പ്രധാനതലക്കെട്ടുകൾ

Wipro: അപകടസാധ്യതയും കംപ്ലയൻസും, ഇൻഫർമേഷൻ, ക്ലൗഡ് സെക്യൂരിറ്റി, ഡിജിറ്റൽ ഐഡന്റിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സൈബർ സെക്യൂരിറ്റി കൺസൾട്ടിംഗ് പ്രൊവൈഡർ Edgile 1,745 കോടി രൂപയ്ക്ക് ഏറ്റെടുത്ത് കമ്പനി.

IRB Inftrastructure: കമ്പനിയുടെ 16.94 ശതമാനം ഇക്യുറ്റി ഓഹരി ഏറ്റെടുക്കാനുള്ള ബ്രിക്ക്ലെയേഴ്സ് ഇൻവെസ്റ്റ്മെന്റിന്റെ നടപടിക്ക് സിസിഐ അംഗീകാരം ലഭിച്ചു.

RailTel:
ഡിആർഡിഒയിൽ നിന്നും 68.3 കോടി രൂപയുടെ വർക്ക് ഓർഡർ സ്വന്തമാക്കി കമ്പനി.

Bharti Airtel: ട്രായുടെ കണക്കുപ്രകാരം ഓക്ടോബറിൽ കമ്പനിക്ക് 489709 മൊബെെൽ വരിക്കാരെ നഷ്ടമായി.

Reliance: ഓക്ടോബറിൽ 1.76 മില്ല്യൺ ഉപയോക്താക്കളെയാണ് ജിയോയ്ക്ക് ലഭിച്ചത്.

Jubilant Ingrevia: 100 കോടിയുടെ വാണിജ്യ പേപ്പറുകൾ വിതരണം ചെയ്തു കമ്പനി.

Adani Enterprises: ഗംഗ എക്‌സ്‌പ്രസ് വേയുടെ നിർമാണത്തിനായി ഉത്തർപ്രദേശ് എക്‌സ്‌പ്രസ് വേസ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്നും കത്ത് ലഭിച്ചതായി കമ്പനി പറഞ്ഞു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വലിയ ഗ്യാപ്പ് ഡൌണിൽ 17298 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. കുത്തനെ താഴേക്ക് വീണ സൂചികയിൽ വളരെ വലിയ ചോരപ്പുഴയാണ് ഒഴുകിയത്. 16410ൽ സപ്പോർട്ട് എടുത്ത സൂചിക നേരിയ തോതിൽ തിരികെ കയറി. തുടർന്ന് 371 പോയിന്റുകൾക്ക് താഴെയായി 16614 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി 35226 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ കുത്തനെ താഴേക്ക് വീണു. 34000ന് അടുത്ത് സപ്പോർട്ട് എടുത്ത സൂചിക പിന്നീട് 1179 പോയിന്റുകൾ/ 3.31 ശതമാനം താഴെയായി 35226 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

എല്ലാ മേഖലാ സൂചികകളും നഷ്ടത്തിൽ അടച്ചു. റിയൽറ്റി ഓഹരി 4.9 ശതമാനം ഇടിഞ്ഞു.

ഒമെെക്രോൺ ആശങ്കകളെ തുടർന്ന് യുഎസ്, യൂറോപ്യൻ വിപണികൾ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ ലാഭത്തിലാണുള്ളത്. യുഎസ് ഫ്യൂച്ചേഴ്സ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എന്നിവയും ലാഭത്തിലാണ് കാണപ്പെടുന്നത്.

SGX NIFTY 16,814-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,600,16,500, 16,410, 16,380, 16,280, 16,230 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 16,700, 16,780, 16,840, 16,900, 17,000 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 34,400, 34,000, 33,900, 33,600 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,600, 34,800, 35,000, 35,230, 35,350 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17000-ലാണ്  നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 16000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.ബാങ്ക് നിഫ്റ്റിയിൽ 36000-ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 34000-ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ കാണപ്പെടുന്നത്.

വിക്സ് 16 ശതമാനം വർദ്ധിച്ച് 18.97 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 3565 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2764 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി

ഒമെെക്രോൺ ആശങ്ക വിപണിയെ വലിയ രീതിയിൽ ബാധിച്ചതായി കാണാം. ക്രിസ്മസിന് മുമ്പായി തന്നെ ലോക്ക്ഡൌൺ ഏർപ്പെടുത്താൻ യുകെ സർക്കാർ പദ്ധതിയിടുന്നതായി കാണാം. നെതർലാന്റ് രാജ്യത്ത് ഇതിനോടകം ലോക്ക്ഡൌൺ പ്രഖ്യാപിച്ചു കഴിഞ്ഞു.

എക്കാലത്തെയും ഉയർന്ന നിലയിൽ നിന്നും നിഫ്റ്റി ഇപ്പോൾ 10 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറെ പ്രതീക്ഷിച്ചിരുന്ന പതനത്തിനാണ് സൂചിക സാക്ഷ്യംവഹിച്ചത്. ബാങ്ക് നിഫ്റ്റി പ്രീകൊവിഡ് ലെവലിലേക്ക് എത്തിയതായി കാണാം. സൂചിക നിഫ്റ്റിയേക്കാൾ ബെയറിഷായി നിൽക്കുന്നത് കാണാം.

ഏഷ്യൻ വിപണികളും ആഗോള ഫ്യുച്ചറുകളും വീണ്ടെടുക്കൽ നടത്തിയതിനാൽ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗ് പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഇത് നിലനിൽക്കുമോ എന്ന ചോദ്യം പ്രസക്തമാണ്. വിപണി മുകളിലേക്ക് നീങ്ങിയാൽ 16850ന് അടുത്ത് നിഫ്റ്റിയും 35250ന് അടുത്ത് ബാങ്ക് നിഫ്റ്റിയും പ്രതിബന്ധം സൃഷ്ടിക്കും. ഇങ്ങനെ സംഭവിച്ചാൽ നിഫ്റ്റിക്ക് 16400, ബാങ്ക് നിഫ്റ്റിക്ക് 34000 എന്നിവ സപ്പോർട്ട് ആയി നിലകൊള്ളും.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement