ് 6ന് അവസാനിക്കും. ക്യസ്ണ ഡയഗ്നോസ്റ്റിക്സിന്റെ ബിസിനസ് സാധ്യതകളും സാമ്പത്തിക സ്ഥിതിയും ഭാവി പദ്ധതികളുമാണ് മാർക്കറ്റ്ഫീഡ് ഇന്ന് പരിശോധിക്കുന്നത്. ബിസിനസ് മോഡൽ 2010ൽ പ്രവർത്തനം ആരംഭിച്ച ക്യസ്ണ ഡയഗ്നോസ്റ്റിക്സ് […]
പ്രധാനതലക്കെട്ടുകൾ Marketfeed എന്ന സ്റ്റോക്ക് ട്രേഡിംഗ് ഫ്ലാറ്റ്മോം അവതരിപ്പിച്ച് കൊണ്ട് കേരളം ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച “ഫണ്ട്ഫോളിയോ” സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പദ്ധതിയായ വെെ കോമ്പിനേറ്ററിൽ ഇടംപിടിച്ചു. 125000 ഡോളിന്റെ മൂലധന  ഫണ്ടും കമ്പനി സ്വന്തമാക്കി. Adani Ports and Special Economic Zone: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 77.04 ശതമാനം വർദ്ധിച്ച് 1341.69 കോടി രൂപയായി.Bharti Airtel:  ജൂണിലെ ഒന്നാം പാദത്തിൽ ഭാരതി എയർടെല്ലിന്റെ അറ്റാദായം മുൻ പാദത്തെ അപേക്ഷിച്ച് 62.7 ശതമാനം ഇടിഞ്ഞ് […]

Advertisement