പ്രധാനതലക്കെട്ടുകൾ

PayTM: സെപ്റ്റംബറിലെ രണ്ടാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 473 കോടി രൂപയായി രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 436.7 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

IndusInd Bank: സ്വകാര്യമേഖലയിലെ വായ്പാ ദാതാക്കളിൽ 26 ശതമാനം വരെ പ്രൊമോട്ടർ ഹോൾഡിംഗ് അനുവദിക്കാനുള്ള ആർബിഐ നീക്കത്തെ അനുകൂലിച്ച് ബാങ്ക്.

GHCL: സംസ്ഥാനത്ത് 500 കോടി രൂപ നിക്ഷേപിക്കുന്നതിന് തമിഴ്‌നാട് സർക്കാരുമായി ധാരണാപത്രം ഒപ്പുവച്ച് കമ്പനി.

SBI: ബാങ്കിന് ഒരു കോടി രൂപ പിഴ ചുമത്തി ആർബിഐ. 2018 മാർച്ചിലും 2019 മാർച്ചിലും എസ്ബിഐയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ നടത്തിയ മേൽനോട്ട പരിശോധനയ്ക്ക് ശേഷമാണ് പിഴ ഈടാക്കിയത്. കടം വാങ്ങുന്ന കമ്പനികളിൽ എസ്ബിഐക്ക് 30 ശതമാനത്തിലധികം ഓഹരിയുണ്ടെന്ന് സൂപ്പർവൈസറി പരിശോധനയിൽ കണ്ടെത്തി. ഇത് ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ സെക്ഷൻ 19 ന് വിരുദ്ധമാണ്. ഇതേതുടർന്നാണ് നടപടി.

ITC: ഡി2സി ആയുർവേദ, നാച്ചുറൽ പേഴ്‌സണൽ കെയർ ബ്രാൻഡായ മദർ സ്പർഷിന്റെ 16 ശതമാനം ഓഹരികൾ 20 കോടി രൂപയ്ക്ക് ഷെയർ സബ്‌സ്‌ക്രിപ്‌ഷൻ കരാറിലൂടെ കമ്പനി സ്വന്തമാക്കും.

Reliance: ഐഡിയയ്ക്കും എയർടെല്ലിനും പിന്നാലെ താരിഫ് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ജിയോ. നിരക്കുകൾ വർധിപ്പിച്ചിട്ടും, ജിയോ പ്ലാനുകളുടെ വില എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയേക്കാൾ കുറവാണ്.

Vedanta: ഓഹരികൾ പണയം വച്ച് കൊണ്ട് 800 മില്യൺ ഡോളർ ഏകദേശം 6,000 കോടി രൂപ കമ്പനി സമാഹരിച്ചു.

Tata Steel: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുമ്പയിര് ഉൽപ്പാദനം പ്രതിവർഷം 30 ദശലക്ഷം ടണ്ണിൽ നിന്ന് 45 മില്ല്യൺ ടണ്ണായി വർധിപ്പിക്കുമെന്ന് കമ്പനി.

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ചോരയിൽ മുങ്ങി 200 പോയിന്റുകൾക്ക് താഴെയായി 17343 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണ് 17100 സപ്പോർട്ട് രേഖപ്പെടുത്തി തിരിച്ചു കയറിയെങ്കിലും 17200ന് അടുത്തായി അനേകം തവണ പ്രതിബന്ധം രേഖപ്പെടുത്തി. അവസാന നിമിഷം അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദത്തെ തുടർന്ന് 501 പോയിന്റുകൾക്ക് താഴെയായി 17026 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് ഡൌണിൽ 36850 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ വീണ്ടും താഴേക്ക് വീണു. 36250ൽ സൂചിക സപ്പോർട്ട് രേഖപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും രൂക്ഷമായ വിൽപ്പനയെ തുടർന്ന് 36000ന് താഴേക്ക് പോയി. തുടർന്ന് 1339 പോയിന്റുകൾ/ 3.58 ശതമാനം താഴെയായി 36025 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

പുതിയ കൊവിഡ് വകഭേദം വ്യാപിക്കുന്നതിനെ തുടർന്ന് നിഫ്റ്റി ഫാർമ(+1.7%) മാത്രം നേട്ടത്തിൽ അടച്ചു. മറ്റു മേഖലാ സൂചികകൾ എല്ലാം തന്നെ നഷ്ടത്തിൽ അടച്ചു.

യുഎസ് , യൂറോപ്യൻ വിപണികൾ വളരെ വലിയ പതനത്തിനാണ് സാക്ഷ്യംവഹിച്ചത്. വലിയ ബെയറിഷ് എൻഗൽഫിംഗ് ക്യാൻഡിലുകളാണ് NASDAQ, S&P 500 എന്നിവയുടെ വീക്കിലി ചാർട്ടിൽ കാണുന്നത്.

ഏഷ്യൻ വിപണികൾ
നഷ്ടത്തിലാണ് തുടരുന്നത്.  CAC 40 ഫ്യൂച്ചേഴ്സ് ഒഴികെ യുഎസ്, യൂറോപ്യൻ ഫ്യൂച്ചേഴ്സ് എല്ലാം തന്നെ തിരികെ കയറി.

SGX NIFTY ഉയർന്ന നിലയിൽ 17,182-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16,995, 16,915, 16,880, 16,850, 16,765 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം.  17,100, 17,200, 17,250, 17,325, 17,375, 17,450
എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 36,000, 35,700, 35,500, 35,300, 35,000 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 36,500, 36,650, 36,800, 37,000. എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

17,500-ലാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17300ലും മികച്ച കോൾ ഒഐ ഉള്ളതായി കാണാം. 17000, 16000, 16500 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. എന്നാൽ വിപണി കുത്തനെ ഇടിയുമ്പോൾ ഒഐ അനാലിസിസ് പ്രയോജനപ്പെട്ടേക്കില്ല.

ബാങ്ക് നിഫ്റ്റിയിൽ 37000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണപ്പെടുന്നു.

വിക്സ് ഇപ്പോൾ 25 ശതമാനം വർദ്ധിച്ച് 20.8 ആയി ഉയർന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 5785 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 2294  കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

കൊവിഡ് വെെറസിന്റെ പുതിയ വകഭേദം വന്നതോടെ 2020ന് സമാനമായ പതനം വിപണിയിൽ ഉണ്ടാകുമോ എന്ന ആശങ്കയിൽ നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കാൻ ആരംഭിച്ചു. ലോകമെമ്പാടുമുള്ള വിപണി കുത്തനെ ഇടിഞ്ഞതായി കാണാം. പുതിയ വേരിയന്റിന് പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന നിഗമനം വളരെ നേരത്തെ തന്നെ ഉണ്ടായിരുന്നു. ബോട്സ്വാന, ദക്ഷിണാഫ്രിക്ക, ഹോങ്കോംഗ് എന്നിവയുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ വേരിയന്റുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ യുകെ നിരോധിച്ചു.

കരുതൽ ശേഖരണം യുഎസ് പുറത്തുവിട്ടതിന് പിന്നാലെ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. എന്നാൽ ഒപെക്ക് പ്ലെസ് ഒപ്പം നിൽക്കുന്നില്ലെങ്കിൽ വില ഉയർന്നേക്കാം. കൊവിഡ് വ്യാപനം ലോകമെമ്പാടുമുള്ള വിപണികളിൽ നേരിട്ട് സ്വധീനം ചെലുത്തുകയും വിലകളെ നേരിട്ട് ബാധിക്കുകയും ചെയ്യും.

21000 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞയാഴ്ച എഫ്‌ഐഐകൾ വിറ്റഴിച്ചത്. ഇത് സാമ്പത്തിക വർഷത്തെ കണക്ക് ഏകദേശം 90,000 കോടി രൂപയിലെത്തിച്ചു. ഫെഡറൽ വേഗത്തിൽ നിരക്കുകൾ കുറയുകയാണെങ്കിൽ, യുഎസും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും തമ്മിലുള്ള വ്യത്യാസം കുറയുന്നതിനാൽ എഫ്ഐഐകൾ കൂടുതൽ വിൽക്കും.  ഇതിനൊപ്പം തന്നെ സർക്കാർ നയങ്ങൾ ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ എഫ്ഐഐകൾ ചൈനയിലേക്ക് മാറിയേക്കാം. അങ്ങനെയെങ്കിൽ നിഫ്റ്റിക്ക് മുമ്പത്തെ നിലയിൽ എത്തുക എന്നത് എളുപ്പമായിരിക്കില്ല.നിഫ്റ്റി  ഇപ്പോൾ 50 ശതമാനം ഫിബൊനാച്ചി റിട്രേസ്മെന്റ് ലെവലിലാണ്. 17,000-ന് മുകളിൽ ഇന്ന് വ്യാപാരം അവസാനിപ്പിക്കുക എന്നത്  സൂചികയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. അത് തകർന്നാൽ 16,700 എന്ന ഒരു പ്രധാന നിലയുണ്ട്, അത് പ്രെെസ് ആക്ഷന്റെയും സാങ്കേതിക വിശകലനത്തിന്റെയും കാര്യത്തിൽ പ്രധാനമാണ്. ഇത് 61.8 ശതമാനം ഫിബൊനാച്ചി ലെവലാണ്, കൂടാതെ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് 10 ശതമാനം അകലെയാണ്. അതിനാൽ തന്നെ ഇത് ഒരു പ്രധാന ലെവലായി മാറുന്നു. 16915 നിഫ്റ്റിക്ക് ഇന്ന് പ്രധാന സപ്പോർട്ട് ആയി പരിഗണിക്കാം. അതേസമയം 17000 തകർത്താൽ വിപണി ദുർബലമാണെന്നും 17100ന് മുകളിലേക്ക് വ്യാപാരം അവസാനിപ്പിക്കുന്നത് ശക്തമാണെന്നും കരുതാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.
പ്രധാനതലക്കെട്ടുകൾ HCL Technologies: 42.5 മില്യൺ ഡോളറിന് ഹംഗേറിയൻ ഡാറ്റാ എഞ്ചിനീയറിംഗ് സേവന കമ്പനിയായ സ്റ്റാർഷെമയെ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ കമ്പനി ഒപ്പുവച്ചു. 2022 മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Hero Motocorp: ആതർ എനർജിയിൽ കമ്പനി 420 കോടി രൂപ വരെ കൂടുതൽ നിക്ഷേപിക്കും. ഇതോടെ ഏതറിലെ ഹീറോ മോട്ടോകോർപ്പിന്റെ ഓഹരി പങ്കാളിത്തം നിലവിലെ 34.8 ശതമാനത്തിൽ നിന്ന് വർദ്ധിക്കും. Maruti Suzuki: ശനിയാഴ്ച മുതൽ ശരാശരി 1.7 ശതമാനം വില വർദ്ധിപ്പിച്ച് കമ്പനി. PVR: ആന്ധ്രാപ്രദേശിൽ […]
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്യു 3 ഫലങ്ങൾ: അറ്റാദായം 18 ശതമാനം വർധിച്ച് 10,342 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 18% വർധിച്ച് 10,342.2 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 17% വർദ്ധിച്ചു. അതേ കാലയളവിൽ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം പ്രതിവർഷം 13% വർധിച്ച് 18,443.5 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തികളുടെ (ജിഎൻപിഎ) അനുപാതം രണ്ടാം പാദത്തിൽ 1.35% ആയിരുന്നത് മൂന്നാം പാദത്തിൽ 1.26% ആയി. […]

Advertisement