പ്രധാനതലക്കെട്ടുകൾ

HCL Technologies: യുഎസ് ആസ്ഥാനമായുള്ള ദി മൊസൈക് കമ്പനിക്ക് ഡിജിറ്റൽ പരിവർത്തനവും മറ്റു സേവനങ്ങളും നൽകുന്നതിനായി കമ്പനി അഞ്ച് വർഷത്തെ ആഗോള കരാർ ഒപ്പിട്ടു.

Hindustan Unilever: പ്ലാസ്റ്റിക് പുനരുപയോഗിക്കാനും  റീസൈക്കിൾ ചെയ്യാനുമുള്ള ഹോം കെയർ ഉത്പ്പന്നങ്ങൾക്കായി ഇൻ-സ്റ്റോർ വെൻഡിംഗ് മോഡലായ ‘സ്മാർട്ട് ഫിൽ’ മെഷീൻ കമ്പനി പുറത്തിറക്കി.

Maruti Suzuki India:
ഉപഭോക്താക്കളുടെ സാമ്പത്തിക പരിഹാരങ്ങൾക്കായി രാജ്യമൊട്ടാകെ ഡിജിറ്റൽ ഫ്ലാറ്റ്ഫോം അവതരിപ്പിച്ച് കമ്പനി.

DMart: ജൂണിലെ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം രണ്ട് ഇരട്ടി വർദ്ധിച്ച് 95.36 കോടി രൂപയായി.Adani Ports: 750 മില്യൺ ഡോളർ സമാഹരിക്കാൻ ഒരുങ്ങി കമ്പനി.

Federal Bank: അടുത്ത മൂന്ന് വർഷത്തേക്ക് കൂടി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികയിൽ ശ്യാം ശ്രീനിവാസനെ നിയമിക്കാനുള്ള പ്രമേയത്തിന് ഓഹരി ഉടമകൾ അംഗീകാരം നൽകി.

EaseMyTrip: വീണ്ടെടുക്കലിനെ തുടർന്ന് ഈ വർഷം ടൂറിസത്തിന്റെ ഡിമാൻഡ് 100 ശതമാനം വളർച്ച കെെവരിക്കുമെന്ന് കമ്പനി. 2020-21 സാമ്പത്തിക വർഷം കമ്പനി 61 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു.

Godrej Properties: പുതിയ പദ്ധതികൾക്കായി വരും വർഷങ്ങളിലായി 1 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

Delta Corp: ഒന്നാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 28.93 കോടി രൂപയായി രേഖപ്പെടുത്തി.


ഇന്നത്തെ പ്രധാന ക്യു 1 ഫലങ്ങൾ

  • HMT
  • Steel Strips Wheels
  • Authum Investment & Infrastructure
  • Indbank Merchant Banking Services
  • HFCL

ഇന്നത്തെ വിപണി സാധ്യത

വെള്ളിയാഴ്ച ഗ്യാപ്പ് ഡൗണിൽ 15700ന് താഴെയായി വ്യാപാരം ആരംഭിച്ച നിഫ്റ്റി അസ്ഥിരമായി നിന്ന് കൊണ്ട് 15700ന് താഴെയായി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ഗ്യാപ്പ് ഡൗണിൽ തുറന്ന ബാങ്ക് നിഫ്റ്റിയും ദിവസം മുഴുവൻ അസ്ഥിരമായി തുടർന്നു. എന്നാൽ 35000 എന്ന നിർണായക സപ്പോർട്ടിന് മുകളിലാണ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മെറ്റൽ, റിയൽറ്റി
എന്നീ  സൂചികകൾ വെള്ളിയാഴ്ച 2 ശതമാനത്തിന് മുകളിൽ നേട്ടം കെെവരിച്ചു.

വ്യാഴാഴ്ചത്തെ പതനത്തിന് ശേഷം യൂറോപ്യൻ വിപണികൾ  1 മുതൽ 2 ശതമാനം വരെ ഉയർന്നു. യുഎസ് വിപണിയും 1 ശതമാനത്തിന് മുകളിൽ കയറി നഷ്ടം നികത്തി.

യുഎസിലെ ഉപഭോക്തൃ വിലക്കയറ്റ കണക്കുകൾ നാളെ പുറത്തുവരും. ഇത് വിപണിയുടെ നീക്കത്തെ സ്വാധീനിക്കുന്നതാണ്.

ഏഷ്യൻ  വിപണികൾ ഏറെയും ലാഭത്തിൽ കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ യുഎസ്, യൂറോപ്യൻ ഫ്യൂച്ചറുകൾ നേരിയ നഷ്ടത്തിലാണുള്ളത്.

SGX NIFTY 15,795 -ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന  നൽകുന്നു.

15,750, 15,700  എന്നിവിടെയാണ് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ട് ഉള്ളത്.

15,800, 15,840, 15,900 എന്നിവിടങ്ങളിൽ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

35,250, 35,500 എന്നത്  ബാങ്ക് നിഫ്റ്റിയുടെ സുപ്രധാന  പ്രതിരോധ മേഖലയാണ്. ഇത് ശ്രദ്ധിക്കുക.

35,000 എന്നത് ബാങ്ക് നിഫ്റ്റിക്ക്  ശക്തമായ സപ്പോർട്ടായി നിലകൊള്ളും.

വിദേശ  നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1124 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 106 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.15800, 15700, 15900 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 15700, 15600, 15500 എന്നിവിടായി ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. 15700ൽ അനേകം സ്ട്രാഡിലുകൾ ഉള്ളതായി കാണാം. നിഫ്റ്റി പിസിആർ 0.7 ആണ്. ഇത് വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു.

വിപണി ഇന്ന് ഗ്യാപ്പ് അപ്പിൽ തുറന്നാൽ 15800ലെ കോൾ സെല്ലേഴ്സ് എല്ലാം തന്നെ ഇന്ന് പ്രതിസന്ധിയിലാകും.

36000-ലാണ് ബാങ്ക് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ കോൾ ഒഐ കാണപ്പെടുന്നത്. 35000ൽ അനേകം പുട്ട് ഒഐയും കാണപ്പെടുന്നു. ഇത് സൂചിക മുന്നിലേക്ക് പോകാമെന്ന് വ്യക്തമാക്കുന്നു.

15,500-15,900 എന്നത് നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം ഒരു അസ്ഥിര മേഖലയാണ്. സൂചിക ഇവിടെ തന്നെ കൂറച്ച് കാലം കൂടി തുടരുമെന്നാണ് പ്രകടമാകുന്നത്.

Infosys, WIpro തുടങ്ങിയ കമ്പനികളുടെ ഫലങ്ങൾ ഈ ആഴ്ച പുറത്തുവരുന്നുണ്ട്. ഇത് വിപണിയെ ബാധിക്കുമോ എന്ന് നോക്കാം.ഇതിനൊപ്പം ഇന്ത്യയുടെ ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകളും ഇന്ന് വിപണി സമയത്ത് തന്നെ പുറത്ത് വരും. ഇത് വിപണിയെ കാര്യമായി ബാധിച്ചേക്കില്ലെങ്കിലും ശ്രദ്ധിക്കാവുന്നതാണ്. എന്നാൽ യുഎസിൽ നിന്നും നാളെ വരുന്ന പണപ്പെരുപ്പ കണക്കുകൾ വിപണിയെ ബാധിച്ചേക്കും.

ഇന്നത്തെ ദിവസം ഏറെ നിർണായകമാണ്. കഴിഞ്ഞ തിങ്കളാഴ്ച ഗ്യാപ്പ് അപ്പിൽ വ്യാപാരം ആരംഭിച്ച വിപണി പിന്നീട് മുകളിലേക്ക് കയറിയിരുന്നു. ഇന്ന് അത് സംഭവിക്കുമോ എന്ന് നോക്കാം.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

അൾട്രാടെക് സിമന്റ് ക്യു 3 ഫലങ്ങൾ: അറ്റാദായം 8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി ഡിസംബറിൽ അവസാനിച്ച പാദത്തിൽ അൾട്രാടെക് സിമന്റ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 7.8 ശതമാനം വർധിച്ച് 1,708 കോടി രൂപയായി. മുൻ പാദത്തെ അപേക്ഷിച്ച് അറ്റാദായം 31% വർദ്ധിച്ചു. ഇതേ കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം പ്രതിവർഷം 5.89% വർധിച്ച് ‍12,985 കോടി രൂപയായി. കമ്പനിയുടെ ആഭ്യന്തര സിമന്റ് വിൽപ്പന 13.2% വർധിച്ചു. അതേസമയം ബിർള വൈറ്റിന്റെ ശേഷി പ്രതിവർഷം 6.5 […]
ഇന്നത്തെ വിപണി വിശകലനം ഓക്ടോബർ 14ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിൽ നേരിയ ലാഭത്തിൽ അടച്ച് നിഫ്റ്റി. 18246 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്ന് രൂക്ഷമായ ചാഞ്ചാട്ടത്തിന് വിധേയമായി. ആദ്യത്തെ കയറ്റത്തിനും ഇറക്കത്തിനും ശേഷം സൂചിക ലാഭത്തിൽ കാണപ്പെട്ടു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 52 പോയിന്റുകൾ/ 0.29 ശതമാനം മുകളിലായി 18308 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി 38269 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും […]
"എന്റെ പരമാവധി ശ്രമിച്ചിട്ടും ലാഭകരമായ ഒരു ബിസിനസ് മോഡൽ സൃഷ്ടിക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഞാൻ ഒരിക്കലും ആരെയും മനപ്പൂർവ്വം വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു സംരംഭകനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടു." കത്തിൽ സിദ്ധാർത്ഥ കുറിച്ചു.

Advertisement