പ്രധാനതലക്കെട്ടുകൾ

Wipro: ക്ലൗഡ് സേവനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബെംഗളൂരുവിൽ വിപ്രോ-ഗൂഗിൾ ക്ലൗഡ് ഇന്നവേഷൻ അരീന ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 

Hero MotoCorp: പുതിയ ഹാർലി-ഡേവിഡ്സൺ മോഡൽ ബൈക്ക്  പുറത്തിറക്കാൻ  ഒരുങ്ങി കമ്പനി.

Cadila Healthcare: യുഎസ് വിപണിയിൽ വോർട്ടിയോക്സൈറ്റിൻ ഗുളികകൾ വിപണനം ചെയ്യുന്നതിന് കമ്പനിക്ക് യുഎസ്എഫ്ഡിഎയുടെ അനുമതി ലഭിച്ചു.

Punjab National Bank: 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവന വായ്പകളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ച് 6.60 ശതമാനമാക്കി ബാങ്ക്.

Kitex Garments: വസ്ത്രനിർമ്മാണ ക്ലസ്റ്ററുകൾക്കായി രണ്ട് സംയോജിത ഫൈബർ സ്ഥാപിക്കുന്നതിനായി തെലങ്കാന സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി.

Intellect Design Arena: ഒരു പുതിയ ക്ലൗഡ് അധിഷ്‌ഠിത ബാങ്കിംഗ് പ്ലാറ്റ്‌ഫോമിനായി സ്വീഡനിൽ നിന്നുള്ള റെസേഴ്സ് ബാങ്കുമായി
കെെകോർത്ത് കമ്പനി.

Shipping Corp of India: വിഭജനത്തിനും പുതിയ യൂണിറ്റ് നിർമാണത്തിനുമായി കമ്പനിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചു.

Rail Vikas Nigam(RVNL): ഇൻഡോർ മെട്രോ റെയിൽ പദ്ധതിക്കായി
1035 കോടി രൂപയുടെ ഓർഡർ കമ്പനി സ്വന്തമാക്കി.

Sobha: കമ്പനിയുടെ സിഎഫ്ഒ സുബാഷ് മോഹൻ രാജിവച്ചു. പകരം യോഗേഷ് ബൻസാൽ സ്ഥാനം ഏറ്റെടുത്തു. ഓഹരിയിൽ ശ്രദ്ധിക്കുക.

Inox Wind: കമ്പനിയുടെ സ്ഥാപകൻ 14.7 ലക്ഷം ഓഹരികൾ വിറ്റഴിച്ചു.

KPIT Technologies, AsterDM:  വാൻഗാർഡ് ടോട്ടൽ ഇന്റെർനാഷണൽ ഇൻഡക്സ് ഫണ്ട് ഇരു കമ്പനികളുടെയും ഓഹരി വിഹിതം ഏറ്റെടുത്തു. 

Eicher Motors:  കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും വിനോദ് ദാസരി രാജിവച്ചതിന് പിന്നാലെ കൂടുതൽ പേർ രാജിവച്ചേക്കാം. 

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് അപ്പിൽ 17700ന് മുകളിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 17800 വരെ നീങ്ങുകയും പിന്നീട് 250 പോയിന്റുകൾ താഴേക്ക് വീഴുകയും ചെയ്തു. തുടർന്ന് 17540ന് അടുത്തായി സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക 17585ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ബുള്ളിഷായി തന്നെ മുന്നേറ്റം തുടർന്നു. മറ്റു മേഖലകൾ നഷ്ടത്തിൽ അടച്ചപ്പോഴും സൂചിക ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.  ഒരുഘട്ടത്തിൽ 38000 മറികടന്ന സൂചിക അവസാന നിമിഷം 0.38 ശതമാനം മുകളിലായി 37811 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി പി.എസ്.യു ബാങ്ക് 2.9 ശതമാനം, റിയൽറ്റി 2.35 ശതമാനം, നിഫ്റ്റി മെറ്റൽ 2.38 ശതമാനം എന്നിങ്ങനെ നഷ്ടത്തിൽ അടച്ചു.

യൂറോപ്യൻ വിപണികൾ ഏറെയും ഒരു ശതമാനം  നഷ്ടത്തിൽ അടച്ചു. യുഎസ് വിപണി 0.5 മുതൽ 1 ശതമാനം വരെ നഷ്ടത്തിൽ അടച്ചു.പാശ്ചാത്യ വിപണികളെ പിന്തുടർന്ന് ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. ചെെനീസ് എവർഗ്രാൻഡിന്റെ  സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന്  ഹോങ്കോംഗ് 3 ശതമാനം നഷ്ടത്തിലാണ് കാണപ്പെടുന്നത്. എന്നാൽ ഈ പ്രശ്നം മറ്റു വിപണികളെ ബാധിക്കുമെന്ന് തോന്നുന്നില്ല. സംഭവം ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് വഴിവച്ചേക്കാമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY താഴെയായി 17,440-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17,440, 17,390, 17,360 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  17,500, 17,540, 17,600 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ  37,600, 37,200, 37,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 37,800, 38,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1552  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1398  കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.18000, 17800, 17600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 17600, 17500, 17400 എന്നിവിടെ കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

ഇന്നത്തെ ഗ്യാപ്പ് ഡൌൺ ഓപ്പണിംഗിനെ തുടർന്ന് ഈ പുട്ട് സെല്ലേഴ്സിന് പുതിയ റൺ കവർ നടത്തേണ്ടി വരും.

ബാങ്ക് നിഫ്റ്റിയിൽ 38000ലാണ് ഏറ്റവും കൂടുതൽ കോൾ ഒഐ ഉള്ളത്. 37000ൽ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു.

സാധാരണ ഉയർന്ന ഗ്യാപ്പ് ഡൌൺ വ്യാപാരം ആരംഭിച്ച ശേഷം വിപണി മുകളിലേക്ക് നീങ്ങുന്നതായി കാണാം. എന്നാൽ ഇന്ന് ആഗോള തലത്തിൽ വിപണികൾ നെഗറ്റീവാണെന്ന് കാണാം.

കഴിഞ്ഞ ആഴ്ച മുതൽ ആഗോള വിപണികൾ ദുർബലമായാണ് കാണപ്പെടുന്നത്. ടെലികോം മേഖലയിൽ നിന്നും ബാഡ് ബാങ്കിൽ നിന്നുമുള്ള പിന്തുണ ഇന്ത്യൻ വിപണിക്ക് അപ്പോൾ മുന്നേറാൻ പിന്തുണ നൽകി. എന്നാൽ ഈ ആഴ്ച സൂചികയ്ക്ക് പിന്തുണ നൽകുന്ന വാർത്തകൾ ഒന്നും തന്നെയില്ല. എന്നാൽ ആഗോള വിപണി ബെയറിഷായി തുടരുന്നു.

റാലിക്ക് ശേഷം ഇനി വിപണിയിൽ ഒരു നേരിയ തിരുത്തൽ അനുഭവപ്പെട്ടേക്കാം.യുഎസ് ഫെഡ് മോണിറ്റി പോളിസാണ് ഈ ആഴ്ച വരാനിരിക്കുന്ന പ്രധാനപ്പെട്ട ഇവന്റ്. ഇത് ബുധനാഴ്ച പുറത്തുവരും. ഇത് പോസിറ്റീവാണെങ്കിൽ യുഎസ് വിപണി പുതിയ ഉയരങ്ങൾ സ്വന്തമാക്കിയേക്കും.

ആഴ്ചയിൽ വിപണി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ഇന്നത്തെ നീക്കം ശ്രദ്ധിക്കുക. വിപണിയുടെ ദിശ മനസിലാക്കിയതിന് ശേഷം മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement