ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ മൂന്ന് ദിവസത്തെ ഐപിഒക്ക് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്.  ഇന്ത്യയിലെ പ്രമുഖ ഫാർമ കമ്പനിയായ ഗ്ലെൻമാർക്കിന്റെ അനുബന്ധ സ്ഥാപനമാണ് ഗ്ലെൻമാർക്ക് ലൈഫ് സയൻസസ്. കമ്പനിയുടെ ഐപിഒ വിശേഷങ്ങളാണ് മർക്കറ്റ്ഫീഡ് ഇന്ന് ചർച്ചചെയ്യുന്നത്. 

Glenmark Life Sciences Ltd

ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ (എപിഐ) പ്രമുഖ നിർമ്മാതാവാണ് ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് ലിമിറ്റഡ്.  ടാബ്‌ലെറ്റുകൾ, ക്യാപ്‌സൂളുകൾ എന്നീവയുടെ  ജൈവശാസ്ത്രപരമായ സജീവ ഘടകമാണ് എപിഐ. ഹൃദയ രോഗങ്ങൾ,  നാഡീവ്യൂഹ രോഗം എന്നീ രോഗങ്ങളുടെ ചികിത്സയ്ക്കായി ആവശ്യമായ ഉയർന്ന നിലവാരമുള്ള എപിഐകളാണ് കമ്പനി നിർമിക്കുന്നത്. പ്രമേഹം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഡിസോർഡേഴ്സ്, ആൻറി-ഇൻഫെക്റ്റീവ്സ് തുടങ്ങിയ രോഗങ്ങൾക്ക് വേണ്ട മരുന്നിനായും കമ്പനി എപിഐ നിർമിക്കുന്നു. 

2001ലാണ് കമ്പനി എപിഐ ബിസിനസ് ആരംഭിച്ചത്. 2019 ൽ എപിഐ ബിസിനസിനെ പുതിയതും വേറിട്ടതുമായ ഒരു സ്ഥാപനമാക്കി മാറ്റാൻ കമ്പനി തീരുമാനിച്ചു.ഇത് ഗ്ലെൻമാർക്ക് ലൈഫ് സയൻസസ് എന്ന കമ്പനിയായി മാറി. കമ്പനി റിസർച്ച് ആൻഡ് ഡവലപ്പ്മെന്റിലും ശ്രദ്ധപുലർത്തിവരുന്നു. 

നിലവിൽ കമ്പനിക്ക് 120 ഓളം എപിഐകളാണുള്ളത്. കമ്പനിയുടെ ഉത്പ്പന്നങ്ങൾ ഇന്ത്യയിൽ വ്യാപകമായി വിൽക്കുകയും യൂറോപ്പ്, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ആഗോള തലത്തിലെ ചില പ്രമുഖ ജനറിക് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും ഇവർ ബന്ധം പുലർത്തി വരുന്നു.

ഗുജറാത്തിലെ അങ്കലേശ്വർ, ദാഹെജ്, മഹാരാഷ്ട്രയിലെ മൊഹോൾ, കുർകുംബ് എന്നിവിടങ്ങളിൽ കമ്പനിക്ക് 4 ഉത്പാദന കേന്ദ്രങ്ങളാണുള്ളത്. മഹാരാഷ്ട്രയിലെ സോളാപൂരിൽ ഒരു ഗ്രീൻഫീൽഡ് കേന്ദ്രം സ്ഥാപിക്കാനും കമ്പനി പദ്ധതിയിടുന്നു. ഇത് 2024 ഓടെ കമ്പനിയുടെ ഉത്പാദന ശേഷി ഇരട്ടിയാക്കും.

ഐപിഒ എങ്ങനെ?

പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 1513.6 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജൂലെെ 27ന് ആരംഭിക്കുന്ന ഐപിഒ ജൂലെെ 29ന് അവസാനിക്കും. 695-720 രൂപയാണ് ഐപിഒയുടെ പ്രെെസ് ബാൻഡ്.

2 രൂപ മുഖവിലയ്ക്ക് 1060 കോടി രൂപയുടെ ഓഹരികളാണ് ഫ്രഷ് ഇഷ്യുവിനായി നൽകുന്നത്. ഓഫർ ഫോർ സെയിലിലൂടെ 453 കോടി രൂപയുടെ ഓഹരികൾ വിൽക്കാനും കമ്പനി പദ്ധതിയിടുന്നു.

ഒരു റീട്ടെയിൽ നിക്ഷേപകന് അപേക്ഷിക്കാവുന്ന ഏറ്റവും കുറഞ്ഞ ഓഹരികളുടെ എണ്ണം 20 ഇക്യൂറ്റി ഓഹരികൾ അഥവ ഒരു ലോട്ട് മാത്രമാണ്. ഇതിനായി നിങ്ങൾക്ക് കുറഞ്ഞത്  13,900 രൂപ ആവശ്യമായി വരും. അപേക്ഷിക്കാവുന്ന ഏറ്റവും കൂടിയ എണ്ണം 260 ഓഹരികൾ അഥവ 13 ലോട്ടുകളാണ്.

ഐപിഒ വഴി സമാഹരിക്കുന്ന പണം മൂന്ന് കാര്യങ്ങൾക്കായി കമ്പനി ഉപയോഗിക്കും.

  1. എപി‌ഐ ബിസിനസ്സ് ഏറ്റെടുക്കുന്നതിനായി എടുത്തിരുന്ന 800 കോടി രൂപ തിരിച്ചടയ്ക്കുന്നതിന് ഈ തുക ഉപയോഗിക്കും. 

  2. മൂലധനച്ചെലവിനായി 155 കോടി രൂപ ഉപയോഗിക്കും.

  3. ബാക്കി തുക കമ്പനിയുടെ പൊതു കോർപ്പറേറ്റ് ആവശ്യകതകൾ നിറവേറ്റുന്നതിനായി ഉപയോഗിക്കും.

ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ മൊത്തം പ്രൊമോട്ടർ ഹോൾഡിംഗ് 100 ശതമാനത്തിൽ നിന്നും 82.84 ശതമാനമായി കുറയും.

സാമ്പത്തികം

കഴിഞ്ഞ മൂന്ന് വർഷമായി കമ്പനിയുടെ വരുമാനവും ലാഭവും വളർച്ച കെെവരിക്കുന്നതായി കാണാം. 2019 -21 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനം 15.84 ശതമാനത്തിന്റെ സിഎജിആർ വളർച്ചയാണ് കെെവരിച്ചത്. ലാഭം 17.35 ശതമാനത്തിന്റെ വളർച്ച കെെവരിച്ചു. ഇതേകാലയളവിൽ കമ്പനിയുടെ ഇപിഎസ് 30.09 രൂപയായിരുന്നു. കമ്പനിയുടെ റിട്ടേൺ ഓൺ നെറ്റ് വർത്ത് (RoNW) 46.7 ശതമാനം ആയി രേഖപ്പെടുത്തി. ഇത് കമ്പനിയുടെ എതിരാളികളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. 

അപകട സാധ്യതകൾ

  • കമ്പനിയുടെ പ്രവർത്തനങ്ങൾ അതിന്റെ റെഗുലേറ്ററി ഏജൻസികളുടെ കർശനമായ പരിശോധനയ്ക്ക് വിധേയമാണ്. ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കമ്പനിയുടെ പ്രവർത്തനങ്ങളെ അത് ബാധിച്ചേക്കാം.

  • കമ്പനിയുടെ 55 ശതമാനവു വിൽപ്പന വരുമാനം വരുന്നതും 5 പ്രധാന ഉപഭോക്താക്കളിൽ നിന്നുമാണ്. ഇവരിൽ ആരെയെങ്കിലും നഷ്ടമായാൽ അത് കമ്പനിയുടെ വരുമാനത്തെ ബാധിക്കും.

  • എപിഐ ബിസിനസിൽ നിന്നുമാണ് കമ്പനിയുടെ 90 ശതമാനം വരുമാനവും വരുന്നത്. പരിമിതമായ എണ്ണം ചികിത്സാ വിഭാഗങ്ങളിലുടനീളമുള്ള പ്രധാന ഉത്പ്പന്നങ്ങൾ പ്രതീക്ഷിച്ചപോലെ പ്രവർത്തിച്ചില്ലെങ്കിൽ ഇതും വരുമാനത്തെ ബാധിച്ചേക്കും.

  • അസംസ്കൃത വസ്തുക്കളുടെ വിതരണം, ലഭ്യത കുറവ് എന്നിവ കമ്പനിയുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും.

  • കമ്പനിയുടെ പ്രൊമോട്ടമാരുടെയും ഡയറക്ടർമാരുടെയും മേൽ നിയമനടപടികൾ നിൽക്കുന്നുണ്ട്.

  • കമ്പനിക്ക് കാര്യമായ പ്രവർത്തന മൂലധന ആവശ്യങ്ങളുണ്ട്. പണമൊഴുക്ക് നിലനിർത്തുന്നതിനോ മതിയായ ക്രെഡിറ്റ് നേടുന്നതിനോ പരാജയപ്പെട്ടാൽ ഇത് കമ്പനിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

ഐപിഒ വിവരങ്ങൾ ചുരുക്കത്തിൽ

കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ, ഗോൾഡ്മാൻ സാച്ച്സ് (ഇന്ത്യ) സെക്യൂരിറ്റീസ്, ഡാം ക്യാപിറ്റൽ അഡ്വൈസേഴ്സ്, ബോബ് ക്യാപിറ്റൽ മാർക്കറ്റ്സ്, എസ്‌ബി‌ഐ ക്യാപിറ്റൽ മാർക്കറ്റ്സ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഐപിഒയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വായിക്കാൻ ലിങ്ക് സന്ദർശിക്കുക.

നിഗമനം

2019 വരെ ഇന്ത്യൻ എപിഐ വിപണി 9.1 ശതമാനം വളർച്ച കെെവരിച്ചു. 2021-26 ൽ ഇത് 9.6 ശതമാനത്തിന്റെ സിഎജിആർ വളർച്ച കെെവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എപിഐകളുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി 6,940 കോടി രൂപയുടെ ഉൽ‌പാദന  പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന് ഇതിൽ നിന്ന് വളരെയധികം പ്രയോജനം ലഭിച്ചേക്കും.

ജനറിക് എപിഐ ഉത്പാദനം വിപുലീകരിക്കാനും ഓങ്കോളജി പ്രൊഡക്ഷൻ പൈപ്പ്ലൈൻ  വികസിപ്പിക്കാനുമുള്ള  പദ്ധതികൾ കമ്പനി പ്രഖ്യാപിച്ചു. കാൻസറിനെക്കുറിച്ചുള്ള പഠനവും ചികിത്സയും കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഓങ്കോളജി. ഗവേഷണ-വികസന നിക്ഷേപങ്ങളിൽ കമ്പനി തുടർന്നും നിക്ഷേപം നടത്തും. കമ്പനിയുടെ ഭാവി വളർച്ചാ സാധ്യതകളെ അടിസ്ഥാനമാക്കി നിങ്ങൾക്ക്  നിക്ഷേപം നടത്താവുന്നതാണ്. 

ലിസ്റ്റ് ചെയ്തു കഴിഞ്ഞാൽ ഗ്ലെൻമാർക്ക് ലൈഫ് സയൻസ്  ഡിവിസ് ലാബ്സ്, ലോറസ് ലാബ്സ്, ശിൽ‌പ മെഡി‌കെയർ, ആരതി ഡ്രഗ്സ്, സോളാര ആക്റ്റീവ് ഫാർമ എന്നിവയുടെ എതിരാളിയാകും.

ഐപിഒയ്ക്കായി അപേക്ഷിക്കുന്നതിന് മുമ്പായി തന്നെ നിക്ഷേപ സ്ഥാപനങ്ങളുടെ ഭാഗം ഓവർ സബ്‌സ്‌ക്രൈബിഡ് ആകുന്നുണ്ടോ എന്ന് പരിശോധിക്കുക. നിലവിലെ ട്രെൻഡ് അനുസരിച്ച് ഐപിഒക്ക് ശേഷം ലിസ്റ്റിംഗ് ഗെയിൻ ഉണ്ടാകുന്നുണ്ട്. നല്ലത് പോലെ മനസിലാക്കി വിലയിരുത്തിയത് ശേഷം മാത്രം ഐപിഒക്കായി അപേക്ഷിക്കുക.

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement