പ്രധാനതലക്കെട്ടുകൾ

ഓഗസ്റ്റിൽ Jio 6.94 ലക്ഷം വരിക്കാരെ സ്വന്തമാക്കിയപ്പോൾ Bharti Airtel 1.38 ലക്ഷം വരിക്കാരെ സ്വന്തമാക്കി. അതേസമയം Vodafone Idea 8.33 ലക്ഷം വരിക്കാരെ നഷ്ടപ്പെടുത്തി.

NBCC (India): പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റായി ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നായി കമ്പനിക്ക് 375 കോടി രൂപയുടെ ഓർഡറുകൾ ലഭിച്ചു.

PNB Housing Finance: സ്വകാര്യ അടിസ്ഥാനത്തിൽ 2000 കോടി രൂപയുടെ എൻസിഡികൾ വിതരണം ചെയ്യുന്നത് പരിഗണിക്കാനായി നവംബർ 2ന് കമ്പനി ബോർഡ് യോഗം ചേരും.

Havells India: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 7.34 ശതമാനം ഇടിഞ്ഞ് 302.39 കോടി രൂപയായി. പോയവർഷം ഇത് 326.36 കോടി രൂപയായിരുന്നു.

Angel Broking: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 134.2 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ അറ്റാദായം എന്നത് 74.5 കോടി രൂപയായിരുന്നു.

Snowman Logistics: സെപ്റ്റംബർ പാദത്തിൽ കമ്പനി 0.47 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ കമ്പനിയുടെ നഷ്ടം 1.72 കോടി രൂപയായിരുന്നു. രണ്ടാം പാദത്തിൽ വരുമാനം 21.45 ശതമാനം വർദ്ധിച്ച് 70.07 കോടി രൂപയായി. പോയവർഷം ഇത് 57.69 കോടി രൂപയായിരുന്നു.  

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

 • Asian Paints
 • JSW Steel
 • Bharat Petroleum Corporation
 • IndusInd Bank
 • ICICI Lombard General Insurance
 • Mphasis
 • IDBI Bank
 • Macrotech Developers
 • Concor
 • Biocon
 • TVS Motor
 • Indian Hotels
 • IEX
 • IndiaMART InterMESH

ഇന്നത്തെ വിപണി സാധ്യത

ഇന്നലെയും നിഫ്റ്റിയിൽ ലാഭമെടുപ്പ് തുടർന്നിരുന്നു. പ്രധാന സപ്പോർട്ട് തകർത്ത് താഴേക്ക് വീണ സൂചിക 200 പോയിന്റുകളുടെ നഷ്ടം വരുത്തിവച്ചു. തുടർന്ന് 0.83 ശതമാനം താഴെയായി 18266 എന്ന നിലയിൽ സൂചിക വ്യാപാരം  അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി നിഫ്റ്റിക്ക് സമാനമായി ബെയറിഷായി കാണപ്പെട്ടില്ല. 39300 എന്ന സപ്പോർട്ട് രേഖപ്പെടുത്തിയ സൂചിക പിന്നീട് 0.06 ശതമാനം നഷ്ടത്തിൽ 39500 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മെറ്റൽ
എന്നിവ 2 ശതമാനത്തിൽ താഴെ ഇടിവ് രേഖപ്പെടുത്തി. അതേസമയം നിഫ്റ്റി പി.എസ്.യു ബാങ്ക് (+1.5%), നിഫ്റ്റി മീഡിയ (+1%) എന്നിവ ലാഭത്തിൽ അടച്ചു,

യൂറോപ്യൻ വിപണികൾ ഇന്നലെ തുടർച്ചയായി അസ്ഥിരമായി നിന്നെങ്കിലും അവസാന നിമിഷം യുഎസ് വിപണിയുടെ പിന്തുണയിൽ നേരിയ മുന്നേറ്റം കാഴ്ചവച്ചു. ഗ്യാപ്പ് അപ്പിൽ വീണ്ടും വ്യാപാരം ആരംഭിച്ച  യുഎസ് വിപണി പിന്നീട് അസ്ഥിരമായി നിന്നു. ഡൗ ജോൺസ് എക്കാലത്തെയും പുതിയ ഉയർന്ന നില സ്വന്തമാക്കിയെങ്കിലും ഇത് നിലനിർത്താൻ സാധിച്ചില്ല. നാസ്ഡാക്ക് നേരിയ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ഏറെയും കയറിയിറങ്ങിയാണ് കാണപ്പെടുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് നേരിയ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ ഫ്യൂച്ചേഴ്സ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 18,355-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

18,250,18,200, 18,050, 18,000 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 18,320, 18,350, 18,400, 18,450, 18,500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.ബാങ്ക് നിഫ്റ്റിയിൽ 39,500, 39,400, 39,150, 39,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 39,600, 39,730, 40,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18500, 18600 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. ഇന്നലത്തെ പതനത്തെ തുടർന്ന് പുട്ട് ഓപ്ഷനുകളിൽ മാറ്റം വന്നിട്ടുള്ളതായി കാണാം.18000-ലാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 40000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 39500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 18.31 ആയി ഉയർന്നിട്ടുണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1843 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ  ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും  1680 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

പ്രധാനപ്പെട്ട ഹെവിവെയിറ്റ് ഓഹരികളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം ഉണ്ടായ ലാഭമെടുപ്പിനെ തുടർന്നാണ് ഇന്നലെ വിപണി ഇടിഞ്ഞത്. ഐടി ഓഹരികൾ ഉൾപ്പെടെ താഴേക്ക് വീണു. അതേസമയം മുഴുവൻ വിപണി ഇടിയുമ്പോഴും ബാങ്ക് നിഫ്റ്റി താഴേക്ക് വീഴാതെ ശക്തമായി തന്നെ നില കൊള്ളുന്നത് കാണാം. ഐടി ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധിക്കുക.

നിഫ്റ്റി 18200 എന്ന താഴ്ന്ന നില വരെ എത്തിയിരുന്നു. ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം എന്തെന്നാൽ ലാഭമെടുപ്പ് തുടർന്ന് കൊണ്ട് വിപണി വീണ്ടും ഇടിയുമോ എന്നതാണ്. എന്നാൽ കഴിഞ്ഞ 2 ദിവസത്തെ പോലെ വിപണി വീഴുമെന്ന് കരുതാനാകില്ല. 18200 എന്ന സപ്പോർട്ട് തകർക്കപ്പെട്ടാൽ മാത്രം സൂചിക താഴേക്ക് വീണേക്കാം.

നിഫ്റ്റിക്ക് താഴേക്ക് 18280 എന്നത് സപ്പോർട്ട് ആയി പരിഗണിക്കാം. ഇത് തകർക്കപ്പെട്ടാൽ സൂചിക ബെയറിഷാണെന്ന് വിലയിരുത്താം. 18250, 18200 എന്നിവ തകർക്കപ്പെട്ടാൽ കോൾ ഒപ്ഷനുകൾ വിൽക്കാവുന്നതാണ്. മുകളിലേക്ക് 18400 മറികടന്ന് അത് നിലനിർത്തിയാൽ പുട്ട് ഓപ്ഷനുകൾ സെൽ ചെയ്യാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

പുനരുൽപ്പാദിപ്പിക്കാവുന്ന, താപ ബിസിനസ്സുകളുടെ പുനഃസംഘടനയ്ക്ക് അംഗീകാരം നൽകി ജെഎസ്ഡബ്ല്യു എനർജി ബോർഡ് ഗ്രീൻ (പുനരുപയോഗിക്കാവുന്ന), ഗ്രേ (താപ) ബിസിനസുകളുടെ പുനഃസംഘടനയ്ക്ക് ജെഎസ്ഡബ്ല്യു എനർജി ലിമിറ്റഡിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെ അംഗീകാരം. നിലവിലുള്ളതും വരാനിരിക്കുന്നതുമായ എല്ലാ പുനരുപയോഗ ഊർജ ബിസിനസുകളും കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ജെഎസ്ഡബ്ല്യു എനർജി നിയോ ലിമിറ്റഡിന് കീഴിലായിരിക്കും. ഫണ്ട് ശേഖരണത്തിനും ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യുന്നതിനും കാര്യക്ഷമമായ ഒരു ഹോൾഡിംഗ് ഘടന സജ്ജീകരിക്കുന്നതിനും ഇത് സഹായിക്കും. കോവിഡ്-19 പ്രതിരോധത്തിനായി ഐടിസി നാസൽ […]
ഇന്നത്തെ വിപണി വിശകലനം റിലയൻസ്, ഇൻഫോസിസ് ഓഹരികളുടെ പിന്തുണയോടെ മാസത്തെ എക്സ്പെയറിയിൽ ലാഭത്തിൽ അടച്ച് നിഫ്റ്റി. 17421 എന്ന നിലയിൽ വലിയ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീഴാൻ ശ്രമം നടത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ താഴ്ന്ന നില പരീക്ഷിച്ച സൂചിക ഇവിടെ നിന്നും തിരികെകയറി. 17550 ശക്തമായി മറികടക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് സൂചിക അസ്ഥിരമായി നിന്നു.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 121 പോയിന്റുകൾ/ 0.70 ശതമാനം മുകളിലായി 17536 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് […]
2021-ന്റെ ആരംഭത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് ഹൗസിംഗ് ഫിനാൻസ് മുൻഗണനാ ഓഹരികളും കൺവെർട്ടിബിൾ ബോണ്ടുകളും വിതരണം ചെയ്തു കൊണ്ട്  4,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിട്ടു. പിഎൻബി ഹൗസിംഗ് ഫിനാൻസ് ഈ ഓഹരികൾ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനങ്ങൾക്കും ആദിത്യ പുരിയുടെ കുടുംബ നിക്ഷേപ സ്ഥാപനങ്ങൾക്കും മറ്റ് ഒരു കൂട്ടം ഓഹരി ഉടമകൾക്കും അനുവദിക്കാൻ തീരുമാനിച്ചു. എന്നാൽ പ്രോക്സി ഉപദേശക സ്ഥാപനമായ എസ്ഇഎസ്, സെബിക്ക് മുമ്പാകെ ഒരു പ്രശ്നം ഉന്നയിക്കുകയും അത് […]

Advertisement