പ്രധാനതലക്കെട്ടുകൾ

Tata Elxsi  ലാഭവിഹിതം 2020 ഡിസംബർ പാദത്തിൽ 39.5 ശതമാനം ഉയർന്ന് 105.2 കോടി രൂപയായി.

ഐ.ടി കമ്പനിയായ Tech Mahindra  എഫ്.ഐ.എസ്   സ്ഥാപനമായ   ഫിൻ‌ടെക്കിന്റെ സബ്സിഡിയറി  സ്ഥാപനമായ പി.റ്റി.എസ്.എൽ 66 കോടി രൂപയ്ക്ക് ഏറ്റെടുക്കും.

കടപത്രങ്ങളിലൂടെ  2,000 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് SJVN അംഗീകാരം നൽകി.

487 കിലോമീറ്റർ മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട്  നാഷണൽ ഹൈ സ്പീഡ്  റെയിൽ കോർപ്പറേഷനിൽ നിന്ന് RITES 68 കോടി രൂപയുടെ കരാർ  നേടി.

ഊർജ്ജ മേഖലയിൽ ഏറ്റവും ഉയർന്ന വായ്പ നൽകുന്ന പവർ ഫിനാൻസ് കോർപ്പറേഷൻ കടപത്രങ്ങളിലൂടെ  10,000 കോടി രൂപ സമാഹരിക്കും. ആദ്യ കോടി 5,000 കോടി രൂപ ജനുവരി 15 ന് സബ്സ്ക്രിപ്ഷനായി തുറക്കുകയും ജനുവരി 29 ന് അവസാനിക്കുകയും ചെയ്യും.

ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) സൌദി അറേബ്യയിലുള്ള ടാറ്റാ കൺസൾട്ടൻസി സർവീസിലെ  GE ഓഹരികൾ 12,471 ഡോളറിന് (ഏകദേശം 9.13 ലക്ഷം രൂപ) ഏറ്റെടുക്കും.

നിക്കരാഗ്വയിലും ഹോണ്ടുറാസിലും പുതിയ വിതരണ പങ്കാളികളെ നിയമിച്ചുകൊണ്ട് Hero MotoCorp  സെൻട്രൽ  അമേരിക്കയിലും തങ്ങളുടെ  സാന്നിധ്യം  വിപുലീകരിച്ചു. ഇരു രാജ്യങ്ങളിലും പ്രീമിയം മോട്ടോർസൈക്കിളുകളുടെ ഒരു ശ്രേണി ആരംഭിക്കാനും പ്രധാന വിപണികളിലെ  മുൻനിര സ്റ്റോറുകൾ  ഉപയോഗിച്ച് നെറ്റ്‌വർക്ക് വിപുലീകരിക്കാനും ഹീറോ പദ്ധതിയിടുന്നു.

Bharti Airtel-ന് അതിന്റെ ഡൌൺസ്ട്രീം ഇൻവസ്റ്റ്മെന്റ് പദ്ധതികൾക്കായി അനുമതി ലഭിച്ചു.വിദേശ നിക്ഷേപ പരിധി 100% ആക്കി ഉടനടി പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചതായും കമ്പനി അറിയിച്ചു.

Tata Motors ആഗോള വ്യാപാരം കഴിഞ്ഞ പാദവുമായി നോക്കുമ്പോൾ 37 ശതമാനം ഉയർന്നു. ഇയർ ഓൺ ഇയർ ഒരു ശതമാനം വളർച്ചയും രേഖപ്പെടുത്തി.

2.2 ശതമാനം ഓഹരികൾ 11,500 രൂപയ്ക്ക് തിരിച്ചുവാങ്ങാനുള്ള നിർദ്ദേശത്തിന് Bharat Rasayan ബോർഡ് അംഗീകാരം നൽകി.

Nirmitee Robotics India  രാജ്യത്തെ  ഏറ്റവും വലിയ ജലവൈദ്യുത നിലയത്തിൽ AC duct cleaning services കൊയ്‌ന ജലവൈദ്യുത പദ്ധതി നടപ്പിലാക്കാൻ  ഒരുങ്ങുന്നു.

ഇന്ന് പ്രഖ്യാപിക്കുന്ന  പ്രധാന ക്യു 3 ഫലങ്ങൾ

  • Infosys
  • Wipro
  • CESC
  • GTPL Hathway
  • Amtek Auto
  • 5paisa Capital


ഇന്നത്തെ വിപണി സാധ്യത

പ്രതീക്ഷിച്ച പോലെ തന്നെ ഇന്ത്യൻ വിപണിയിൽ ശക്തമായ
കുതിച്ചുകയറ്റമാണ് കാണാനാകുന്നത്. കഴിഞ്ഞ ദിവസം 14500 എന്ന നിർണായക നില തകർത്ത് കൊണ്ട് നിഫ്റ്റി 14563ൽ അടയ്ക്കുകയും ചെയ്തിരുന്നു.

നിഫ്റ്റിയെ കടത്തിവെട്ടിയ ബാങ്ക് നിഫ്റ്റി അതിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 32000 എന്ന ശക്തമായ പ്രതിരോധം നിഷ്പ്രയാസം തകർത്ത് കഴിഞ്ഞ ദിവസം 32500ന് മുകളിൽ ക്ലോസ് ചെയ്തു.

പി.എസ്.യു ബാങ്കുകൾ കഴിഞ്ഞ ദിവസം കൂതിച്ചുകയറ്റം നടത്തിയപ്പോൾ  ഐ.ടി ഫാർമാ സെക്ടറുകൾ നിലംപതിച്ചു.

യൂ.എസ് വിപണി ഉയർന്ന നിലയിലാണ് അടയ്ക്കപ്പെട്ടിട്ടുള്ളത്. യൂറോപ്യൻ വിപണിയിൽ  നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ മാർക്കറ്റുകൾ എല്ലാം തന്നെ ഉയർന്ന നിലയിലാണ് കാണാനാകുന്നത്. SGX  നിഫ്റ്റി വ്യാപാരം നടത്തുന്നത്
14631 എന്ന ഉയർന്ന നിലയിലാണ്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിനുള്ള സാധ്യത കാണിക്കുന്നു.

വിപണി  ഗ്യാപ്പ് അപ്പിൽ തുറക്കുന്നതിന് പിന്നാലെ മാർക്കറ്റിൽ പെട്ടെന്നുള്ള ഒരു sell off നടക്കുന്നതായി സമീപദിവസങ്ങളിലായി കാണാൻ സാധിക്കുന്നുണ്ട്. ഇന്നും ഇത് തുടർന്നേക്കാം.

ഇന്ത്യ VIX വളരെ മുകളിലാണ്. ഇത് വിപണിയിൽ അസ്ഥിരത നിലനിൽക്കുന്നുവെന്നതിന്റെ സൂചനയാണ്.

ഇന്നത്തെ ഏറ്റവും ഉയർന്ന കാൾ  ഓപ്പൺ ഇൻറെറസ്റ്റുകൾ 15000,14800 എന്നിവയും ഏറ്റവും ഉയർന്ന പുട്ട്  ഓപ്പൺ  ഇൻറെറസ്റ്റുകൾ 14000,13500 എന്നിവയുമാണ്.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  571 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ  ഇന്ത്യൻ  വിപണിയിൽ 1334  കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്തു.

Infy, Wipro കമ്പനികൾ ഇന്ന് ക്യൂ 3 റിസൾട്ടുകൾ പ്രഖ്യാപിക്കും. ഈ ഓഹരികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക.

32500 എന്നത് ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. ഒരു ബ്രേക്ക് ഔട്ട് സാധ്യത കാണുന്നു.

വിപണിയിൽ ശക്തമായ കുതിച്ചുകയറ്റം തുടരുകയാണ്. ഇതിനാൽ തന്നെ 14600 ഇന്ന് മറികടന്നേക്കാം.എന്നാൽ അസ്ഥിരത നിലനിൽക്കുന്നതിനാൽ വിപണി തിരികെ 14500ലേക്ക് തന്നെ ദിവസങ്ങൾക്കുള്ളിൽ മടങ്ങി വന്നേക്കും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]

Advertisement