പ്രധാനതലക്കെട്ടുകൾ

Bajaj Electricals:  സ്റ്റാർലൈറ്റ് ലൈറ്റിംഗ് ലിമിറ്റഡിന്റെ അവശേഷിക്കുന്ന ഓഹരികൾ കൂടി  60 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി കമ്പനി അറിയിച്ചു.

Amara Raja Batteries: ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്ലാന്റുകൾക്ക് അടയ്ക്കുന്നതിനായി ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു.

IndusInd Bank: മാർച്ച് പാദത്തിൽ സ്വകാര്യ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ഏകീകൃത അറ്റാദായം 193 ശതമാനം വർദ്ധിച്ച് 926 കോടി രൂപയായി.

Reliance Industries: മാർച്ചിലെ നാലാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം മുൻ വർഷത്തേക്കാൾ ഇരട്ടിയായി രേഖപ്പെടുത്തി. എന്നാൽ മുൻ പാദത്തെ അപേക്ഷിച്ച് ശക്തമായ മുന്നേറ്റം നടത്താൻ കമ്പനിക്ക് സാധിച്ചില്ല.

Tech Mahindra:  കൊവിഡ് വെെറസിനെ ഇല്ലാതെയാക്കാൻ ശേഷിയുള്ള മരുന്നിന്റെ നിർമാണത്തിനായി റീജീൻ ബയോസയൻസസിനൊപ്പം ചേർന്ന് കൊണ്ട് പേറ്റന്റ്  നൽകാൻ ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു.

ജെറ്റ് ഇന്ധന വില ശനിയാഴ്ച 6.7 ശതമാനം വർദ്ധിച്ചു. Indigo and Spicejet നെ ബാധിച്ചേക്കാം.

State Bank of India: ഭവനവായ്പയ്ക്കുള്ള പലിശ നിരക്ക് 6.70 ശതമാനമായി കുറച്ചതായി എസ്.ബി.ഐ പറഞ്ഞു. 30 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 6.70 ശതമാനവും 30 ലക്ഷം രൂപ മുതൽ 75 ലക്ഷം വരെയുള്ള  വായ്പകൾക്ക് 6.95 ശതമാനവുമാണ് പുതിയ  പലിശ നിരക്ക്.

ഏപ്രിൽ മാസത്തിൽ എല്ലാ  ഓട്ടോ കമ്പനികളുടെയും വിൽപ്പന ഗണ്യമായി ഇടിഞ്ഞു. Auto stocks-ൽ ശ്രദ്ധ കേന്ദ്രീകരിക്കാവുന്നതാണ്.

ഇന്നത്തെ പ്രധാന ക്യു 4 ഫലങ്ങൾ
:

  • Godrej Properties
  • IDBI Bank
  • Kotak Mahindra Bank
  • SBI Life Insurance
  • L&T Tech
  • Varun Beverages
  • Tata Chemicals
  • Mahindra Holidays

ഇന്നത്തെ വിപണി സാധ്യത

ഗ്യപ്പ് ഡൗണിൽ 14750 എന്ന നിലയിൽ വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ച നിഫ്റ്റി ഉച്ച വരെ അസ്ഥിരമായി നൽക്കുകയും ശേഷം താഴേക്ക് വീണ് 13631 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ വിപണി വിശേഷങ്ങൾ അറിയാൻ ലിങ്ക് സന്ദർശിക്കുക.

ബാങ്ക് നിഫ്റ്റിയും വെള്ളിയാഴ്ച ഗ്യാപ്പ് ഡൗണിലാണ് വ്യാപാരം ആരംഭിച്ചത്. തുടർന്ന് 33000 മറികടന്ന സൂചികയ്ക്ക് അത് നിലനിർത്താനായില്ല. ഉച്ചയ്ക്ക് ശേഷം 2.7 ശതമാനം ഇടിഞ്ഞ സൂചിക 32700ന് മുകളിലായി വ്യാപാരം അവസാനിപ്പിച്ചു.

ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികൾ നിഫ്റ്റിയെ അന്ന് താഴേക്ക് വലിച്ചു. നിഫ്റ്റി ഫാർമ മാത്രമാണ് അന്ന് ലാഭത്തിൽ അടയ്ക്ക പെട്ട ഏക മേഖലാ സൂചിക.

യൂറോപ്യൻ വിപണികൾ നേരിയ നഷ്ടത്തിൽ  ഫ്ലാറ്റായാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണിയും നേരിയ നഷ്ടത്തിലാണ് വെള്ളിയാഴ്ച അടയ്ക്കപെട്ടത്.

ഏഷ്യൻ വിപണികൾ ഏറെയും നഷ്ടത്തിലാണ് കാണപ്പെടുന്നത്. യൂറോപ്യൻ, യുഎസ്  ഫ്യൂച്ചേഴ്സും കയറിയിറങ്ങി മിക്സിഡായി കാണപ്പെടുന്നു. SGX NIFTY 14,466-ലാണ് വ്യാപാരം നടത്തുന്നത്. ഇത് ഇന്ത്യൻ വിപണിയിൽ ഒരു ഗ്യാപ്പ് ഡൗൺ ഓപ്പണിംഗിനുള്ള  സൂചന  നൽകുന്നു.14630ൽ വ്യാപാരം ആരംഭിച്ച എസ്.ജി.എക്സ് സൂചിക വ്യാപാരം ആരംഭിച്ചത് മുതൽ തുടർച്ചയായി താഴേക്ക് വീഴുകയാണ്.

15000ൽ നിഫ്റ്റിയിൽ  ശക്തമായ ഒരു വിൽപ്പന സമ്മർദ്ദം നമ്മൾ പ്രതീക്ഷിച്ചിരുന്നു. ഇത് വിപണി ദുർബലമാണെന്നതിന്റെ സൂചന നൽകുന്നു. സൂചിക വീണ്ടും 14200- 15000 എന്ന റേഞ്ചിനുള്ളിലേക്ക് കടന്നിരിക്കുകയാണ്.

6 ദിവസങ്ങൾക്ക് മുമ്പ്  14150ൽ നിന്നിരുന്ന നിഫ്റ്റി 4 ദിവസം കൊണ്ട് 800 പോയിന്റുകളുടെ നേട്ടം കെെവരിച്ച് 15050 വരെയെത്തി. അടുത്ത 2 ദിവസം കൊണ്ട് 600 പോയിന്റുകൾ ഇടിഞ്ഞ്  വീണ്ടും 14500ന് താഴേക്ക് വന്നു. വിപണിയിലെ ഉയർന്ന  അനിശ്ചിതത്വവും ചാഞ്ചാട്ടവുമാണ് ഇതിന് കാരണം. ഈ സ്ഥിതി ഒരു മാസമായി തുടരുകയാണ്.

ഇന്ത്യയിൽ നിന്നും അനേകം നല്ലതും മോശവുമായ വാർത്തകളാണ് ലഭിക്കുന്നത്. പുറത്തുവരുന്ന സാമ്പത്തിക കണക്കുകൾ പലതും നല്ലതുമാണ് എന്നാൽ ചിലത് മോശവുമാണ്. അതേസമയം കൊവിഡിനെ പറ്റി വ്യക്തമായ അപ്പ്ഡേറ്റുകൾ ഒന്നും ഇല്ലാത്തതിനാൽ വിപണിയിൽ അനിശ്ചിതത്വം തുടരും.

15000 ഇപ്പോഴും നിഫ്റ്റിക്ക് ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നു.

34,000 , 34,500 എന്നിവിടെ ബാങ്ക് നിഫ്റ്റിയിലും   ശക്തമായ പ്രതിരോധം കാണപ്പെടുന്നു.

14,400 ,14,350, 14250  എന്നിവിടെ  നിഫ്റ്റിക്ക്   ശക്തമായ സപ്പോർട്ട് ഉള്ളതായി കാണാം. ഇതിന് താഴെ 14150 മറ്റൊരു സപ്പോർട്ടാണ്. 32300 , 32,000  എന്നത് ബാങ്ക് നിഫ്റ്റിക്കും  ശക്തമായ സപ്പോർട്ടായി പരിഗണിക്കാം.

16000, 15000 എന്നിവിടെ ഏറ്റവും ഉയർന്ന കോൾ ഒഐ കാണാം. 14000, 14500 എന്നിവിടെ ഏറ്റവും ഉയർന്ന പുട്ട് ഒഐയും കാണാം.

വെള്ളിയാഴ്ചത്തെ  ഉയർന്ന കോൾ ഒഐ  പിസിആർ 0.7 ആക്കി ഉയർത്തി. ഇത് വിപണി ബെയറിഷാണെന്ന സൂചന നൽകുന്നു. 14600ലെ കോളുകളും ഇത് സൂചിപ്പിക്കുന്നു.

വിദേശ  നിക്ഷേപ  സ്ഥാപനങ്ങൾ (FIIs) 3465 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ ആഭ്യന്തര  നിക്ഷേപ സ്ഥാപനങ്ങൾ (DIIs) ഇന്ത്യൻ   വിപണിയിൽ നിന്നും 1419  കോടി രൂപയുടെ ഓഹരികൾ  വാങ്ങികൂട്ടി.

വിപണി ഉയർന്നപ്പോൾ  വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഓഹരികൾ വിറ്റഴിക്കുന്നതാണ് കാണാൻ സാധിച്ചത്.

റിലയൻസ്, ഇൻഡസ്ഇന്ഡ് ബാങ്ക് എന്നിവയുടെ ഫലങ്ങളാണ് വെള്ളിയാഴ്ച പുറത്തുവന്നിരുന്നത്. ഫലങ്ങൾ അത്ര നല്ലതല്ലെങ്കിലും കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫലം ഇന്ന് വരാനിരിക്കുന്നതിനാൽ ബാങ്കിംഗ് ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

സംസ്ഥാന തെരെഞ്ഞെടുപ്പുകൾ വിപണിയെ ബാധിച്ചേക്കില്ല.

താഴ്ന്ന നിലയിൽ എത്തിയ നിഫ്റ്റിയിൽ നിന്നും വീണ്ടും ഓഹരികൾ വാങ്ങുന്നത് കാണാം. ഇന്ന് എന്ത് സംഭവിക്കുമെന്ന് നോക്കാം.14500ന് മുകളിൽ വ്യാപാരം അവസാനിപ്പിക്കുകയെന്നതാകും ഇന്ന് നിഫ്റ്റി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ലൈവ് മാർക്കറ്റ് വാർത്തകൾക്കും അറിയിപ്പുകൾക്കുമായി മാർക്കറ്റ്ഫീഡ് ആപ്പ് സന്ദർശിക്കുക. ശുഭദിനം.

ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 226 പോയിന്റുകൾക്ക് മുകളിലായി 15926 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റിക്ക് ഓപ്പണിംഗ് നിലമറികടന്ന് മുന്നേറാൻ സാധിച്ചില്ല. ദുർബലമായി താഴേക്ക് നീങ്ങിയ സൂചിക രാവിലത്തെ പകുതിയിൽ അധികം നേട്ടവും ഇല്ലാതെയാക്കി. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 132 പോയിന്റുകൾ/0.85 ശതമാനം മുകളിലായി 15832 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഗ്യാപ്പ് അപ്പിൽ 498 പോയിന്റുകൾക്ക് മുകളിലായി 34126 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി സാവധാനം […]
പ്രധാനതലക്കെട്ടുകൾ Zomato: ക്വിക്ക് കൊമേഴ്‌സ് കമ്പനിയായ ബ്ലിങ്ക് കൊമേഴ്‌സിന്റെ 33,018 ഇക്വിറ്റി ഓഹരികൾ 4,447.48 കോടി രൂപയ്ക്ക് ഓൾ-സ്റ്റോക്ക് ഇടപാടിൽ ഏറ്റെടുക്കാൻ ബോർഡ് അംഗീകാരം നൽകിയതായി കമ്പനി എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. Dr Reddy’s Laboratories: യുഎസ് ആസ്ഥാനമായ എറ്റോൺ ഫാർമയുടെ ബ്രാൻഡഡ്, ജനറിക് ഇൻജക്‌ടബിൾ ഉൽപ്പന്ന പോർട്ട്‌ഫോളിയോ ഏറ്റെടുക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. CSB Bank: ബാങ്കിന്റെ പാർട്ട് ടൈം ചെയർപേഴ്സണായി ഭാമ കൃഷ്ണമൂർത്തിയെ ബോർഡ് നിയമിച്ചതായി ബിഎസ്ഇ ഫയലിംഗിൽ വ്യക്തമാക്കി. SIS: കമ്പനിയുടെ ഇക്വിറ്റി ഓഹരികൾ തിരികെ […]
ഇന്നത്തെ വിപണി വിശകലനം ഇന്ന് ഗ്യാപ്പ് അപ്പിൽ 100 പോയിന്റുകൾക്ക് മുകളിലായി 15657 എന്ന നിലയിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി അധികം ചാഞ്ചാട്ടത്തിന് വിധേയമായി കാണപ്പെട്ടില്ല. 100 പോയിന്റുകൾക്ക് ഉള്ളിൽ തന്നെയാണ് സൂചിക വ്യാപാരം നടത്തിയത്. ഇന്നലത്തെ പ്രതിബന്ധമായിരുന്ന 15630 ഇന്ന് സപ്പോർട്ടായി പ്രവർത്തിച്ചു. തുടർന്ന് കഴിഞ്ഞ ദിവസത്തേക്കാൾ 142 പോയിന്റുകൾ/0.92 ശതമാനം മുകളിലായി 15699 എന്ന നിലയിൽ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചു. 33434 എന്ന താഴ്ന്ന നിലയിൽ വ്യാപാരം ആരംഭിച്ച ബാങ്ക് നിഫ്റ്റി വശങ്ങളിലേക്കാണ് ഇന്ന് […]

Advertisement