ആഗോള വിപണികൾ നഷ്ടത്തിൽ, പരാജയപ്പെട്ട് ഗ്യാപ്പ് ഫില്ലിംഗ്  - പ്രീമാർക്കറ്റ് റിപ്പോർട്ട്

Home
market
gap-filling-failed-more-down-move-today-with-the-exhausted-global-markets-share-market-today
undefined

പ്രധാനതലക്കെട്ടുകൾ

Bilcare: കമ്പനിയുടെ അഡീഷണൽ ഡയറക്ടറും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ശ്രേയൻസ് ഭണ്ഡാരിയെ ബോർഡ് നിയമിച്ചു.

Star Health and Allied Insurance: ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് പരിഹാരങ്ങൾ വിതരണം ചെയ്യുന്നതിനായി IDFC FIRST ബാങ്കുമായി ഒരു കോർപ്പറേറ്റ് ഏജൻസി കരാർ ഒപ്പുവച്ച് കമ്പനി.

Brigade Enterprises: ചെന്നൈയിൽ 2.1 ദശലക്ഷം ചതുരശ്ര അടി റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റുകൾ വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ കമ്പനി ഒപ്പുവച്ചു.

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ ഗ്യാപ്പ് അപ്പിൽ 15915 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി താഴേക്ക് വീണു. 15800ൽ സപ്പോർട്ട് എടുത്ത സൂചിക
തുടർന്ന് 132 പോയിന്റുകൾക്ക് മുകളിലായി 15832 എന്ന നിലയിൽ  വ്യാപാരം അവസാനിപ്പിച്ചു.

ബാങ്ക് നിഫ്റ്റി ഗ്യാപ്പ് അപ്പിൽ 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചതിന് പിന്നാലെ താഴേക്ക് നീങ്ങി. പോസിറ്റീവായി ഓപ്പൺ ചെയ്തതിന് പിന്നാലെ സൂചിക ബെയറിഷായി. തുടർന്ന് 184 പോയിന്റുകൾ/ 0.55 ശതമാനം മുകളിലായി 33811 എന്ന നിലയിൽ ബാങ്ക് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു.

നിഫ്റ്റി ഐടി 2 ശതമാനം ഉയർന്നു.

യൂഎസ് വിപണി, യൂറോപ്പ്യൻ വിപണി എന്നിവ നഷ്ടത്തിൽ അടച്ചു.

ഏഷ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് ഫ്യൂച്ചേഴ്സ് ,യൂറോപ്യൻ ഫ്യുച്ചേഴ്സ്  എന്നിവയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

SGX NIFTY 15,750- ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് അപ്പ് ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

15,700, 15,625, 15,575 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 15,820, 15,930, 16,000 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 33,750, 33,500, 33,120 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 34,000, 34,130, 34,500 എന്നിവിടെ ശക്തമായ പ്രതിബന്ധം അനുഭവപ്പെട്ടേക്കും.

നിഫ്റ്റിയിൽ 16000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ. 15500ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ബാങ്ക് നിഫ്റ്റിയിൽ 35000ലാണ് ഏറ്റവും ഉയർന്ന കോൾ ഒഐ. 33000ലാണ് ഏറ്റവും ഉയർന്ന പുട്ട് ഒഐ.

ഇന്ത്യ വിക്സ് 21 ആയി കാണപ്പെടുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1300 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ വിപണിയിൽ നിന്നും 1200 കോടി രൂപയുടെ ഓഹരികൾ വാങ്ങികൂട്ടി.

യുഎസ് സമ്പദ്‌വ്യവസ്ഥ നിരക്ക് വർദ്ധനവ് കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന ജെറോം പവലിന്റെ പ്രസ്താവനയ്ക്ക് അനുസൃതമായി യുഎസ് തീർപ്പുകൽപ്പിക്കാത്ത ഭവന വിൽപ്പന ഡാറ്റ വീണ്ടും ഉയർന്നു. അനേകം സാമ്പത്തിക കണക്കുകളിലേക്ക് നോക്കേണ്ടതു കൊണ്ട്
തന്നെ പെട്ടെന്ന് ഒരു നിഗമനത്തിൽ എത്താൻ സാധിച്ചേക്കില്ല.

ഇന്നലത്തെ ഗ്യാപ്പ് അപ്പ് ഓപ്പൺ നിലനിർത്താൻ സാധിക്കാതെ ഇരുന്ന നിഫ്റ്റി ഇന്നത്തെ ഗ്യാപ്പ് ഡൌണോടെ 16000 കൈവരിക്കുക എന്ന ലക്ഷ്യത്തിൽ നിന്നും കൂടുതൽ അകലും.

രാജ്യം വിതരണ പരിധിയിൽ എത്തിയെന്ന് യുഎഇ പറഞ്ഞതോടെ ക്രൂഡ് ഓയിൽ വില ഉയർന്നു.

ഇന്നലത്തെ മുന്നേറ്റത്തിന് ശേഷം പ്രമുഖ ഐടി കമ്പനികൾ എങ്ങനെ നീങ്ങുന്നുവെന്ന് ശ്രദ്ധിക്കുക.

നിഫ്റ്റിയിൽ താഴേക്ക് 15700 ശ്രദ്ധിക്കുക. മുകളിലേക്ക് 15820 എന്നിവ ശ്രദ്ധിക്കുക.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

Post your comment

No comments to display

    Honeykomb by BHIVE,
    19th Main Road,
    HSR Sector 3,
    Karnataka - 560102

    linkedIntwitterinstagramyoutube
    Crafted by Traders 🔥© marketfeed 2023