പ്രധാനതലക്കെട്ടുകൾ

Dr Reddy’s Labs:  ഇന്ത്യയിൽ  അടിയന്തര ഉപയോഗത്തിനായി സ്പുട്നിക് വി കൊവിഡ് വാക്സിന് അംഗീകാരം ആവശ്യപ്പെട്ട് ഫാർമ കമ്പനി നൽകിയ അപേക്ഷ ഡ്രഗ് കൺട്രോളർ ജനറൽ നിരസിച്ചു. ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനെ തുടർന്നാണ്
അപേക്ഷ തള്ളിയത്. 

Nureca: ദിവസങ്ങൾക്ക് മുമ്പ് ഐ.പി.ഒ പൂർത്തിയാക്കിയ കമ്പനി ഇന്ന് വിപണിയിൽ വ്യാപാരം ആരംഭിക്കും. നിക്ഷേപ സ്ഥാപനങ്ങൾ (QIBs) 3.10 തവണയും  റീട്ടെയിൽ നിക്ഷേപകർ 166.65 തവണയുമാണ് ഓഹരിക്കായി സബ്‌സ്‌ക്രൈബു ചെയ്തിട്ടുള്ളത്.

Max Financial Services Ltd: മാക്സ് ലൈഫ് ഇൻഷുറൻസിന്റെ 12 ശതമാനം ഓഹരികളും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ Axis Bank, ആക്സിസ് ക്യാപിറ്റൽ, ആക്സിസ് സെക്യൂരിറ്റീസ് എന്നിവ ഏറ്റെടുക്കുന്നതിന് ഇൻ‌ഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെൻറ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (IRDAI)  അനുമതി ലഭിച്ചതായി മാക്സ് ഫിനാൻഷ്യൽ സർവീസ് അറിയിച്ചു. 

Affle India: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ അഫിൽ ഹോൾഡിംഗ്സ് ഓപ്പൺ മാർക്കറ്റിലൂടെ 161 കോടി രൂപയുടെ 3 ലക്ഷം ഓഹരികൾ  ഓഫ്‌ലോഡ് ചെയ്തു.

NIIT: നോക്കിയയുമായി കെെകോർത്ത് എൻ.ഐ.ഐ.ടി. പുതിയ സേവനങ്ങൾക്കായി വിദഗ്ധരെ ലക്ഷ്യമിട്ട് കൊണ്ടുള്ള നോക്കിയയുടെ 5 ജി സർട്ടിഫിക്കേഷൻ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നതിനാണ് ഇരു കമ്പനികളും തമ്മിൽ ധാരണയായത്.


PNB: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും രണ്ട് മില്യൺ ഡോളർ തട്ടിയെടുത്ത നീരവ് മോദിക്കെതിരായ  കേസിൽ
ലണ്ടൺ കോടി ഇന്ന് വിധി പറയും. രണ്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് കോടി ഇന്ന് വിധി പറയുക.

ഇന്ത്യയിലെ ആദ്യത്തെ ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ നിർമ്മിക്കുവാനായി ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
Cochin Shipyard -മായി ധാരണാപത്രം ഒപ്പിട്ടു.


NAM Estates, Embassy One എന്നിവ Indiabulls Real Estate-മായി ബന്ധിപ്പിക്കാൻ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അംഗീകാരം നൽകി.

Just Dial  തങ്ങളുടെ  ബി 2 ബി പോർട്ടലായ Jd Mart ഉപയോക്താക്കൾക്കായി വിവിധ പ്ലാറ്റ്ഫോമുകളിൽ അവതരിപ്പിച്ചു.

Piramal Enterprises:
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ പിരമൽ ഫാർമ 65.10 കോടി രൂപയ്ക്ക്  കൺവെർജൻസ് കെമിക്കൽസ് പൂർണമായും  ഏറ്റെടുത്തു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ സാങ്കേതിക തകരാറുകൾ മൂലം എൻ.എസ്.ഇയിൽ വ്യാപാരം തടസപ്പെട്ടിരുന്നു. ഇതിനാൽ വെെകിട്ട് അഞ്ച് മണി വരെ വ്യാപാര സമയം നീട്ടി നൽകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. വിപണി അടയ്ക്കാൻ നേരം നിഫ്റ്റി ശക്തമായ കുതിച്ചുകയറ്റമാണ് കഴിഞ്ഞ ദിവസം കാഴ്ചവച്ചത്. തുടർന്ന് ബാങ്കിംഗ് ഓഹരികളുടെ സഹായത്തോടെ  15000ന് താഴെയായി അടയ്ക്കപെട്ടു.
കഴിഞ്ഞ ദിവസത്തേ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

സ്വകാര്യ ബാങ്കുമായി ബന്ധപ്പെട്ട് കേന്ദ്ര നയം വ്യക്തമാക്കിയതോടെ
ബാങ്ക് നിഫ്റ്റിയും കുതിച്ചുകയറി. നാല് ശതമാനത്തിന് അടുത്ത് നേട്ടം കെെവരിച്ച സൂചിക 36500 ന് സമീപമായി വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യൻ വിപണികൾ എല്ലാം തന്നെ  ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്. SGX NIFTY15,060 -ലാണ്  വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ  ഒരു  ഗ്യാപ്പ്  അപ്പ്  ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.


ഇന്നലെ വിപണിയിലുണ്ടായ മുന്നേറ്റം ബാങ്കുകളുടെയും ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും സഹായത്തോടെയായിരുന്നു. എന്നാൽ വിപണി തിരികെ വരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു. ഇത് തന്നെയാണ് ഏറെ നാളായി നിഫ്റ്റിയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും. എപ്പോഴാണോ വിപണിയിൽ ഒരു ഇടിവ് സംഭവിക്കുക അതിന് പിന്നാലെ തന്നെ ഒരു കത്തിക്കയറ്റവും ഉണ്ടാകും. ഇതിനാൽ ഈ ആഴ്ച പുട്ട് ഓപ്ഷൻ വിറ്റിരുന്നവർക്ക് മികച്ച ലാഭം കൊയ്യാൻ സാധിച്ചിട്ടുണ്ടാകും. 

15000 എന്ന നിർണായക നിലമറികടന്നാൽ നിഫ്റ്റിക്ക് അത് ശുഭസൂചന നൽകുന്നു.  നിഫ്റ്റിയുടെ 14900, 15,000 ,15,100 എന്നീ പ്രധാന നിലകൾ ശ്രദ്ധിക്കുക.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs)  28,739  കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ   ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 230  കോടി രൂപയുടെ ഓഹരികൾ  വാങ്ങികൂട്ടി. അവസാനം നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വാങ്ങാൻ തുടങ്ങിയിരിക്കുന്നു.

ഏറ്റവും ഉയർന്ന  പുട്ട്  ഓപ്ഷനുകൾ കാണുന്നത് 14000 ലാണ്. എന്നാൽ
14,800, 14,700, 4,600 എന്നിവിടെയും അനേകം പുട്ട് ഒ.ഐ കാണാം.  ഇതിൽ നിന്നും നിഫ്റ്റി അധികം താഴേക്ക് പോകില്ലെന്ന് അനുമാനിക്കാം.ഏറ്റവും ഉയർന്ന കോൾ ഒ.ഐ ഉളളത് 15000, 15200 എന്നിവിടെയാണ്. വിപണി തുറന്നാൽ  ഈ നിലയിൽ വലിയ മാറ്റങ്ങൾ കണ്ടേക്കാം.

നിഫ്റ്റി ഇന്നും അസ്ഥിരമാകാനാണ് സാധ്യത. എന്നാൽ കഴിഞ്ഞ ദിവസത്തെ മുന്നേറ്റം ഇന്നും ബാങ്കിംഗ് ഓഹരികളിൽ കണ്ടേക്കാം.  ഇത് വിപണിയെ കൂടുതൽ മുകളിലേക്ക് ഉയർത്താം. ബാങ്കിംഗ് ഓഹരികൾ ശ്രദ്ധിക്കുക. ഒപ്പം വിപണിയുടെ ദിശ മനസിലാക്കി മാത്രം വ്യാപാരം നടത്തുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ് ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement