പ്രധാനതലക്കെട്ടുകൾ

Adani Green: രണ്ടാം പാദത്തിൽ കമ്പനിയുടെ മൊത്തം പ്രവർത്തന ശേഷി മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയായി 5410 മെഗാവാട്ട് ആയി. ഇതേകാലയളവിൽ പ്രതിവർഷ ഊർജ്ജ വിൽപ്പന 61 ശതമാനം വർദ്ധിച്ച് 1901 മില്യൺ യൂണിറ്റായി.

Tata Motors: ജാഗ്വാർ ലാൻഡ് റോവർ ഉൾപ്പെടെയുള്ള കമ്പനിയുടെ ആഗോള പ്രതിവർഷ ഹോൾസെയിൽ വിൽപ്പന 24 ശതമാനം വർദ്ധിച്ച് 251689 യൂണിറ്റായി.

Ujjivan Small Finance Bank: രണ്ടാം പാദത്തിൽ ബാങ്കിന്റെ മൊത്തം നിക്ഷേപം 31 ശതമാനം വർദ്ധിച്ച് 14090 കോടി രൂപയായി. കാസാ നിരക്ക് 22 ശതമാനമായി ഉയർന്നു. പോയവർഷം ഇത് 16 ശതമാനമായിരുന്നു.

Zee Entertainment: മാനേജ്മെന്റ്, ഭരണം, മൂല്യം നശിപ്പിക്കൽ എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ട്  കമ്പനിയുടെ ഓഹരി ഉടമകൾക്ക് തുറന്ന കത്തയച്ച് ഇൻവെസ്കോ ഫണ്ട്.

TVS Group: ആന്തരിക പുനസംഘടന നടത്തുന്നതിനായി കമ്പനിക്ക് സിസിഐയുടെ അനുമതി ലഭിച്ചു.

HCL Technologies: ഉപഭോക്താക്കൾക്കായി ഹെൽത്ത് കെയർ, ലൈഫ് സയൻസ് സൊല്യൂഷൻസ് എന്നിവ നൽകുന്നതിനായി കമ്പനി ഗൂഗിൾ ക്ലൗഡുമായി കെെകോർത്തു.

Maruti: സെമികണ്ടക്ടർ ക്ഷാമത്തെ തുടർന്ന് കമ്പനിയുടെ ഉത്പാദനം കഴിഞ്ഞ മാസം 51 ശതമാനമായി ഇടിഞ്ഞ് 81278 യൂണിറ്റായി.

Angel Broking: ഏപ്രിൽ- സെപ്റ്റംബർ പാദത്തിൽ കമ്പനി 2.38 ലക്ഷം ഉപഭോക്താക്കളെ പുതുതായി ചേർത്തു. ഇതോടെ കമ്പനിയുടെ മൊത്തം
ഉപഭോക്താക്കളുടെ എണ്ണം 65.2 ലക്ഷമായി.

Delta Corp: രണ്ടാം പാദത്തിൽ കമ്പനി 22.57 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. പോയവർഷം ഇതേകാലയളവിൽ 54.91 കോടി രൂപയുടെ നഷ്ടമാണ് കമ്പനി വരുത്തിവച്ചിരുന്നത്. വരുമാനം 95 ശതമാനം വർദ്ധിച്ച് 74.72 കോടി രൂപയായി.

HFCL: സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 61 ശതമാനം വർദ്ധിച്ച് 85.94 കോടി രൂപയായി.

ഇന്നത്തെ പ്രധാന ക്യു 2 ഫലങ്ങൾ

  • GM Breweries
  • JTL Infra
  • Bhansali Engineering Polymers

ഇന്നത്തെ വിപണി സാധ്യത

ഇന്നലെ നേരിയ ഗ്യാപ്പ് ഡൗണിൽ 17867 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ശക്തമായ മുന്നേറ്റം കാഴ്ചവച്ചു. എല്ലാ പ്രതിരോധങ്ങളും തകർത്ത് മുന്നേറിയ സൂചിക ഒരു മണിയോടെ 17950, 18000 എന്നിവ മറികടന്നു. ഇതിന് പിന്നാലെ അരങ്ങേറിയ ലാഭമെടുപ്പിനെ തുടർന്ന് സൂചിക താഴേക്ക് വീണു. തുടർന്ന്  0.28 ശതമാനം നേട്ടത്തിൽ 17945 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും എക്കാലത്തെയും ഉയർന്ന നിലമറികടന്ന് മുന്നേറ്റം നടത്തി. 38500ൽ മാത്രമാണ് പ്രതിരോധം കാണപ്പെട്ടത്. അവസാന നിമിഷം സൂചിക നേരിയ തിരുത്തലിന് വിധേയമായി. തുടർന്ന് 518 പോയിന്റുകളുടെ നേട്ടത്തിൽ 38293 എന്ന നിലയിൽ സൂചിക വ്യാപാരം അവസാനിപ്പിച്ചു.  

നിഫ്റ്റി ഓട്ടോ 2.6 ശതമാനം, നിഫ്റ്റി റിയൽറ്റി 1.7 ശതമാനം, നിഫ്റ്റി മെറ്റൽ 1.5 ശതമാനം, ഫിൻ നിഫ്റ്റി 1.3 ശതമാനം എന്നിങ്ങനെ നേട്ടം കെെവരിച്ചു. നിഫ്റ്റി ഐടി മാത്രം 3.3 ശതമാനം നഷ്ടത്തിൽ അടച്ചു.

വ്യാപാരം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യൻ വിപണികൾ നേട്ടം കെെവരിച്ചു. യുഎസ് വിപണി അവസാന നിമിഷം ലാഭമെടുപ്പിന് വിധേയമായി.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. യൂറോപ്യൻ, യുഎസ് ഫ്യൂച്ചേഴ്സ് എന്നിവയും നഷ്ടത്തിലാണ്  വ്യാപാരം നടത്തുന്നത്.

SGX NIFTY താഴ്ന്ന നിലയിൽ 17,864-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ്  ഡൗൺ ഓപ്പണിംഗിനുള്ള സൂചന നൽകുന്നു.

17880, 17780, 17680 എന്നിവിടെ നിഫ്റ്റിക്ക് ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. എക്കാലത്തെയും ഉയർന്ന നിലയിൽ 17950, 18,000, 18,040 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

ബാങ്ക് നിഫ്റ്റിയിൽ 37880, 37500, 37300 എന്നിവിടെ ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. 38000, 38350, 38500 എന്നിവിടെ ശക്തമായ പ്രതിരോധം അനുഭവപ്പെട്ടേക്കും.

18500, 18000 എന്നിവിടെയാണ് നിഫ്റ്റിയിൽ ഏറ്റവും ഉയർന്ന കോൾ ഒഐ കാണുന്നത്. 17800, 17600 എന്നിവിടെ ഏറ്റവും കൂടുതൽ പുട്ട് ഒഐയും കാണപ്പെടുന്നു. 18000ത്തിലും അനേകം പുട്ടുകൾ സെൽ ചെയ്തിട്ടുള്ളതായി കാണാം. ഈ ആഴ്ച വിപണി ഇതിനുള്ളിൽ തന്നെ നിൽക്കുമെന്ന് ഒപ്ഷൻ സെല്ലേഴ്സ് കരുതുന്നു.ബാങ്ക് നിഫ്റ്റിയിൽ 40,000, 39,000, 38,500 എന്നിവിടെയാണ് ഏറ്റവും ഉയർന്ന കോൾ ഒഐ ഉള്ളത്. 38000, 37500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (FIIs) 1303.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ  വിപണിയിൽ നിന്നും 373 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

പ്രതീക്ഷിച്ചത് പോലെ തന്നെ ബാങ്ക് നിഫ്റ്റിയിൽ ഇന്നലെ ഒരു ഷോർട്ട് കവറിംഗ് നീക്കം കാണപ്പെട്ടു. 38000ൽ ഉണ്ടായിരുന്ന കോൾ ഒഐകൾ നിമിഷ നേരം കൊണ്ടാണ് ഇല്ലാതെയായത്. പകരം ഇതേസ്ഥാനത്ത് പുട്ട് ഒഐകൾ പ്രത്യക്ഷപ്പെട്ടു.

ഐടി ഓഹരികൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായി നിന്നപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്ക് ഇന്നലെ വിപണിക്ക് ശക്തമായ പിന്തുണ നൽകി. ഫലങ്ങൾ വരാനിരിക്കെ ഓഹരികളിൽ ഈ ആഴ്ച കൂടുതൽ മുന്നേറ്റം തുടർന്നേക്കാം.

ബാങ്ക് നിഫ്റ്റി ഇന്ന് 38000ന് താഴെ തുറന്ന് താഴേക്ക് വീണാൽ സൂചികയിൽ വലിയ ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കാം. 38500ന് ഒപ്പം ഈ നിലയും ശ്രദ്ധിക്കാവുന്നതാണ്. 

രാജ്യത്തെ ഊർജ്ജ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ മേഖലയിൽ ശ്രദ്ധിക്കാവുന്നതാണ്.

എയർഇന്ത്യയുടെ വിൽപ്പനയ്ക്ക് ശേഷം ഏവിയേഷൻ മേഖല പൂർണമായി സ്വകാര്യവത്ക്കരിക്കപ്പെടുന്നതിനാൽ ബാങ്കുകൾ കൂടുതൽ ആത്മവിശ്വസത്തിലാണ്.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം. 

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement