പ്രധാനതലക്കെട്ടുകൾ

Aptus Value Housing, Chemplast എന്നീ ഓഹരികൾ ഇന്ന് വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടും. എന്നാൽ Nuvoco Vistasനെ പോലെ ഗ്യാപ്പ്  ഡൗണിൽ തുറക്കാനാണ് സാധ്യത. 

Maruti: ഡീലർമാർ വാഗ്ദാനം ചെയ്യുന്ന കിഴിവുകൾ നിയന്ത്രിക്കുന്നതിലൂടെ മത്സരവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന് 200 കോടി രൂപയുടെ പിഴ ചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യൻ.

Vedanta: ഗുജറാത്തിലെ ഒരു ബ്ലോക്കിൽ പ്രകൃതി വാതകം കണ്ടെത്തിയതായി കമ്പനി പറഞ്ഞു.

NMDC: 2022 ഓടെ ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയിട്ട് കമ്പനി.

Rattanindia Enterprises: ഡ്രോൺ ബിസിനസിനായി പുതിയ അനുബന്ധ സ്ഥാപനം ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി.

Tata’s Indian Hotels: റെെറ്റ് ഇഷ്യുവിലൂടെ 3000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ഇന്ത്യൻ ഹോട്ടൽസ്.

Eicher Motors: അടുത്ത 5 വർഷത്തേക്ക് കൂടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി സിദ്ധാർത്ഥ ലാലിനെ വീണ്ടും നിയമിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ വളരെ വലിയ ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി പിന്നീട് 200 പോയിന്റുകൾ താഴേക്ക് വീഴുന്ന കാഴ്ചയാണ് കാണാനായത്. പിന്നീട് നേരിയ തോതിൽ തിരികെകയറിയ സൂചിക 16500ന് അടുത്തായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റി ദുർബലമായി കാണപ്പെട്ടു. 34800 എന്ന സപ്പോർട്ട് എടുത്ത സൂചിക അവസാന നിമിഷം തിരികെ കയറി  35,124 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി ശക്തമായി 1.7 ശതമാനം നേട്ടത്തിൽ അടച്ചു. എഫ്.എം.സി.ജിയും ശക്തമായി തന്നെ കാണപ്പെട്ടു.

ആഗോള വിപണികളിലെ വീണ്ടെടുക്കൽ ഇന്നലെയും തുടർന്നു. ഫെഡ്രൽ റിസർവിന്റെ കഴിഞ്ഞ ആഴ്ചത്തെ പ്രഖ്യാപനത്തിന് ശേഷം NASDAQ, S&P 500 എന്നിവ റെക്കോർഡ് ഉയരങ്ങൾ കീഴടക്കി.

ഇതേതുടർന്ന് ഏഷ്യൻ വിപണികൾ ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.  ഏറെയും വിപണികൾ 1 ശതമാനത്തിന് മുകളിലാണുള്ളത്. യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകളും ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY ഉയർന്ന നിലയിൽ 16,588-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

16500,16,380 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ടുള്ളതായി കാണാം. 16,590, 16,630, 16,700 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കാം.

ബാങ്ക് നിഫ്റ്റി വളരെ മോശംപ്രകടനമാണ് ഏറെ നാളായി കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഒരു ബ്രേക്ക് ഔട്ടിനുള്ള സാധ്യതയേറെയാണ്. 35,000- 34,800 എന്നത് ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന സപ്പോർട്ടാണ്. 35,630, 35,800, 36,000 എന്നിവ  ബാങ്ക് നിഫ്റ്റിയുടെ പ്രതിരോധ മേഖലകളാണ്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1,363 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1452 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.നിഫ്റ്റിയിൽ 16500, 16000 എന്നിവിടെയാണ് ഏറ്റവും കൂടുതൽ പുട്ട് ഒഐ കാണപ്പെടുന്നത്. 16500, 16600 എന്നിവിടെ ഏറ്റവും കൂടുതൽ കോൾ ഒഐയും കാണപ്പെടുന്നു. ആഴ്ചയിൽ വിപണി അസ്ഥിരമായി ഈ റേഞ്ചിനുള്ളിൽ തന്നെ നിൽക്കുമെന്നാണ് ഓപ്ഷൻ സെല്ലേഴ്സ് കരുതപ്പെടുന്നത്.

ബാങ്ക് നിഫ്റ്റിയിൽ 36000ൽ അനേകം കോൾ ഒഐയും 35000ൽ അനേകം പുട്ട് ഒഐയും ഉള്ളതായി കാണാം. സൂചിക മുകളിലേക്ക് നീങ്ങുമെന്നാണ് ഏവരും കരുതപ്പെടുന്നത്. എന്നാൽ  ശക്തി കെെവരിക്കാൻ സാധിക്കുന്നില്ല.

നിഫ്റ്റി 500ലെ നിരവധി ഓഹരികൾ ഇപ്പോൾ 52 ആഴ്ചയിലെ ഉയർന്ന നിലയിൽ നിന്നും 20 മുതൽ 75 ശതമാനം വരെ താഴേക്ക് വീണ് നിൽക്കുകയാണ്. ഈ ഓഹരികൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെങ്കിലും ഇതിൽ നിന്നും കുറച്ച് അകലം പാലിച്ച് നിൽക്കാവുന്നതാണ്. കാരണം ഏതൊക്കെ ഓഹരികളിലേക്കാണ് ബയേഴ്സ് വരുന്നതെന്ന് നോക്കി മാത്രം ഇത്തരം സ്മോൾ, മിഡ് ക്യാപ്പ് ഓഹരികളിൽ നിക്ഷേപം നടത്തുക.

ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ചതിന് ശേഷം എന്ത് സംഭിവക്കുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം. ഇന്നലെ ഗ്യാപ്പ് അപ്പിൽ തുറന്ന വിപണി പിന്നീട് താഴേക്ക് വീണിരുന്നു. എന്നാൽ ഇന്ന് ഇത് ശക്തമാണെന്ന് കാണാം.

നിഫ്റ്റിക്ക് മുകളിലേക്ക് 16630 താഴേക്ക് 16500 എന്നിവ ശ്രദ്ധിക്കാവുന്നതാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് 17401 എന്ന നിലയിൽ ഫ്ലാറ്റായി വ്യാപാരം ആരംഭിച്ച നിഫ്റ്റി 1740-500ന് അടുത്തായി പ്രതിബന്ധം നേരിട്ടു. പിന്നീട് ലളിതമായി ഇത് മറികടന്ന സൂചിക മുന്നേറ്റം നടത്തി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 127 പോയിന്റുകൾ/0.73 ശതമാനം മുകളിലായി 17525 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37847 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 37700ൽ ശക്തമായ സപ്പോർട്ട് എടുത്ത സൂചിക ദിവസത്തെ താഴ്ന്ന നിലയിൽ നിന്നും 1.65 […]
പ്രധാനതലക്കെട്ടുകൾ State Bank of India: ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 6.70 ശതമാനം ഇടിഞ്ഞ് 6068 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം എന്നത് മുൻ പാദത്തിൽ 6504 കോടി രൂപയായിരുന്നു.Titan: ജൂൺ പാദത്തിൽ അറ്റാദായം മൂന്ന് മടങ്ങ് വർദ്ധിച്ച് 790 കോടി രൂപയായി. Tata Motors: ഫോർഡ് ഇന്ത്യയുടെ സാനന്ദ് ആസ്ഥാനമായുള്ള നിർമ്മാണ പ്ലാന്റ് 725.7 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ കമ്പനിയുടെ അനുബന്ധ സ്ഥാപനം കരാറിൽ ഒപ്പുവച്ചു. Marico: ജൂൺ പാദത്തിൽ കമ്പനിയുടെ ഏകീകൃത […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് 17423 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 4 മണിക്കൂറോളം അസ്ഥിരമായി നിന്നു. ശേഷം താഴേക്ക് വീണ സൂചിക 17350ൽ സപ്പോർട്ട് രേഖപ്പെടുത്തി.തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 15 പോയിന്റുകൾ/0.09 ശതമാനം മുകളിലായി 17397 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 37868 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി താഴേക്ക് നീങ്ങി. ശേഷം 38150 ശക്തമായ സപ്പോർട്ട് ആയി മാറി. ഇവിടെ നിന്നും തിരികെ കയറിയ സൂചിക നേരിയ നേട്ടം […]

Advertisement